ബെനിറ്റോ മുസോളിനി

ബെനിറ്റോ മുസോളിനി ജീവചരിത്രം (Benito Mussolini)

ജനനം : 1883 ജൂലായ് 29

മരണം : 1945 ഏപ്രിൽ 28

1883 ജൂലായ് 29ന് ഇറ്റലിയിലെ ഫോർളിയിലാണ് മുസോളിനി ജനിച്ചത്. 1902-ൽ സ്വിറ്റ്സർലൻഡിലേക്ക് പോയ മുസോളിനിക്ക് രാഷ്ട്രീയ കുഴപ്പങ്ങളുണ്ടാക്കിയതിന് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. ഫാസിസം എന്ന സർവാധിപത്യ പ്രത്യയശാസ്ത്രത്തെ ഇറ്റാലിയൻ രാഷ്ട്രീയത്തിൽ അവതരിപ്പിച്ച മുസോളിനി, 1921-ൽ ഫാസിസ്റ്റ് പാർട്ടിയ്ക്ക് രൂപം കൊടുത്തു. 1922-ൽ മുസോളിനിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റുകൾ സർക്കാരിനെതിരെ വാൻ സമരം സംഘടിപ്പിച്ചു. ഇതിനെത്തുടർന്ന് ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അദ്ദേഹം സ്ഥാനമേറ്റു. തീവ്രവാദത്തിലൂന്നിയ കടന്നാക്രമണ പാതയിലായിരുന്നു മുസോളിനിയുടെ ഭരണം നീങ്ങിയത്. 1936-ൽ മുസോളിനി ഹിറ്റ്ലറുമായി ഒപ്പുവെച്ച സഖ്യകരാറിനെ 'ഉരുക്കു സന്ധി' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 1943-ൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുസോളിനിയെ 1945 ഏപ്രിൽ 27-ന് കമ്മ്യൂണിസ്റ്റ് പോരാളികൾ വധിച്ചു. 

ഫാസിസം

ഫാസസ് എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഫാസിസം എന്ന പദം രൂപപ്പെട്ടത്. 'കൂട്ടം' എന്നതാണ് ഈ വാക്കിന്റെ അർഥം. ഇറ്റലിയിൽ 1921-ൽ ഫാസിസ്റ്റ് പാർട്ടി രൂപവത്കരിച്ചത് ബെനിറ്റോ മുസോളിനിയാണ്. തീവ്രദേശീയതയിൽ ഊന്നിയ ജനാധിപത്യ വിരുദ്ധനിലപാടുകളിലായിരുന്നു ഫാസിസ്റ്റുകളുടേത്. ജനങ്ങളുടെ ഇടയിൽ ഭീകരത സൃഷ്ടിക്കാൻ മുസോളിനി രൂപവത്ക്കരിച്ച സായുധസംഘമാണ് ഫാസസ്. മുസോളിനി രൂപം നൽകിയ സമാനമായ മറ്റൊരു സേനയാണ് കരിങ്കുപ്പായക്കാർ (Black Shirts). 1922 ഓടെ മുസ്സോളിനി ഇറ്റാലിയൻ പ്രധാനമന്ത്രിയായി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ബ്ലാക്ക് ഷർട്ട്സ് (കരിങ്കുപ്പായക്കാർ) എന്ന സംഘടന സ്ഥാപിച്ചതാര് - ബെനിറ്റോ മുസോളിനി

2. മുസോളിനി ഭരണാധികാരിയായിരുന്ന രാജ്യം - ഇറ്റലി

3. "അന്താരാഷ്ട്ര സമാധാനം ഒരു ഭീരുവിന്റെ സ്വപ്നമാണ്" എന്ന് പറഞ്ഞത് - ബെനിറ്റോ മുസോളിനി

4. "സ്ത്രീകൾക്ക് മാതൃത്വം പോലെയാണ് പുരുഷന്മാർക്ക് യുദ്ധം" ആരുടെ വാക്കുകളാണ് - ബെനിറ്റോ മുസോളിനി

5. അന്റോണിയോ ഗ്രാംഷിയെ ഉദ്ദേശിച്ച് " ഈ തലച്ചോറിനെ ഇരുപതുവർഷത്തേക്ക് പ്രവർത്തിക്കാതാക്കണം" എന്ന് പറഞ്ഞതാര് - ബെനിറ്റോ മുസോളിനി

6. മുസോളിനി രൂപീകരിച്ച സംഘടന - ഫാസിയോ ഡി കൊംബാറ്റിമെന്റോ

7. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറുടെ സഖ്യകക്ഷിയായിരുന്ന ഇറ്റാലിയൻ ഭരണാധികാരി - ബെനിറ്റോ മുസോളിനി 

8. രണ്ടാം ലോകമഹായുദ്ധത്തിനൊടുവിൽ എതിരാളികൾ പിടികൂടി തൊലിയുരിച്ച് കൊലപ്പെടുത്തിയതാരെയാണ് - ബെനിറ്റോ മുസോളിനി

9. ഹിറ്റ്ലറും മുസോളിനിയും മരണമടന്ന വർഷം - 1945

10. രണ്ടാം ലോകമഹായുദ്ധത്തിനു മുൻപ് മുസോളിനി ഏകീകരിപ്പിച്ച കിഴക്കൻ ആഫ്രിക്കയിലെ പ്രവിശ്യകൾ - എരിത്രിയ, സോമാലി ലാൻഡ്

11. മുസ്സോളിനിയെയും ഭാര്യ ക്ലാരറ്റയേയും ഇറ്റലിയിലെ ഒളിപ്പോരാളികൾ കൊന്ന് മിലാനിലെ കമ്പോളത്തിൽ കാലിൽ കെട്ടിത്തൂക്കിയത് എന്ന്? - 1945 ഏപ്രിൽ 28

Post a Comment

Previous Post Next Post