ഗലീലിയോ ഗലീലി

ഗലീലിയോ ഗലീലി ജീവചരിത്രം (Galileo Galilei)

ജനനം : 1564 ഫെബ്രുവരി 15

മരണം : 1642 ജനുവരി 8

ഇറ്റലിക്കാരനായ ജ്യോതി ശാസ്ത്രജ്ഞനായിരുന്നു ഗലീലിയോ ഗലീലി. മൂഢവിശ്വാസങ്ങളിൽ മുഴുകിയിരുന്ന മതാധികാരികളേയും ജനങ്ങളേയും കണ്ണ് തുറപ്പിക്കാൻ പോന്നവയായിരുന്നു ഗലീലിയോ ഗലീലിയുടെ കണ്ടുപിടുത്തങ്ങൾ. പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്നായിരുന്നു പരമ്പരാഗത വിശ്വാസം. എന്നാൽ ഈ വിശ്വാസം തെറ്റാണെന്നും സൂര്യനും അതിനെ ചുറ്റി സഞ്ചരിക്കുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും നിറഞ്ഞ ക്ഷീരപഥത്തിന്റെ ഒരു ഭാഗം മാത്രമാണ് ഭൂമിയെന്നും അദ്ദേഹം സമർത്ഥിച്ചു. പരമ്പരാഗത വിശ്വാസങ്ങളെ തകർക്കുന്ന ഇത്തരം കണ്ടുപിടുത്തങ്ങൾ മതാധികാരികളെ പ്രകോപിപ്പിച്ചു. 1606-ൽ ലെൻസുകൾ ക്രമീകരിച്ച് ഗലീലിയോ ആദ്യത്തെ ടെലിസ്കോപ്പ് (ദൂരദർശിനി) നിർമ്മിച്ചു. 1632-ൽ പ്രസിദ്ധീകരിച്ച 'ദ ഡയലോഗ് ഓഫ് ദ റ്റു പ്രിൻസിപ്പൽ സിസ്റ്റംസ് ഓഫ് ദ വേൾഡ്' എന്ന പുസ്തകത്തിലെ നിഗമനങ്ങൾ സത്യവിരുദ്ധമെന്ന് വിധിച്ച് സഭാധികാരികൾ ഗലീലിയെ ആജീവനാന്തം വീട്ടു തടങ്കിലാക്കി.

വ്യാഴത്തിന്റെ നാല് വലിയ ഉപഗ്രഹങ്ങൾ കണ്ടെത്തിയത് ഗലീലിയോ ഗലീലി ആയിരുന്നു. ഗലീലിയോയുടെ മറ്റു പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങൾ - സൂര്യനിലെ സൺസ്പോട്ട്സ്, വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ, ശനിയുടെ വലയം എന്നിവ. ഗ്രീക്കുകാരുടെ ദേവരാജാവായ സിയൂസിന്റെ നാലു കാമുകിമാരുടെ പേരുകളിലാണ് ഗലീലിയൻ ഉപഗ്രഹങ്ങൾ അറിയപ്പെടുന്നത്. അയോ, യൂറോപ്പ, ഗ്യാനിമീഡ്, കാലിസ്റ്റോ എന്നിവയാണ് ഗലീലിയൻ ഉപഗ്രഹങ്ങൾ. ജർമൻ ജ്യോതിശാസ്ത്രജ്ഞനായ സൈമൺ മരിയാസ ആണ് ഇവയുടെ നാമകരണം നിർവഹിച്ചത്.1609-ൽ ഗലീലിയോ സ്വയം നിർമ്മിച്ച ദൂരദർശിനിയിലൂടെ വാനനിരീക്ഷണം നടത്തിയതിന്റെ 400-ാം വാർഷികമായിരുന്നു 2009. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷമായിട്ടാണ് 2009 ആചരിച്ചത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് - ഗലീലിയോ

2. ഗലീലിയൻ ഉപഗ്രഹങ്ങൾ എത്രയെണ്ണമാണ് - 4

3. ഗലീലിയോ ഏതു രാജ്യത്താണ് ജനിച്ചത് - ഇറ്റലി

4. ടെലസ്കോപ്പ് കണ്ടുപിടിച്ചത് - ഗലീലിയോ

5. ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ്‌ ഗലീലിയൻ ഉപഗ്രഹങ്ങൾ - വ്യാഴം

6. ഗലീലിയൻ ഉപഗ്രഹങ്ങളെ കണ്ടുപിടിച്ചത് - ഗലീലിയോ (1609 - 1610)

7. ഗാനിമീഡ് ഉൾപ്പെടെ വ്യാഴത്തിന്റെ 4 ഉപഗ്രഹങ്ങളെ 1610-ൽ കണ്ടെത്തിയത് - ഗലീലിയോ

8. ഇസ്രയേലിലെ ഏറ്റവും വലിയ ശുദ്ധജലതടാകം - ഗലീലി കടൽ

9. സൗര കളങ്കങ്ങളെ ദൂരദർശിനിയിലൂടെ ആദ്യമായി നിരീക്ഷിച്ചത് - ഗലീലിയോ

10. 1610-ൽ വ്യാഴത്തെ കണ്ടെത്തിയ ജ്യോതിശാസ്ത്രജ്ഞൻ - ഗലീലിയോ

11. ഗലീലിയൻ ഉപഗ്രഹങ്ങൾ ഏതെല്ലാം - അയോ, യൂറോപ്പ, ഗാനിമേഡ്, കാലിസ്റ്റോ

12. സമുദ്രത്തിന്റെ സാമീപ്യം തോന്നിപ്പിക്കുന്ന വ്യാഴത്തിന്റെ ഉപഗ്രഹം - യൂറോപ്പ

13. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം - ഗാനിമേഡ്

14. സൗരയൂഥത്തിൽ വലിപ്പത്തിൽ മൂന്നാമത്തെയും, നാലാമത്തെയും ഉപഗ്രഹം - കാലിസ്റ്റോ, അയോ

15. സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രതകൂടിയ ഉപഗ്രഹം - അയോ

16. ഏറ്റവുമധികം അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന ഉപഗ്രഹം - അയോ

17. വ്യാഴഗ്രഹത്തെ നിരീക്ഷിക്കാൻ നാസ വിക്ഷേപിച്ച പേടകം - ഗലീലിയോ (1989)

18. ഒരു പെൻഡുലത്തിന്റെ ആന്തോളനസമയം അതിന്റെ ആയതിയെ ആശ്രയിക്കുന്നില്ല എന്ന് ആദ്യം ചിന്തിച്ചതാര്? - ഗലീലിയോ

19. പെൻഡുലത്തിന്റെ ക്രമമായ ആന്തോളനം കൃത്യമായ സമയ നിർണ്ണയത്തിന് ഉപയോഗിക്കാം എന്ന് നിർദേശിച്ചതാര്? - ഗലീലിയോ

20. 1633-ൽ റോമിലേക്ക് വിചാരണയ്ക്ക് കൊണ്ടുവരപ്പെട്ട ലോക പ്രശസ്ത ശാസ്ത്രജ്ഞൻ ആര്? - ഗലീലിയോ

Post a Comment

Previous Post Next Post