ഹോമി ജെ ഭാഭ

ഹോമി ജെ ഭാഭാ (Homi J Bhabha)

മുഴുവൻ പേര് - ഡോ. ഹോമി ജഹാംഗീർ ഭാഭാ

ജനനം - 1909 ഒക്ടോബർ 30

മരണം - 1966 ജനുവരി 24


ബോംബെയിൽ ഒരു പാഴ്‌സി കുടുംബത്തിലാണ് ഭാഭാ ജനിച്ചത്. 1930-ൽ കേംബ്രിഡ്ജിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദവും 1934-ൽ ഡോക്ടറേറ്റും കരസ്ഥമാക്കി. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കാന്തികശക്തി, വൈദ്യുതി, കോസ്മിക് രശ്മികൾ തുടങ്ങിയവയിൽ അടിസ്ഥാനപരമായ പല പരീക്ഷണ നിരീക്ഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. ധാരാളം ദേശിയ അന്തർദ്ദേശീയ ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.


അടിസ്ഥാനഗവേഷണങ്ങൾക്കായുള്ള ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് 1945-ൽ അദ്ദേഹം ബോംബെയിൽ സ്ഥാപിച്ചു. ഇന്ത്യയുടെ ആദ്യത്തെ ആണവ ഗവേഷണ കേന്ദ്രമായ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിച്ചത് ഡോ. ഭാഭയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ്. 1948-ൽ സ്ഥാപിതമായ അണുശക്തി കമ്മീഷന്റെ ആദ്യ ചെയർമാനായി ഭാഭാ നിയമിതനായി. മുപ്പത്തിരണ്ട് വയസ്സുള്ളപ്പോൾ ഭാഭാ ലണ്ടനിലെ സൊസൈറ്റിയിൽ അംഗമായി. 1951-ൽ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ പ്രസിഡന്റായി. 1954-ൽ അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. 1955-ൽ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ജനീവയിൽ നടന്ന ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസിന്റെ ചെയർമാനായി ഭാഭാ തെരഞ്ഞെടുക്കപ്പെട്ടു. 1966-ൽ യൂറോപ്പിലുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരണമടഞ്ഞു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ (ആണവ ഗവേഷണം)


1. ഇന്ത്യയുടെ ആണവ ഗവേഷണത്തിന്റെ പിതാവ് - ഹോമി ജെ ഭാഭ


2. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം - 1948


3. ആരുടെ നേതൃത്വത്തിലാണ് ഏഷ്യയിലെ ആദ്യത്തെ ആണവ റിയാക്ടർ ട്രോംബെയിൽ സ്ഥാപിതമായത് - ഹോമി ജെ.ഭാഭ


4. ഇന്ത്യൻ ആണവോർജകമ്മീഷന്റെ ആദ്യ അധ്യക്ഷൻ - ഹോമി ജഹാംഗീർ ഭാഭ


5. 1966-ൽ വിമാനാപകടത്തിൽ മരിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ - ഹോമി ജെ ഭാഭ


6. ട്രോംബെ അറ്റോമിക് റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റ് ആരുടെ സ്മരണാർഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു - ഹോമി ജെ ഭാഭ


7. ആരുടെ നേതൃത്വത്തിലാണ് ഏഷ്യയിലെ ആദ്യത്തെ ആണവ റിയാക്ടർ ട്രോംബെയിൽ സ്ഥാപിതമായത് - ഹോമി ജെ ഭാഭ


8. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ സ്ഥാപക ഡയറക്ടർ - ഹോമി ജെ ഭാഭ


9. ഇന്ത്യൻ അണുശക്തി കമ്മീഷന്റെ പ്രഥമ അധ്യക്ഷൻ - ഡോ.എച്ച്.ജെ.ഭാഭ


10. ഏഷ്യയിലെ ആദ്യത്തെ ആണവഗവേഷണ റിയാക്ടർ - അപ്സര


11. ഇന്ത്യയിലെ രണ്ടാമത്തെ ആണവ റിയാക്ടർ - സൈറസ്


12. ഇന്ത്യയിലെ ഏറ്റവും പ്രധാന ആണവ ഗവേഷണ കേന്ദ്രം - ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (BARC)


13. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് - ട്രോംബെ


14. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്ന വർഷം - 1974 മെയ് 18


15. ഇന്ത്യയുടെ ആദ്യ അണു പരീക്ഷണത്തിന്റെ രഹസ്യ നാമം - ബുദ്ധൻ ചിരിക്കുന്നു


16. ഇന്ത്യയുടെ ആദ്യ അണുപരീക്ഷണം നടന്നതെവിടെ വച്ച് - പൊഖ്‌റാൻ


17. ഇന്ത്യയുടെ ആദ്യ അണുപരീക്ഷണം നടക്കുന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരഗാന്ധി


18. ഇന്ത്യയുടെ ആദ്യ അണുപരീക്ഷണത്തിന്റെ ചുക്കാൻ പിടിച്ചത് - രാജ രാമണ്ണ


19. ഇന്ത്യൻ അണുബോംബിന്റെ പിതാവ് - രാജ രാമണ്ണ


20. ഏതു മരുഭൂമിയിലാണ് പൊഖ്‌റാൻ സ്ഥിതി ചെയ്യുന്നത് - താർ


21. ഇന്ത്യയുടെ ആദ്യ അണുപരീക്ഷണവുമായി ബന്ധപ്പെട്ട സംസ്ഥാനം - രാജസ്ഥാൻ


22. ഇന്ത്യയിലെ രണ്ടാമത്തെ അണുപരീക്ഷണം നടന്ന വർഷം - 1998 മെയ്


23. ഇന്ത്യയിലെ രണ്ടാമത്തെ അണുപരീക്ഷണം നടന്നപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി - എ.ബി.വാജ്പേയി


24. "ഓപ്പറേഷൻ ശക്തി" ഏതു അണുപരീക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു - രണ്ടാമത്തെ


25. ഇന്ത്യയുടെ രണ്ടാമത്തെ അണുപരീക്ഷണത്തിന് ചുക്കാൻ പിടിച്ചതാര് - എ.പി.ജെ. അബ്ദുൽ കാലം


26. ആണവയുഗത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് - എൻറിക്കോ ഫെർമി


27. ആണവശക്തിയായ എത്രാമത്തെ രാജ്യമാണ് ഇന്ത്യ - 6


28. എത്രാമത്തെ ആണവശക്തിയാണ് പാക്കിസ്ഥാൻ - 7


29. ആണവശക്തിയായ എത്രാമത്തെ ഇസ്ലാമിക രാഷ്ട്രമാണ് പാക്കിസ്ഥാൻ - 1


30. ഫ്രാൻസിന്റെ ആണവപരീക്ഷണ കേന്ദ്രം - മുറുറോ അറ്റോൾ


31. 1939-ൽ ചില ചെറിയ കണങ്ങൾക്ക് മീസോൺ എന്ന് നാമകരണം ചെയ്തതാര്? - ഹോമി.ജെ.ഭാഭാ


32. ഇന്ത്യയിൽ അറ്റോമിക ഗവേഷണപഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കും അടിസ്ഥാനമിട്ട ഈ ശാസ്ത്രഞ്ജന്റെ പേരിലാണ് ഇന്ത്യൻ അറ്റോമിക് ഗവേഷണസ്ഥാപനം അറിയപ്പെടുന്നത്. ഇദ്ദേഹം 1966 ജനുവരി 24-ന് ഒരു വിമാനാപകടത്തിൽ മരണമടഞ്ഞു. ഈ ശാസ്ത്രഞ്ജന്റെ പേര് പറയുക - ഡോ.ഹോമി ജെ ഭാഭ

0 Comments