നെടുമങ്ങാട് ചന്ത ലഹള

നെടുമങ്ങാട് ചന്ത ലഹള (Nedumangad Market Revolt)

തിരുവനന്തപുരത്തെ മലയോര മേഖലയിലെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു നെടുമങ്ങാട്. നെടുമങ്ങാട്ടെ ചന്തയിൽ അധഃസ്ഥിതർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അവർ തങ്ങളുടെ കൃഷിയിടങ്ങളിൽ നിന്നും കൊണ്ടുവരുന്ന വിൽപന സാധനങ്ങൾ ചന്തയ്ക്ക് പുറത്ത് വിൽക്കാനെ അനുവദിച്ചിരുന്നുള്ളു. അവരുടെ ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ വില മാത്രമേ പ്രമാണികൾ നൽകിയിരുന്നുള്ളു. അയ്യങ്കാളിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ ഈ സാമൂഹിക അനീതിയെ ചോദ്യം ചെയ്തു, ഇത് വലിയ കലാപത്തിൽ കലാശിച്ചു. തുടർന്ന് നെടുമങ്ങാട് ചന്തയിലും സമീപത്തെ കച്ചവടച്ചന്തകളിലും അധഃസ്ഥിതരുടെ ഉൽപ്പന്നങ്ങൾ  വിൽക്കാനുള്ള അവകാശങ്ങൾ അയ്യങ്കാളി നേടിയെടുത്തു. നെടുമങ്ങാട് ചന്ത കലാപം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ലഹള നടന്നതിനുശേഷം നെടുമങ്ങാട് ചന്തയിൽ അധഃസ്ഥിതർക്ക് തടസ്സങ്ങൾ ഒന്നും ഉണ്ടായില്ല.

PSC ചോദ്യങ്ങൾ

1. നെടുമങ്ങാട് ചന്ത ലഹള നടന്ന വർഷം - 1912 

2. നെടുമങ്ങാട് ചന്ത ലഹളക്ക് നേതൃത്വം നൽകിയ വ്യക്തി - അയ്യങ്കാളി 

3. അധഃസ്ഥിതർക്ക് ചന്തയിൽ പ്രവേശനം നിഷേധിച്ചിരുന്നതിനെതിരെ നടന്ന കലാപം - നെടുമങ്ങാട് ചന്ത കലാപം

Post a Comment

Previous Post Next Post