കായൽ സമ്മേളനം

കായൽ സമ്മേളനം (Lake Conference)

പുലയർക്ക് കരഭൂമിയിൽ യോഗം ചേരാൻ ആരും സ്ഥലം നൽകിയില്ല. തൊട്ടുകൂടാത്തവരുടെ യോഗം സ്വന്തം ഭൂമിയിൽ നടത്താൻ കൊച്ചി മഹാരാജാവും അനുമതി നൽകിയില്ല. ഇതിന് പരിഹാരമായി പണ്ഡിറ്റ് കറുപ്പന്റെ പിന്തുണയോടെ അവർ ഒരു പോംവഴി കണ്ടെത്തി. അനേകം കട്ടമരങ്ങൾ ഒരുമിച്ച് ചേർത്തുകെട്ടിയും വള്ളങ്ങൾ കൂട്ടിക്കെട്ടി മുകളിൽ പലക വിരിച്ചും കായലിന് മീതേ വേദിയൊരുക്കി. 1913 ഏപ്രിൽ 21നാണ് കൊച്ചിക്കായലും അറബിക്കടലും സന്ധിക്കുന്നിടത്ത് ആദ്യത്തെ പുലയമഹാസമ്മേളനം നടന്നത്. കൊച്ചിയിൽ കടലിന് ജാതിയുണ്ടായിരുന്നില്ല എന്ന വിപ്ലവകരമായ വീക്ഷണമാണ് കായൽ സമ്മേളനം എന്ന് വിഖ്യാതമായ ഈ സമ്മേളനത്തിന് പിന്നിലുണ്ടായിരുന്നത്. സമ്മേളനത്തിനുള്ള മാർഗനിർദേശങ്ങൾ നൽകിയത് കെ.പി.കറുപ്പനാണ്. കൃഷ്ണാദി ആശാൻ അധ്യക്ഷത വഹിച്ചു. അന്ന് പതിമൂന്നുകാരനായ കെ.പി.വള്ളോനും ഒരു കാഴ്ചക്കാരനായി സമ്മേളനത്തിൽ പങ്കെടുത്തു. അധഃസ്ഥിതർക്ക് പട്ടണങ്ങളിൽ പ്രവേശിക്കാനുള്ള അനുവാദത്തിനായി മഹാരാജാവിന് നിവേദനം സമർപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.

PSC ചോദ്യങ്ങൾ 

1. കായൽ സമ്മേളനത്തിന് നേതൃത്വം നൽകിയ നവോത്ഥാന നായകൻ - പണ്ഡിറ്റ് കറുപ്പൻ 

2. പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ കായൽ സമ്മേളനം നടന്ന വർഷം - 1913 സെപ്റ്റംബർ 14

Post a Comment

Previous Post Next Post