ഇന്ത്യൻ ചരിത്രാതീതകാലം

ഇന്ത്യൻ ചരിത്രാതീതകാലം (Prehistoric India)

ശിലായുഗം മുതലേ മനുഷ്യവാസമുള്ള പ്രദേശമാണ് ഇന്ത്യ. ഏകദേശം പതിനായിരം വർഷങ്ങൾക്കുമുൻപുള്ള കാലഘട്ടമായ പ്രാചീന ശിലായുഗത്തിൽ തന്നെ ഇന്ത്യയിൽ മനുഷ്യവാസം ആരംഭിച്ചിരുന്നു. പ്രാചീന ശിലായുഗ കാലത്ത് വനത്തിൽ അലഞ്ഞു നടന്നിരുന്ന മനുഷ്യർ കൂട്ടമായാണ് ഇരതേടിയിരുന്നത്. അതിനുശേഷമുള്ള നവീന ശിലായുഗത്തിലാണ് മനുഷ്യർ സ്ഥിരതാമസം ആരംഭിച്ചത്. ഇന്ത്യൻ പ്രദേശമായ കോൾഡിവയിൽ നിന്നും നവീന ശിലായുഗത്തിന്റെയും, ചെമ്പ് യുഗത്തിന്റെയും, ഇരുമ്പ് യുഗത്തിന്റെയും അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.

PSC ചോദ്യങ്ങൾ

1. ഇന്ത്യയിലെ പുരാതന ശിലായുഗ മനുഷ്യവർഗ്ഗം - നെഗ്രിറ്റോ വർഗ്ഗക്കാർ 

2. പ്രാചീന ഇന്ത്യയിൽ ഏറ്റവും പുരാതന മനുഷ്യ സാന്നിദ്ധ്യം കണ്ടെത്തിയത് - സോഹൻ താഴ്വര 

3. ഇന്ത്യാ ചരിത്രത്തിൽ പ്രാചീന ശിലായുഗ കാലഘട്ടം - ബി.സി 12,000 - ബി.സി 8,000 

4. മനുഷ്യൻ സ്ഥിരതാമസം ആരംഭിച്ച കാലഘട്ടം - നവീന ശിലായുഗം 

5. തീയുടെ ഉപയോഗം കണ്ടെത്തിയ കാലഘട്ടം - നവീന ശിലായുഗം 

6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉദ്ഖനനം ചെയ്യപ്പെട്ടത് - മധ്യപ്രദേശ് 

7. മധ്യപ്രദേശിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ശിലായുഗ കേന്ദ്രം - ഭിംബേട്ക

8. നവീന ശിലായുഗത്തിന്റെയും, ചെമ്പ് യുഗത്തിന്റെയും, ഇരുമ്പ് യുഗത്തിന്റെയും അവശിഷ്ടങ്ങൾ ലഭിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യൻ പ്രദേശം - കോൾഡിവ

9. നവീന ശിലായുഗ മനുഷ്യരെ പ്രതിനിധീകരിക്കുന്ന ഇന്ത്യയിലെ ഇന്നത്തെ മനുഷ്യവർഗ്ഗങ്ങൾ - ഗോണ്ട്സ്, ഭീൽസ്, സന്താൾ 

10. ലോകത്തിലാദ്യമായി പരുത്തി കൃഷി ആരംഭിച്ചത് - ഇന്ത്യയിൽ 

11. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം - ചെമ്പ് 

12. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച സങ്കരലോഹം - വെങ്കലം

13. ഇന്ത്യൻ ചരിത്രാതീതകാലത്തിന്റെ പിതാവ് - റോബർട്ട് ബ്രൂസ്ഫുട്ട് 

14. ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവ് - അലക്‌സാണ്ടർ കണ്ണിംഗ്ഹാം

Post a Comment

Previous Post Next Post