ബ്രിട്ടൺ

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ബക്കിംഗ്ഹാം കൊട്ടാരം ആരുടെ വസതിയാണ് - ബ്രിട്ടീഷ് മൊണാർക്ക് (രാജാവ്/രാജ്ഞി)


2. ഇന്ത്യ സ്വാതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി - ക്ലമന്റ് ആറ്റ്ലി


3. 1936-ൽ സ്ഥാനത്യാഗം ചെയ്ത ബ്രിട്ടീഷ് രാജാവ് - എഡ്വേർഡ് എട്ടാമൻ


4. ആധുനിക ജനാതിപത്യ സംവിധാനം നിലവിൽവന്ന ആദ്യ രാജ്യം - ബ്രിട്ടൺ


5. സാഹിത്യ നൊബേലിനർഹനായ ബ്രിട്ടീഷ് പ്രധാനമന്ത്രി - വിൻസ്റ്റൺ ചർച്ചിൽ (1953)


6. റോയിട്ടർ ഏതു രാജ്യത്തെ ന്യൂസ് ഏജൻസിയാണ് - ബ്രിട്ടൺ


7. ബ്രിട്ടനിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി - വിക്ടോറിയ ക്രോസ്


8. ഭരണഘടന എന്ന ആശയം ഏതു രാജ്യത്താണ് ഉരുത്തിരിഞ്ഞത് - ബ്രിട്ടൺ


9. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത് - ബ്രിട്ടൺ


10. ബ്രിട്ടീഷ് എമ്പയർ ഗെയിംസ് എന്നറിയപ്പെടുന്ന കായിക വിനോദത്തിന്റെ ഇപ്പോഴത്തെ പേര് - കോമൺവെൽത്ത് ഗെയിംസ്


11. ഏതു രാജ്യത്തെ സൈനികനാണ് ടോമി അറ്റ്കിൻസ് എന്നറിയപ്പെടുന്നത് - ബ്രിട്ടൺ


12. ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായം - 18


13. ഫോക്‌ലാന്റ് ദ്വീപുകൾ ഏതു രാജ്യത്തിൻറെ കീഴിലാണ് - ബ്രിട്ടൺ


14. പണിമുടക്കം എന്ന ആശയം ബ്രിട്ടനിൽ രൂപംകൊണ്ടത് ഏതു നൂറ്റാണ്ടിലാണ് - 19


15. ബ്രിട്ടീഷ് സാമ്രാജ്യം ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചത് ഏതു നൂറ്റാണ്ടിലാണ് - 19


16. ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്നപ്പോൾ അതിന്റെ പേര് - ബ്രിട്ടീഷ് എമ്പയർ ഗെയിംസ്


17. ബ്ലൂ ബുക്ക് ഏതു രാജ്യത്തെ ഔദ്യോഗിക പ്രസിദ്ധികരണമാണ് - ബ്രിട്ടൺ


18. ഏതു രാജ്യത്തിൻറെ ഭരണഘടനയാണ് മാതൃകാ ഭരണഘടനയെന്ന് വിശേഷിപ്പിക്കപ്പെടുന്നത് - ബ്രിട്ടൺ


19. ബ്രിട്ടീഷ് പാർലമെന്റ് സമ്മേളിക്കുന്ന കൊട്ടാരം - വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം


20. ബ്രിട്ടണിലെ കിരീടാവകാശിയുടെ സ്ഥാനപ്പേര് - പ്രിൻസ് ഓഫ് വെയിൽസ്


21. ഏറ്റവും കൂടുതൽ രാജ്യങ്ങൾക്കു സ്വാതന്ത്ര്യം നൽകിയ രാജ്യം - ബ്രിട്ടൺ


22. യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപ് - ഗ്രേറ്റ് ബ്രിട്ടൺ


23. ആധുനിക പോലീസ് സംവിധാനത്തിന് തുടക്കം കുറിച്ച രാജ്യം - ബ്രിട്ടൺ


24. ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗികരേഖയുടെ പേര് - നീല പുസ്തകം


25. വട്ടമേശ സമ്മേളനകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി - റംസേ മക് ഡൊണാൾഡ്


26. ഏറ്റവും കൂടുതൽ അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷനുകളുള്ള രാജ്യം - ബ്രിട്ടൺ


27. ഏതു രാജ്യത്താണ് കേംബ്രിഡ്ജ് സർവകലാശാല - ബ്രിട്ടൺ


28. ബ്രിട്ടണിലെ ഏറ്റവും പഴക്കമുള്ള സർവകലാശാല - ഓക്സ്ഫഡ്


29. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി - ഹെർബെർട്ട് ഹെൻറി ആസ്ക്വിത്ത്


30. വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി - സ്‌പെൻസർ പെർസിവൽ


31. അസ്തമയ സൂര്യന്റെ നാട് - ബ്രിട്ടൺ


32. ഏറ്റവും കൂടുതൽ കാലം ഭരിച്ച ബ്രിട്ടീഷ് ഭരണാധികാരി - വിക്ടോറിയ റാണി (1837-1901)


33. സ്പാനിഷ് ആർമാഡയെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയ വർഷം - 1588


34. ഭൂരിപക്ഷം കോമൺവെൽത്ത് രാജ്യങ്ങളും ആരുടെ കോളനിയായിരുന്നു - ബ്രിട്ടൺ


35. ബ്രിട്ടനിലെ ആദ്യ പ്രധാനമന്ത്രി - റോബർട്ട് വാൽപോൾ


36. ബ്രിട്ടനിൽ ആരുടെ ഭരണകാലമാണ് ദി കോമൺവെൽത്ത് എന്നറിയപ്പെട്ടിരുന്നത് - ഒളിവർ ക്രോംവെൽ


37. ബ്രിട്ടണിലെ ഏറ്റവും ഉയർന്ന നീതിപീഠം - സുപ്രീം കോടതി


38. ബ്രിട്ടീഷ് ഓസ്കാർ എന്നറിയപ്പെടുന്ന അവാർഡ് - ബാഫ്റ്റ


39. ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റിന് വേദിയായത് - ഇംഗ്ലണ്ട്


40. ഏതു രാജ്യത്തെ പോലീസ് ആസ്ഥാനമാണ് സ്കോട്ട്‌ലൻഡ് യാർഡ് എന്നറിയപ്പെടുന്നത് - ഇംഗ്ലണ്ട്


41. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത് - കെന്റ്


42. തപാൽസ്റ്റാമ്പ് ആരംഭിച്ച രാജ്യം - ഇംഗ്ലണ്ട്


43. തീവണ്ടി ആദ്യമായി ആരംഭിച്ച രാജ്യം - ഇംഗ്ലണ്ട്


44. ദിവസത്തിൽ നാലുതവണ വേലിയേറ്റം സംഭവിക്കുന്ന ലോകത്തിലെ ഏക സ്ഥലം - ഇംഗ്ലണ്ടിലെ സതാംപ്ടൺ


45. വ്യാവസായിക വിപ്ലവം ആരംഭിച്ച രാജ്യം - ഇംഗ്ലണ്ട്


46. ക്രിക്കറ്റിന്റെ ഉൽഭവം ഏതു രാജ്യത്തായിരുന്നു - ഇംഗ്ലണ്ട്


47. ഗ്രീൻബെൽറ്റ് എന്ന ആശയം ഉരുത്തിരിഞ്ഞ രാജ്യം - ഇംഗ്ലണ്ട്


48. ഇംഗ്ലണ്ടിൽ ഏതു നൂറ്റാണ്ടിലാണ് മഹത്തായ വിപ്ലവം നടന്നത് - 17


49. ഇംഗ്ലണ്ടിൽ അടിമത്തം അവസാനിപ്പിച്ച വർഷം - 1833


50. ഇംഗ്ലണ്ടിൽ ഏതു നൂറ്റാണ്ടിലാണ് വ്യാവസായിക വിപ്ലവം നടന്നത് - 18


51. ഏതു രാജ്യത്തെ ഭരണാധികാരിയാണ് മാഗ്ന കാർട്ടയിൽ ഒപ്പുവെച്ചത് - ഇംഗ്ലണ്ട്


52. ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും വേർതിരിക്കുന്ന കടലിടുക്ക് - ഇംഗ്ലീഷ് ചാനൽ


53. ഏതു രാജ്യത്തോടാണ് ഫ്രാൻസ് ശതാവർഷയുദ്ധത്തിൽ ഏറ്റുമുട്ടിയത് - ഇംഗ്ലണ്ട്


54. രക്തരഹിത വിപ്ലവം നടന്ന രാജ്യം - ഇംഗ്ലണ്ട്


55. ലോകത്താദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം - ഇംഗ്ലണ്ട്


56. ഇംഗ്ലണ്ടിലെ പാർലമെന്റ് ഹേബിയസ് കോർപ്പസ് നിയമം പാസാക്കിയ വർഷം - 1679


57. ലോകത്താദ്യമായി റേഡിയോ സംപ്രേക്ഷണം നടത്തിയ രാജ്യം - ഇംഗ്ലണ്ട്


58. ലോകത്താദ്യമായി ചെക്ക് ക്ലിയറിങ് ആരംഭിച്ച രാജ്യം - ഇംഗ്ലണ്ട് (ലണ്ടനിൽ)


59. ബാഡ്മിന്റൺ എന്ന പേരുള്ള രണ്ടു ഗ്രാമങ്ങൾ ഉള്ള രാജ്യം - ഇംഗ്ലണ്ട്


60. ഏതു രാജ്യവുമായിട്ടാണ് ഇന്ത്യ ആദ്യ ഏകദിന ക്രിക്കറ്റ് മാച്ച് കളിച്ചത് - ഇംഗ്ലണ്ട്


61. ഏതു രാജ്യവുമായിട്ടാണ് ഇന്ത്യ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മാച്ച് കളിച്ചത് - ഇംഗ്ലണ്ട്


62. ആംഗ്ലിക്കാനിസത്തിന് നേതൃത്വം നൽകിയ ഇംഗ്ലണ്ടിലെ രാജാവ് - ഹെൻറി എട്ടാമൻ


63. ഇംഗ്ലണ്ടിൽ ബിൽ ഓഫ് റൈറ്റ്സ് പാസാക്കിയത് - 1689 ൽ


64. 1843 മുതൽ 1850വരെ ഇംഗ്ലണ്ടിന്റെ ആസ്ഥാന കവിയായിരുന്നത് - വില്യം വേഡ്‌സ് വർത്ത് 


65. ബിഗ് ബെൻ ക്ലോക്ക് എവിടെ സ്ഥാപിച്ചിരിക്കുന്നു - ലണ്ടൻ


66. ഹാർലി സ്ട്രീറ്റ് എവിടെയാണ് - ലണ്ടൻ


67. യൂറോപ്പിൽ എവിടെയാണ് ഹൈഡ് പാർക്ക് - ലണ്ടൻ


68. ഫ്‌ളീറ്റ് സ്ട്രീറ്റ് ഏതു നഗരത്തിലാണ് - ലണ്ടൻ


69. കാറൽ മാർക്സിനെ മറവുചെയ്ത സ്ഥലം - ലണ്ടൻ


70. ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത് - ലണ്ടനിലെ ലോർഡ്‌സ് സ്റ്റേഡിയം


71. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ച നഗരം - ലണ്ടൻ


72. ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം - ലണ്ടൻ


73. വിംബിൾഡൺ എവിടെയാണ് - ലണ്ടൻ


74. ലണ്ടനിൽ ഇന്ത്യ ഹൗസ് സ്ഥാപിച്ചത് - ശ്യാംജി കൃഷ്ണവർമ്മ


75. ആധുനിക ബാബിലോൺ എന്നറിയപ്പെടുന്നത് - ലണ്ടൻ


76. 2012-ൽ ലണ്ടനിൽ നടന്നത് എത്രാമത്തെ സമ്മർ ഒളിംപിക്‌സാണ് - 30


77. ലോകത്താദ്യമായി ടെലിവിഷൻ സംപ്രേക്ഷണം തുടങ്ങിയത് - ലണ്ടനിൽ


78. ബോണ്ട് സ്ട്രീറ്റ് ഏതു നഗരത്തിലാണ് - ലണ്ടൻ


79. ലോർഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ് - ലണ്ടൻ


80. ലോകത്തിലെ ആദ്യത്തെ മെട്രോ റെയിൽവേ - ലണ്ടൻ


81. വിമ്പിൾഡൺ മത്സരങ്ങൾ നടക്കുന്ന സ്ഥലം - ലണ്ടൻ


82. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത് - ലണ്ടൻ


83. ലണ്ടനിലെ പ്രസിദ്ധമായ തീപിടിത്തം ഉണ്ടായ വർഷം - 1666


84. ലോകത്താദ്യമായി പോഡ് കാർ സംവിധാനം നിലവിൽ വന്നത് - ലണ്ടൻ


85. ഷെട്‌ലാൻഡ് ദ്വീപുകൾ ഏതു രാജ്യത്തിൻറെ അധികാരപരിധിയിലാണ് - യു.കെ

0 Comments