ബ്രിട്ടിഷുകാർ കേരളത്തിൽ

ബ്രിട്ടിഷുകാർ കേരളത്തിൽ (1615 - 1947) (British in Kerala Malayalam)
യൂറോപ്യന്‍ ശക്തിയായ ബ്രിട്ടീഷുകാര്‍ കേരളത്തിലേക്കു വന്നത്‌ 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌. സാമൂതിരിയുടെ സഹായത്തോടെ മധ്യകേരളത്തില്‍ നിന്ന്‌ പോര്‍ച്ചുഗീസുകാരെ പുറത്താക്കാന്‍ ബ്രിട്ടീഷുകാര്‍ പരിശ്രമിച്ചു. ഇതിനു വേണ്ടി ക്യാപ്റ്റന്‍ കീലിങ്ങ്‌ സാമൂതിരിയുമായി ഒരുടമ്പടിയുണ്ടാക്കി. അവര്‍ കൊച്ചിയില്‍ നിന്ന്‌ ഇംഗ്ലണ്ടിലേക്ക്‌ കുരുമുളക്‌ കയറ്റുമതി ചെയ്തു. വിഴിഞ്ഞത്ത്‌ ഒരു ഫാക്ടറി പണികഴിപ്പിക്കാനുള്ള അനുമതി വേണാട്ടിലെ ഭരണാധികാരിയില്‍ നിന്ന്‌ അവര്‍ കരസ്ഥമാക്കി. അതുപോലെയുള്ള ഫാക്ടറികള്‍ ആറ്റിങ്ങള്‍, എയ്ഞ്ചലോ, തലശ്ശേരി എന്നിവിടങ്ങളിലും അവര്‍ പണികഴിപ്പിക്കുകയുണ്ടായി.

ഏറ്റവും ഒടുവിലായി കേരളത്തിലെത്തിയ യൂറോപ്യന്‍ കൊളോണിയല്‍ ശക്തിയാണ്‌ ഫ്രഞ്ചുകാര്‍, കുരുമുളക്‌ ഉള്‍പ്പെടെയുള്ള സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരത്തില്‍ അവര്‍ക്കു വലിയ  താല്പര്യമുണ്ടായിരുന്നു. കൂടാതെ ദക്ഷിണേന്ത്യയിലെ കിഴക്കു-പടിഞ്ഞാറന്‍ തീരങ്ങളില്‍ നിന്ന്‌ അടിമകളെ കയറ്റുമതി ചെയ്യാനും അവരാഗ്രഹിച്ചു. വടകരയിലെ ഭരണാധികാരിയില്‍ നിന്ന്‌ മാഹിയില്‍ കച്ചവടം നടത്താനുള്ള അനുവാദം അവര്‍ക്കു ലഭിച്ചു. അങ്ങനെ കേരളം യൂറോപ്യന്‍ ശക്തികളുടെ വാണിജ്യമേധാവിത്വത്തിനു
വേണ്ടിയുള്ള മത്സരത്തിന്റെയും പോരാട്ടത്തിന്റെയും പോര്‍ക്കളമായി തീര്‍ന്നു. ഈ പോരാട്ടത്തില്‍ അന്തിമ വിജയം കൈവരിച്ചത്‌ ബ്രിട്ടീഷുകാരാണ്‌. 18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പ്രതിയോഗികളായ എല്ലാ യൂറോപ്യന്‍ ശക്തികളേയും പുറന്തള്ളാനും കേരളത്തില്‍ തങ്ങളുടെ മേധാവിത്വം സ്ഥാപിക്കാനും ബ്രിട്ടീഷുകാര്‍ക്കു സാധിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കേരളത്തില്‍ വന്ന ആദ്യത്തെ ഇംഗ്ലീഷുകാരനാര്? - റാല്‍ഫിച്ച്‌

2. റാല്‍ഫിച്ച്‌ കൊച്ചിയിലെത്തിയതെന്ന്‌? - 1583-ല്‍

3. കേരളവുമായി അടുത്തബന്ധം സ്ഥാപിച്ച ക്യാപ്റ്റന്‍ കീലിംഗ്‌ ആരുടെ കത്തുമായാണ്‌ കേരളത്തിലെത്തിയത്‌? - ജയിംസ്‌ ഒന്നാമന്റെ

4. കൊച്ചിയില്‍ നിന്നും ആദ്യമായി ഇംഗ്ലീഷുകാര്‍ കുരുമുളക്‌ കയറ്റി അയച്ചതെന്ന്‌? - 1636-ല്‍

5, വിഴിഞ്ഞത്ത്‌ ഒരു പണ്ടകശാല സ്ഥാപിക്കുന്നതിന്‌ ഇംഗ്ലീഷുകാര്‍ക്ക്‌ വേണാട്ടുരാജാവ്‌ അനുവാദം കൊടുത്ത വര്‍ഷം - 1636-ല്‍

6. ആദ്യകാലത്ത്‌ ബ്രിട്ടീഷുകാര്‍ കേരളത്തില്‍ സ്ഥാപിച്ച ഏറ്റവും പ്രധാനമായ വ്യവസായ സൈനിക സ്ഥാപനം എവിടെയാണ്‌? - അഞ്ചുതെങ്ങില്‍

7. തിരുവിതാംകൂര്‍ രാജാവും ഈസ്റ്റിന്ത്യാക്കമ്പനിയും തമ്മില്‍ 1723-ല്‍ ചെയ്ത സന്ധി എന്തായിരുന്നു? - തിരുവിതാംകൂര്‍ രാജാവ്‌ കുളച്ചലില്‍ ഒരു കോട്ട കെട്ടിക്കൊടുക്കണം

8. 1726-ല്‍ ഇടവയില്‍ ഒരു ഫാക്ടറി നിര്‍മ്മിക്കുന്നതിന്‌ ഇംഗ്ലീഷുകാര്‍ക്ക്‌ അനുമതി നല്‍കിയത്‌ ആര്‌? - ആറ്റിങ്ങല്‍ റാണി

9. കുറങ്ങോത്തുനായരുമായി ഈസ്റ്റിന്ത്യാകമ്പനി സന്ധിചെയ്തത്‌ ഏതുവര്‍ഷം? - 1719-ല്‍

10. ഡച്ചുകാര്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ തിരിച്ചുവിട്ട കണ്ണൂരിലെ രാജാവ് - ആലിരാജാവ്

11. 1736-ല്‍ ഇംഗ്ലീഷുകാര്‍ തോല്പിച്ചോടിച്ച കര്‍ണ്ണാടക സൈന്യമേത്‌? - ബഡ്‌നോര്‍ സൈന്യം

12. ഇംഗ്ലീഷുകാര്‍ മാഹി പിടിച്ചെടുത്തതെന്ന്‌? - 1761-ല്‍

13. ഇംഗ്ലീഷുകാര്‍ മാഹി ഫ്രഞ്ചുകാര്‍ക്ക്‌ വിട്ടുകൊടുത്തത്‌ ഏത്‌ ഉടമ്പടിയനുസരിച്ചാണ്‌? - പാരീസ്‌ ഉടമ്പടി

14. മലബാറും കൊച്ചിയും കൂർഗ്ഗും ബ്രിട്ടിഷുകാർക്കധീനമായത് ഏതു സന്ധിയനുസരിച്ചാണ് - 1792-ലെ ശ്രീരംഗപട്ടണം സന്ധി

15. പഴശ്ശിരാജയെ സഹായിച്ച കുറിച്യരുടെ നേതാവ് ആരായിരുന്നു - തലയ്ക്കൽ ചന്തു

16. മലബാറിലെ ഭരണ സമ്പ്രദായത്തിന്‌ രൂപംനല്‍കിയവര്‍ ആരെല്ലാം? - ഹാര്‍മര്‍, ജൊനാദന്‍ ഡങ്കന്‍

17. വടക്കേ മലബാറിന്‌ ഏത്‌ സ്ഥലമാണ്‌ ബ്രിട്ടീഷുകാര്‍ ആസ്ഥാനമായി സ്വീകരിച്ചത്‌? - തലശ്ശേരി

18. തെക്കെ മലബാറിന്‌ ഏത്‌ സ്ഥലമാണ്‌ ബ്രിട്ടീഷുകാര്‍ ആസ്ഥാനമായി സ്വീകരിച്ചത്‌? - ചേര്‍പ്പുളശ്ശേരി

19. ബോംബെ പ്രവിശ്യയില്‍ നിന്നും മലബാറിനെ മദ്രാസ്‌ പ്രവിശ്യയിലേയ്ക്ക്‌ മാറ്റിയതെന്ന്‌? - 1800-ല്‍

20. മലബാര്‍ ഭരണം കളക്ടറുടെ കീഴിലായത്‌ ഏതു വര്‍ഷം മുതലാണ് ‌? - 1801 മുതല്‍

21. മാര്‍ത്താണ്ഡവര്‍മ്മ ജനിച്ച വര്‍ഷം: - 1705

22. മാര്‍ത്താണ്ഡവര്‍മ്മ ഭരണാധികാരം കയ്യേറ്റ വര്‍ഷം - 1729

23. 24-ാം വയസ്സില്‍ ഭരണഭാരം കയ്യേറ്റ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക്‌ നേരിടേണ്ടിവന്ന രണ്ട് പ്രധാന ആഭ്യന്തരശക്തികള്‍ - തമ്പിമാരും എട്ടു വീട്ടില്‍പ്പിള്ളമാരും

24. തമ്പിമാരെ പിടികൂടി മാര്‍ത്താണ്ഡവര്‍മ്മ വധിച്ചതെന്ന്‌ - 1731-ല്‍

25. ആരെയാണ്‌ തിരുവനന്തപുരത്തെ വലിയ കൊട്ടാരത്തില്‍ കൊണ്ടു വന്ന്‌ രാജകീയ തടവുകാരനായി പാര്‍പ്പിച്ചിരുന്നത്‌? - ഉണ്ണികേരള വര്‍മ്മയെ

26. മാര്‍ത്താണ്ഡവര്‍മ്മയുടെ സര്‍വ്വസൈന്യാധിപന്‍: - രാമയൂന്‍ ദളവ

27. പഴശ്ശീരാജയെ പിടികൂടി കൊടുക്കുന്നവര്‍ക്ക്‌ ബ്രിട്ടീഷുകാർ നല്‍കാമെന്ന്‌ പ്രഖ്യാപിച്ചിരുന്ന പ്രതിഫലം: - 3000 പഗോഡ

28. കായംകുളത്തെ തിരുവിതാംകൂറില്‍ ലയിപ്പിച്ച വര്‍ഷം: - 1746

29. കുളച്ചല്‍ യുദ്ധം ഏതു വിദേശശക്തിയ്ക്കെതിരെ നടത്തിയതാണ്‌? - ഡച്ചുകാര്‍ക്കെതിരെ

30. താന്‍ വെട്ടിപ്പിടിച്ച രാജ്യങ്ങള്‍ ശ്രീപത്മനാഭന്‌ സര്‍വ്വദാനമായി മാർത്താണ്ഡവര്‍മ്മ സമര്‍പ്പിച്ചത്‌ അറിയപ്പെടുന്നത്‌ ഏതുപേരില്‍? - തൃപ്പടിദാനം

31, പഴശ്ശിരാജാവ്‌ മരണമടഞ്ഞത്‌ എന്ന്‌? - 1805 നവംബര്‍ മാസം 30-ാം തീയതി

32. ആധുനികരീതിയില്‍ തന്റെ സൈന്യത്തെ സജ്ജമാക്കാന്‍ സഹായിച്ച മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചത്‌ ആര്‌? - ഡിലനോയി

33. ഭരണസൗകര്യത്തിനായി മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യത്തെ വിഭജിച്ചിരുന്നതെങ്ങനെ? - പകുതിയായി

34. വാര്‍ഷിക ബജറ്റ് തയ്യാറാക്കുന്ന രിതി ആരംഭിച്ചതാര് ? - മാർത്താണ്ഡവര്‍മ്മ

35. സര്‍വേ നടത്തി ഭൂമി തരംതിരിച്ച്‌ നികുതി നിശ്ചയിക്കുന്ന രീതി ആരംഭിച്ചത് - മാർത്താണ്ഡവര്‍മ്മ

36. ശ്രീപത്മനാഭസ്വാമിക്ഷേത്രവും ശ്രീപത്മനാഭ വിഗ്രഹവും പുതുക്കി നിര്‍മ്മിച്ചത്‌ ആര്‌? - മാര്‍ത്താണ്ഡവര്‍മ്മ

37. ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ചതാര്‌? - മാര്‍ത്താണ്ഡവര്‍മ്മ

38. ബ്രിട്ടീഷുകാരും പഴശ്ലിരാജാവുമായുള്ള സന്ധിചര്‍ച്ചകള്‍ നടത്തിയത്‌ ബോംബെ ഗവര്‍ണ്ണര്‍ ആയിരുന്നു. ആരാണദ്ദേഹം? - ജൊനാഥന്‍ ഡങ്കന്‍

39. കേരളത്തിന്റെ ആദ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന ഭാരതീയമായ ഒരു ബാഹൃശക്തി ഏത്‌? - മൈസൂര്‍

40. പാലക്കാട്ടെ ഏതു രാജാവാണ്‌ സാമൂതിരിക്കെതിരായുള്ള യുദ്ധത്തില്‍ തങ്ങളെ സഹായിക്കുന്നതിനുവേണ്ടി മൈസൂറിനോടഭ്യര്‍ത്ഥിച്ചത്‌? - കോമു അച്ചന്‍

41. ഹൈദര്‍ മൈസൂറിലെ ഭരണാധികാരിയായതെന്ന്‌? - 1761-ല്‍

40. ഹൈദര്‍ കേരളം വിട്ടുപോകുന്ന അവസരത്തില്‍ മലബാറിലെ ഗവര്‍ണ്ണറായി നിയമിച്ചത്‌ ആരെയാണ്‌? - മദണ്ണയെ

43, ഹൈദരാലി മരിച്ച വര്‍ഷം - 1782

44. ടിപ്പുസുല്‍ത്താന്‍ കേരളം ആക്രമിക്കാന്‍ തുടങ്ങിയത് - 1783-ൽ

45. ടിപ്പു മലബാറിന്റെ തലസ്ഥാനം കോഴിക്കോട്ടുനിന്നും എവിടേയ്ക്കാണ്‌ മാറ്റാനുദ്ദേശിച്ചിരുന്നത്‌? - ഫറോക്കിലേയ്ക്ക്

46. മലബാറില്‍ ക്രമീകൃതമായ ഒരു നികുതിവ്യവസ്ഥയും ഭരണ സമ്പ്രദായവും ഏര്‍പ്പെടുത്തിയത്‌ ആര്‌? - ടിപ്പുസുല്‍ത്താന്‍

47. വേലുത്തമ്പിയെ കല്ക്കുളം തെക്കുംമുഖം കാര്യക്കാരനായി നിയമിച്ചത്‌ ആര്‌? - കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ മഹാരാജാവ്‌

48. ഉതുവേലി ജയന്തന്‍ നമ്പൂതിരി വലിയ സര്‍വ്വാധിയായിരുന്നത്‌ ആരുടെ കാലത്ത്‌? - ബാലരാമവര്‍മ്മയുടെ

49. ജയന്തന്‍ നമ്പൂതിരിയുടെ ഉപദേഷ്ടാക്കള്‍ ആരെലാം? മാത്തരകനും ശങ്കരനാരായണന്‍ ചെട്ടിയും

50. ധര്‍മ്മരാജാവിന്റെ കാലത്ത്‌ ദിവാനായിരുന്നത് - രാജാകേശവദാസന്‍

51. ഏതു നാട്ടുക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ്‌ ജയന്തന്‍ നമ്പൂതിരിയേയും ഉപദേഷ്ടാക്കളേയും ജനകീയ.കോടതികള്‍ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടത്‌? - ഹിരണ്യനല്ലൂര്‍ കൂട്ടം

52. ജയന്തന്‍ നമ്പൂതിരിക്കുശേഷം വലിയ സര്‍വ്വാധിയായത്‌ ആര്‌? - അയ്യപ്പന്‍ ചെമ്പകരാമന്‍

53. വേലുത്തമ്പിയെ ഏതു പദവിയിലാണ്‌ നിയമിച്ചത്‌? - മുളകുമടിശ്ലീല (ധനകാര്യം) കാര്യക്കാരന്‍

54. ദളവ പാറശ്ശാല പത്മനാഭപിള്ളയുടെ ഭരണം ദുര്‍ബ്ബലമാണെന്ന്‌ കണ്ട്‌ ബ്രിട്ടിഷ്‌ റസിഡന്റീന്റെ നിര്‍ദ്ദേശപ്രകാരം രാജാവ്‌ ആരെയാണ്‌ ദളവയാക്കിയത്‌? - വേലുത്തമ്പിയെ

55. വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയ തിരുവിതാംകൂര്‍ ദിവാന്‍ ആര്‌? - വേലുത്തമ്പി

56. ജനമധ്യേ നീതിന്യായങ്ങള്‍ നടപ്പിലാക്കാന്‍ “സഞ്ചരിക്കുന്ന കോടതി” ഏര്‍പ്പെടുത്തിയതാര്‌? - വേലുത്തമ്പി

57. ഒരു ചുമട്‌ ഏത്തക്കുലയുമായി പ്രവേശിച്ച്‌ വേലുത്തമ്പി ഉദ്ഘാടനം ചെയ്ത ചന്ത ഏത്‌? - ചങ്ങനാശ്ശേരി ചന്ത

58. കൊള്ളക്കാരുടെ താവളമായിരുന്ന ഏതു പ്രദേശമാണ്‌ വെട്ടിത്തെളിച്ച്‌ കൃഷിചെയ്യിപ്പിച്ചത്‌? - പാതിരാമണല്‍

59. ദളവയ്ക്ക്‌ ഹജൂർ എന്ന പേരില്‍ ഒരു കച്ചേരി ആദ്യമുണ്ടാക്കിയത്‌ ആര്‌? - വേലുത്തമ്പി

60. വേലുത്തമ്പിയുടെ ഹജൂര്‍ കച്ചേരി എവിടെയായിരുന്നു? - കൊല്ലം

61. വേലുത്തമ്പി കണ്ടെഴുത്ത്‌ നടപ്പിലാക്കിയത്‌ എന്ന്‌? - കൊല്ലവർഷം 973-ല്‍

62. വേലുത്തമ്പി മരണമടഞ്ഞത്‌ എവിടെവച്ച്‌? - മണ്ണടിയില്‍വച്ച്

63. വേലുത്തമ്പി മരണമടഞ്ഞത്‌ എന്ന്‌? 984 മീനം 15-ാം തീയതി

64. സാമൂതിരിമാര്‍ക്കുശേഷം മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രക്ഷോഭണങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്തത്‌ ആര്‌? - പഴശ്ശി രാജാവ്

65. പഴശ്ശിരാജാവ്‌ ബ്രിട്ടീഷുകാരെ പരസ്യമായി വെല്ലുവിളിച്ച വര്‍ഷം - 1795

66. ഒളിപ്പോരില്‍ പഴശ്ശിരാജയെ സഹായിച്ച ആദിവാസി വിഭാഗങ്ങള്‍ - കുറിച്യര്‍, കുറുമ്പര്‍

67. "കേരളസിംഹം" എന്ന്‌ വിശേഷിപ്പിക്കുന്നത്‌ ആരെ? - പഴശ്ശി രാജാവിനെ

68. കേരളത്തിൽ ആദ്യമെത്തിയ ഇംഗ്ലീഷുകാരൻ - മാസ്റ്റർ റാല്‍ഫ്‌ ഫിച്ച്‌

69. മാര്‍ഗ്ഗദര്‍ശിയായ ഇംഗ്ലീഷുകാരന്‍ എന്നറിയപ്പെടുന്നത്‌ - റാല്‍ഫ്‌ ഫിച്ച്‌

70. റാല്‍ഫ്‌ ഫിച്ച ഇന്ത്യയില്‍ എത്തിയ വര്‍ഷം - 1583

71. ഏതു കപ്പലിലാണ്‌ റാല്‍ഫ്‌ ഫിച്ച്‌ ഇന്ത്യയില്‍ എത്തിയത്‌ - ദ ടൈഗര്‍ ഓഫ്‌ ലണ്ടന്‍

72. കേരളത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക്‌ ആദ്യം എത്തിയ ഇംഗ്ലീഷ്‌ നാവികന്‍ - കീലിംങ്‌
73. കീലിംങ്‌ കേരളത്തില്‍ എത്തിയ വര്‍ഷം - 1615

74. ബ്രിട്ടീഷുകാര്‍ അഞ്ചുതെങ്ങ്‌ കോട്ട പണിയാനുള്ള അനുമതി ലഭിച്ചത്‌ ആരില്‍ നിന്ന്‌ - ആറ്റിങ്ങല്‍ റാണി

75. ബ്രിട്ടീഷുകാര്‍ അഞ്ചുതെങ്ങ്‌ കോട്ടയുടെ പണി പൂര്‍ത്തിയാക്കിയ വര്‍ഷം - 1615

76. ഫ്രഞ്ച്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആരംഭിച്ച വര്‍ഷം - 1664 

77. ഫ്രഞ്ചുകാര്‍ മയ്യഴിയില്‍ കോട്ട പണിത വര്‍ഷം - 1724

78. പരന്ത്രീസുകാർ എന്നറിയപ്പെട്ടിരുന്നത് - ഫ്രഞ്ചുകാർ

79. ആരൊക്കെ തമ്മിലായിരുന്നു വണ്ടിവാഷ് യുദ്ധം - ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ

80. ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം - വണ്ടിവാഷ് യുദ്ധം

81. വണ്ടിവാഷ് യുദ്ധം നടന്ന വർഷം - 1760 

82. ഇംഗ്ലീഷുകാര്‍ മാഹി (മയ്യഴി) പിടിച്ചെടുത്ത വര്‍ഷം - 1761

83. ഇന്ത്യയിലെ ‘ഇംഗ്ലീഷ് ചാനൽ’ എന്നറിയപ്പെടുന്നത് - മയ്യഴിപ്പുഴ

84. ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം - 1721

85. ബ്രിട്ടീഷുകാര്‍ക്ക്‌ എതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്തെ സംഘടിത കലാപം - ആറ്റിങ്ങല്‍ കലാപം

86. വടക്കേ മലബാറിലെ ബ്രിട്ടീഷുകാരുടെ ആസ്ഥാനം - തലശ്ശേരി

87. തെക്കേ മലബാറില്‍ ബ്രിട്ടീഷുകാരുടെ ആസ്ഥാനം - ചെര്‍പ്പുളശ്ശേരി

88. മലബാര്‍ ബ്രിട്ടീഷുകാരുടെ അധീനത്തിലായത്‌ ഏതു ഉടമ്പടിയിലൂടെ - ശ്രീരംഗപട്ടണം

89. ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പിട്ട വര്‍ഷം - 1792

90. കൊച്ചി ബ്രിട്ടീഷുകാരുടെ കൈവശമായ വര്‍ഷം - 1800

91. മലബാര്‍ മാന്വൽ എന്ന ഗ്രന്ഥം രചിച്ചത്‌ - വില്യം ലോഗന്‍

92. വില്യം ലോഗന്‍ മലബാര്‍ മാന്വൽ എന്ന ഗ്രന്ഥം രചിച്ച വര്‍ഷം - 1887

Post a Comment

Previous Post Next Post