രാജ്യസഭ

രാജ്യസഭ (Rajya Sabha in Malayalam)
■ രാഷ്‌ട്രപതി, ലോകസഭ, രാജ്യസഭ എന്നിവ അടങ്ങുന്നതാണ്‌ - ഇന്ത്യന്‍ പാര്‍ലമെന്റ്‌

■ രാജ്യസഭ നിലവിൽ വന്നതെന്ന് - 1952 ഏപ്രിൽ 3

■ രാജ്യസഭയുടെ ആദ്യ സമ്മേളനം നടന്നത് - 1952 മെയ് 13

■ രാജ്യ സഭയുടെ ചെയർമാൻ - ഉപരാഷ്ട്രപതി

■ രാജ്യസഭയുടെ അദ്ധ്യക്ഷൻ - ചെയർമാൻ 

■ ആദ്യ രാജ്യ സഭയുടെ ചെയർമാൻ - ഡോ. എസ്. രാധാകൃഷ്ണൻ

■ ഏറ്റവും കൂടുതൽ കാലം രാജ്യ സഭയുടെ ചെയർമാനായിരുന്ന വ്യക്തി - ഡോ. എസ്. രാധാകൃഷ്ണൻ
■ രാജ്യസഭയിലെ ആദ്യ മലയാളി ചെയർമാൻ - കെ.ആർ. നാരായണൻ

■ രാജ്യസഭയിലെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ - കൃഷ്ണമൂർത്തി റാവു

■ രാജ്യസഭയിലെ ആദ്യ മലയാളി ഡെപ്യൂട്ടി ചെയർമാൻ - എം.എം. ജേക്കബ്

■ രാജ്യസഭയിലെ രണ്ടാമത്തെ മലയാളി ഡെപ്യൂട്ടി ചെയർമാൻ - പി.ജെ. കുര്യൻ

■ രാജ്യ സഭയുടെ മറ്റു നാമങ്ങൾ - കൗൺസിൽ ഓഫ് സ്റ്റേറ്റസ്, അപ്പർ ഹൗസ്

■ രാജ്യസഭയുടെ മുൻഗാമി - കൗൺസിൽ ഓഫ് സ്റ്റേറ്റ്സ്

■ ഏറ്റവും കൂടുതൽ രാജ്യസഭാ സീറ്റുകളുള്ള  സംസ്ഥാനം - ഉത്തർ പ്രദേശ് (31)

■ കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം - 9

■ കേരളത്തിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട ചലച്ചിത്ര താരം - സുരേഷ് ഗോപി

■ രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് - സംസ്ഥാന നിയമസഭയിലെ അംഗങ്ങൾ

■ എത്ര ദിവസം വരെ ധനകാര്യബിൽ രാജ്യസഭയിൽ വെക്കാൻ സാധിക്കും - 14 ദിവസം

■ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും രാജ്യസഭയിൽ സീറ്റുകൾ വീതിച്ചു നൽകുന്ന ഭരണഘടനയിലെ ഷെഡ്യൂൾ - 4

■ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത ആദ്യ മലയാളി - സർദാർ കെ. എം. പണിക്കർ

■ സർദാർ കെ. എം. പണിക്കർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത വർഷം - 1959

■ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത ആദ്യ ചലച്ചിത്ര നടി - രുഗ്മിണി ദേവി അരുണ്ഡേല്

■ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത ആദ്യ വനിത - രുഗ്മിണി ദേവി അരുണ്ഡേല്

■ “മുതിര്‍ന്നവരുടെ സഭ" എന്നറിയപ്പെടുന്നത്‌ - രാജ്യസഭ

■ “സ്ഥിരസഭ' എന്നറിയപ്പെടുന്നത്‌ - രാജ്യസഭ

■ പാർലമെന്റിന്റെ ഉപരിസഭ - രാജ്യസഭ

■ ഇന്ത്യയിൽ സംസ്ഥാനനിയമ നിർമ്മാണ സഭയുടെ ഉപരിസഭയിലെ അംഗങ്ങളുടെ കാലാവധി - 6 വർഷം

■ പിരിച്ചുവിടാൻ പറ്റാത്ത പാർലമെന്റിലെ സഭ - രാജ്യസഭ

■ രാജ്യസഭയിലെ ഇരിപ്പിടങ്ങൾ എങ്ങനെ സംവിധാനം ചെയ്തിരിക്കുന്നു - അർദ്ധവൃത്താകൃതിയിൽ

■ രാജ്യസഭയുടെ പരവതാനിയുടെ നിറം - ചുവപ്പ്

■ രാജ്യസഭയിലെ എത്ര അംഗങ്ങളെ രാഷ്‌ട്രപതി നാമനിർദേശം ചെയ്യുന്നു - 12

■ ഏതൊക്കെ മേഖലകളിൽ നിന്നും രാഷ്‌ട്രപതി അംഗങ്ങളെ നാമനിർദേശം ചെയ്യുന്നു - ശാസ്ത്രം, കല, സാമൂഹ്യ സേവനം, സാഹിത്യം

■ രാജ്യസഭയുടെ യോഗ്യതകളെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന വകുപ്പ്‌ - 84

■ രാജ്യസഭ അംഗമാകുന്നതിനുള്ള പ്രായം - 30 വയസ്സ്‌

■ രാജ്യസഭയിലെ അംഗങ്ങളുടെ കാലാവധി - 6 വര്‍ഷം

■ രാജ്യസഭയുടെ കാലാവധി എത്ര - കാലാവധിയില്ല 

■ രാജ്യസഭയുടെ പരമാവധി അംഗസംഖ്യ - 250

■ രാജ്യസഭയുടെ അംഗസംഖ്യയെപ്പറ്റി പറയുന്ന വകുപ്പ്‌ - 80

■ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി രാജ്യസഭയിലേക്ക്‌ എത്രപേരെ നിയമിക്കാം - 238

■ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്‌ - രാജ്യസഭ അംഗങ്ങളില്‍ നിന്ന്‌

■ രാജ്യസഭയിലെ ആദ്യത്തെ നേതാവ്‌ - എന്‍. ഗോപാലസ്വാമി അയ്യങ്കാര്‍

■ എന്‍. ഗോപാലസ്വാമി അയ്യങ്കാര്‍ രാജ്യസഭയുടെ നേതാവായ വര്‍ഷം - 1952-53

■ രാജ്യസഭയിലെ രണ്ടാമത്തെ നേതാവ്‌ - സി. സി. ബിശ്വാസ്‌

■ രാജ്യസഭയിലെ ആദ്യത്തെ വനിതാ നേതാവ്‌ - ഉമ ശങ്കര്‍ ദീക്ഷിത്‌

■ ഉമാശങ്കര്‍ ദീക്ഷിത്‌ രാജ്യസഭയുടെ നേതാവായ വര്‍ഷം - 1971-75

■ രാജ്യസഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്‌ - എസ്‌.എന്‍. മിശ്ര

■ രാജ്യസഭയുടെ ആദ്യത്തെ വനിത പ്രതിപക്ഷ നേതാവ്‌ - കമലാപതി ത്രിപാഠി

■ കമലാപതി ത്രിപാഠി രാജ്യസഭയുടെ പ്രതിപക്ഷ നേതാവായ വര്‍ഷം - 1977-78

■ എസ്‌.എന്‍. മിശ്ര, രാജ്യസഭയുടെ പ്രതിപക്ഷ നേതാവായ വര്‍ഷം - 1969-71

■ രാജ്യസഭയുടെ ഉപാധ്യക്ഷയായ ആദ്യ വനിത - വയലറ്റ് ആൽവ

■ രാജ്യസഭയുടെയോ, ലോകസഭയുടെയോ യോഗം ചേരാനുള്ള ക്വാറം എത്ര - 1/10

■ ഉപരാഷ്ട്രപതിയെ തെരെഞ്ഞടുക്കുന്നതാര് - ലോകസഭയിലെയും രാജ്യസഭയിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ (നാമനിർദ്ദേശം ചെയ്തവരല്ലാത്ത)

■ രാജ്യസഭയുടെ ആദ്യ സെക്രട്ടറി ജനറൽ - എസ്.എൻ. മുഖർജി

■ ഏറ്റവും കൂടുതൽ കാലം രാജ്യസഭയിലെ അംഗമായിരുന്നത് - നജ്മ ഹെപ്തുള്ള

■ ഇന്റർ പാർലമെൻററി യൂണിയനിലെ ആജീവനാന്ത പ്രസിഡൻറ് - നജ്മ ഹെപ്തുള്ള

■ രാജ്യസഭയിൽ ആദ്യമായി ഇംപീച്ച്മെന്റിന് വിധേയനായ ജഡ്ജി - സൗമിത്ര സെൻ (2011)

0 Comments