ജോൺ എഫ് കെന്നഡി

ജോൺ എഫ് കെന്നഡി ജീവചരിത്രം (John F Kennedy)

ജനനം : 1917 മെയ് 29

മരണം : 1963 നവംബർ 22

മുഴുവൻ പേര് : ജോൺ ഫിറ്റ്സ് ജെറാൾഡ് കെന്നഡി


ലോകസമാധാനത്തിനായി പ്രയത്നിച്ച ക്രാന്തദർശിയും ഊർജ്ജസ്വലനുമായ ഭരണാധികാരി ആയിരുന്നു ജോൺ എഫ് കെന്നഡി. 1917 മെയ് 29ന് മസാച്ചുസെറ്റ്സിലെ ബ്രൂക്ക്ലിനിലാണ് ജോൺ എഫ്. കെന്നഡി ജനിച്ചത്. 1960-ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കെന്നഡി ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥിയായി. തുടർന്ന് കെന്നഡി അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1961 ജനുവരി 20-ന് അമേരിക്കയുടെ മുപ്പത്തിയഞ്ചാമത്തെ പ്രസിഡന്റായി കെന്നഡി സ്ഥാനമേറ്റു. കെന്നഡി പ്രസിഡന്റായിരുന്ന കാലഘട്ടം പല നിർണ്ണായകമായ സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചു. അമേരിക്കയിലെ നീഗ്രോ വംശജർക്ക് പൗരാവകാശങ്ങൾ അനുവദിച്ചത് കെന്നഡിയായിരുന്നു. സോവിയറ്റ് യൂണിയൻ ക്യൂബയിൽ സ്ഥാപിച്ചിരുന്ന മിസൈലുകൾ നീക്കിയില്ലെങ്കിൽ ന്യൂക്ലിയർ യുദ്ധത്തിനും അമേരിക്ക മടിക്കില്ലെന്ന കെന്നഡിയുടെ ഉറച്ച നിലപാടിനു മുന്നിൽ റഷ്യ മുട്ടുകുത്തി. കമ്മ്യൂണിസത്തെ കെന്നഡി ശക്തമായി എതിർത്തു. വിയറ്റ്നാമിലേക്ക് യു.എസ്. സൈന്യത്തെ അയച്ചത് കെന്നഡിയാണ്. 1963 നവംബർ 22ന് ചില രാഷ്ട്രീയ യോഗങ്ങൾക്കായി ടെക്‌സാസിൽ എത്തിയ കെന്നഡിയെ ലി ഹാർവി ഓസ്വാൾഡ് എന്നയാൾ വെടിവെച്ചു കൊലപ്പെടുത്തി. കൊലപാതകത്തിന്റെ രണ്ടാം ദിവസം ജയിലിലേക്ക് കൊണ്ടുപോകുംവഴി ജാക്ക് റൂബി എന്നൊരാൾ ഓസ്വാൾഡിനെ വെടിവെച്ചുകൊന്നു.


"ധീരമായ വ്യക്തിത്വം" എന്ന ആത്മകഥയ്ക്ക് അമേരിക്കയിലെ സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ 'പുലിസ്റ്റർ സമ്മാനം' ലഭിച്ചു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. പുലിസ്റ്റർ സമ്മാനം നേടിയ ഏക അമേരിക്കൻ പ്രസിഡന്റ് - ജോൺ എഫ്. കെന്നഡി


2. ക്യൂബൻ മിസൈൽ പ്രതിസന്ധി കൈകാര്യം ചെയ്ത അമേരിക്കൻ പ്രസിഡന്റ് - ജോൺ എഫ്. കെന്നഡി


3. ഏത് അമേരിക്കൻ പ്രസിഡന്റിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാനാണ് വാറൻ കമ്മീഷനെ നിയമിച്ചത് - ജോൺ എഫ്. കെന്നഡി


4. രാജ്യം നിങ്ങൾക്കുവേണ്ടി എന്തുചെയ്യും എന്നല്ല, രാജ്യത്തിനു വേണ്ടി നിങ്ങൾക്ക് എന്തുചെയ്യാനാവും എന്നാണ് ചിന്തിക്കേണ്ടത് ഇപ്രകാരം പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് - ജോൺ എഫ്. കെന്നഡി


5. കേപ്പ് കെന്നഡി ഉപഗ്രഹ വിക്ഷേപണ കേന്ദ്രം എവിടെയാണ് - ഫ്‌ളോറിഡ (യു.എസ്.എ)


6. ജോൺ എഫ്. കെന്നഡി കൊല്ലപ്പെട്ട വർഷം - 1963


7. ഏത് അമേരിക്കൻ പ്രസിഡന്റ്റിനെയാണ് ലീ ഹാർവി ഓസ്വാൾഡ് കൊലപ്പെടുത്തിയത് - ജോൺ എഫ്. കെന്നഡി


8. ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച് അമേരിക്കൻ പ്രസിഡന്റായ ആദ്യ വ്യക്തി - ജോൺ എഫ്. കെന്നഡി


9. കെന്നഡി എത്രാമത്തെ അമേരിക്കൻ പ്രസിഡന്റാണ് - 35


10. കൊല്ലപ്പെട്ട വിവരം റേഡിയോയിലൂടെ ലോകം അറിഞ്ഞ ആദ്യ അമേരിക്കൻ പ്രസിഡന്റ് - ജോൺ എഫ്. കെന്നഡി


11. ജർമനിയിൽ ബെർലിൻ മതിൽ നിർമാണം തുടങ്ങിയത് ഏത് അമേരിക്കൻ പ്രസിഡന്റിന്റെ കാലത്താണ് - ജോൺ എഫ്. കെന്നഡി


12. ജെ.എഫ്.കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട അമേരിക്കൻ പ്രസിഡന്റ് - ജോൺ എഫ്. കെന്നഡി


13. ഏറ്റവും കുറഞ്ഞ പ്രായത്തിൽ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് - ജോൺ എഫ്. കെന്നഡി


14. അമേരിക്കൻ പ്രസിഡന്റായ ആദ്യ റോമൻ കത്തോലിക്കൻ - ജോൺ എഫ്. കെന്നഡി


15. 1961-63 കാലഘട്ടത്തിൽ ആദ്യമായി റോമൻ കത്തോലിക്ക വിഭാഗത്തിൽപെട്ട ഒരാൾ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിൽ 35-മത് പ്രസിഡന്റായ ഇദ്ദേഹത്തെയും സഹോദരൻ റോബർട്ടിനെയും വധിക്കുകയുണ്ടായി. ആരാണിദ്ദേഹം? - ജോൺ എഫ് കെന്നഡി  


16. 1961-ലെ തോൽവി കാരണം അവഹേളനം നേരിടേണ്ടിവന്ന അമേരിക്കയുടെ രാഷ്‌ട്രപതി - കെന്നഡി


17. കൊല്ലപ്പെട്ട വിവരം ടെലിവിഷനിലൂടെ ലോകം അറിഞ്ഞ ആദ്യ അമേരിക്കൻ പ്രസിഡന്‍റ്  - കെന്നഡി


18. കൊല്ലപ്പെട്ട വിവരം റേഡിയോയിലൂടെ ലോകം അറിഞ്ഞ ആദ്യ അമേരിക്കൻ പ്രസിഡന്‍റ്  - കെന്നഡി


19. ആരുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനാണ് വാറൻ കമ്മീഷനെ അമേരിക്കൻ പ്രസിഡന്‍റ് ലിൻഡൻ ബി. ജോൺസൺ നിയമിച്ചത് - കെന്നഡി


20. ജർമനിയിൽ ബെർലിൻ മതിൽ നിർമ്മാണം തുടങ്ങിയത് ഏത് അമേരിക്കൻ പ്രസിഡന്‍റിന്‍റെ കാലത്താണ് - കെന്നഡി


21. ഏത് അമേരിക്കൻ പ്രസിഡന്‍റിനെയാണ് ലീ ഹാർവി ഓസ് വാൾഡ് കൊലപ്പെടുത്തിയത് - കെന്നഡി


22. ക്യൂബൻ മിസൈൽ പ്രതിസന്ധി കൈകാര്യം ചെയ്ത അമേരിക്കൻ പ്രസിഡന്‍റ്  - കെന്നഡി


23. പുലിറ്റ്സർ സമ്മാനം നേടിയ ഏക അമേരിക്കൻ പ്രസിഡന്‍റ്  - കെന്നഡി


24. അമേരിക്കൻ പ്രസിഡന്‍റായ ആദ്യ റോമൻ കത്തോലിക്കൻ - കെന്നഡി


25. ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച് അമേരിക്കൻ പ്രസിഡന്‍റായ ആദ്യ വ്യക്തി - കെന്നഡി  


26. റിച്ചാർഡ് നിക്സണെ പരാജയപ്പെടുത്തി അമേരിക്കൻ പ്രസിഡന്‍റായത് - കെന്നഡി


27. ഏറ്റവും കുറഞ്ഞ പ്രായത്തിൽ അമേരിക്കൻ പ്രസിഡന്‍റ് പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് - കെന്നഡി


28. ജെഎഫ്കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ്  - കെന്നഡി


29. അമേരിക്കയുടെ 35-മത്തെ പ്രസിഡന്‍റ്  - കെന്നഡി


30. അമേരിക്കയുടെ ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിന് ഏത് പ്രസിഡന്‍റിന്‍റെ സ്മരണാർത്ഥമാണ് പേരിട്ടിരിക്കുന്നത് - കെന്നഡി

0 Comments