ജലസേചന പദ്ധതികള്‍

ജലസേചന പദ്ധതികള്‍ (Irrigation Projects in India)
■ എ.ഡി. 40ല്‍ ദക്ഷിണേന്ത്യയിലെ തഞ്ചാവൂരില്‍ കാവേരി നദീതടത്തിലെ നെല്‍കൃഷിക്ക്‌ വെള്ളമെത്തിക്കാനായി തിരുച്ചിറപ്പള്ളിക്കു സമീപം കരികാലചോളന്‍ നിര്‍മിച്ച കല്ലണക്കെട്ട്‌ 'ഗ്രാന്‍റ്‌ അണക്കെട്ട്‌' എന്നപേരില്‍ ഇപ്പോഴും അറിയപ്പെടുന്നു.

■ ഗംഗാനദിക്ക്‌ കുറുകെയാണ്‌ പശ്ചിമ ബംഗാളിലെ ഫറാക്കാ തടയണ നിര്‍മിച്ചിരിക്കുന്നത്‌.

■ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജലസേചനം നടക്കുന്നത്‌ കിണറുകൾ വഴിയാണ്‌.
■ കൊല്‍ക്കത്ത തുറമുഖത്തിന്റെ സംരക്ഷണത്തിനും ഹൂഗ്ലി നദിയിലെ നാവിക ഗതാഗതം മെച്ചപ്പെടുത്താനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ്‌ ഫറാക്കാ പദ്ധതി.

■ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ്‌ ഒറീസ്സയിലെ മഹാനദിക്ക്‌ കുറുകെയാണ്‌ നിര്‍മിച്ചിട്ടുള്ളത്‌.

■ പഞ്ചാബിലെ രവി നദിക്ക്‌ കുറുകെ നിര്‍മിച്ചിരിക്കുന്ന രഞ്ജിത്‌ സാഗര്‍ ഡാം (തെയ്ൻ ഡാം) പഞ്ചാബ്‌, ഹരിയാണ, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങൾക്ക്‌ പ്രയോജനകരമാണ്‌.

■ അമേരിക്കയിലെ ടെന്നസി വാലി അതോറിറ്റിയുടെ മാതൃകയില്‍ ഇന്ത്യയില്‍ നിര്‍മിച്ച മൾട്ടി പർപ്പസ് പദ്ധതിയാണ്‌ ദാമോദര്‍ നദീതട പദ്ധതി.

■ പശ്ചിമ ബംഗാൾ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങൾ ദാമോദര്‍ നദീതടപദ്ധതിപ്രദേശത്താണ്‌.

■ ജലസേചന സൗകര്യമുണ്ടാക്കാന്‍ വേണ്ടി രാജസ്ഥാനിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിര്‍മിച്ചിരിക്കുന്ന കനാലാണ്‌ ഇന്ദിരാഗാന്ധി കനാല്‍. ഇന്ത്യയിലെ ഏറ്റവും നീളമുള്ള കനാലാണിത്‌.

■ സത്ലജ്‌ നദിയിലെ ജലമാണ്‌ പ്രധാനമായും ഇന്ദിരഗാന്ധി കനാല്‍ വഹിച്ചുകൊണ്ടുപോക കുന്നത്.

■ ദുല്‍ഹസ്‌തി പവര്‍ പ്രോജക്ട്‌ ജമ്മുകശ്മീരിലെ നാബ്‌ നദിയിലാണ്‌ സ്ഥിതിചെയ്യുന്നത്.

■ കക്രപ്പാറ അണക്കെട്ട്‌ ഗുജറാത്തിലെ താപ്പി നദിയിലാണ്‌ സ്ഥിതിചെയ്യുന്നത്‌.

■ തെഹ് രി ഡാം ഉത്തര്‍പ്രദേശിലെ ഭാഗീരഥി നദിയിലാണ്‌ സ്ഥിതിചെയ്യുന്നത്‌.

■ ആന്ധ്രാ പ്രദേശിലെ കൃഷ്ണാ നദിയിലാണ്‌ നാഗാര്‍ജുനസാഗര്‍ ഡാം സ്ഥിതിചെയ്യുന്നത്‌.

■ ഉറി പവര്‍ പദ്ധതി ജമ്മുകശ്മീരിലെ ഝലം നദിയിലാണ്‌ സ്ഥിതിചെയ്യുന്നത്‌.

■ സര്‍ദാര്‍ സരോവര്‍ അണക്കെട്ട്‌ നര്‍മദ നദിയിലാണ്‌.

■ ബാഹ്ലിഗര്‍ അണക്കെട്ട്‌ കാശ്മീരില്‍, ചെനാബ്‌ നദിയിലാണ്‌.

ഭക്രാനംഗല്‍

ഇന്ത്യയിലെ ഉയരം കൂടിയ അണക്കെട്ടുകളിലൊന്നായ ഭക്രാനംഗല്‍ സത്ലജ്‌ നദിയിലാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. ഈ അണക്കെട്ടിലെ ജലസംഭരണിക്ക്‌ ഗോവിന്ദ്സാഗര്‍ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. ഹിമാചല്‍പ്രദേശ്‌, പഞ്ചാബ്‌, ഹരിയാണ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങൾക്കും ഡല്‍ഹിക്കും ഈ പദ്ധതി കൊണ്ട്‌ പ്രയോജനം ലഭിക്കുന്നു.

നീളം കൂടിയ അണക്കെട്ട്‌

ഒറീസയിലെ സാംബല്‍പ്പൂര്‍ ജില്ലയില്‍, മഹാനദിക്കു കുറുകെയാണ്‌ ഹിരാക്കുഡ്‌ അണക്കെട്ട്‌. പ്രധാന അണക്കെട്ടിന്റെ നീളം 4.8 കിലോമീറ്ററാണ്‌. 1946-ല്‍ നിര്‍മാണം തുടങ്ങിയ ഹിരാക്കുഡ്‌ പദ്ധതിയുടെ ഉദ്ഘാടനം 1967, ജനവരി -13ന് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു നിര്‍വഹിച്ചു.

പ്രധാന അണക്കെട്ടിനു പുറമേ 21 കിലോമീറ്റർ നീളമുള്ള ചിറയും (dike) ഹിരാക്കുഡിനുണ്ട്‌. അണക്കകെട്ടിന്റെയും, ചിറയുടെയും നീളം ചേര്‍ത്തു കണക്കാക്കിയാല്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്‌ ഹിരാക്കുഡാണ്‌ (95.8 കിലോമീറ്റര്‍).

തേഹ് രി അണക്കെട്ട്‌

ഉത്തരാഖണ്ഡില്‍, ഭാഗീരഥി നദിക്കു കുറുകെയുള്ള തേഹ് രി അണക്കെട്ടാണ്‌ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്‌ (261 മീറ്റര്‍). 1978ലാണ്‌ അണക്കെട്ടിന്റെ നിര്‍മാണം തുടങ്ങിയത്‌.

ഫറാക്ക അണക്കെട്ട്‌

ഗംഗാനദിയിലെ ജലപ്രവാഹം നിയന്ത്രിക്കാനായി 1986-ല്‍ പശ്ചിമബംഗാളില്‍ പണി തീര്‍ത്തതാണ് ഫറാക്ക അണക്കെട്ട്‌.

അണക്കെട്ടുകൾ

■ ശ്രീശൈലം - കൃഷ്ണ (ആന്ധ്രാ പ്രദേശ്)
■ നിസാംസാഗർ - മഞ്ജീര (ആന്ധ്രാ പ്രദേശ്)
■ ഉക്കായ് - താപ്തി (ഗുജറാത്ത്)
■ പോങ് ഡാം (മഹാറാണാ പ്രതാപ് സാഗർ) - ബിയാസ് (ഹിമാചൽ പ്രദേശ്)
■ കൃഷ്ണരാജ സാഗർ (വിശ്വേശരയ്യ ഡാം) - കാവേരി (കർണാടകം)
■ അലമാട്ടി ഡാം - കൃഷ്ണ (കർണാടകം)
■ താവാ ഡാം - താവ - (മധ്യപ്രദേശ്)
■ മേട്ടൂർ ഡാം - കാവേരി (തമിഴ്നാട്)
■ കൊയ്‌ന ഡാം - കൊയ്‌ന (മഹാരാഷ്ട്ര)
■ ഉസ്മാൻ സാഗർ - മുസി (ആന്ധ്രാ പ്രദേശ്)
■ ഇന്ദിരാ സാഗർ - നർമദാ (മധ്യപ്രദേശ്)
■ ഗോവിന്ദ വല്ലഭപന്ത് സാഗർ - റിഹാന്ത് (ഉത്തർപ്രദേശ്)
■ പ്രവര - ഗോദാവരി (മഹാരാഷ്ട്ര)

0 Comments