ആൽബർട്ട് ഐൻസ്റ്റീൻ

ആൽബർട്ട് ജീവചരിത്രം
ജനനം : 1879 മാർച്ച് 14
മരണം : 1955 ഏപ്രിൽ 18

1879-ൽ ജർമനിയിലെ ഉല്മ് നഗരത്തിൽ ജനിച്ച ആൽബർട്ട് ഐൻസ്റ്റീൻ സംഗീതം, ശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയിൽ പ്രത്യേക അഭിരുചിയുണ്ടായിരുന്നു. അദ്ദേഹം പ്രസിദ്ധനായ ഭൗതിക ശാസ്ത്രജ്ഞനാണ്. 1901-ൽ സ്വിസ് പൗരത്വം ലഭിച്ചു. 1905-ൽ സൂറിച്ച് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ബിരുദം ലഭിച്ചു. അതെ വർഷം തന്നെ തന്റെ പ്രസിദ്ധമായ ഫോട്ടോ-ഇലക്ട്രിക്ക് പ്രഭാവവും വിശിഷ്ടാപേശികതാ സിദ്ധാന്തവും വിശദീകരിക്കുന്ന നാലു പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചത്. 1921-ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഐൻസ്റ്റീന് ലഭിച്ചു. ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവത്തെപ്പറ്റിയുള്ള പഠനത്തിനാണ് ഐൻസ്റ്റീന് സമ്മാനം ലഭിച്ചത്. 1933-ൽ ഐൻസ്റ്റീൻ ജർമനി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് കുടിയേറി. 1940-ൽ അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിച്ചു. അണുബോംബു നിർമാണത്തിന് മുൻകൈ എടുത്തു. ക്വാണ്ടം ബലതന്ത്രത്തിന് അടിത്തറ നൽകിയതും ഐൻസ്റ്റീനാണ്. വിശിഷ്ടാപേശികതാ സിദ്ധാന്തം (special theory of relativity), ദ്രവ്യത്തെ ഊർജമാക്കി മാറ്റുന്നതിനെപ്പറ്റിയുള്ള പ്രശസ്തമായ സമീകരണം (e = mc2) എന്നിവ ഐൻസ്റ്റീന്റെ ശാസ്ത്രസിദ്ധാന്തങ്ങളിലെ പൊൻതൂവലുകളാണ്. e = mc2 എന്ന സമവാക്യത്തിന്റെ കണ്ടുപിടുത്തം ശാസ്ത്രരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുവാൻ സഹായിച്ചു. 1955 ഏപ്രിൽ 18ന് പ്രിൻസ്റ്റണിലെ ആശുപത്രിയിൽ അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നൽകിയതാര് - ആൽബർട്ട് ഐൻസ്റ്റീൻ

2. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - ആൽബർട്ട് ഐൻസ്റ്റീൻ

3. മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്, ശാസ്ത്രമില്ലാത്ത മതം കുരുടനും - ആരുടേതാണ് ഈ വാക്കുകൾ - ആൽബർട്ട് ഐൻസ്റ്റീൻ

4. ആൽബർട്ട് ഐൻസ്റ്റീൻ ഏതു മതക്കാരനായിരുന്നു - ജൂത മതം

5. ഏതു വർഷമാണ് ആൽബർട്ട് ഐൻസ്റ്റീൻ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി പ്രസിദ്ധപ്പെടുത്തിയത് - 1915

6. "ഗണിതശാസ്ത്രനിയമങ്ങൾ യാഥാർഥ്യത്തോടടുക്കുമ്പോൾ അവ സുനിശ്ചിതമല്ല, എന്നാൽ സുനിശ്ചിതമായാലോ, യാഥാർഥ്യത്തോടടുക്കുന്നുമില്ല". ആരുടെ വാക്കുകളാണിവ? - ആൽബർട്ട് ഐൻസ്റ്റീൻ

7. "ഈശ്വരൻ പകിട കളിക്കില്ല" ആരാണിത് പറഞ്ഞത്? - ആൽബർട്ട് ഐൻസ്റ്റീൻ

8. "ഗണിതശാസ്ത്രം കൊള്ളാം. നല്ലതാണ്, പക്ഷേ ചിലപ്പോൾ മൂക്ക് കൊണ്ട് ക്ഷ വരപ്പിക്കും" ആരാണിത് പറഞ്ഞത്? - ആൽബർട്ട് ഐൻസ്റ്റീൻ

9. ഐൻസ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തവുമായി ബന്ധപ്പെട്ട ഒരു ഇന്ത്യൻ ശാസ്ത്രജ്ഞൻ ഉണ്ട്. അദ്ദേഹം ആരാണ്? - സത്യേന്ദ്രനാഥ് ബോസ്

10. ഫോട്ടോണിന്റെ സ്വഭാവം വിശദീകരിച്ചതാര്? - ഐൻസ്റ്റീൻ

11. പ്രകാശം നിർമ്മിച്ചിരിക്കുന്നത് ഫോട്ടോണുകൾ എന്നറിയപ്പെടുന്ന ഊർജ്ജ പായ്ക്കറ്റുകളാലാണ് എന്ന് നിർദേശിച്ചതാര്? - ഐൻസ്റ്റീൻ

12. ദ്രവ്യവും, ഊർജ്ജവും പരസ്പരം മാറ്റാമെന്ന് നിർദേശിച്ചതാര്? - ഐൻസ്റ്റീൻ

0 Comments