മൂക്കുത്തി സമരം

മൂക്കുത്തി സമരം (Mookuthi Samaram, 1860)

1860ൽ പത്തനംതിട്ട ജില്ലയിലെ പന്തളത്ത് ഒരു അവർണയുവതി പൊന്നിൻ മൂക്കുത്തി ധരിച്ച് ചന്തയിൽ എത്തി. അക്കാലത്ത് അവർണരായ സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ ധരിക്കാൻ അവകാശമുണ്ടായിരുന്നില്ല. സവർണ പ്രമാണിമാർ മൂക്കുത്തി വലിച്ചുപറിച്ചുകളഞ്ഞു. ഇതറിഞ്ഞ ആറാട്ടുപുഴ വേലായുധപ്പണിക്കർ സവർണരുടെ എതിർപ്പ് വകവെക്കാതെ തൊട്ടടുത്ത ദിവസം പൊന്നിൻ മൂക്കുത്തികളുമായി പന്തളം ചന്തയിൽ എത്തി. അവർണ യുവതികളെ വിളിച്ചുകൂട്ടി മൂക്കുത്തി ധരിക്കാൻ ആവശ്യപ്പെട്ടു. അവർ തങ്ങളുടെ മൂക്കിലെ ആഭരണത്തുളകളിൽനിന്ന് ഈർക്കിൽ കഷണങ്ങളും പിച്ചളക്കമ്പികളുമെല്ലാം ഊരിക്കളഞ്ഞ് പൊന്നിൻ മൂക്കുത്തി ധരിച്ചു.

PSC ചോദ്യങ്ങൾ

1. മൂക്കുത്തി സമരം നയിച്ചത് - ആറാട്ടുപുഴ വേലായുധപ്പണിക്കർ

2. മൂക്കുത്തി സമരം നടന്ന സ്ഥലം - പന്തളം (പത്തനംതിട്ട)

3. മൂക്കുത്തി സമരം നടന്ന വർഷം - 1860

Post a Comment

Previous Post Next Post