ഡച്ചുകാർ കേരളത്തിൽ

ഡച്ചുകാർ കേരളത്തിൽ (1602 1795) (Dutch in Kerala in Malayalam)
1604 -ല്‍ ഒരു ഡച്ച്‌ കപ്പല്‍പ്പട കോഴിക്കോട്ടെത്തി. താമസിയാതെ ഡച്ചുകാര്‍ കോഴിക്കോട്ടെ സാമൂതിരിയുമായി ഒരുടമ്പടിയുണ്ടാക്കി. അതുപ്രകാരം കോഴിക്കോട്ടു തുറമുഖത്ത്‌ ഒരു കോട്ട സ്ഥാപിക്കാനുള്ള അധികാരം ഡച്ചുകാര്‍ക്കു ലഭിച്ചു. മധ്യകേരളത്തിലെ പുറക്കാട്‌, കായംകുളം എന്നിവിടങ്ങളിലെ മുഖ്യന്മാരുമായും അവര്‍ ഉടമ്പടികളിലേര്‍പ്പെട്ടു. കുരുമുളക്‌, ഇഞ്ചി, തുടങ്ങിയ കാര്‍ഷിക വിഭവങ്ങള്‍ ശേഖരിക്കാന്‍ ഇതവരെ സഹായിച്ചു. പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തികൊണ്ട്‌ കൊല്ലത്തെ വ്യാപാരകുത്തക നേടിയെടുക്കാനും അവര്‍ക്കു സാധിച്ചു. ഡച്ചുക്കാര്‍ കന്യാകുമാരിയിലെ കുളച്ചലില്‍ ഒരു വ്യാപാരകേന്ദ്രം സ്ഥാപിച്ചു. തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ പിന്നിട്‌ കുളച്ചല്‍ കൈവശപ്പെടുത്തുകയും കോട്ടകെട്ടി സംരക്ഷിക്കുകയും ചെയ്തു. തിരുവിതാംകൂറില്‍ നിന്ന്‌ കുളച്ചല്‍ പിടിച്ചെടുക്കാനുള്ള ഡച്ചുക്കാരുടെ ശ്രമം 1741-ല്‍ ഒരു യുദ്ധത്തില്‍ പര്യവസാനിച്ചു. കുളച്ചല്‍ യുദ്ധം എന്ന പേരില്‍ ഇതറിയപ്പെടുന്നു. ഈ യുദ്ധത്തില്‍ ഡച്ചുകാര്‍ക്കുണ്ടായ പരാജയം ഇന്ത്യയുടെ തെക്കു-പടിഞ്ഞാറന്‍ തീരത്ത്‌ ഡച്ചുശക്തിയുടെ തകര്‍ച്ചക്ക്‌ കാരണമായി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

■ ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി രൂപീകരിച്ച വര്‍ഷം - 1602

■ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തിയത്‌ - 1663

■ ലന്തക്കാർ എന്നറിയപ്പെട്ടിരുന്നത് - ഡച്ചുകാർ

■ ബോള്‍ഗാട്ടി പാലസ്‌ പണിതതാര് - ഡച്ചുകാർ

■ ബോള്‍ഗാട്ടി പാലസ്‌ പണിത വര്‍ഷം - 1774

■ മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചതാര് - മാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും

■ മാവേലിക്കര ഉടമ്പടി ഒപ്പുവെച്ച വര്‍ഷം - 1753

■ കേരളത്തിലെ സസ്യ ഓഷധങ്ങളെക്കുറിച്ച്‌ പ്രതിപാദിച്ച ആദ്യ ഗ്രന്ഥം - ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌
■ ഏതു നൂറ്റാണ്ടിലാണ്‌ പോര്‍ത്തൂസ്‌ മലബാറിക്കസ്‌ രചിച്ചത്‌ - 17

■ ആരുടെ സംഭാവനയാണ്‌ ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ - ഡച്ചുകാര്‍

■ ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ പ്രസിദ്ധീകരിച്ച കാലഘട്ടം - 1678-1703

■ എവിടെ നിന്നാണ്‌ ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ പ്രസിദ്ധീകരിച്ചത്‌ - ആംസ്റ്റര്‍ഡാം

■ മലയാള ലിപിയില്‍ അച്ചടിച്ച ആദ്യ പുസ്തകം - ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌

■ ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ എന്ന ഗ്രന്ഥത്തിന്റെ നിര്‍മ്മാണത്തിന്‌ നേതൃത്വം നല്‍കിയത്‌ - അഡ്മിറല്‍ വന്‍റീസ്‌

■ എത്ര വാല്യങ്ങളായിട്ടാണ്‌ ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ രചിച്ചത്‌ - 12

■ ഹോര്‍ത്തൂസ്‌ മലബാറിക്കസിന്റെ രചനയ്ക്കുവേണ്ടി എത്രവര്‍ഷം ചെലവഴിച്ചു - 30

■ ഹോര്‍ത്തുസ്‌ മലബാറിക്കസ്‌ എന്ന ഗ്രന്ഥത്തിന്റെ മറ്റൊരു പേര് - കേരളരാമം

■ ഹോര്‍ത്തൂസ്‌ മലബാറിക്കസില്‍ കൂടുതല്‍ പ്രതിപാദിക്കുന്ന ചികിത്സാരീതി എന്തിനെതിരെയായിരുന്നു - പനി

■ ഹോര്‍ത്തുസ്‌ മലബാറിക്കസ്‌ എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്കുവേണ്ടി സഹായിച്ച ചേര്‍ത്തലക്കാരനായ വൈദ്യന്‍ - ഇട്ടി അച്യുതന്‍ വൈദ്യന്‍

■ "ചെല്‍ക്കോട്ട പുസ്തകം” ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - ഇട്ടി അച്യുതന്‍ വൈദ്യന്‍

■ “ഗാര്‍ഡന്‍ ഓഫ്‌ കേരള" എന്നറിയപ്പെടുന്ന പുസ്തകം - ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌

■ ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്ക്‌ സഹായിച്ച കൊങ്കിണി ബ്രാഹ്മണന്‍ - രംഗഭട്ട്‌, പിനായകഭട്ട്‌, അപ്പുഭട്ട്‌

■ ഹോര്‍ത്തൂസ്‌ മലബാറിക്കസിന്റെ രചനയില്‍ വാന്റീഡിനെ സഹായിച്ച പുരോഹിതന്‍ - ഫാ. മാത്തേറൂസ്‌

■ ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തത്‌ - ഡോ. മണിലാല്‍

■ കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം - 1741

■ കേരളത്തിലെ ഡച്ചുകാരുടെ പതനത്തിനു കാരണമായ യുദ്ധം - കുളച്ചല്‍ യുദ്ധം

■ കുളച്ചല്‍ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു - ഡച്ചുകാരും മാര്‍ത്താണ്ഡവര്‍മ്മയും

■ കുളച്ചല്‍ യുദ്ധത്തിലെ വിജയി - മാര്‍ത്താണ്ഡവര്‍മ്മ

■ മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രധാന കപ്പിത്താൻ - ഡിലനോയ് (ഡച്ച്)

■ തീരദേശങ്ങളില്‍ ഉപ്പളങ്ങള്‍ വ്യാപകമായി നിര്‍മ്മിച്ചത്‌ ആരുടെ കാലഘട്ടത്തില്‍ - ഡച്ചുകാര്‍

Post a Comment

Previous Post Next Post