മുഗൾ രാജവംശം

മുഗൾ രാജവംശം (AD 1526-1857)

ബാബര്‍


■ മുഗൾ രാജവംശത്തിന്റെ സ്ഥാപകന്‍ - ബാബര്‍ (1526). ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്‌ - സഹിറുദ്ദീന്‍ മുഹമ്മദ്‌ ബാബര്‍.


■ ബാബർ ജനിച്ച ഫർഗാന സ്ഥിതിചെയ്യുന്നത് ഉസ്ബെക്കിസ്താനിലാണ്.


■ 1526-ലെ ഒന്നാം പാനിപ്പട്ട്‌ യുദ്ധം നടന്നത്‌ ബാബറും ഇബ്രാഹിം ലോധിയും തമ്മില്‍. ഇബ്രാഹിം ലോധിയെ കീഴടക്കി ബാബർ ഇന്ത്യാചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറന്നു.


■ ബാബറിന്റെ ഓര്‍മക്കുറിപ്പായ 'തുസുകി-ബാബരി' എഴുതപ്പെട്ടത്‌ തുര്‍ക്കി ഭാഷയിലാണ്‌.


■ ഇന്ത്യക്കാരെ ഇഷ്ടമല്ലെന്ന് കുറിച്ച മുഗൾ ഭരണാധികാരിയാണ് ബാബർ.


■ ബാബര്‍ 1531-ല്‍ അന്തരിച്ചു.


■ ബാബറിന്റെ ശവകുടിരം സ്ഥിതിചെയ്യുന്നത്‌ കാബൂളിലാണ്‌.


■ ഇന്ത്യയില്‍ മുഗൾ ഭരണത്തിന്‌ അടിത്തറയിട്ടത്‌ ഒന്നാം പാനിപ്പട്ട്‌ യുദ്ധം.


■ ബാബറിന്റെ നിര്യാണത്തെ തുടർന്ന് ഹുമയൂൺ ഭരണമേറ്റെടുത്തു.


ഹുമയൂണ്‍


■ യഥാര്‍ഥ നാമം നാസിറുദ്ദീന്‍ മുഹമ്മദ്‌ ഹുമയൂണ്‍. ഇദ്ദേഹം ബാബറിന്റെ മൂത്ത പുത്രനായിരുന്നു.


■ ചൗസാ യുദ്ധം നടന്നത്‌ 1539-ല്‍ ഷെര്‍ഷായും ഹുമയൂണും തമ്മിലായിരുന്നു.


■ ഹുമയൂൺ 1555-ൽ സൂർവംശത്തിലെ സിക്കന്ദർ ഷായെ പരാജയപ്പെടുത്തി.


■ ഹുമയൂൺ എന്നാൽ 'ഭാഗ്യവാൻ' എന്നാണർഥം.


■ സന്ധ്യാപ്രാര്‍ഥനയക്കു ശേഷം ഡെല്‍ഹി കോട്ടയിലെ പടിക്കെട്ടുകളില്‍നിന്ന്‌ മറിഞ്ഞുവീണു മരിച്ച രാജാവ്‌ - ഹുമയൂണ്‍.


■ ഹുമയൂണിന്റെ ശവകുടീരം ഡെല്‍ഹിയിലാണ്‌.


■ സയ്യിദ് അലി, സമദ്‌ എന്നീ രണ്ടു പ്രസിദ്ധരായ ചിത്രകാരന്മാർ ജീവിച്ചിരുന്നത്‌ ഹുമയൂണിന്റെ കാലത്താണ്.


■ ഗുൽബദൻ ബീഗം എഴുതിയ ഗ്രന്ഥമാണ് ഹുമയൂൺനാമ.


അക്ബര്‍


■ ഹുമയൂണിന്റെ പുത്രനാണ്‌ അക്ബര്‍.


■ യഥാര്‍ഥ നാമം ജലാലുദ്ദീന്‍ മുഹമ്മദ്‌ അക്ബര്‍


■ മുഗൾരാജവംശത്തിലെ നിരക്ഷരനായ ഭരണാധികാരിയായിരുന്നു അക്ബര്‍.


■ 1542-ല്‍ അമര്‍കോട്ടില്‍ ജനിച്ചു. 14-ാം വയസ്സില്‍ അധികാരത്തിലെത്തി.


■ ബൈറാം ഖാന്‍ അക്ബറുടെ മാര്‍ഗദര്‍ശിയായിരുന്നു.


■ 1556-ലെ രണ്ടാം പാനിപ്പട്ട്‌ യുദ്ധത്തില്‍ അക്ബര്‍ ഹെമുവിനെ പരാജയപ്പെടുത്തി.


■ 1576-ലെ 'ഹാൾഡിഗാട്ടി' യുദ്ധത്തില്‍ അക്ബര്‍ മേവാറിലെ രാജപുത്രരാജാവായ റാണാ പ്രതാപിനെ പരാജയപ്പെടുത്തി. രാജപുത്രനായ രാജാ മാൻസിങ് ഈ യുദ്ധത്തിൽ അക്ബറിനെ സഹായിച്ചു.


■ 'ഫത്തേപുര്‍ സിക്രി' എന്ന നഗരം പണികഴിപ്പിച്ചത്‌ അക്ബറാണ്‌.


■ “ബുലന്ദ്‌ ദര്‍വാസാ', 'ഇബാദദ്ഖാന' എന്നിവ പണികഴിപ്പിച്ചത്‌ അക്ബറാണ്‌.


■ 1581ല്‍ 'ദിന്‍ ഇലാഹി' എന്ന പുതിയൊരു മതത്തിന്‌ അക്ബര്‍ രൂപംനല്‍കി. ഈ മതം സ്വീകരിച്ച പ്രമുഖനായ ഏക ഹിന്ദു താൻസെൻ ആയിരുന്നു. സംഗീത ചക്രവർത്തിയായിരുന്ന താൻസന്റെ യഥാർത്ഥപേര് രാം താണു പാണ്ഡെ എന്നാണ്.


■ അക്ബറുടെ ധനകാര്യമന്ത്രിയായ രാജാ തോഡര്‍ മാലാണ്‌ ഭൂനികുതി സമ്പ്രദായമായ 'സബ്ദി സിസ്റ്റ'ത്തിന്‌ രൂപംനല്‍കി പരിഷ്കരിച്ചത്‌.


■ അക്ബറിന്റെ സദസ്യരായിരുന്ന ഒന്‍പതു പ്രമുഖ വ്യക്തികളെ ചേര്‍ത്ത്‌ 'നവരത്നങ്ങൾ' എന്നും വിളിക്കുന്നു.


■ ഭാസ്കരാചാര്യർ രചിച്ച 'ലീലാവതി' എന്ന ഗണിത ശാസ്ത്രഗ്രന്ഥം പേർഷ്യനിലേക്ക് മൊഴിമാറ്റം ചെയ്തത് അക്ബറിന്റെ സദസ്യരായിരുന്ന അബ്ദുൽ ഫെയ്‌സി ആണ്.


■ അഹിന്ദുക്കളില്‍ ഏര്‍പ്പെടുത്തിയിരുന്ന “ജസിയ" എന്ന മതക്കരം പിന്‍വലിച്ചത്‌ അക്ബറാണ്‌.


■ സൈന്യത്തെ ശക്തമാക്കുന്നതിനുവേണ്ടി അക്‌ബര്‍ 'മാന്‍സബ്ദാരി രീതി' നടപ്പിലാക്കി.


■ അക്ബറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്‌ സിക്കന്ദ്രയില്‍.


■ അക്ബറിന്റെ കൊട്ടാരം വിദൂഷകനായിരുന്നു ബീര്‍ബല്‍.


■ 1600-ല്‍ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി രൂപം കൊള്ളുമ്പോൾ ഇന്ത്യയിലെ ഭരണാധികാരി അക്ബറായിരുന്നു.


■ അക്ബറിന്റെ മുൻഗാമികൾ, ഭരണസംവിധാനം എന്നിവയെക്കുറിച്ചുള്ള ചരിത്ര ഗ്രന്ഥമാണ് 'അക്ബർനാമ'. ഇത് രചിച്ചത് അബ്ദുൽ ഫസൽ ആണ്. അയ്ൻ-ഇ-അക്ബരി ഇതിലെ ഒരുഭാഗമാണ്.


ജഹാംഗീര്‍


■ അക്ബറിന്റെ മൂത്ത പുത്രന്‍. യഥാര്‍ഥ നാമം നൂറുദ്ദീന്‍ മുഹമ്മദ്‌ ജഹാംഗീര്‍.


■ "സലിം" എന്നറിയപ്പെട്ടിരുന്നത്‌ ജഹാംഗീറാണ്‌.


■ ഭരണസംവിധാനം സുഖമമാക്കുന്നതിന്‌ നീതിച്ചങ്ങല നടപ്പിലാക്കിയത്‌ ജഹാംഗീറാണ്‌.


■ ജഹാംഗീറിന്റെ ഭാര്യയായിരുന്നു മെഹർ-ഉൻ-നിസ.


■ മെഹർ-ഉൻ-നിസ പില്‍ക്കാലത്ത്‌ അറിയപ്പെട്ടത്‌ 'നൂര്‍ജഹാന്‍' എന്ന പേരിലാണ്‌.


■ 'നൂര്‍ജഹാന്‍' എന്ന പേരിനര്‍ത്ഥം “ലോകത്തിന്റെ വെളിച്ചം' എന്നാണ്‌.


■ ചിത്രകാരനായ മുഗൾരാജാവ്‌ ജഹാംഗീറാണ്‌.


■ സ൪. തോമസ്‌ റോ, വില്യം ഹോപ്കിന്‍സ്‌ എന്നീ ഇംഗ്ലീഷ്‌ അംബാസഡര്‍മാര്‍ ജഹാംഗീറിന്റെ സദസ്സിലെത്തിയവരാണ്‌.


■ ജഹാൻഗീറിനെതിരെ കലാപം നടത്താൻ ഖുസ്രു രാജകുമാരന് സഹായം നൽകിയതിന്റെ പേരിൽ  സിഖ്‌ ഗുരുവായ ഗുരു അര്‍ജന്‍ദേവിനെ വധിച്ച മുഗൾരാജാവ്‌ ജഹാംഗീറാണ്‌.


■ “തുസുക്കീ-ജഹാംഗീരി' ജഹാംഗീറിന്റെ ഓര്‍മക്കുറിപ്പുകളാണ്‌.


■ ശ്രീനഗറിലെ ഷാലിമാര്‍ പൂന്തോട്ടം നിര്‍മ്മിച്ചത്‌ ജഹാംഗീറാണ്‌.


ഷാജഹാന്‍


■ ഷഹാബുദ്ദിന്‍ മുഹമ്മദ്‌ ഷാജഹാന്‍ എന്ന്‌ മുഴുവന്‍ പേര്‌. “ഖുറം' എന്ന പേരിലും അറിയപ്പെട്ടു.


■ 'മുഗൾഭരണത്തിലെ സുവര്‍ണകാലഘട്ടം' എന്നറിയപ്പെട്ടിരുന്നത്‌ ഷാജഹാന്റെ കാലഘട്ടമാണ്‌.


■ ചെങ്കോട്ട, ജുമാ മസ്ജിദ്‌, മോട്ടി മസ്ജിദ്‌ എന്നിവ പണികഴിപ്പിച്ചത്‌ ഷാജഹാനാണ്‌.


■ 'നിര്‍മിതികളുടെ രാജകുമാരന്‍' എന്നറിയപ്പപെട്ടിരുന്ന മുഗൾ രാജാവ്‌ ഷാജഹാനാണ്‌.


■ 'ഷാജഹാനാബാദ്‌' എന്ന നഗരം പണികഴിപ്പിച്ചത്‌ ഷാജഹാനാണ്.


■ 'ആലംഗീര്‍' (ലോകം കീഴടക്കിയവന്‍) എന്നപേരില്‍ ഭരണം നടത്തിയിരുന്നത്‌ ഷാജഹാനാണ്‌.


■ ലാഹോറിലെ ഷാലിമാര്‍ പൂന്തോട്ടം ഷാജഹാനാണ്‌ നിര്‍മ്മിച്ചത്‌. ഡെല്‍ഹിയിലെ ഷാലിമാര്‍ ബാഗും ഇദ്ദേഹം നിര്‍മ്മിച്ചു.


ഔറംഗസീബ്‌


■ മുഗൾഭരണകാലഘട്ടത്തിലെ അവസാനത്തെ ചക്രവര്‍ത്തിയായിരുന്നു ഓറംഗസീബ്‌.


■ സിഖ്‌ ഗുരുവായ ഗുരു തേജ്ബഹാദുറിനെ വധിച്ചത്‌ ഔറംഗസീബാണ്‌.


■ പ്രസിദ്ധമായ 'ഡക്കാന്‍ നയം' നടപ്പിലാക്കിയ മുഗൾ രാജാവ്‌ ഔറംഗസീബാണ്‌.


■ 'സിന്ദാപീര്‍' എന്നറിയപ്പെട്ടിരുന്ന മുഗൾ ഭരണാധികാരി ഔറംഗസീബാണ്‌.


■ 1707-ല്‍ ദൗലത്താബാദില്‍ അന്തരിച്ചു.


ബഹാദുര്‍ ഷാ സഫര്‍


■ അവസാനത്തെ മുഗൾ ഭരണാധികാരി ബഹാദുര്‍ ഷാ സഫര്‍ അഥവാ ബഹാദുര്‍ഷാ രണ്ടാമനാണ്‌.


■ 1857-ല്‍ ഇന്ത്യയില്‍ ശിപായിലഹള നടക്കുന്ന സമയത്ത്‌ ഭരണാധികാരിയായി വിപ്ലവകാരികൾ ഇദ്ദേഹം തിരഞ്ഞെടുത്തു.


■ ശിപായിലഹള പരാജയപ്പെട്ടപ്പോൾ ഇദ്ദേഹം റംഗൂണിലേക്ക്‌ നാടുകടത്തപ്പെട്ടു.


മുഗൾ രാജാക്കന്മാരും അന്ത്യവിശ്രമസ്ഥലങ്ങളും


■ ബാബർ - കാബൂൾ

■ ഹുമയൂൺ - ഡെൽഹി

■ അക്ബർ - സിക്കന്ദ്ര

■ ജഹാംഗീർ - ലാഹോർ

■ ഷാജഹാൻ - ആഗ്ര

■ ഔറംഗസീബ് - ദൗലത്താബാദ്


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം - 1526-ലെ ഒന്നാം പാനിപ്പട്ടുയുദ്ധം


2. ഒന്നാം പാനിപ്പട്ടുയുദ്ധത്തിൽ ബാബർ ആരെയാണ് പരാജയപ്പെടുത്തിയത് - ഇബ്രാഹിം ലോദി


3. ഡൽഹിക്ക് മുമ്പ് മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നത് - ആഗ്ര


4. മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയ വർഷം - 1646


5. ഭാരതത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ഉദയത്തിന് യഥാർത്ഥത്തിൽ കാരണമായ യുദ്ധം - രണ്ടാം പാനിപ്പട്ടുയുദ്ധം


6. രണ്ടാം പാനിപ്പട്ടുയുദ്ധത്തിൽ (1556) മുഗൾ സൈന്യവുമായി ഏറ്റുമുട്ടിയ, മുഹമ്മദ് അദിൽഷായുടെ പടത്തലവൻ - ഹെമു


7. രണ്ടാം പാനിപ്പട്ടുയുദ്ധത്തിൽ അക്ബർക്കുവേണ്ടി മുഗൾ സൈന്യത്തെ നയിച്ചതാര് - ബൈറാംഖാൻ


8. മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയോടെ ഉയർന്നുവന്ന പ്രവിശ്യകളിൽ ഏറ്റവും പ്രബലശക്തി - മറാഠികൾ


9. മുഗൾ മേൽക്കോയ്മ അംഗീകരിച്ച ആദ്യത്തെ രജപുത്ര രാജ്യം - ആംബർ


10. മുഗൾ ശില്പവിദ്യയിൽ നിർമിച്ച ഏറ്റവും ഉൽകൃഷ്ടമായ മന്ദിരം - താജ്മഹൽ


11. ഏതു നൂറ്റാണ്ടിലാണ് മുഗൾ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത് - 16


12. ശിവാജി ആഗ്രയിൽ മുഗൾ രാജധാനി സന്ദർശിച്ച വർഷം - 1666


13. ഏതു മുഗൾ രാജകുമാരനാണ് ഭഗവത് ഗീത പേർഷ്യനിലേക്ക് തർജമ ചെയ്തത് - ദാരാഷുക്കോ


14. മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ - പേർഷ്യൻ


15. വില്യം ഹോക്കിൻസിനെ മുഗൾ രാജധാനിയിലേക്ക് അയച്ച ഇംഗ്ലീഷ് രാജാവ് - ജെയിംസ് ഒന്നാമൻ


16. മുഗൾ ഭരണത്തിന്റെ തകർച്ചയോടെ ബംഗാളിൽ സ്വതന്ത്ര ഭരണകൂടം സ്ഥാപിച്ചത് - മുർഷിദ് കുലി ഖാൻ


17. ഘാഗ്ര യുദ്ധത്തിൽ (1529) മഹ്മൂദ് ലോധിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനികളെ തോൽപിച്ചതാര് - ബാബർ


18. കാബൂൾ ആസ്ഥാനമായി ഭരണനിർവഹണം നടത്തിയ മുഗൾ ചക്രവർത്തി - ബാബർ


19. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് ബാബ്‌റി മസ്ജിദ് നിർമ്മിക്കപ്പെട്ടത് - ബാബർ


20. ഖന്വയുദ്ധത്തിൽ (1527) ആരാണ് സംഗ്രാമസിംഹനെ പരാജയപ്പെടുത്തിയത് - ബാബർ


21. ഏതു മുഗൾ ചക്രവർത്തിയുടെ ശവകുടീരമാണ് കാബൂളിലുള്ളത് - ബാബർ


22. ഇന്ത്യയിൽ യുദ്ധഭൂമിയിൽ പീരങ്കിപ്പട ആദ്യമായി ഉപയോഗിച്ചത് - ബാബർ


23. ഏറ്റവും കുറച്ചു കാലം ഭരിച്ച മുഗൾ രാജാവ് - ബാബർ


24. ഏറ്റവും കുറച്ചു കാലം ജീവിച്ചിരുന്ന മുഗൾ രാജാവ് - ബാബർ


25. മുഗൾ സാമ്രാജ്യ സ്ഥാപകൻ - ബാബർ


26. ഹുമയൂണിന്റെ പിതാവ് - ബാബർ


27. ദൗലത് ഖാൻ ലോദി ആരെയാണ് ഡൽഹി ആക്രമിക്കാൻ ക്ഷണിച്ചത് - ബാബർ


28. ആദ്യം ആഗ്രയിലെ ആരാംബാഗിൽ സംസ്കരിക്കപ്പെടുകയും പിന്നീട് കാബൂളിലേക്ക് ഭൗതികാവശിഷ്ടം മാറ്റപ്പെടുകയും ചെയ്ത മുഗൾ ചക്രവർത്തി - ബാബർ


29. തുസുക് ഇ ബാബറി എന്ന ആത്മകഥ രചിച്ചതാര് - ബാബർ


30. ആത്മകഥ രചിച്ച ആദ്യ മുഗൾ രാജാവ് - ബാബർ


31. ഏറ്റവും സാഹസികനായ മുഗൾ ചക്രവർത്തി എന്നറിയപ്പെട്ടത് - ബാബർ


32. പേരിന് സിംഹം എന്നർഥമുള്ള മുഗൾ രാജാവ് - ബാബർ


33. പിതൃപക്ഷത്തിൽ തിമൂറിന്റെയും മാതൃപക്ഷത്തിൽ ചെങ്കിഷ്‌ഖാന്റെയും പിൻഗാമിയായ അക്രമണകാരി - ബാബർ


34. മകന്റെ രോഗം തനിക്ക് നൽകണമെന്നും പകരം മകൻ സുഖം പ്രാപിക്കണമെന്നും പ്രാർഥിച്ചതിന്റെ ഫലമായി അന്തരിച്ചുവെന്ന് കരുതപ്പെടുന്ന മുഗൾ ഭരണാധികാരി - ബാബർ


35. മുഗൾ പൂന്തോട്ട നിർമാണ പാരമ്പര്യത്തിന് തുടക്കം കുറിച്ചത് - ബാബർ


36. ഹിന്ദുസ്ഥാന്റെ തനതായ ഫലം എന്ന് മാങ്ങയെ വിശേഷിപ്പിച്ചതാര് - ബാബർ


37. ബാബർ ഖന്വയുദ്ധത്തിൽ (1527) ആരെ പരാജയപ്പെടുത്തി - റാണാ സംഗ്രാം സിങ്


38. ബാബർ എവിടെവെച്ചാണ് അന്തരിച്ചത് - ആഗ്ര


39. ആത്മകഥാകാരന്മാരിൽ രാജകുമാരൻ എന്നറിയപ്പെട്ടത് - ബാബർ


40. മുഗൾ ചക്രവർത്തിമാരിൽ സാഹിത്യത്തിൽ അഭിരുചി ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് - ബാബർ


41. ആത്മകഥയിൽ ഇന്ത്യക്കാരെ ഇഷ്ടമല്ല എന്ന് വെളിപ്പെടുത്തുന്ന മുഗൾ ചക്രവർത്തി - ബാബർ


42. കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗൾ ഭരണാധികാരി - ബാബർ


43. മാതാവിന്റെ വംശപരമ്പരയിൽ മുഗൾ വംശസ്ഥാപകനായ ബാബർ ഏത് രാജ്യക്കാരുടെ പിൻതലമുറക്കാരനായിരുന്നു - മംഗോളിയ


44. ഭരണത്തിൽനിന്നും വിട്ടുനിൽക്കേണ്ടിവന്ന ഏക മുഗൾ ചക്രവർത്തി - ഹുമയൂൺ


45. ഏതു മുഗൾചക്രവർത്തിയെക്കുറിച്ചാണ് ജീവിതകാലം മുഴുവൻ ഉരുണ്ടു മറിഞ്ഞു നടക്കുകയും ജീവിതത്തിൽനിന്ന് ഉരുണ്ടു മറിഞ്ഞു പോകുകയും ചെയ്തു എന്ന് ചരിത്രകാരനായ ലെയ്ൻപൂൾ വിശേഷിപ്പിച്ചത് - ഹുമയൂൺ


46. ഹുമയൂൺ അന്തരിച്ചതെപ്പോൾ - 1556 ജനുവരി 24


47. ഹുമയൂൺ നാമ രചിച്ചത് - ഗുൽബദൻ ബീഗം (ബാബറുടെ മകൾ)


48. ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽ നിന്ന് വീണുമരിച്ച മുഗൾ ചക്രവർത്തി - ഹുമയൂൺ


49. ഹുമയൂൺ സ്ഥാപിച്ച നഗരം - ദിൻപന


50. ഹുമയൂണിനെ തോൽപിച്ച അഫ്ഗാൻ വീരൻ - ഷെർഷാ


51. ഹുമയൂൺ എത്ര വർഷമാണ് പ്രവാസ ജീവിതം നയിച്ചത് - 15 (1540-1555)


52. ഷെർഷാ കനൗജ് യുദ്ധത്തിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ വർഷം - 1540


53. ഹുമയൂണിന്റെ ശവകുടീരം എവിടെയാണ് - ഡൽഹി


54. ഹുമയൂണിന്റെ പിതാവ് - ബാബർ


55. ഷെർഷാ ചൗസ യുദ്ധത്തിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ വർഷം - 1539


56. ഹുമയൂൺ എവിടെയാണ് ജനിച്ചത് - കാബൂൾ


57. ഹുമയൂൺ എന്ന വാക്കിനർഥം - ഭാഗ്യവാൻ


58. താജ്മഹലിന്റെ മുൻഗാമി എന്നറിയപ്പെടുന്നത് - ഹുമയൂണിന്റെ ശവകുടീരം


59. ആരെ പരാജയപ്പെടുത്തിയാണ് ഹുമയൂൺ ഡൽഹി സിംഹാസനം വീണ്ടെടുത്തത് - ഇസ്ലാം ഷാ


60. ഫത്തേപൂർ സിക്രി നിർമിച്ച മുഗൾ ചക്രവർത്തി - അക്ബർ


61. അക്ബർ നിർമിച്ച തലസ്ഥാനം - ഫത്തേപൂർ സിക്രി


62. ഹാൽഡിഘട്ട് യുദ്ധത്തിൽ (1576) അക്ബറെ എതിർത്ത് പരാജയപ്പെട്ട രജപുത്രരാജാവ് - റാണാ പ്രതാപ്


63. ഏത് മുഗൾ ചക്രവർത്തിയാണ് ഡക്കാൻ കീഴടക്കുന്നതിൽ ആദ്യം ശ്രദ്ധ ചെലുത്തിയത് - അക്ബർ


64. മുഗൾ ചക്രവർത്തിമാരിൽ ആദ്യമായി വൻതോതിൽ മന്ദിരനിർമാണം നടത്തിയത് - അക്ബർ


65. അക്ബറുടെ ശവകുടീരം ആസൂത്രണം ചെയ്തത് - അക്ബർ


66. അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി - തുളസിദാസ്‌


67. അക്ബറുടെ കാലത്തെ മന്ദിരങ്ങൾ പ്രധാനമായും എന്തുപയോഗിച്ചാണ് നിർമിച്ചത് - ചുവന്ന മണൽക്കല്ല്


68. അക്ബറുടെ സദസ്സിലുണ്ടായിരുന്ന അന്ധ കവി - സൂർദാസ്


69. അക്ബറെ ഏറ്റവും കൂടുതൽ സ്വാധീനിച്ച അന്യമതം - ക്രിസ്തുമതം


70. ഇന്ത്യയിൽ ആദ്യമായി സെക്കുലർ സ്റ്റേറ്റ് സ്ഥാപിച്ച ഭരണാധികാരി - അക്ബർ


71. അക്ബർ ചക്രവർത്തി ജനിച്ച സ്ഥലം - അമർകോട്ട് (1542)


72. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ലണ്ടനിൽ (AD 1600) സ്ഥാപിതമായത് - അക്ബർ


73. അലഹബാദ് നഗരത്തിന്റെ സ്ഥാപകൻ - അക്ബർ


74. അക്ബറുടെ ഇലാഹി കലണ്ടർ ആരംഭിച്ച വർഷം - 1583


75. എവിടെവെച്ചാണ് അക്ബറുടെ കിരീടധാരണം നടന്നത് - കലനാവൂർ


76. അക്ബർ നാമ, അയ്നി അക്ബറി എന്നീ കൃതികൾ രചിച്ചത് - അബ്ദുൽ ഫാസൽ


77. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് അലഹബാദ് നഗരത്തിനു ആ പേര് ലഭിച്ചത് - അക്ബർ


78. ഇബദത്ഖാന പണികഴിപ്പിച്ചത് - അക്ബർ


79. ആഗ്ര കോട്ട നിർമിച്ച മുഗൾ ചക്രവർത്തി - അക്ബർ


80. മൻസബ്ദാരി സമ്പ്രദായം ആവിഷ്കരിച്ചത് - അക്ബർ


81. എത്ര വർഷമാണ് അക്ബർ ചക്രവർത്തി ഭരണം നടത്തിയത് - 49


82. അക്ബർ ചക്രവർത്തിയുടെ റവന്യൂ മന്ത്രി - തോഡർമൽ


83. അക്ബർ ബുലന്ദ് ദർവാസ നിർമിച്ചത് ഏത് കീഴടക്കിയതിന്റെ സ്മരണയ്ക്കാണ് - ഗുജറാത്ത്


84. അക്ബറുടെ റവന്യൂ മന്ത്രി രാജ തോഡർമൽ ആവിഷ്കരിച്ച നികുതി വ്യവസ്ഥ - സബ്തി സംവിധാനം


85. ഹിന്ദുസ്ഥാനി സാഹിത്യത്തിൻറെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെട്ടത് - അക്ബറുടെ ഭരണകാലം


86. അക്ബർ 1581-ൽ പരാജയപ്പെടുത്തിയ മാൾവയിലെ ഭരണാധികാരി - ബാസ് ബഹാദൂർ


87. അക്ബർ അന്തരിച്ചത് - 1605 ഒക്ടോബർ 17


88. സാപ്‌തി എന്ന നികുതി സമ്പ്രദായം ആവിഷ്കരിച്ചത് - അക്ബർ


89. അക്ബർ ബൈറാംഖാന്റെ റീജൻസി അവസാനിപ്പിച്ച വർഷം - 1560


90. അക്ബർ ചക്രവർത്തി കല്യാണം കഴിച്ച രാജ് പുത്ര രാജകുമാരി - ജോധാഭായി


91. അക്ബറുടെ ഭരണ പരിഷ്കാരങ്ങളുടെ മുൻഗാമി എന്നറിയപ്പെടുന്നത് - ഷെർഷാ


92. അക്ബറുടെ മാതാവ് - ഹമീദാബാനു ബീഗം


93. അക്ബറുടെ ആരാധ്യപുരുഷനായിരുന്ന ഷെയ്ഖ് സലിം ചിസ്റ്റിയുടെ ശവകുടീരം എവിടെയാണ് - ഫത്തേപൂർ സിക്രി


94. അക്ബർ ജസിയ നിറുത്തലാക്കിയ വർഷം - 1564


95. അക്ബറിന്റെ പ്രിയമിത്രവും കവിയുമായ ഫെയ്‌സി അന്തരിച്ച വർഷം - 1595


96. അക്ബർ സ്ഥാപിച്ച മതം - ദിൻ ഇലാഹി (1582)


97. അക്ബറുടെ പരിപാലകനായി ഭരണം നടത്തിയത് - ബൈറാം ഖാൻ


98. അക്ബറുടെ ശവകുടീരം എവിടെയാണ് - സിക്കന്ദ്ര


99. അക്ബർ പ്രോത്സാഹിപ്പിച്ച, ഗ്വാളിയോറിലെ സംഗീതജ്ഞൻ - താൻസെൻ


100. അക്ബർ ചക്രവർത്തി 1575-ൽ ഇബദത്ത് ഖാന പണികഴിപ്പിച്ചത് എവിടെയാണ് -  ഫത്തേപൂര്‍ സിക്രി


101. ഏത് ഇതിഹാസമാണ് മുഗൾ ചക്രവർത്തി അക്ബറുടെ നിർദ്ദേശ പ്രകാരം പേർഷ്യനിലേക്ക് തർജമ ചെയ്തത് - മഹാഭാരതം


102. ജലദൗർലഭ്യം കാരണം 1585-ൽ അക്ബർ ചക്രവർത്തി ഉപേക്ഷിച്ച തലസ്ഥാന നഗരം - ഫത്തേപൂര്‍ സിക്രി


103. 'മുഗൾ ഭരണ സമ്പ്രദായത്തിന്റെ ശില്പി' എന്നറിയപ്പെടുന്നത് - അക്ബർ


104. ജഹാംഗീർ ജനിച്ചത് - ഫത്തേപൂർ സിക്രിയിൽ (1569)


105. അഞ്ചാമത്തെ സിഖ്‌ഗുരുവായ അർജൻ ദേവിനെ വധിച്ച മുഗൾ ചക്രവർത്തി - ജഹാംഗീർ


106. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഇന്ത്യയിൽ ഫാക്ടറി നിർമിക്കാൻ അനുമതി ലഭിച്ചത് - ജഹാംഗീർ


107. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് പുകയില കൃഷി ആരംഭിച്ചത് - ജഹാംഗീർ


108. നീതിയുടെ ചങ്ങല സ്ഥാപിച്ച മുഗൾ ചക്രവർത്തി - ജഹാംഗീർ


109. ഇന്ത്യയ്ക്ക് വെളിയിൽ കബറടക്കപ്പെട്ട മുഗൾ ചക്രവർത്തിമാർ - ബാബറും (കാബൂൾ), ജഹാംഗീറും (ലാഹോർ)


110. ആത്മകഥ എഴുതിയ മുഗൾ ചക്രവർത്തിമാർ - ബാബറും ജഹാംഗീറും


111. ജഹാംഗീറിന്റെ ആദ്യകാല നാമം - സലിം


112. മുഗൾ ചിത്രകല അതിന്റെ പാരമൃതയിലെത്തിയത് ഏത് ചക്രവർത്തിയുടെ കാലത്താണ് - ജഹാംഗീർ


113. ചിത്രരചനയിൽ തൽപരനായിരുന്ന മുഗൾ ചക്രവർത്തി - ജഹാംഗീർ


114. ശ്രീനഗറിലെ ഷാലിമാർ പൂന്തോട്ടം നിർമിച്ചത് - ജഹാംഗീർ


115. ജഹാംഗീർ സിഖ് ഗുരു അർജൻ ദേവിനെ വധിക്കാൻ കാരണം - ഖുസ്രുവിന് അഭയം നൽകിയതിന്


116. ആവലാതിച്ചങ്ങല (നീതിച്ചങ്ങല) സ്ഥാപിച്ച മുഗൾ ചക്രവർത്തി - ജഹാംഗീർ


117. ജഹാംഗീറിന്റെ മുഖ്യ രാജ്ഞി ആയിരുന്നത് - നൂർജഹാൻ


118. ജഹാംഗീറിന്റെ ഓർമക്കുറിപ്പുകൾ - തുസുക്ക്-ഇ-ജഹാംഗീറി


119. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ചിത്രകല പരമകോടി പ്രാപിച്ചത് - ജഹാംഗീർ


120. ഭൂമിയിലെ സ്വർഗം എന്ന് കശ്മീരിനെ വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി - ജഹാംഗീർ


121. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് മേവാർ മുഗൾ മേൽക്കോയ്മ അംഗീകരിച്ചത് - ജഹാംഗീർ (1615)


122. അക്ബറുടെ മിത്രമായിരുന്ന അബ്ദുൽ ഫസലിനെ കൊല്ലിച്ചത് - ജഹാംഗീർ (1602)


123. ജഹാംഗീറിന്റെ മരണശേഷം, ഷാജഹാൻ സ്ഥലത്തില്ലാത്തതിനാൽ, ആരെയാണ് ആസഫ്ഖാൻ താൽകാലിക ഭരണാധികാരിയായി വാഴിച്ചത് - ദാവർ ബക്ഷ്


124. ജഹാംഗീറിന്റെ ശവകുടീരം പണികഴിപ്പിച്ചത് - ഷാജഹാൻ


125. ജഹാംഗീറിന്റെ പത്നി നൂർജഹാന്റെ പിതാവ് - ഇത്തിമാദ് ഉദ് ദൗള


126. ജഹാംഗീർ ഏറ്റവും കൂടുതൽ കാലം ജീവിച്ച നഗരം - ലാഹോർ


127. ജഹാംഗീർ അന്തരിച്ച വർഷം - 1627


128. ജഹാംഗീറിന്റെ ശവകുടീരം എവിടെയാണ് - ലാഹോർ


129. ജഹാംഗീറിന്റെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം - മേവാറുമായുള്ള കലഹം അവസാനിപ്പിച്ചത്


130. ജഹാംഗീറിനെതിരെ കലാപമുണ്ടാക്കിയ മൂത്ത മകൻ - ഖുസ്‌റു


131. ജഹാംഗീറിന്റെ ശവകുടീരം ഏത് നദിയുടെ തീരത്താണ് - രവി


132. വില്യം ഹോക്കിൻസ് ജഹാംഗീറിന്റെ സദസ്സിൽ എത്തിയ വർഷം - 1608


133. ഷാജഹാന്റെ മൂത്തപുത്രൻ - ദാര


134. ഷാജഹാന്റെ ശവകുടീരം എവിടെയാണ് - ആഗ്ര


135. എത്ര വർഷമാണ് ഷാജഹാൻ ചക്രവർത്തി തടവിൽക്കിടന്നത് - 8


136. നിർമിതികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത് - ഷാജഹാൻ


137. മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത് - ഷാജഹാൻ


138. കപ്പൽമാർഗം ആറു പ്രാവശ്യം ഇന്ത്യയിൽ വരികയും ഷാജഹാന്റെയും ഔറംഗസീബിന്റെയും കാലത്തെപ്പറ്റി വിവരിച്ചെഴുതുകയും ചെയ്ത ഫ്രഞ്ചുകാരൻ - ജീൻ ബാപ്റ്റിസ്റ്റ് ടവേണിയർ


139. ഷാജഹാൻ ചക്രവർത്തി ഭരണം നടത്തിയിരുന്ന നൂറ്റാണ്ട് - 17


140. സ്വന്തം മക്കളുടെ തടവിൽ കഴിയേണ്ടിവന്ന മുഗൾ ചക്രവർത്തി - ഷാജഹാൻ


141. ഷാജഹാൻ നിർമിച്ച തലസ്ഥാന നഗരം - ഷാജഹാനാബാദ്


142. ഷാജഹാൻ അന്തരിച്ച വർഷം - 1666


143. ഷാജഹാൻ എന്ന വാക്കിനർത്ഥം - ലോകത്തിന്റെ രാജാവ്


144. ഷാജഹാനെ ഔറംഗസീബ്‌ തടവിലാക്കിയ വർഷം - 1658


145. ഷാജഹാൻ ജനിച്ച സ്ഥലം - ലാഹോർ (1592)


146. ഷാജഹാൻ തടവിലായിരുന്നപ്പോൾ പരിചരിച്ചിരുന്ന മകൾ - ജഹനാര


147. ഷാജഹാൻ മുഗൾ ചക്രവർത്തിയായ വർഷം - 1628


148. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ശില്പകല അതിന്റെ പാരമ്യതയിലെത്തിയത് - ഷാജഹാൻ


149. ആഗ്രയിലെ മോട്ടി മസ്ജിദ് നിർമിച്ചത് - ഷാജഹാൻ


150. ലാഹോറിലെ ഷാലിമാർ പൂന്തോട്ടം പണികഴിപ്പിച്ചത് - ഷാജഹാൻ


151. സ്വന്തം മകന്റെ തടവറയിൽക്കിടന്നു മരിച്ച മുഗൾ ചക്രവർത്തി - ഷാജഹാൻ


152. ഷാജഹാന്റെ യഥാർത്ഥ പേര് - ഖുറം


153. ചെങ്കോട്ട, ദിവാൻ ഇ ഖസ്, ഡൽഹിയിലെ ജുമാ മസ്ജിദ്, മോട്ടി മസ്ജിദ് എന്നിവ നിർമിച്ചത് - ഷാജഹാൻ


154. ആരുടെ സ്മരണയ്ക്കാണ് ഷാജഹാൻ താജ്മഹൽ നിർമിച്ചത് - മുംതാസ് മഹൽ


155. മയൂരസിംഹാസനം നിർമിച്ചത് - ഷാജഹാൻ


156. താജ്മഹൽ പണിതിരിക്കുന്ന സ്ഥലം ഏതു രാജാവിൽ നിന്നാണ് ഷാജഹാൻ ചക്രവർത്തി വാങ്ങിയത് - രാജാ ജയ്‌സിംഗ്


157. താജ്മഹൽ എവിടെ സ്ഥിതി ചെയ്യുന്നു - ആഗ്ര


158. ഇത്തരം നൂറ്റാണ്ടിലാണ് താജ്മഹൽ പണികഴിപ്പിച്ചത് - 17


159. എത്ര വർഷം കൊണ്ടാണ് താജ്മഹൽ പണി പൂർത്തിയാക്കിയത് - 22


160. താജ്മഹലിന്റെ പ്രധാന ശില്പി - ഉസ്താദ് ഇസ


161. താജ്മഹൽ ഏതു നദിയുടെ തീരത്താണ് - യമുന


162. താജ്മഹലിന്റെ കേടുപാടുകൾ തീർക്കാൻ നടപടിയെടുത്ത വൈസ്രോയി - കഴ്‌സൺ പ്രഭു


163. താജ്മഹലിന്റെ സംരക്ഷണ ചുമതലയുള്ള സുരക്ഷാ ഏജൻസി - സിഐഎസ്എഫ്


164. താജ്മഹൽ ലോകപൈതൃകപട്ടികയിൽ ഇടം പിടിച്ച വർഷം - 1983


165. താജ്മഹലിന്റെ നിറമാറ്റത്തിന് കാരണമാകുന്നുവെന്ന് ആരോപിക്കപ്പെട്ടത് ഏത് എണ്ണശുദ്ധീകരണശാലയിലെ പുകയാണ് - മഥുര


166. 'കാലത്തിന്റെ കപോലത്തിലെ കണ്ണുനീർത്തുള്ളി' എന്ന് താജ്മഹാലെ വിശേഷിപ്പിച്ചത് - രബീന്ദ്രനാഥ ടാഗോർ


167. ഷാജഹാനെ ഔറംഗസീബ്‌ തടവിലാക്കിയ വർഷം - 1658


168. അവസാനത്തെ പ്രതാപശാലിയായ മുഗൾ ചക്രവർത്തി - ഔറംഗസീബ്‌


169. അക്ബർ നിരോധിച്ച ജസിയ നികുതി പുനഃസ്ഥാപിച്ച മുഗൾ ചക്രവർത്തി - ഔറംഗസീബ് (1679)‌


170. ഏറ്റവും നിഷ്ടുരനായ മുഗൾ ചക്രവർത്തി എന്ന് വിശേഷിക്കപ്പെട്ടത് - ഔറംഗസീബ്‌


171. ഒൻപതാമത്തെ സിഖ് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ചത് (AD 1675) - ഔറംഗസീബ്‌


172. ലാഹോറിൽ ബാദ്ഷഹി മോസ്‌ക് നിർമിച്ചത് - ഔറംഗസീബ്‌


173. ഡൽഹിയിൽ മോട്ടി മസ്‌ജിദ്‌ നിർമിച്ചത് - ഔറംഗസീബ്‌


174. സാമുഗാർ യുദ്ധം ഏത് മുഗൾ ചക്രവർത്തിയുടെ സിംഹാസനമാണ് ഉറപ്പിച്ചത് - ഔറംഗസീബ്‌


175. ഏത് മുഗൾ ചക്രവർത്തിയാണ് സാംബാജിയെ വധിച്ചത് - ഔറംഗസീബ്‌


176. ഏത് മുഗൾ ചക്രവർത്തിയാണ് ശിവജിയെ തടവുകാരനാക്കിയത് - ഔറംഗസീബ്‌


177. ഔറംഗസീബ്‌ ദാരയെ തോൽപിച്ച സമുഗഡ്‌ യുദ്ധം നടന്ന വർഷം - 1658


178. ജീവിക്കുന്ന സന്യാസി (സിന്ദാ പീർ) എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി - ഔറംഗസീബ്‌


179. ഔറംഗസീബിന്റെ ഭാര്യ റാബിയ ദുരാനിയുടെ ശവകുടീരം - ബീബി കാ മഖ് ബര


180. പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെട്ടുന്നത് - ബീബി കാ മഖ് ബര


189. ഗോൽക്കൊണ്ടയെ മുഗൾ സാമ്രാജ്യത്തോട് ചേർത്തത് - ഔറംഗസീബ്‌ (1687)


190. ഔറംഗസീബിന്റെ രാജധാനിയിൽ താമസിച്ച വിദേശ സഞ്ചാരി - നിക്കോളോ മനൂച്ചി


191. അവസാനത്തെ മുഗൾ ചക്രവർത്തിയായ ഔറംഗസീബ്‌ ഭരിച്ചത് എത്ര വർഷമാണ് - 49


192. ഔറംഗസീബ്‌ ധർമട് യുദ്ധത്തിൽ ജസ്വന്ത് സിങിന്റെ നേതൃത്വത്തിലുള്ള, ദാരയുടെ സൈന്യത്തെ തോൽപിച്ച വർഷം - 1658


193. ബീജാപ്പൂരും ഗോൽകൊണ്ടയും മുഗൾ സാമ്രാജ്യത്തിനു കീഴടങ്ങിയത് ആരുടെ കാലത്താണ് - ഔറംഗസീബ്‌


194. സിംഹാസനാരോഹണം ചെയ്തപ്പോൾ ഔറംഗസീബ്‌ സ്വീകരിച്ച പേര് - ആലംഗീർ (ലോകം കീഴടക്കിയയാൽ)


195. ഔറംഗസീബിനെ നശിപ്പിച്ച ഡക്കാൻ അൾസർ എന്ന് വിശേഷിപ്പിക്കപ്പെട്ടത് - മാറാത്തർ 


196. ഔറംഗസീബ്‌ ഈസ്റ്റിന്ത്യാ കമ്പനിക്ക് ബംഗാളിൽ കച്ചവടത്തിന് അനുമതി നൽകിയത് - 1667


197. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി - ഔറംഗസീബ്‌


198. ആരുടെ സമയത്താണ് സാംബാജി വധിക്കപ്പെട്ടത് - ഔറംഗസീബ്‌


199. ഔറംഗസീബിന്റെ പിൻഗാമിയായിരുന്ന മുവാസം രാജകുമാരൻ ഏത് പേരിലാണ് സിംഹാസനാരോഹണം നടത്തിയത് - ബഹദൂർ ഷാ ഒന്നാമൻ


200. ബഹാദൂർ ഷാ ഒന്നാമന്റെ യഥാർത്ഥ പേര് - മുവാസം രാജകുമാരൻ


201. രംഗില എന്നറിയപ്പെട്ട മുഗൾ രാജാവ് -മുഹമ്മദ് ഷാ


202. 1739-ൽ നാദിർഷാ ഇന്ത്യ ആക്രമിക്കുമ്പോൾ മുഗൾ ഭരണാധികാരിയായിരുന്നത് - മുഹമ്മദ് ഷാ


203. മയൂരസിംഹാസനം ഉപയോഗിച്ച അവസാനത്തെ മുഗൾ ചക്രവർത്തി - മുഹമ്മദ് ഷാ


204. ബ്രിട്ടീഷുകാർക്ക് ദിവാനി അനുവദിച്ച മുഗൾ ചക്രവർത്തി - ഷാ ആലം


205. മറാഠികളെ മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ (1761) തോൽപിച്ച അഹമ്മദ് ഷാ അബ്ദാലി ആരെയാണ് മുഗൾ ചക്രവർത്തിയായി നാമനിർദേശം ചെയ്തത് - ഷാ ആലം രണ്ടാമനെ


206. അഹമ്മദ് ഷാ അബ്ദാലി ഇന്ത്യ ആക്രമിച്ചപ്പോൾ മുഗൾ ഭരണാധികാരി - ഷാ ആലം രണ്ടാമൻ


207. 1765 ൽ അലഹബാദ് ഉടമ്പടിയിൽ റോബർട്ട് ക്ലൈവിനൊപ്പം ഒപ്പുവെച്ചത് - ഷാ ആലം രണ്ടാമൻ


208. അവസാനത്തെ മുഗൾ ഭരണാധികാരി - ബഹാദൂർ ഷാ രണ്ടാമൻ


209. 1857ലെ വിപ്ലവത്തിന്റെ പരാജയശേഷം ബ്രിട്ടീഷുകാർ ബഹാദൂർ ഷാ രണ്ടാമനെ എവിടേക്കാണ് നാടുകടത്തിയത് - മ്യാൻമർ (ബർമ)


210. ഫാരിദിന് ഷെർഷ എന്ന ബിരുദം നൽകിയ, ബീഹാറിലെ ഭരണാധികാരി - ബഹർഖാൻ ലോഹാനി


211. ഗ്രാൻഡ് ട്രങ്ക് റോഡ് നിർമിച്ചത് - ഷെർഷ


212. ഇന്ത്യയിലാദ്യമായി, രൂപയുടെ മുൻഗാമിയെ അവതരിപ്പിച്ച ഭരണാധികാരി - ഷെർഷാ


213. ഷെർഷായുടെ യഥാർത്ഥ പേര് - ഫരീദ്


214. ഡൽഹിയിൽ പുരാണ് കില നിർമിച്ചത് - ഷെർഷാ


215. ഹുമയൂണും ഷെർഷായുമായി കനൗജ് യുദ്ധം നടന്ന വർഷം - 1540


216. ഷെർഷായുടെ പിൻഗാമി - ഇസ്ലാം ഷാ


217. ഷെർഷായുടെ പിതാവ് - ഹസ്സൻ


218. സിവിൽ ഭരണകൂടം കെട്ടിപ്പടുക്കാൻ ശരിയായ പ്രാഗല്ഭ്യം കാണിച്ച ഇന്ത്യയിലെ ആദ്യ മുസ്ലിം ഭരണാധികാരി - ഷെർഷാ


219. ഷെർഷായുടെ ശവകുടീരം നിർമിച്ചത് - ഷെർഷാ


220. ഷെർഷായുടെ ശവകുടീരം എവിടെയാണ് - സസരാം (ബീഹാർ)

0 Comments