ഹോർമോൺ

ഹോര്‍മോണുകള്‍ (Hormones)
■ കോശങ്ങൾ തമ്മിലും കോശങ്ങൾക്കുള്ളിലും നടക്കുന്ന പ്രവർത്തനങ്ങളെ രാസീയമായി  സമന്വയിപ്പിക്കുന്നത് ഹോർമോണുകളാണ്.

■ മനുഷ്യരിലെ രാസസന്ദേശ വാഹകരാണ് ഹോർമോണുകൾ. രക്‌തമാണ് ഹോർമോണുകളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വഹിച്ചു കൊണ്ടുപോകുന്നത്.

■ മനുഷ്യനിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥിയാണ്‌ തൈറോയിഡ്‌ ഗ്രന്ഥി.

■ തൈറോയിഡ്‌ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ്‌ “തൈറോക്സിന്‍.” തൈറോക്സിന്റെ നിര്‍മാണത്തിന്‌ അയോഡിന്‍ ആവശ്യമാണ്‌.

■ രക്തത്തില്‍ ആവശ്യത്തിന്‌ അയോഡിന്‍ ഇല്ലാത്തതിനാല്‍ തൈറോയിഡ്‌ ഗ്രന്ഥി വികസിക്കുന്നതാണ്‌ 'ഗോയിറ്റര്‍' രോഗം.

■ “ഹൈപ്പോ തൈറോയിഡിസം' തൈറോക്സിന്റെ ഉത്പാദനം കുറയുന്നതു കൊണ്ടുണ്ടാവുന്നതാണ്‌. തൈറോക്സിന്റെ ഉത്പാദനം കൂടുന്നതിനാലാണ്‌ “ഹൈപ്പര്‍ തൈറോയിഡിസം" ഉണ്ടാവുന്നത്‌.

■ തൈറോക്സിന്റെ കുറവുമൂലം മാനസികവും ശാരീരകവുമായി വളര്‍ച്ച മുരടിക്കുന്ന അവസ്ഥയാണ്‌ 'ക്രട്ടനിസം'.

■ തൈറോക്സിന്റെ കുറവുമൂലം മുതിര്‍ന്നവരിലുണ്ടാകുന്ന രോഗമാണ്‌ 'മിക്സഡിമ' (Myxoedema).

■ തൈറോക്സിന്റെ അളവ്‌ കൂട്ടുമ്പോഴുണ്ടാകുന്ന രോഗമാണ്‌ 'എക്സ്‌ഓഫ്താല്‍മിക്‌ ഗോയിറ്റര്‍”.

■ തൈറോയ്ഡ്‌ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന മറ്റൊരു ഹോര്‍മോണാണ്‌ 'കാല്‍സിടോണിന്‍.” കാല്‍സിടോണിനും പാരാതൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന 'പാരതൊര്‍മോണും' ചേര്‍ന്നാണ്‌ രക്തത്തിലെ കാത്സ്യത്തിന്റെ അളവ്‌ ക്രമീകരിക്കുന്നത്‌.

■ പാരാതൊര്‍മോണ്‍ ഹോര്‍മോണിന്റെ കുറവുമൂലം, രക്തത്തില്‍ കാത്സ്യത്തിന്റെ അളവ്‌ കുറയുന്നു. ഇത്‌ പേശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന “ടെറ്റനി” എന്ന രോഗമുണ്ടാക്കുന്നു. പേശികൾ വലിഞ്ഞുമുറുകുന്നതാണ്‌ ടെറ്റനിയുടെ ലക്ഷണം.

■ അഡ്രീനല്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ്‌ അല്‍ഡോസ്റ്റിറോണ്‍, കോര്‍ട്ടിസോൾ ' എന്നിവ.

■ ശരീരത്തില്‍നിന്നുള്ള സോഡിയം നഷ്ടം നിയന്ത്രിക്കുന്നത്‌ അല്‍ഡോസ്റ്റിറോണ്‍. പൊട്ടാസ്യം അയോണുകളെ പുറംതള്ളുന്നതും, വൃതിവ്യാപനമര്‍ദം ക്രമീകരിക്കുന്നതും ഈ ഹോര്‍മോണാണ്‌. രക്തത്തിലെ ജല-ലവണ തുലനാവസ്ഥ നിലനിര്‍ത്തുന്നതും ഇതാണ്‌.

■ മാംസ്യം, കൊഴുപ്പ്‌ എന്നിവയുടെ വിഘടനത്തെ ഉത്തേജിപ്പിക്കുന്നത്‌ കോര്‍ട്ടിസോൾ. അലര്‍ജി, നീര്‍വീക്കം എന്നിവയെ കോര്‍ട്ടിസോൾ തടയുന്നു. ഇക്കാരണത്താല്‍ സന്ധിവീക്കം, ആസ്ത്മ എന്നിവയ്ക്ക്‌ ഓഷധമായിത്‌ ഉപയോഗിക്കുന്നു.

■ വൃക്കയുടെ തൊട്ടുമുകളില്‍ ഒരു തൊപ്പിപോലെ കാണപ്പെടുന്ന ഗ്രന്ഥിയാണ്‌ അഡ്രിനല്‍ ഗ്രന്ഥി. ഈ ഗ്രന്ഥി, സ്ത്രീകളില്‍ ചെറുതും പുരുഷന്മാരില്‍ വലുതുമാണ്‌.

■ അഡ്രിനല്‍ ഗ്രന്ഥിയുടെ ഭാഗമായ കോര്‍ട്ടക്‌സാണ്‌ ലൈംഗിക ഹോര്‍മോണുകളായ ഇസ്ട്രോജന്‍, ആന്‍ഡ്രോജന്‍ എന്നിവ ഉത്പാദിപ്പിക്കുന്നത്‌.

■ ഭ്രൂണാവസ്ഥയില്‍ പ്രവര്‍ത്തനം തുടങ്ങി, കൗമാര പ്രായം കഴിയുമ്പോഴേക്കും നശിച്ചുപോകുന്ന ഗ്രന്ഥിയാണ്‌ തൈമസ്‌. കുട്ടികൾക്ക്‌ രോഗപ്രതിരോധശേഷി നല്‍കുന്ന 'തൈമോസിന്‍' ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്‌ ഈ ഗ്രന്ഥിയാണ്‌.

■ അഡ്രിനല്‍ ഗ്രന്ഥിയുടെ ഉൾഭാഗമായ മെഡല്ല ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ്‌ അഡ്രീനാലിന്‍, നോര്‍ അഡ്രിനാലിന്‍ എന്നിവ.

■ ഏത്‌ അടിയന്തരാവസ്ഥയേയും നേരിടാന്‍ ശരീരത്തെ സജ്ജമാക്കുന്ന ഹോര്‍മോണാണ്‌ അഡ്രിനാലിന്‍. അതിനാലിത്‌ 'അടിയന്തര ഹോര്‍മോണ്‍' എന്നറിയപ്പെടുന്നു.

■ ആഗ്നേയ ഗ്രന്ഥികളില്‍ (pancreas) കൂട്ടമായി കാണപ്പെടുന്ന അന്തഃസ്രാവി കോശങ്ങളാണ്‌ “ഐലറ്റസ്‌ ഓഫ്‌ ലാന്‍ഗര്‍ഹാന്‍സ്‌.'

■ 'ഐലറ്റ്‌സ്‌ ഓഫ്‌ ലാ൯ഗര്‍ഹാന്‍സ്'‌ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ്‌ ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍ എന്നിവ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ്‌ സ്ഥിരമായി നിലനിര്‍ത്തുന്നത്‌ ഈ ഹോര്‍മോണുകളാണ്‌.

■ ദഹിച്ച ആഹാരത്തിന്റെ ആഗിരണസമയത്ത്‌ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ്‌ കൂടുതലായിരിക്കും. വിശക്കുന്ന സമയത്ത്‌ ഗ്ലൂക്കോസിന്റെ ആളവ്‌ കുറവായിരിക്കും.

■ ഇന്‍സുലിന്റെ ഉത്പാദനം കുറഞ്ഞാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ വര്‍ധിക്കുന്നു. അധികമുള്ള ഗ്ലുക്കോസ്‌ മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്നു. ഇതാണ്‌ "പ്രമേഹരോഗം”. (Diabetes Mellitus).

■ മൂത്രത്തിലെ പഞ്ചസാരയുടെ അളവ്‌ അറിയാന്‍ ബനഡിക്റ്റ്‌ ലായനി ഉപയോഗിക്കുന്നു.

■ തലച്ചോറിന്റെ അടിഭാഗത്തായി പയറുവിത്തിന്റെ ആകൃതിയില്‍ കാണുന്ന ഗ്രന്ഥിയാണ്‌ പിയൂഷ ഗ്രന്ഥി (Pitutary Gland).

■ "മാസ്റ്റര്‍ ഗ്രന്ഥി” എന്നറിയപ്പപെടുന്നത്‌ പീയുഷ ഗ്രന്ഥി.

■ വളര്‍ച്ചയ്ക്കും ശരീരഭാരം കൂട്ടാനുമുള്ള “സൊമാറ്റോ ട്രോഫിന്‍" എന്ന വളര്‍ച്ച ഹോര്‍മോണ്‍ നേരിട്‌ ശരീര കോശങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. പീയുഷ ഗ്രന്ഥിയാണിത്‌ ഉത്പാദിപ്പിക്കുന്നത്‌.

■ സൊമാറ്റോട്രോഫിന്റെ ഉത്പാദനം കുറയുന്നതിലൂടെ ശരീരവളര്‍ച്ച ആനുപാതികമായി കുറയുന്ന അവസ്ഥയാണ്‌ 'വാമനത്വം' (Dwarfism). സൊമാറ്റോ ട്രോഫിന്റെ ഉത്പാദനം അധികമാക്കുന്നതിന്റെ ഫലമാണ്‌ 'ഭീമാകാരത്വം' (Gigantism).

■ മനുഷ്യരില്‍ വളര്‍ച്ചയുടെ ഘട്ടം കഴിഞ്ഞ്‌ സൊമാറ്റോട്രോഫിന്‍ ഉത്പാദനം കൂടുന്നതിനാലാണ്‌ “അക്രൊമെഗാലി' (Acromegaly) രോഗം ഉണ്ടാവുന്നത്‌.
ആന്തരാവയവങ്ങളും ശരീരത്തിന്റെ അഗ്രഭാഗങ്ങളും മാത്രം വളരുന്ന അവസ്ഥയാണിത്‌.

■ ഹൈപ്പോതലാമസ്‌ നിര്‍മിക്കുന്ന ഹോര്‍മോണുകളാണ്‌ വാസോപ്രസിന്‍, ഓക്സിടോസിന്‍ എന്നിവ. ആന്‍റിഡൈയൂററ്റിക്‌ ഹോര്‍മോണ്‍ (ADH) എന്നറിയപ്പെടുന്ന ഹോര്‍മോണാണ്‌ വാസോപ്രസ്സിന്‍.

■ രക്തത്തില്‍ ജലത്തിന്റെ അളവ്‌ കൂടിയാല്‍ എ.ഡി.എച്ച്‌. സ്രവിക്കുന്നത്‌ കുറയുന്നു. എ.ഡി.എച്ച്‌. ഉത്പാദനം തീരെ കുറഞ്ഞാല്‍ മൂത്രത്തിലൂടെ ധാരാളം ജലം നഷ്ടമാവുന്നു. ഈ രോഗമാണ്‌ 'ഡയബറ്റിസ്‌ ഇന്‍സിപ്പിഡസ്‌' (Diabetes Insipidus).

■ ഗര്‍ഭാശയ ഭിത്തിയുടെ സങ്കോചത്തിനു സഹായിക്കുന്നതിലൂടെ പ്രസവം സുഗമമാക്കുന്ന ഹോര്‍മോണാണ്‌ ഓക്സിടോസിന്‍. സ്തനങ്ങളില്‍നിന്നും പാല്‍ ചുരത്താനും ഈ ഹോര്‍മോണ്‍ ആവശ്യമാണ്‌.

■ “ശരീരത്തിലെ ജൈവഘടികാരം" (Biological Clock) എന്നറിയപ്പെടുന്നത്‌ പീനിയല്‍ ഗ്രന്ഥി. മെലടോണ്‍, സിറടോണ്‍ എന്നിവയാണ്‌ പീനിയല്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകൾ. രാത്രിയില്‍ രക്തത്തില്‍ മെലടോണിന്റെ അളവ്‌ കൂടുന്നതാണ്‌ ഉറക്കത്തിനു കാരണം.

■ തൈറോയിഡ്‌ ഗ്രന്ഥിയാണ്‌ ആഡംസ്‌ ആപ്പിൾ' എന്നറിയപ്പെടുന്നത്‌.

■ "യുവത്വ ഗ്രന്ഥി” എന്നറിയപ്പെടുന്നത്‌ തൈമസ്‌. തൈമോസിനാണ്‌ “യുവത്വഹോര്‍മോണ്‍.'

സസ്യഹോര്‍മോണ്‍

■ പ്രധാനപ്പെട്ട സസ്യഹോര്‍മോണുകളാണ്‌ "ഓക്സിനുകൾ.”

■ വിത്തുകളില്‍നിന്നും സസ്യങ്ങൾ പൊട്ടിമുളയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണാണ്‌ 'ഗിബ്ബറില്ലിന്‍' (Giberellin). സസ്യങ്ങളില്‍ കോശവിഭജനത്തിന്‌ സഹായിക്കുന്ന ഹോര്‍മോണാണ്‌ സൈറ്റോകിനിന്‍.

■ സസ്യങ്ങളില്‍ തായ്‌വേരും പാര്‍ശ്വവേരുകളും രൂപപ്പെടാന്‍ സഹായിക്കുന്ന ഹോര്‍മോണാണ്‌ ഓക്സിൻ.

■ പാകമായ പഴങ്ങളും ഇലകളും കൊഴിയാന്‍ സഹായിക്കുന്ന, ഇലകളില്‍ നിര്‍മിക്കപ്പെടുന്ന ഹോര്‍മോണാണ്‌ “അബ്സെസിക്‌ ആസിഡ്‌".

■ വാതകരൂപത്തിലുള്ള ഹോര്‍മോണാണ്‌‌ “എഥിലീന്‍.” ഇത്‌ സസ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കപ്പെടുന്നു. ഇലകൾ, ഫലങ്ങൾ എന്നിവ പാകമാവാന്‍ സഹായിക്കുന്നു.

■ കാണ്ഡാഗ്രങ്ങളില്‍ നിര്‍മിക്കപ്പെടുന്ന ഹോര്‍മോണാണ്‌ ഗിബ്ബറിലിന്‍. ഇലകൾ വിരിയുന്നതിനിത്‌ സഹായിക്കുന്നു.

■ കാണ്ഡത്തിന്റെ ദീര്‍ഘിക്കലിന്‌ ഓക്സിനുകൾ സഹായിക്കുന്നു.

■ മുന്തിരിങ്ങ പാകമാവാന്‍ തളിക്കുന്നതാണ്‌ ഗിബ്ബറിലിന്‍. വിത്തില്ലാത്ത മുന്തിരിയുണ്ടാക്കാന്‍ ഓക്സിന്‍ ഉപയോഗിക്കുന്നു. മുന്തിരിങ്ങയുടെ വലുപ്പുംക്കൂട്ടാന്‍ ഗിബ്ബര്‍ലിക്ക്‌ ആസിഡ്‌ ഉപയോഗിക്കുന്നു.

■ ഉള്ളികളും കിഴങ്ങുകളും മുളയ്ക്കാതെ സൂക്ഷിക്കാന്‍ ഗിബ്ബറിലിന്‍ ഉപയോഗിക്കുന്നു.

■ ഗോതമ്പും നെല്ലും പാടങ്ങളില്‍ ഒടിഞ്ഞുവീഴുന്നത്‌ തടയാന്‍ ക്ലോര്‍മെക്വാറ്റ്‌ ക്ലോറൈഡ്‌ (Chlormequat Chloride) ഉപയോഗിക്കുന്നു. റബ്ബറിന്റെ പാലൊഴുക്കു കൂട്ടാന്‍ എഥിലിന്‍ ഉപയോഗിക്കുന്നു.

■ ചെടികളുടെ കാണ്ഡത്തില്‍ കൃത്രിമമായ വേരു മുളപ്പിക്കാന്‍ നാഫത്ലിന്‍ അസറ്റിക്‌ ആസിഡ്‌ മുക്കിവെക്കുന്നു. ഉരുളക്കിഴങ്ങില്‍ മുകുളങ്ങൾ വളരുന്നത് തടയാന്‍ ഫിനയില്‍ ആസറ്റിക്‌ ആസിഡ്‌ തളിക്കുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഭയപ്പെടുമ്പോൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോൺ - അഡ്രീനാലിൻ 

2. മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ - പ്രൊലാക്ടിൻ

3. പുരുഷൻമാരിൽ മീശ വളർത്തുന്ന ഹോർമോൺ - ടെസ്റ്റോസ്റ്റെറോൺ

4. സ്ത്രൈണതയ്ക്കു കാരണമായ ഹോർമോൺ - ഈസ്ട്രജൻ

5. മനുഷ്യശരീരത്തിന്റെ വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ - ഗ്രോത്ത് ഹോർമോൺ

6. രക്തപര്യനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ - അഡ്രീനാലിൻ 

7. വാതകരൂപത്തിലുള്ള സസ്യ ഹോർമോൺ - എഥിലിൻ

8. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന ഹോർമോൺ - എഥിലിൻ

9. രക്തസമ്മർദം നിയന്ത്രിക്കുന്ന ഹോർമോൺ - അഡ്രീനാലിൻ 

10. എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത് - അഡ്രീനാലിൻ 

11. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോൺ - ഇൻസുലിൻ

12. സസ്യവളർച്ച, ചലനം എന്നിവയെ നിയന്ത്രിക്കുന്ന ഹോർമോൺ - ഓക്സിൻ

13. അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത് - അഡ്രീനാലിൻ

14. റെനിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്നത് - വൃക്ക

15. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി - കരൾ

16. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുതുന്നത് - പിറ്റ്യൂട്ടറി

17. പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി - കരൾ

18. ഏതു ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത് - ആഗ്നേയഗ്രന്ഥി

19. മനുഷ്യന് എത്ര ജോടി ഉമിനീർ ഗ്രന്ഥികളാണുള്ളത് - 3

20. ആമാശയത്തിന്റെ അടിയിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥി - പാൻക്രിയാസ്

21. ഏറ്റവും വലിയ ലിംഫ് ഗ്രന്ഥി - സ്പ്ലീൻ

22. അഡിസൺസ് രോഗം ഏതവയവത്തെ ബാധിക്കുന്നു - അഡ്രീനൽ ഗ്രന്ഥി

23. അഡ്രീനൽ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് - വൃക്കയുടെ മുകൾഭാഗത്ത്

24. ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി - പീനിയൽ ഗ്രന്ഥി

25. മനുഷ്യശരീരത്തിലെ രണ്ടാമത്തെ വലിയ ഗ്രന്ഥി - ആഗ്നേയ ഗ്രന്ഥി

26. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി - തൈറോയ്ഡ്

27. കണ്ണുനീർ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി - ലാക്രിമൽ ഗ്രന്ഥി

28. മുണ്ടിനീര് രോഗം ബാധിക്കുന്ന ശരീരാവയവം - ഉമിനീർ ഗ്രന്ഥി

29. ഉമിനീർ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന എൻസൈം - തയാലിൻ

30. 'ജൈവ ഘടികാരം' എന്നറിയപ്പെടുന്ന ഗ്രന്ഥി - പീനിയൽ

Post a Comment

Previous Post Next Post