ജൂലിയസ് സീസര്‍

ജൂലിയസ് സീസര്‍ ജീവചരിത്രം (Julius Caesar)

ജനനം : ബി.സി. 100

മരണം : ബി. സി. 44


റോമാസാമ്രാജ്യത്തിലെ ഏറ്റവും പ്രതിഭാശാലിയും വിഖ്യാതനമുമായ ഒരു ഭരണാധികാരിയായിരുന്നു ജൂലിയസ്‌ സീസര്‍. ആദ്യകാലത്ത്‌ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും രാഷ്രീയ രംഗത്തും യുദ്ധരംഗത്തും അദ്ദേഹത്തിനുണ്ടായിരുന്ന ദീര്‍ഘകാലത്തെ പരിചയവും ആഭ്യന്തര കലാപത്തില്‍പ്പെട്ട റോമിന്റെ ദുരവസ്ഥയും അദ്ദേഹത്തെ റോമാസാമ്രാജ്യത്തിധിപനാക്കി. ബി. സി. 60-ല്‍ ക്രാസസ്‌, പോംപി എന്നീ ജനറല്‍മാരോടൊപ്പം ചേർന്ന് റോമിൽ ആദ്യത്തെ ട്രയം വിറെറ്റ്‌ രൂപീകരിച്ചു. ഏകദേശം 6 സംവത്സരം ഇവരൊരുമിച്ച്‌ റോമാസാമ്രാജ്യം ഭരിച്ചു. ശേഷം സമര്‍ത്ഥമായി സീസര്‍ കോൺസല്‍ ആയി നിയമിതനായി. റോമന്‍ സൈന്യത്തിന്റെ സോളിലെ കമാന്‍ഡറായി നിയമിക്കപ്പെട്ടതോടുകൂടി നീരവധി യുദ്ധങ്ങളില്‍ റോം വിജയകിരീടം അണിയാന്‍ സീസര്‍ സഹായിച്ചു. ഫ്രാൻസും ബെല്‍ജിയവും സ്പെയിനും കീഴടക്കിയതോടെ ആധുനിക യൂറോപ്പിന്റെ ചരിത്രം ആരംഭിച്ചു. ഇതോടെ സീസറിന്റെ കീര്‍ത്തി ലോകമെങ്ങും പരന്നു. അതോടൊപ്പം അദ്ദേഹത്തിന്‌ ധാരാളം ശത്രുക്കളുമുണ്ടായി. ബി. സി. 44 ല്‍ റോമില്‍ തിരിച്ചെത്തിയ സീസര്‍ ഉറ്റ സുഹൃത്തുക്കളാൽ വധിക്കപ്പെടുകയായിരുന്നു. സീസര്‍ ദാരുണമായി വധിക്കപ്പെട്ടതോടെ റോം വീണ്ടും ആഭ്യന്തര കലാപങ്ങളുടെ പിടിയിലകപ്പെട്ടു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. വന്നു കണ്ടു കീഴടക്കി ഈ വാക്കുകൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - ജൂലിയസ് സീസർ


2. റോമാസാമ്രാജ്യത്തിലെ ഏറ്റവും മികവുറ്റ ഭരണാധികാരി - ജൂലിയസ് സീസർ


3. പോണ്ടസ് രാജ്യത്തെ രാജാവായിരുന്ന ഫർണാണ്ടസ് രണ്ടാമനെ പരാജയപ്പെടുത്തിയ റോമൻ ഭരണാധികാരി - ജൂലിയസ് സീസർ


4. ഫർണാണ്ടസ് രണ്ടാമനെ പരാജയപ്പെടുത്തിയ സീസർ ഈ വിജയം റോമൻ സെനറ്റിനെ അറിയിച്ചത് ഏതു വാക്കുകളിലൂടെയാണ് - വന്നു, കണ്ടു, കീഴടക്കി


5. ജൂലിയസ് സീസർ കൊല്ലപ്പെട്ട വർഷം - ബി.സി.44


6. എത്ര മുറിവുകളേറ്റാണ് ജൂലിയസ് സീസർ വധിക്കപ്പെട്ടത് - 23


7. സീസര്‍ കൊലചെയ്യപ്പെട്ടത് ആരുടെ ഗൂഢാലോചനകളെത്തുടര്‍ന്നാണ് - മാര്‍ക്കസ്‌ ജൂനിയസ്‌ ബ്രൂട്ടസ്‌, കാസിയസ്‌ 


8. ജൂലിയസ് സീസർ ആരംഭിച്ച കലണ്ടർ - ജൂലിയൻ കലണ്ടർ (ബി.സി 46)


9. 'അധിവർഷം' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് - ജൂലിയൻ കലണ്ടർ


10. ജൂലിയൻ കലണ്ടറിൽ എത്ര ദിവസങ്ങൾ ഉണ്ടായിരുന്നു - 365


11. ഏതു വാനശാസ്ത്രജ്ഞന്റെ ഉപദേശപ്രകാരമാണ് സീസർ ജൂലിയൻ കലണ്ടർ ആരംഭിച്ചത് - സോസിജിൻസി 


12. ജൂലിയൻ കലണ്ടറിലെ പോരായ്മകൾ പരിഹരിച്ച് നിലവിൽ വന്ന കലണ്ടർ - ഗ്രിഗോറിയൻ കലണ്ടർ


13. ജൂലിയസ് സീസറുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട മാസം - ജൂലായ്


14. ബി.സി. നാലിൽ ഏതു ചക്രവർത്തിയുടെ കാലത്താണ് ക്രിസ്തുവിന്റെ ജനനമെന്ന് കരുതപ്പെടുന്നു - അഗസ്തസ് സീസർ


15. എ.ഡി. 29ൽ ഏതു ചക്രവർത്തിയുടെ കാലത്താണ് ക്രിസ്തുവിനെ കുരിശിലേറ്റിയത് - ടൈബീരിയസ് സീസർ


16. സീസർ ആൻറ് ക്ലിയോപാട്ര യുടെ കർത്താവ് - ജോർജ് ബെർണാഡ് ഷാ


17. ആന്റണി ആൻറ് ക്ലിയോപാട്ര രചിച്ചത് - വില്യം ഷേക്സ്പിയർ


18. ക്ലിയോപാട്ര ഏതു രാജ്യത്തെ മഹാറാണി ആയിരുന്നു - ഈജിപ്ത് 


19. “ഭീരുക്കള്‍ പലവട്ടം മരിക്കുന്നു. ധീരന്മാര്‍ ഒരിക്കലെ മരിക്കുന്നുള്ളു". ഇങ്ങനെ പറഞ്ഞതാര്‌? - ജൂലിയസ്‌ സീസര്‍


20. ജൂലിയസ് സീസർ ആദ്യമായി ബ്രിട്ടനെ ആക്രമിച്ചത് എന്ന്? - ബി.സി 55-ൽ

0 Comments