ഫ്രഞ്ചുകാർ കേരളത്തിൽ

ഫ്രഞ്ചുകാർ കേരളത്തിൽ (French in Kerala)

വ്യാപാരാവശ്യങ്ങൾക്കായാണ് ഫ്രഞ്ചുകാരും കേരളത്തിലെത്തിയത്. അവർ 1719ൽ ഒരു കച്ചവടക്കമ്പനി രജിസ്റ്റർ ചെയ്തു. 1722ൽ ഫ്രഞ്ചുകമ്പനി കടത്തനാട് രാജാവിൽനിന്ന് മയ്യഴിയിൽ ഒരു വ്യാപാരശാല സ്ഥാപിക്കാനുള്ള അവകാശം നേടിയെടുത്തു. 1724 ൽ തങ്ങളുടെ വാണിജ്യത്തിന്റെ സുരക്ഷിതത്വത്തിനായി മയ്യഴിയിൽ അവർ ഒരു കോട്ടയുണ്ടാക്കി. 1725ൽ ഡിപർ ഭെല്ല എന്ന നാവിക മേധാവിയും സംഘവും തലശ്ശേരിക്കു സമീപം എത്തുകയും മയ്യഴി പിടിച്ചടക്കുകയും ചെയ്തു. കേരളത്തിൽ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നിരവധി സംഘട്ടനങ്ങളുണ്ടായി. 1744 നും 1863 നും ഇടയ്ക്ക് മുഖ്യമായും മദിരാശി തീരത്ത് കർണാട്ടിക്കിൽ നടന്ന മൂന്നു യുദ്ധങ്ങളിലൂടെ ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ശക്തി തകർക്കാൻ ബ്രിട്ടീഷുകാർക്കായി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. വ്യാപാരാവശ്യങ്ങൾക്കായി ഇന്ത്യയിൽ എത്തിയ അവസാനത്തെ യൂറോപ്യൻ ശക്തി - ഫ്രഞ്ചുകാർ 

2. ഫ്രഞ്ചുകാരുടെ ആസ്ഥാനം - പോണ്ടിച്ചേരി 

3. ഫ്രഞ്ച് ഈസ്റ്റിന്ത്യ കമ്പനി സ്ഥാപിതമായത് - 1664 

4. ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് സങ്കേതങ്ങൾ - ചന്ദ്രനഗർ (ബംഗാൾ), പോണ്ടിച്ചേരി & കാരയ്‌ക്കൽ (തമിഴ് നാട്), യാനം (ആന്ധ്രാ പ്രദേശ്), മാഹി (കേരളം)

5. 'പരന്ത്രീസുകാർ' എന്ന് അറിയപ്പെട്ടിരുന്നത് - ഫ്രഞ്ചുകാർ

6. കേരളത്തിലെ ഫ്രഞ്ച് വ്യാപാരകേന്ദ്രം സ്ഥിതിചെയ്തിരുന്നത് - മയ്യഴി (മാഹി)

7. മാഹിയിൽ ഫ്രഞ്ച് ഈസ്റ്റിന്ത്യ കമ്പനി കോട്ട നിർമിച്ചത് - 1724 

8. മാഹിപ്രദേശം ഫ്രഞ്ചുകാർ കൈവശപ്പെടുത്തിയ വർഷം - 1725 

9. 1725 ൽ കടത്തനാട് രാജാവിൽനിന്ന് മയ്യഴി പിടിച്ചടക്കാൻ നേതൃത്വം നൽകിയ ഫ്രഞ്ച് ക്യാപ്റ്റൻ - ബെട്രാൻഡ് ഫ്രാങ്കോയ്‌സ് മാഹി ഡിലെ ബോണേഴ്‌സ് 

10. ഇംഗ്ലീഷുകാർ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം - വാണ്ടിവാഷ് യുദ്ധം (1760)

11. യൂറോപ്പിൽ നടന്ന ആസ്ട്രിയൻ പിന്തുടർച്ചാവകാശത്തിന്റെ ഭാഗമായി ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിൽ ഇന്ത്യയിൽവച്ചു നടന്ന യുദ്ധങ്ങൾ - കർണ്ണാട്ടിക് യുദ്ധങ്ങൾ 

12. ‘ഇംഗ്ലീഷ് ചാനൽ’ എന്നറിയപ്പെടുന്നത് - മയ്യഴിപ്പുഴ

13. മയ്യഴിപ്പുഴ 'ഇംഗ്ലീഷ് ചാനൽ' എന്ന് അറിയപ്പെടാൻ കാരണം - ഫ്രഞ്ച് അധീന പ്രദേശവും (മാഹി) ബ്രിട്ടീഷ് അധീന പ്രദേശവും തമ്മിൽ വേർതിരിച്ചിരുന്നത് മയ്യഴിപ്പുഴയാണ്

14. മാഹി വിമോചന സമരം നടന്ന വർഷം - 1948 

15. മാഹി വിമോചന സമരത്തിന്റെ നേതാവ് - ഐ.കെ.കുമാരൻ മാസ്റ്റർ

16. ഫ്രഞ്ചുകാർ വിമോചനസമരം അടിച്ചമർത്തിയതെന്ന് - 1948 ഒക്ടോബർ 28 

17. ഫ്രഞ്ചുകാർ മാഹി (ഇന്ത്യ) വിട്ടുപോയ വർഷം - 1954 ജൂലൈ 16 

Post a Comment

Previous Post Next Post