കേരളത്തിലെ മാധ്യമങ്ങൾ

കേരളത്തിലെ മാധ്യമങ്ങൾ (Newspapers in Kerala Malayalam)
■ ആധുനിക മലയാള പത്രപ്രവര്‍ത്തനത്തിന്റെ പിതാവ്‌ - ചെങ്കുളത്ത്‌ കുഞ്ഞിരാമ മേനോന്‍

■ മലയാളത്തിലെ ആദ്യപത്രം - രാജ്യസമാചാരം

■ മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം പുറത്തിറങ്ങിയ വര്‍ഷം - 1847

■ രാജ്യസമാചാരം എന്ന പത്രത്തിന്റെ സ്ഥാപകന്‍ - ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌

■ ഏതു സ്ഥലത്തു നിന്നാണ്‌ രാജ്യസമാചാരം പുറത്തിറങ്ങിയത്‌ - തലശ്ശേരി

■ കേരളത്തില്‍ നിരോധിക്കപ്പെട്ട ആദ്യ പത്രം - സന്ദിഷ്ടവാദി

■ കേരളത്തിലെ ആദ്യത്തെ വൃത്താന്ത പത്രം - കേരളമിത്രം

■ ഇപ്പോഴും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിലെ പഴക്കംചെന്ന പത്രം - ദീപിക

■ 2012-ല്‍ 125 വാര്‍ഷികം ആഘോഷിച്ച മലയാള പത്രം - ദീപിക

■ 2011-ല്‍ 100 വാര്‍ഷികം ആചരിച്ച മലയാള പത്രം  - കേരള കൗമുദി

■ തിരുവിതാംകൂറില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച ആദ്യ മലയാള പത്രം - ജ്ഞാനനിക്ഷേപം

■ അച്ചടിയന്ത്രത്തിലൂടെ പുറത്തിറങ്ങിയ ആദ്യ മലയാളപത്രം - ജ്ഞാനനിക്ഷേപം

■ ജ്ഞാനനിക്ഷേപം പുറത്തിറങ്ങിയ വര്‍ഷം - 1849

■ തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിച്ച ആദ്യത്തെ ദിനപത്രം - കേരളചന്ദ്രിക

■ സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍ - വക്കം അബ്ദുള്‍ ഖാദര്‍ മൗലവി

■ സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപന്‍ - കെ. രാമകൃഷ്ണപിള്ള

■ “കേരളന്‍' ആരുടെ തൂലികാനാമം - കെ. രാമകൃഷ്ണപിള്ള

■ കേരളത്തിലെ “പത്ര പ്രവര്‍ത്തനത്തിന്റെ ബൈബിള്‍” എന്നറിയപ്പെടുന്ന പുസ്തകം - വൃത്താന്തപത്രപ്രവര്‍ത്തനം

■ “വൃത്താന്തപത്രപ്രവര്‍ത്തനം” എന്ന പുസ്തകം രചിച്ചത്‌ - കെ. രാമകൃഷ്ണപിള്ള

■ മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ചത്‌ എവിടെ നിന്ന് - കോട്ടയം

■ “മലയാള മനോരമ” പത്രത്തിന്റെ സ്ഥാപകന്‍ - കണ്ടത്തില്‍ മാമന്‍ മാപ്പിള

■ മലയാള മനോരമ എന്ന പേര് നിര്‍ദ്ദേശിച്ചതാര് - കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

■ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പ്രാദേശിക ദിനപത്രം - മലയാള മനോരമ

■ 2013-ല്‍ 125 വാര്‍ഷികം ആഘോഷിച്ച മലയാളപത്രം - മലയാള മനോരമ

■ രാജമുദ്ര ചെറിയ വ്യത്യാസങ്ങളോടെ മനോരമയുടെ ആദര്‍ശമുദ്രയായി നിര്‍ദ്ദേശിച്ചതാര് - ശ്രീമൂലം തിരുനാള്‍ മഹാരാജാവ്‌

■ “മാതൃഭൂമി” പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്‌ എവിടെ നിന്ന്‌ - കോഴിക്കോട്‌

■ മാതൃഭൂമിയുടെ പ്രഥമ പത്രാധിപന്‍ - കെ. പി. കേശവമേനോന്‍

■ “ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌” എന്നറിയപ്പെടുന്നത്‌ - പത്രങ്ങൾ

■ കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ - ഏഷ്യാനെറ്റ്‌

■ കേരളത്തിലെ രണ്ടാമത്തെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ - സൂര്യ

■ തിരുവനന്തപുരത്ത്‌ ദൂരദര്‍ശന്‍ കേന്ദ്രം സ്ഥാപിതമായ വര്‍ഷം - 1982

■ ദൂരദര്‍ശന്‍ തിരുവനന്തപുരത്തുനിന്ന്‌ മലയാളം പരിപാടികള്‍ ആരംഭിച്ചത്‌ - 1985 ജനുവരി 1

■ “നവജീവന്‍” എന്ന പത്രത്തിന്റെ സ്ഥാപകന്‍ - ജോസഫ്‌ മുണ്ടശ്ശേരി

■ ഡല്‍ഹിയില്‍ “ഹിന്ദുസ്ഥാന്‍ ടൈംസ്‌" എന്ന പത്രം ആരംഭിച്ചത്‌ - സര്‍ദാര്‍ കെ.എം. പണിക്കര്‍

■ “ജനാധിപത്യം" എന്ന മാസിക പ്രസിദ്ധീകരിച്ചത്‌ - വയലാര്‍ രാമവര്‍മ്മ

■ “മംഗളോദയം' എന്ന സാഹിത്യമാസികയുടെ പത്രാധിപന്‍ - ചങ്ങമ്പുഴ

■ കൃഷിയെ സംബന്ധിച്ച ആദ്യ മാസിക - കൃഷിക്കാരന്‍

■ സ്ത്രീകള്‍ക്കുവേണ്ടി മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണം - സുഗുണബോധിനി

■ സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകളാല്‍ നടത്തപ്പെട്ട ആദ്യ പ്രസിദ്ധീകരണം - ശാരദ

■ മലയാളത്തിലെ ആദ്യ ശാസ്ത്രമാസിക - പശ്ചിമോദയം

■ മലയാളത്തിലെ ഒന്നാമത്തെ സാഹിത്യമാസിക - വിദ്യാവിലാസിനി

■ സംഗീതനാടക അക്കാദമിയുടെ മുഖപത്രം - കേളി

■ കേരള പ്രസ്‌ അക്കാദമിയുടെ ആസ്ഥാനം - കൊച്ചി

■ തിരുവനന്തപുരത്ത്‌ ആദ്യമായി സര്‍ക്കാര്‍ പ്രസ്‌ ആരംഭിച്ചത്‌ - സ്വാതിതിരുനാള്‍

■ കേരള പ്രസ്‌ അക്കാദമിയുടെ ആസ്ഥാനം - കൊച്ചി

■ “അഭിനവ കേരളം' എന്ന മാസികയുടെ സ്ഥാപകന്‍ - വാഗ്‌ഭടാനന്ദൻ

■ “മുസ്ലിം” എന്ന വാര്‍ത്ത പത്രിക ആരംഭിച്ചത്‌ - വക്കം അബ്ദുല്‍ ഖാദര്‍ മൗലവി

■ “അല്‍ ഇസ്ലാം” എന്ന അറബി-മലയാളം മാസിക തുടങ്ങിയത്‌ - വക്കം അബ്ദുല്‍ ഖാദര്‍ മൗലവി

■ “യുക്തിവാദി” മാസിക ആരംഭിച്ചത്‌ ആരുടെ ശ്രമഫലമായിട്ടാണ്‌ - സി. കൃഷ്ണന്‍

■ “കേരള പത്രിക” എന്ന പത്രത്തിന്റെ പത്രാധിപന്‍ - സി. കുഞ്ഞിരാമ മേനോന്‍

■ “കേരളമിത്രം” എന്ന പത്രത്തിന്റെ പത്രാധിപൻ - കണ്ടത്തില്‍ വര്‍ഗ്ഗീസ്‌ മാപ്പിള

■ ആരാണ്‌ “മിതവാദി” പത്രത്തിന്റെ പത്രാധിപൻ - എം. കുമാരന്‍

■ “അല്‍-അമീന്‍' എന്ന പത്രത്തിന്റെ പത്രാധിപൻ - എം. അബ്ദുള്‍ റഹ്മാന്‍

■ “കേരള സഞ്ചാരി" എന്ന പത്രത്തിന്റെ പത്രാധിപൻ - വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍

■ “സഹോദരന്‍" എന്ന പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - അയ്യപ്പൻ

■ "സ്വദേശാഭിമാനി" എന്ന പത്രത്തിന്റെ പത്രാധിപൻ - കെ. രാമകൃഷ്ണപിള്ള

■ “കേസരി” പത്രത്തിന്റെ പത്രാധിപൻ - എ. ബാലകൃഷ്ണപിള്ള

Post a Comment

Previous Post Next Post