അച്ചിപ്പുടവ സമരം

അച്ചിപ്പുടവ സമരം (Achipudava Strike, 1858)

അക്കാലത്ത് നന്നായി വസ്ത്രം ധരിക്കാൻ സവർണർക്കുമാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. കണങ്കാൽവരെ എത്തുന്ന അച്ചിപ്പുടവ എന്ന ഇരട്ടത്തുണിയാണ് സവർണസ്ത്രീകൾ ധരിച്ചിരുന്നത്. കായംകുളത്തിനടുത്ത് പന്നിയൂരിൽ ഒരു ഈഴവ യുവതി അച്ചിപ്പുടവ ഉടുത്തുനടന്നപ്പോൾ സവർണർ അത് വലിച്ചുകീറിക്കളഞ്ഞു. ഇതറിഞ്ഞ വേലായുധപ്പണിക്കർ ഏതാനും ഈഴവ യുവതികളെ അച്ചിപ്പുടവ ഉടുപ്പിച്ച് പന്നിയൂരിൽ പരേഡ് നടത്തിച്ചു. തുടർന്ന് എല്ലാ സ്ത്രീകൾക്കും മാന്യമായ വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി പണിക്കർ ആറാട്ടുപുഴയിലും പരിസര പ്രദേശങ്ങളിലും പണിമുടക്കുനടത്തി. കൃഷിപ്പണി, കന്നുകാലിനോട്ടം, തെങ്ങുകയറ്റം തുടങ്ങിയവർ എല്ലാ പണികളിൽനിന്നും മാറിനിന്നു. കാര്യങ്ങൾ പന്തിയല്ലെന്നുകണ്ട സവർണർ അവസാനം ഒത്തുതീർപ്പിന് തയ്യാറായി. ആ പ്രദേശങ്ങളിലെ സ്ത്രീകൾക്ക് അച്ചിപ്പുടവ ഉടുക്കാൻ അവകാശവും ലഭിച്ചു.

PSC ചോദ്യങ്ങൾ

1. അച്ചിപ്പുടവ സമരം നയിച്ചത് - ആറാട്ടുപുഴ വേലായുധപ്പണിക്കർ

2. അച്ചിപ്പുടവ സമരം നടന്ന സ്ഥലം - പന്നിയൂർ (കായംകുളം)

3. അച്ചിപ്പുടവ സമരം നടന്ന വർഷം - 1858

Post a Comment

Previous Post Next Post