ലോകസഭ

ലോകസഭ (Lok Sabha in Malayalam)
ലോകസഭ അഥവാ അധോമണ്ഡലം ജനങ്ങളുടെ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ വരുന്ന പ്രതിനിധികളുടെ സഭയാണ്. ഇതിലെ പരമാവധി അംഗസംഖ്യ 552 ൽ കവിയാൻ പാടുള്ളതല്ല. ഇതിൽ പരമാവധി 530 അംഗങ്ങൾ സംസ്ഥാനങ്ങളിൽ നിന്നും 20 വരെ അംഗങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമാണ്. രണ്ടുപേർ രാഷ്ട്രപതിയാൽ നിർദേശിക്കപ്പെടുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളാണ്. ഇത് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെടാത്ത സാഹചര്യത്തിലാണ്. ഇപ്പോഴത്തെ ലോകസഭയിൽ അംഗസംഖ്യ 538 ആണ്. 

ലോകസഭയുടെ കാലാവധി ആദ്യ സമ്മേളനം മുതൽ അഞ്ചു വർഷത്തേക്കാണ്. എന്നാൽ അടിയന്തരാവസ്ഥയിൽ ഒരു പ്രാവശ്യം ഒരു വർഷം വരെ രാഷ്ട്രപതിക്ക് കാലാവധി ദീർഘിപ്പിക്കാവുന്നതാണ്. കൂടാതെ അടിയന്തരാവസ്ഥ മാറിയാൽ ആറുമാസത്തിലധികം ദീർഘിപ്പിക്കാനും കഴിയില്ല. നമ്മുടെ ഭരണഘടന സഭാ അംഗത്വത്തിന് അയോഗ്യതയ്ക്കുള്ള കാരണങ്ങളും നിർദേശിച്ചിട്ടുണ്ട്. ഒരംഗത്തിന് ഇന്ത്യയിൽ എവിടെനിന്നു വേണമെങ്കിലും മത്സരിക്കുകയും ഒന്നിലധികം സീറ്റുകളിൽ മത്സരിക്കുകയും ചെയ്യാമെങ്കിലും വിജയിച്ചു കഴിഞ്ഞാൽ ഒരു സീറ്റ് നിലനിർത്തിക്കൊണ്ട് മറ്റുള്ളവയിൽനിന്നു പിന്മാറണം. അതുപോലെ സംസ്ഥാന നിയമസഭയിലോ പാർലമെന്റിന്റെ ഇരുസഭകളിലോ ഏതെങ്കിലും ഒന്നിൽ മാത്രമേ ഒരേസമയം അംഗമാകാൻ കഴിയൂ. അഥവാ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഒരംഗത്വം മാത്രം നിലനിർത്തി മറ്റുള്ളവ രാജിവയ്‌ക്കേണ്ടിവരും. അറുപതു ദിവസത്തിലേറെ സഭാ നടപടികളിൽ സഭയുടെ അനുവാദമില്ലാതെ പങ്കെടുക്കാതിരുന്നാലും അംഗത്വം നഷ്ടമാകും. അംഗത്വം നഷ്ടമാകുന്ന മറ്റ് സാഹചര്യങ്ങൾ: പാപ്പരാകുക, ബുദ്ധി സ്ഥിരതയില്ലാതെ വരിക, ശമ്പളം പറ്റുന്ന ജോലിയിൽ ഏർപ്പെടുക, കുറ്റവാളിയെന്നു വിധിക്കപ്പെടുക, വിദേശ പൗരത്വം സ്വീകരിക്കുക, വിദേശ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുക തുടങ്ങിയവയാണ്. 25 വയസ്സു പൂർത്തിയായ വോട്ടർ പട്ടികയിൽപേരുള്ള ഏതൊരു ഇന്ത്യൻ പൗരനും ലോക്സഭയിലേക്കു മത്സരിക്കാം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. രാഷ്‌ട്രപതി, ലോകസഭ, രാജ്യസഭ എന്നിവ അടങ്ങുന്നതാണ്‌ - ഇന്ത്യന്‍ പാര്‍ലമെന്റ്‌

2. ഭരണഘടന പ്രകാരം കേന്ദ്ര നിയമ നിര്‍മ്മാണം അറിയപ്പെടുന്നത്‌ - പാര്‍ലമെന്റ്‌

3. ഇന്ത്യൻ പാർലമെന്റിനു എത്ര വിഭാഗങ്ങളുണ്ട് - 2

4. ലോകസഭയുടെ മുൻഗാമി - സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി

5. അധോമണ്ഡലം എന്നറിയപ്പെടുന്ന സഭ - ലോകസഭ

6. ലോകസഭയുടെ ഘടന വ്യക്തമാക്കുന്ന വകുപ്പ്‌ - 81

7. ലോകസഭയിലെ പരമാവധി അംഗസംഖ്യ - 552

8. സംസ്ഥാനങ്ങളില്‍ നിന്ന്‌ എത്രപേരെ ലോക സഭയിലേക്ക്‌ തെരഞ്ഞെടുക്കാം - 530

9. കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന്‌ ലോകസഭയിലേക്ക്‌ എത്രപേരെ തെരഞ്ഞെടുക്കാം - 20

10. ലോകസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളുടെ എണ്ണം - 2

11. ലോകസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന വകുപ്പ്‌ - 331

12. പാര്‍ലമെന്റിന്റെ പ്രവര്‍ത്തന ഭാഷ - ഹിന്ദി അഥവാ ഇംഗ്ലീഷ്‌

13. ലോകസഭയില്‍ എത്ര സീറ്റുകളാണ്‌ പട്ടിക ജാതിക്കാര്‍ക്ക്‌ വേണ്ടി സംവരണം ചെയ്തിട്ടുള്ളത്‌ - 82

14. ലോകസഭയില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക്‌ സംവരണം ചെയ്ത സീറ്റുകള്‍ - 49

15. ലോകസഭയില്‍ അംഗമാകുന്നതിനുള്ള പ്രായം - 25

16. ലോകസഭയിലെ യോഗ്യതയെപ്പറ്റി പരാമര്‍ശിക്കുന്ന വകുപ്പ്‌ - 84

17. ലോകസഭയിലെ അംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള വകുപ്പ്‌ - 102

18. ലോകസഭയുടെ കാലാവധി - 5 വര്‍ഷം

19. ലോകസഭയുടെ അധ്യക്ഷന്‍ - സ്പീക്കര്‍

20. ലോകസഭയുടേയും രാജ്യസഭയുടേയും സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷന്‍ - ലോകസഭ സ്പീക്കര്‍

21. ഒരു ബില്‍ ധനബില്ലാണോ അല്ലയോ എന്ന്‌ തീരുമാനിക്കുന്നത്‌ - ലോകസഭ സ്പീക്കര്‍

22. ലോകസഭ സ്പീക്കറുടെ കാലാവധി - 5 വര്‍ഷം

23. ലോകസഭയിലെ അംഗം രാജി സമര്‍പ്പിക്കുന്നത്‌ - സ്പീക്കര്‍ക്ക്‌

24. സ്പീക്കറുടെ അഭാവത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക്‌ എതിരായ പ്രമേയ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നത്‌ - രാഷ്‌ട്രപതി

25. ലോകസഭ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ - സെക്രട്ടറി ജനറല്‍

26. ലോകസഭയിലെ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്നത്‌ - സ്പീക്കര്‍

27. പാര്‍ലമെന്റ്‌ കമ്മറ്റിയിലെ ചെയര്‍മാന്‍മാരെ നിയോഗിക്കുന്നത്‌ - ലോകസഭ സ്പീക്കര്‍

28. പൊതു തെരഞ്ഞെടുപ്പിനുശേഷം ലോകസഭ രൂപീകരിച്ച ഉടന്‍ രാഷ്ട്രപതി ആദ്യം നിയമിക്കുന്നത്‌ - പ്രോട്ടോം സ്പീക്കര്‍

29. പുതിയ ലോകസഭാംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്‌ - പ്രോട്ടോം സ്പീക്കര്‍

30. പുതിയ സ്പീക്കറിനെ തെരഞ്ഞടുക്കുന്ന ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്നത്‌ - പ്രോട്ടോം സ്പീക്കര്‍

31. കൂറുമാറ്റ നിരോധന നിയമം മൂലം അയോഗ്യരാക്കപ്പെട്ട ആദ്യ ലോകസഭ അംഗം - ലാല്‍ദു ഹോമ

32. ലാല്‍ ദുഹോമയുടെ ലോകസഭ അംഗത്വം നഷ്ടപ്പെട്ട വര്‍ഷം - 1988

33. ഏതു സംസ്ഥാനക്കാരനാണ്‌ ലാല്‍ദുഹോമ - മിസോറം

34. ലോകസഭയിലെ ആദ്യ സ്പീക്കര്‍ - ജി.വി.മാവലങ്കാര്‍

35. ജി.വി. മാവലങ്കാര്‍ ലോകസഭയുടെ സ്പീക്കറായ കാലഘട്ടം - 1952-56

36. ഇന്ത്യയിലെ രണ്ടാമത്തെ ലോകസഭാ സ്പീക്കര്‍ - എം.എ. അയുങ്കാര്‍

37. കമ്മ്യൂണിസ്റ്റുകാരനായ ആദ്യ ലോകസഭാ സ്പീക്കര്‍ - സോമനാഥ്‌ ചാറ്റര്‍ജി

38. പദവിയിലിരിക്കെ അന്തരിച്ച ഏക ലോകസഭാ സ്പീക്കര്‍ - ജി.എം.സി. ബാലയോഗി

39. ഏതു സംസ്ഥാനക്കാരനാണ്‌ ജി.എം.സി.ബാലയോഗി - ആന്ധ്രാപ്രദേശ്‌

40. ഇന്ത്യയിലെ 15-ാമത്‌ ലോക്സഭാ സ്പീക്കര്‍ - മീര കുമാര്‍

41. ലോകസഭയില്‍ സ്പീക്കറായ ഏക വനിത - മീര കുമാര്‍

42. ഏതു സംസ്ഥാനക്കാരിയാണ്‌ മീര കുമാര്‍ - ബീഹാര്‍

43. മീരാകുമാര്‍ ലോകസഭ സ്പീക്കറായ വര്‍ഷം - 2009

44. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ - എം.എ. അയ്യങ്കാര്‍

45. പതിനഞ്ചാം ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ - കരിയമുണ്ട

46. സ്ത്രീധന നിരോധന ബില്‍ ലോകസഭയില്‍ അവതരിപ്പിച്ച വര്‍ഷം - 1961

47. ബാങ്കിങ് സർവീസ് കമ്മീഷന്‍ റദ്ദ് ചെയ്ത ബിൽ ലോകസഭയില്‍ അവതരിപ്പിച്ച വര്‍ഷം - 1978

48. പാർലമെൻറിൽ ചോദ്യോത്തരവേളയ്ക്കും ഗവണ്‍മെന്റ്‌ ബിസിനസ്സിനും ഇടയ്ക്കുള്ള സമയം അറിയപ്പെടുന്നത് - ശൂന്യവേള

49. ശൂന്യവേള എന്ന ആശയം കടമെടുത്ത് ഏതു രാജ്യത്തിൽ നിന്ന് - ബ്രിട്ടന്‍

50. പൊതുപ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതിനും സര്‍ക്കാരിന്റെ വിശദീകരണം തേടുന്നതിനും അംഗങ്ങള്‍ക്കുള്ള സമയം - ശൂന്യവേള 

51. ഇന്ത്യയില്‍ ആദ്യ ലോകസഭ തെരഞ്ഞെടുപ്പ് നടന്ന വര്‍ഷം - 1951 ഒക്ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21

52. ആദ്യ ലോകസഭ നിലവില്‍ വന്ന വര്‍ഷം - 1952 ഏപ്രില്‍ 17

53. ആദ്യ ലോകസഭയുടെ ആദ്യ സമ്മേളനം നടന്ന വര്‍ഷം - 1952 മെയ്‌ 13

54. ആദ്യ ലോകസഭയിലെ സീറ്റുകളുടെ എണ്ണം - 489

55. ആദ്യ ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു ലഭിച്ച സീറ്റുകളുടെ എണ്ണം - 364 എണ്ണം

56. പാര്‍ലമെന്റ്‌ ഒരു വര്‍ഷത്തില്‍ എത്ര സമ്മേളനങ്ങള്‍ നടത്തുന്നു - 3

57. പാര്‍ലമെന്റില്‍ നടത്തുന്ന മൂന്ന്‌ സമ്മേളനങ്ങള്‍ - ബജറ്റ്‌ സമ്മേളനം, മൺസൂൺ സമ്മേളനം, ശൈത്യകാല സമ്മേളനം

58. ബജറ്റ്‌ സമ്മേളനം നടക്കുന്ന മാസങ്ങള്‍ - ഫെബ്രുവരി മുതല്‍ മെയ്‌ വരെ

59. പാർലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന മാസങ്ങള്‍ - ജൂലൈ മുതല്‍ ആഗസ്റ്റ്‌ വരെ

60. പാര്‍ലമെന്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്മേളനം - ബജറ്റ്‌ സമ്മേളനം

61. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനം - ശൈത്യകാല സമ്മേളനം

62. പാര്‍ലമെന്റിലെ ക്വോറം - ആകെ അംഗങ്ങളുടെ പത്തില്‍ ഒന്ന്‌

63. പാര്‍ലമെന്റ്‌ കൂടാനുള്ള മിനിമം അംഗങ്ങളുടെ എണ്ണത്തെ പറയുന്നത്‌ - ക്വോറം

64. നിയമ നിർമ്മാണ സഭയുടെ അധോസഭയായ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അംഗങ്ങളുടെ കാലാവധി - 5 വർഷം

65. ധനപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ബില്‍ അറിയപ്പെടുന്നത്‌ - ധനകാര്യബില്‍

66. ധനകാര്യബില്‍ അവതരിപ്പിക്കുന്നത് - ലോകസഭയില്‍

67. ലോകസഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് - ഡോ. രാം സുഭഗ്‌ സിംഗ്‌

68. ഡോ. രാം സുഭഗ്‌ സിംഗ്‌ ലോകസഭയുടെ പ്രതിപക്ഷ നേതാവായ കാലഘട്ടം - 1969-70

69. ലോകസഭയിലെ ആദ്യത്തെ അനൗദ്യോഗിക പ്രതിപക്ഷ നേതാവ്‌ - എ.കെ.ജി

70. ലോകസഭയില്‍ അംഗീകൃത പ്രതിപക്ഷ നേതാവായ ആദ്യ മലയാളി - സി. എം. സ്റ്റീഫന്‍

71. എത്രാമത്തെ ലോകസഭയിലാണ്‌ സി.എം.സ്റ്റീഫന്‍ അംഗീകൃത പ്രതിപക്ഷ നേതാവായത്‌ - 6

72. സി.എം. സ്റ്റീഫന്‍ ലോകസഭയുടെ അംഗീകൃത പ്രതിപക്ഷനേതാവായ കാലഘട്ടം - 1978-79

73. പ്രതിപക്ഷ നേതാക്കള്‍ ഇല്ലാത്ത ലോകസഭകള്‍ - 1, 2, 3, 5, 7, 8 

74. പ്രധാനമന്ത്രിയായശേഷം പ്രതിപക്ഷനേതാവായ വ്യക്തി - രാജീവ്‌ ഗാന്ധി

75. ലോകസഭയിലെ പ്രതിപക്ഷനേതാവായ ശേഷം പ്രധാനമന്ത്രിയായ ഏക വ്യക്തി - എ.ബി. വാജ്പേയി

76. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായശേഷം പ്രധാനമന്ത്രിയായ ഏക വ്യക്തി - മന്‍മോഹന്‍സിംഗ്‌

77. രാജ്യസഭയിലും ലോകസഭയിലും പ്രതിപക്ഷ നേതാവായ ഏക വ്യക്തി - എല്‍.കെ. അദ്വാനി

78. ലോകസഭയില്‍ പ്രതിപക്ഷ പാര്‍ട്ടിയായ പ്രാദേശിക പാര്‍ട്ടി - റ്റി.ഡി.പി

79. റ്റി.ഡി.പി. പ്രതിപക്ഷ പാര്‍ട്ടിയായ സമയത്ത്‌ പ്രതിപക്ഷ നേതാവ്‌ - ഉപേന്ദ്ര

80. ലോകസഭയില്‍ പ്രതിപക്ഷ നേതാവായ ആദ്യ വനിത - സോണിയ ഗാന്ധി

81. ലോകസഭയില്‍ സോണിയ ഗാന്ധി പ്രതിപക്ഷ നേതാവായ കാലഘട്ടം - 1999-2004

82. ലോകസഭയില്‍ പ്രതിപക്ഷനേതാവായ രണ്ടാമത്തെ വനിത - സുഷമസ്വരാജ്‌

83. സുഷമ സ്വരാജ്‌ ലോകസഭയിലെ പ്രതിപക്ഷനേതാവായ വര്‍ഷം - 2009

84. ഉപപ്രധാനമന്ത്രി പദവി വഹിച്ചു പ്രതിപക്ഷ നേതാക്കള്‍ - ജഗ്ജീവന്‍ റാം, എൽ.കെ. അദ്വാനി

85. മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ്‌ നല്‍കി തുടങ്ങിയ വര്‍ഷം - 1995

86. മികച്ച പാര്‍ലമെന്റ്‌ അംഗത്തിനുള്ള പുരസ്കാരം ലഭിച്ച ആദ്യ വ്യക്തി - എസ്‌. ചന്ദ്രശേഖര്‍

87. മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്കാരം ലഭിച്ച രണ്ടാമത്തെ വ്യക്തി - സോമനാഥ്‌ ചാറ്റര്‍ജി

88. സോമനാഥ്‌ ചാറ്റര്‍ജിക്ക്‌ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്കാരം ലഭിച്ച വര്‍ഷം - 1996

89. മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്കാരം ലഭിച്ച ആദ്യ വനിത - സുഷമ സ്വരാജ്‌

90. സുഷമ സ്വരാജിന്‌ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്കാരം ലഭിച്ച വര്‍ഷം - 2004

91. ലോകസഭയില്‍ അംഗങ്ങളായ മലയാളി വനിതകളുടെ എണ്ണം - 9

92. ലോകസഭയില്‍ അംഗമായ ആദ്യ മലയാളി വനിത - ആനിമസ്ക്രീന്‍ (1951)

93. ലോകസഭയില്‍ അംഗമായ ഒടുവിലത്തെ മലയാളി വനിത - രമ്യ ഹരിദാസ് (2019)

94.കൂടുതല്‍ തവണ ലോകസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട മലയാളി വനിത - സുശീല ഗോപാലന്‍

95. സുശീല ഗോപാലന്‍ എത്ര തവണ ലോകസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌ - 3

96. ലോകസഭയിലേക്ക്‌ രണ്ട്‌ തവണ തെരഞ്ഞെടുക്കപ്പെട്ട മലയാളി വനിതകള്‍ - എ.കെ. പ്രേമജം, സാവിത്രി ലക്ഷ്മണ്‍

97. ലോകസഭയില്‍ എത്ര അംഗങ്ങളുടെ പിന്‍തുണയുണ്ടെങ്കില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാം - 50

98. അവിശ്വാസ പ്രമേയം നേരിട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി - ജവഹര്‍ ലാല്‍ നെഹ്റു

99. പാര്‍ലമെന്റ്‌ കമ്മിറ്റികളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്‌ - 105

100. പാര്‍ലമെന്റിലെ ധനകാര്യ കമ്മിറ്റികളുടെ എണ്ണം - 3

101. പാര്‍ലമെന്റിന്റെ ധനപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മിറ്റി - എസ്റ്റിമേറ്റ്‌സ്‌ കമ്മിറ്റി

102. എസ്റ്റിമേറ്റ്സ്‌ കമ്മിറ്റി അംഗങ്ങളുടെ കാലാവധി - 1 വര്‍ഷം

103. ലോകസഭ അംഗങ്ങള്‍ മാത്രമുള്ള പാര്‍ലമെന്റ്‌ കമ്മിറ്റി - എസ്റ്റിമേറ്റ്സ്‌ കമ്മിറ്റി

104. ബജറ്റ് പരിശോധിക്കാൻ അധികാരമുള്ള കമ്മിറ്റി - എസ്റ്റിമേറ്റ്സ്‌ കമ്മിറ്റി

105. കൂടുതൽ ചെലവാക്കുന്നതിന്റെ രീതിയും മാറ്റങ്ങളെപ്പറ്റിയും പറയുന്ന പാര്‍ലമെന്റ്‌ കമ്മിറ്റി - പബ്ലിക്‌ അക്കൗണ്ട് കമ്മിറ്റി

106. പബ്ലിക്‌ അക്കൗണ്ട് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം - 22

107. പബ്ലിക്‌ അക്കൗണ്ട് കമ്മിറ്റിയിലെ രാജ്യസഭ അംഗങ്ങളുടെ എണ്ണം - 7

108. പ്രതിപക്ഷത്തിന്റെ ഒരംഗം നിര്‍ബന്ധമായും ഉണ്ടാകേണ്ട പാര്‍ലമെന്റ്‌ കമ്മിറ്റി - പബ്ലിക്‌ അക്കൗണ്ട് കമ്മിറ്റി

109. ലോകസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്ത ആദ്യ വ്യക്തികള്‍ - ഫ്രാങ്ക് ആന്റണി, എ.ഇ.റ്റി, ബാരോ

110. രണ്ടാം ലോകസഭ മുതല്‍ അഞ്ചാം ലോകസഭവരെ എത്ര നോമിനേറ്റഡ്‌ അംഗങ്ങള്‍ ഉണ്ടായിരുന്നു - 3

111. ലോകസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്ത ആദ്യ മലയാളി - ചാള്‍സ്‌ ഡയസ്‌

112. ചാള്‍സ്‌ ഡയസിനെ ലോകസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്ത വര്‍ഷം - 2009

113. പാർലമെൻറിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് നേതാവ് - എ കെ ഗോപാലൻ

114. പാർലമെൻറിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ ഗോത്രവർഗ നേതാവ് - ബിർസ മുണ്ട 

115. എത്ര ദിവസത്തിനുള്ളിലാണ് രാജ്യസഭ ഒരു ബിൽ ലോകസഭയിലേക്ക് പുനഃപരിഗണനയ്ക്ക് അയയ്‌ക്കേണ്ടത് - 14

116. ലോകസഭയ്ക്ക് തുല്യമായ ഇംഗ്ലീഷ് പേര് - ഹൗസ് ഓഫ് പീപ്പിൾ

117. ലോകസഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ് - വൈ.ബി.ചവാൻ

118. ലോക് സഭ ആരംഭിച്ചാൽ ആദ്യത്തെ സെഷൻ - ക്വസ്റ്റ്യൻ അവർ

119. ലോക് സഭ ആദ്യമായി സമ്മേളിച്ചത് - 1952 മെയ് 13

120. ലോകസഭയിലേക്ക് എത്ര ആംഗ്ലോ ഇന്ത്യൻ അംഗങ്ങളെയാണ് പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുന്നത് - 2

121. ലോകസഭ വർഷത്തിൽ ചുരുങ്ങിയത് എത്ര പ്രാവശ്യം സമ്മേളിച്ചിരിക്കണം - 2

122. ലോകസഭയിലും രാജ്യസഭയിലും പതിപക്ഷനേതാവായ ഏക വ്യക്തി - എൽ.കെ.അദ്വാനി

123. ലോകസഭയ്ക്ക് ഒരു വർഷം എത്ര സെഷനുകളുണ്ട് - 3

124. ലോക് സഭ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര് - സ്പീക്കർ

125. ലോക് സഭ തിരെഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ പ്രസിഡന്റ് - കെ.ആർ.നാരായണൻ

126. ലോക് സഭാംഗമായ ആദ്യ കേരളീയ വനിത - ആനി മസ്‌ക്രീൻ

127. ഏറ്റവും കൂടുതൽ കാലാവധിയുണ്ടായിരുന്ന ലോക സഭ എത്രമത്തേതാണ് - 5 (1971-77)

128. കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിൽനിന്നുള്ള ലോകസഭാംഗങ്ങളുടെ എണ്ണം - 7

129. പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് - ലോക്സഭാ സ്പീക്കർ

130. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ലോകസഭ സ്പീക്കർ - ജി.വി.മാവ്ലങ്കർ

131. ലോകസഭയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള ധനമന്ത്രി - മൊറാർജി ദേശായി (10 തവണ)

132. ഏറ്റവും കാലാവധി കുറഞ്ഞ ലോകസഭ (413 ദിവസം) എത്രമത്തേതാണ് - 12

133. ലോകസഭയിൽ സീറോ അവർ ആരംഭിക്കുന്നത് എത്ര മണിക്കാണ് - 12

134. ഡൽഹിയിൽനിന്നുള്ള ഏഴുപേർ ഉൾപ്പടെ കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്ന് ആകെ എത്ര ലോകസഭാംഗങ്ങളാണുള്ളത് - 13

135. ലോകസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നതിന് പത്തിലൊന്നിൽ കുറയാത്ത അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെടുകയാണെങ്കിൽ പ്രസിഡന്റ് എത്ര ദിവസത്തിനുള്ളിൽ സഭ വിളിച്ചുചേർക്കണം - 14

136. ഒന്നിലധികം ലോകസഭാംഗങ്ങളുള്ള കേന്ദ്രഭരണ പ്രദേശം - ഡൽഹി

137. ഒന്നാം ലോകസഭയിലെ മണ്ഡലങ്ങൾ - 489

138. ആകെ 22 അംഗങ്ങളുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ എത്ര പേരാണ് ലോകസഭയിൽനിന്നുള്ളത് - 15

139. കേരളത്തിലെ ലോകസഭാ സീറ്റുകളിൽ എത്രയെണ്ണമാണ് ജനറൽ വിഭാഗത്തിലുള്ളത് - 18

140. ഭരണഘടനാവ്യവസ്ഥ പ്രകാരം കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്ന് ലോകസഭയിൽ പരമാവധി എത്ര അംഗങ്ങളാകാം - 20

141. കേരളത്തിലെ ലോകസഭാ സീറ്റുകൾ - 20

142. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോകസഭാമണ്ഡലം - ഉന്നാവു

143. ലോകസഭയിൽനിന്നും രാജ്യസഭയിൽനിന്നുമുള്ള അംഗങ്ങൾ ഉൾപ്പെടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അംഗബലം - 22

144. ലോകസഭാംഗത്തിന്റെ കാലാവധി - 5 വർഷം

145. ലോകസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം - 25

146. ഇന്ത്യൻ പാർലമെന്റിന്റെ അധോസഭ എന്നറിയപ്പെടുന്നത് - ലോക സഭ

147. ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സാഹിത്യകാരൻ - എസ്.കെ.പൊറ്റക്കാട്

148. ലോകസഭയുടെ കാലാവധി കഴിഞ്ഞാലും പുതിയ സഭ സമ്മേളിക്കുന്നതുവരെ തുടരുന്നത് - സ്പീക്കർ

149. ലോക സഭ രൂപവൽക്കരിച്ച തീയതി - 1952 ഏപ്രിൽ 17 

150. ലോകസഭയുടെ ഇംപീച്ച്മെന്റ് നേരിടേണ്ടിവന്ന ആദ്യ ജഡ്ജി - വി.രാമസ്വാമി

151. ലോക്‌സഭാ സ്പീക്കർ രാജിക്കത്ത് കൊടുക്കേണ്ടത് ആർക്കാണ് - ഡപ്യൂട്ടി സ്‌പീക്കർക്ക്

152. ലോക്‌സഭാ പ്രതിപക്ഷനേതാവായ ആദ്യ വനിത - സോണിയ ഗാന്ധി

153. ഒരു ലോകസഭാംഗത്തിന് ഇംഗ്ലീഷിലോ ഹിന്ദിയിലോ പ്രസംഗിക്കാൻ അറിയില്ലായെങ്കിൽ മാതൃഭാഷയിൽ സഭയിൽ പ്രസംഗിക്കാൻ അനുമതി നൽകാൻ ആർക്കാണ് അധികാരം - സ്‌പീക്കർ

154. ലോകസഭയുടെ കാലാവധി ആറു വർഷമായി ഉയർത്തിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് - 42

155. ഒന്നാം ലോകസഭയിൽ കോൺഗ്രസ് പാർട്ടി നേടിയ സീറ്റുകൾ - 364

156. ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നിയന്ത്രണാധികാരി - ലോക സഭ സ്‌പീക്കർ

157. മണ്ഡല പുനസ്സംഘടനയ്ക്കുശേഷം ലോകസഭയിലെ എത്ര സീറ്റുകളാണ് പട്ടികവർഗത്തിന് സംവരണം ചെയ്തിരിക്കുന്നത് - 47

158. ലോകസഭാ സാമാജികരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കാണ്. എത്ര പേർ - 48

159. ഏറ്റവും കൂടുതൽ കാലം ലോക്സഭയിൽ ആംഗ്ലോ - ഇന്ത്യൻ പ്രതിനിധിയായിരുന്നത് - ഫ്രാങ്ക് ആന്റണി

160. ലോകസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ എത്ര അംഗങ്ങളുടെ പിന്തുണ വേണം - 50

161. സംസ്ഥാനങ്ങളിൽനിന്ന് ലോകസഭയിലേക്ക് പരമാവധി എത്ര അംഗങ്ങളാകാം - 530

162. ലോകസഭാ സ്‌പീക്കറായ ആദ്യ ഇടതുപക്ഷനേതാവ് - സോമനാഥ് ചാറ്റർജി

163. ഏറ്റവും കൂടുതൽ കാലാവധിയുണ്ടായിരുന്ന ലോകസഭ - അഞ്ചാം ലോകസഭ

164. ലോക്സഭയിൽ മുഖ്യപ്രതിപക്ഷമായിട്ടുള്ള പ്രാദേശിക കക്ഷി - തെലുങ്കുദേശം

165. ലോക്സഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ - 543

166. ലോക്‌സഭയുടെ പരമാവധി അംഗസംഖ്യ - 552 (530+20+2)

167. ലോക്‌സഭാ പ്രതിപക്ഷനേതാവായ മലയാളി - സി.എം.സ്റ്റീഫൻ

168. ലോക്സഭയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലേറിയ നേതാവ് - രാജീവ് ഗാന്ധി

169. ലോക സഭ ഡപ്യൂട്ടി സ്‌പീക്കർ രാജിക്കത്ത് നൽകേണ്ടത് - സ്‌പീക്കർക്ക്

170. ലോക്സഭയിൽ/നിയമസഭയിൽ കാസ്റ്റിംഗ് വോട്ട് പ്രയോഗിക്കാൻ അധികാരമുള്ളതാർക്കാണ് - സ്‌പീക്കർ

171. കേന്ദ്ര മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം ഉള്ളത് - ലോകസഭയോട് 

172. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ് - രാം സുഭഗ് സിംഗ്

173. ലോകസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത ആദ്യത്തെ മലയാളി - ചാൾസ് ഡയസ്

174. ലോകസഭയുടെ പിതാവ് എന്നറിയപ്പെടുന്നത് - ജി.വി.മാവ്ലങ്കർ

175. ലോകസഭയുടെ ക്വോറം - 55 അംഗങ്ങൾ (സഭാധ്യക്ഷൻ ഉൾപ്പെടെ, അതായത് മൊത്തം അംഗസംഖ്യയുടെ പത്തിലൊന്ന്)

176. ഏറ്റവും പ്രായം കുറഞ്ഞ ലോകസഭാ സ്‌പീക്കർ - ജി.എം.സി.ബാലയോഗി

177. ലോകസഭയുടെ/നിയമസഭയുടെ അധ്യക്ഷൻ - സ്‌പീക്കർ

178. ലോകസഭാ സ്‌പീക്കറായ ആദ്യ വനിത - മീരാകുമാർ

179. മായ്ക്കാനാകാത്ത മഷി ഉപയോഗിച്ച ആദ്യത്തെ ലോകസഭാ തിരെഞ്ഞെടുപ്പ് - 1962

180. നോർത്ത് ബോംബയിൽ നിന്നും 1957-ൽ ലോക്‌സഭാംഗമായ മലയാളി - വി.കെ.കൃഷ്ണ മേനോൻ

181. ലോകസഭയിലെ ആദ്യത്തെ അനൗദ്യോഗിക പ്രതിപക്ഷ നേതാവ് - എ.കെ.ഗോപാലൻ

182. ലോകസഭയിൽ സ്വന്തം ബഡ്ജറ്റ് അവതരിപ്പിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനം - ഇന്ത്യൻ റെയിൽവേയ്സ്

183. ലോകസഭാ സ്‌പീക്കറായ രണ്ടാമത്തെ വനിത - സുമിത്രാ മഹാജൻ

184. ലോക്‌സഭയ്ക്ക് ആ പേര് വന്നത് ഏത് വർഷം മുതലാണ് - 1954

Post a Comment

Previous Post Next Post