അഡോൾഫ് ഹിറ്റ്ലർ

അഡോൾഫ് ഹിറ്റ്ലർ ജീവചരിത്രം (Adolf Hitler)

ജനനം : 1889 ഏപ്രിൽ 20

മരണം : 1945 ഏപ്രിൽ 30

1889 ഏപ്രിൽ 20-ന് ഓസ്ട്രിയയിൽ ജർമൻ അതിർത്തിക്ക് സമീപം ലിൻസ് പ്രവിശ്യയിൽ ഒരു ദരിദ്രകുടുംബത്തിലാണ് ഹിറ്റ്ലർ ജനിച്ചത്. സ്വന്തം പിതാവിന്റെ ക്രൂരമായ പീഡനവും തകർന്ന കുടുംബാന്തരീക്ഷവും ഹിറ്റ്ലറുടെ പ്രത്യേക സ്വഭാവരൂപീകരണത്തിന് കാരണമായതായി കരുതപ്പെടുന്നു.

1913-ൽ ഓസ്‌ട്രോഹംഗേറിയൻ സൈന്യത്തിലെ നിർബന്ധിത സേവനത്തിൽ നിന്നു രക്ഷപ്പെടുന്നതിനായി ഹിറ്റ്ലർ ജർമനിയിലെ മ്യൂണിക്കിലേക്കു പോയി. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മൻസേനയിൽ ചേർന്ന ഹിറ്റ്ലർ 1919-ൽ യുദ്ധം അവസാനിച്ചപ്പോൾ ജർമ്മൻ തൊഴിലാളി സംഘടനയിൽ അംഗമാകുകയും ശേഷം ഇതിനെ പുനഃസംഘടിപ്പിച്ചു 'നാസിപാർട്ടി' രൂപീകരിക്കുകയും ചെയ്തു. 1923-ൽ മ്യൂണിക്കിൽ നടത്തിയ അട്ടിമറിശ്രമത്തെത്തുടർന്ന് ജയിലിലായ ഹിറ്റ്ലർ 'മെയ്ൻ കാംഫ്' എന്ന ആത്മകഥ രചിക്കുകയുണ്ടായി. 

ജർമ്മൻ ജനതയുടെ അഭിമാനവും ഇച്ഛയും ഉണർത്തിയ ഹിറ്റ്ലറെ 1933-ജനുവരി 30-ാം തീയതി ഹിൻസ്ൻ ബർഗ് പ്രസിഡന്റ് ജർമനിയുടെ ചാൻസലറായി നിയമിച്ചു. 1934-ൽ ഹിറ്റ്ലർ ഏകാധിപതിയായി (Fuhrer) സ്വയം അവരോധിച്ചു. 

യഹൂദരെ വർഗ്ഗ ശത്രുക്കളായി കരുതിയിരുന്ന ഹിറ്റ്ലർ 1936-ൽ ഫ്രാൻസിന്റെ അധീനതയിൽ നിന്ന് റൈൻലാന്റ് തിരിച്ചുപിടിച്ചുകൊണ്ട് യുദ്ധപരമ്പരക്ക് തീ കൊളുത്തി. 1939 സെപ്റ്റംബർ 1ന് പോളണ്ട് ആക്രമിക്കപ്പെട്ടു. ഇതോടെ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. സോവിയറ്റ് യൂണിയനെ അക്രമിച്ചതോടുകൂടിയാണ് ഹിറ്റ്ലറുടെ ശനിദശ ആരംഭിച്ചത്. സ്റ്റാലിൻഗ്രാഡ് യുദ്ധത്തിൽ ചെമ്പട ജർമനിയെ തോൽപ്പിച്ചു. 1944 ആയപ്പോഴേക്കും അച്ചുതണ്ട് ശക്തികളുടെ തോൽവി ഉറപ്പായി. 1945 ഏപ്രിൽ 30-ന് ചെമ്പട സ്വന്തം വാതിൽക്കലെത്തിയതോടെ ഹിറ്റ്ലർ ഭാര്യയോടൊപ്പം ആത്മഹത്യ ചെയ്തു. ദീർഘകാലം കാമുകിയായിരുന്ന ഈവാബ്രൗണിനെ ബങ്കറിൽ ഒളിവിൽ കഴിയുമ്പോഴാണ് ഹിറ്റ്ലർ വിവാഹം കഴിച്ചത്.

നാസിസം

ഫാസിസത്തിന്റെ കിരാതരൂപമായ നാസിസം ജർമനിയിലാണു വളർന്നു വികസിച്ചത്. വംശങ്ങളിൽ ശ്രേഷ്ഠർ ആര്യന്മാരാണെന്നും, അവരിൽ ഏറ്റവും കേമന്മാർ ജർമൻകാരണെന്നുമാണ് നാസികൾ വാദിച്ചത്. 1919-ൽ ഹിറ്റ്ലറാണ് നാസി പാർട്ടി എന്ന ചുരുക്കപ്പേരുള്ള നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി രൂപവത്കരിച്ചത്. ഹിറ്റ്ലറുടെ ആത്മകഥയായ 'മെയ്ൻ കാംഫ്' ആയിരുന്നു നാസിസത്തിന്റെ പ്രമാണ ഗ്രന്ഥം. യഹൂദരെയും, ഫാസിസിസ്റ്റ് വിരുദ്ധരെയും വധിക്കാനും മർദിക്കാനുമായി നാസികൾ രൂപം നൽകിയ സ്വകാര്യ സേനയാണ് ബ്രൗൺ ഷർട്ട്സ്. യുദ്ധത്തെ പുരോഗതിയിലേക്കുള്ള ചവിട്ടുപടിയായാണ് നാസികൾ കണ്ടത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഹിറ്റ്ലറുടെ ജന്മദിനം - 20-4-1889

2. ഹിറ്റ്ലർ ഫ്യൂറർ (സർവാധികാരി) എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം - 1934 

3. അധികാരം കൈയടക്കാൻ 1923-ൽ ഹിറ്റ്ലർ നടത്തിയ അട്ടിമറി ശ്രമത്തിന്റെ പേര് - ബീർ ഹാൾ പുഷ്

4. നാഷണൽ സോഷ്യലിസം ആരുടെ പ്രത്യയശാസ്ത്രമായിരുന്നു - ഹിറ്റ്ലർ

5. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം - 1933

6. ആരുടെ അനുയായികളായിരുന്നു തവിട്ടു കുപ്പായക്കാർ - ഹിറ്റ്ലർ

7. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ ഏതു രാജ്യത്തെയാണ് ആദ്യം ആക്രമിച്ചത് - പോളണ്ട്

8. 1936ലെ ഒളിംപിക്സിൽ ഒരു നീഗ്രോ സ്വർണം നേടിയപ്പോൾ കാഴ്ചക്കാരനായിരുന്ന ഹിറ്റ്ലർ കോപത്തോടെ സ്റ്റേഡിയം വിട്ടുപോയി. ആരാണ് ആ നീഗ്രോ - ജെസി ഓവൻസ്

9. ഹിറ്റ്ലറുടെ ആത്മകഥ - മെയ്ൻ കാംഫ് 

10. ബ്രൗൺ ഷർട്ട്സ് എന്ന സംഘടനക്ക് രൂപംനൽകിയത് - ഹിറ്റ്ലർ

11. ഹിറ്റ്‌ലറുടെ രഹസ്യപ്പോലീസിന്റെ പേര് -  'ഗസ്റ്റപ്പൊ'

12. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറുടെ സഖ്യകക്ഷിയായിരുന്ന ഇറ്റാലിയൻ ഭരണാധികാരി - ബെനിറ്റോ മുസോളിനി 

13. ഹിറ്റ്ലറും മുസ്സോളിനിയും മരണമടന്ന വർഷം - 1945

14. "ഒരു ഓസ്ട്രിയൻ കസ്റ്റംസ് ഓഫിസറുടെ പുത്രനായ ഞാൻ ചിത്രങ്ങളും പോസ്റ്റുകാർഡുകളും വിയന്നയിലെ ചേരിപ്രദേശങ്ങളിൽ പെയിന്റ് ചെയ്തിരുന്നു. ലോകം ഭരിക്കാനായിട്ടാണ് ദൈവം ജർമൻകാരെ സൃഷ്ടിച്ചത് എന്ന് ഞാൻ വിശ്വസിച്ചിരുന്നതിനാൽ എന്റെ ആര്യൻ വംശജയല്ലാത്ത ഭാര്യയെ ഞാൻ വിവാഹമോചനം ചെയ്തു" - ആരുടെ വാക്കുകൾ? - അഡോൾഫ് ഹിറ്റ്ലർ

16. നാസ്സിസതിന്റെ സ്ഥാപകൻ - അഡോൾഫ് ഹിറ്റ്ലർ

17. 'നാസ്സി' എന്ന വാക്കിന്റെ പൂർണ്ണരൂപം - നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി

18. അഡോൾഫ് ഹിറ്റ്ലർ എഴുതിയ ഗ്രന്ഥം - മീൻ കാംഫ്

19. ജർമ്മൻ ദേശിയ പതാകയ്ക്ക് ഹിറ്റ്ലർ കൈകൊണ്ട ചിഹ്നം - സ്വസ്തിക

20. ഹിറ്റ്ലറിൻറെ കാമുകിയുടെ പേര് എന്തായിരുന്നു - ഇവ ബ്രൗൺ

21. ഹിറ്റ്ലറും കാമുകി ഇവ ബ്രൗണും ബെർലിനിലെ ഭൂമിക്കടിയിലുള്ള അറയിൽ ആത്മഹത്യ ചെയ്തത് എന്ന്? - 1945 ഏപ്രിൽ 30

22. അഡോൾഫ് ഹിറ്റ്ലറിൻറെ പൗരത്വം - ഓസ്ട്രിയൻ

23. ഹിറ്റ്ലറും മുസ്സോളിനിയും അമേരിക്കയോട് യുദ്ധം പ്രഖ്യാപിച്ചത് എന്ന്? - 1941 ഡിസംബർ 11

24. രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രധാന കാരണം എന്തായിരുന്നു? - പോളണ്ടിന്റെ മേലുണ്ടായ ജർമനിയുടെ ആക്രമണം

25. ആരുടെ അനുയായികളായിരുന്നു തവിട്ടു കുപ്പായക്കാർ - ഹിറ്റ്ലർ

26. ലാറി കോളിൻസും ഡൊമിനിക് ലാപ്പിയറും ചേർന്നെഴുതിയ ഒരു കൃതിയാണ് ഈസ് പാരീസ് ബേണിംഗ്. ഇത് ആരുടെ ചോദ്യമാണ് - ഹിറ്റ്ലർ

27. ഫോക്സ് വാഗൺ എന്ന കാറിന്‍റെ നിർമ്മാണത്തിനു കാരണക്കാരനായ ഭരണാധികാരി - ഹിറ്റ്ലർ 

28. ആരുടെ രഹസ്യപോലീസായിരുന്നു ഗെസ്റ്റപ്പോ - ഹിറ്റ്ലർ

29. ഇറ്റലിയിലെ മുസ്സോളിനിയുമായി സഖ്യം ചെയ്ത ജർമ്മൻ ഭരണാധികാരി - ഹിറ്റ്ലർ

30. ഇന്ത്യൻ ഹോക്കി താരം ധ്യാൻചന്ദിന്‍റെ കളി കണ്ടിട്ട് ജർമ്മനിയിലേക്ക് ചെല്ലുകയാണെങ്കിൽ കേണൽപദം നൽകാമെന്ന് വാഗ്ദാനം നൽകിയതാര് - ഹിറ്റ്ലർ

31. ജൂതൻമാരെ വ്യാപകമായി പിഢീപ്പിച്ച ജർമ്മൻ ഭരണാധികാരി - ഹിറ്റ്ലർ

32. രണ്ടാം ലോക മഹായുദ്ധത്തിനു തുടക്കമിട്ടുകൊണ്ട് പോളണ്ടിനെ ആക്രമിച്ചതാര് - ഹിറ്റ്ലർ

33. രണ്ടാം ലോക മഹായുദ്ധകാലത്തെ ജർമൻ ഭരണാധികാരി - ഹിറ്റ്ലർ

34. ചാർളി ചാപ്ലിന്‍റെ ഗ്രേറ്റ് ഡിക്ടേറ്റർ എന്ന സിനിമ ആരുടെ ജീവിത പ്രമേയമാക്കിയുള്ളതാണ് - ഹിറ്റ്ലർ

35. നാസിസത്തിന്‍റെ ഉപജ്ഞാതാവ് - ഹിറ്റ്ലർ

36. ചിത്രകാരനാകാൻ ചെറുപ്പക്കാലത്ത് ആഗ്രഹിച്ചു നിർബന്ധിത സൈനികസേവനത്തിൽ നിന്ന് ഒഴിവാകാൻ ഒളിച്ചോടി. പിൽക്കാലത്ത് ലക്ഷങ്ങളുടെ മരണത്തിന് കാരണക്കാരനായ ഭരണാധികാരി-ആരാണിത് - ഹിറ്റ്ലർ

37. ഷിക്ക്ൾ ഗ്രൂബർ എന്ന് ബാല്യകാലനാമമുള്ള വ്യക്തി ഏത് പേരിലാണ് പ്രശസ്തനായത് - ഹിറ്റ്ലർ

38. ഏത് ജർമൻ ഭരണാധികാരിയുമായിട്ടാണ് സുഭാഷ് ചന്ദ്രബോസ് കൂടിക്കാഴ്ച നടത്തിയത് - ഹിറ്റ്ലർ

39. ഓസ്ട്രിയയിൽ ജനിച്ച് ജർമ്മനിയുടെ ഭരണാധികാരിയായതാര് - ഹിറ്റ്ലർ

40. ശത്രുക്കൾ വളഞ്ഞപ്പോൾ ഈവ ബ്രൗണിനൊപ്പം ആത്മഹത്യ ചെയ്തതാര് - ഹിറ്റ്ലർ

41. ആരുടെ പ്രണയിനിയായിരുന്നു ഈവ ബ്രൗൺ - ഹിറ്റ്ലർ

42. ആരുടെ പ്രചരണ മന്ത്രിയായിരുന്നു ഗീബൽസ് - ഹിറ്റ്ലർ

43. 1934-ൽ ജർമനിയിൽ ഫ്യൂറർ ആയതാര് - ഹിറ്റ്ലർ

44. 1933-ൽ ജർമനിയുടെ ചാൻസലറായതാര് - ഹിറ്റ്ലർ

45. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമൻ ഭരണാധികാരി - ഹിറ്റ്ലർ

46. 1936-ലെ ബർലിൻ ഒളിമ്പിക്സിൽ നീഗ്രോയായ ജെസി ഓവൻസ് സ്വർണ്ണമെഡൽ നേടിയപ്പോൾ കുപിതനായി സ്റ്റേഡിയം വിട്ടു പോയതാര് - ഹിറ്റ്ലർ

47. ആരുടെ ആത്മകഥയാണ് മെയിൻ കാംഫ് - ഹിറ്റ്ലർ

Post a Comment

Previous Post Next Post