വിറ്റാമിൻ

വിറ്റാമിൻ (Vitamin)
■ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങൾക്ക്‌ അവശ്യം വേണ്ടവയാണ്‌ വൈറ്റമിനുകൾ (ജീവകങ്ങൾ).

■ ഭക്ഷണപദാര്‍ഥങ്ങളെ ശരീരം ഊര്‍ജമാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിലെ പ്രധാന രാസനിയന്ത്രണ ഘടകങ്ങളാണ്‌ വൈറ്റമിനുകൾ.
■ 'വൈറ്റമിന്‍' എന്ന വാക്ക്‌ ആദ്യം ഉപയോഗിച്ചത്, പോളിഷ്‌ ശാസ്ത്രജ്ഞനായ കാസ്സിമിർ ഫങ്കാണ്‌.

■ കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിനുകളാണ്‌ എ, ഡി, ഇ, കെ എന്നിവ.

■ ജലത്തില്‍ ലയിക്കുന്നവയാണ്‌ ബി. കോംപ്ലക്സ്‌, സി, വൈറ്റമിനുകൾ.

■ വൈറ്റമിന്‍ ബി-1 (തയാമൈന്‍), ബി-2 (റൈബോഫ്ലാബിന്‍), ബി-3 (നയാസിന്‍), ബി-5 (പാന്റോതെനിക്ക്‌ ആസിഡ്)‌, ബി-6 (പൈറിഡോക്സി൯), ബി-7 (ബയോട്ടിന്‍), ബി-9 (ഫോളിക്‌ ആസിഡ്‌ (ഫോളോസിന്‍)), ബി-12 (കോബാലമിന്‍)  എന്നിവയാണ്‌ വൈറ്റമിന്‍ ബി കോംപ്ലക്സുകൾ. ബയോട്ടിന്‍, 'വൈറ്റമിന്‍ എച്ച്‌' എന്നും അറിയപ്പെടുന്നു.

■ അഞ്ചു വൈറ്റമിനുകൾ മനുഷ്യശരീരത്തില്‍ നിര്‍മിക്കപ്പെടുന്നു - ബയോട്ടിന്‍, പാന്റോതെനിക്ക്‌ ആസിഡ്‌, നയാസിന്‍, വൈറ്റമിന്‍ ഡി, കെ എന്നിവ.

■ റെറ്റിനോൾ എന്നറിയപ്പെടുന്നത്‌ വൈറ്റമിന്‍ എ ആണ്‌. ജന്തുക്കളില്‍ പ്രകൃത്യാലുള്ള വൈറ്റമിനാണിത്‌.

■ കണ്ണുകളുടെ ആരോഗ്യത്തില്‍ വൈറ്റമിന്‍ -എ യ്ക്ക് പ്രധാന പങ്കുണ്ട്‌.

■ പച്ചിലക്കറികൾ, മുട്ടയുടെ മഞ്ഞക്കരു, കരൾ, പാൽ, കാബേജ്‌, കാരറ്റ്‌, വെണ്ണ, മീനെണ്ണ എന്നിവയാണ്‌ വൈറ്റമിന്‍-എയുടെ പ്രധാന സ്രോതസ്സുകൾ.

■ കാർബോ ഹൈഡ്രേറ്റുകളെ ഊര്‍ജമാക്കി മാറ്റാന്‍ ശരീരത്തെ സഹായിക്കുന്ന വൈറ്റമിനാണ്‌ ബി-1 (തയാമൈന്‍). അരിയുടെ തവിടില്‍ അടങ്ങിയിരിക്കുന്നത്‌ വൈറ്റമിന്‍ ബി-1 ആണ്‌.

■ പച്ചക്കറികൾ, പന്നിയിറച്ചി, സോയാബീന്‍, ധാന്യങ്ങൾ, അണ്ടിപ്പരിപ്പ്‌ എന്നിവയാണ്‌ വൈറ്റമിന്‍ ബി-1൯െറ പ്രധാന സ്രോതസ്സുകൾ.

■ ശരീരകലകളുടെ പുനര്‍നിര്‍മാണത്തിനും ത്വക്കിന്റെ ആരോഗ്യത്തിനും ഒഴിച്ചുകുടാനാവാത്തതാണ്‌ വൈറ്റമിന്‍ ബി-2 (റൈബോഫ്ലാവിൻ), പാല്‍, കരൾ, മത്സ്യം, കോഴിയിറച്ചി, പച്ചിലക്കറികൾ എന്നിവയാണ്‌ വൈറ്റമിന്‍ ബി-2ന്റെ പ്രധാന സ്രോതസ്സുകൾ.

■ നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റാല്‍ പാലിലെ റൈബോഫ്ലാബിൻ നശിക്കാനിടയാവും.

■ ത്വക്കിന്റെ ആരോഗ്യത്തിന്‌ പ്രധാനപ്പെട്ടതായ വൈറ്റമിന്‍ ബി-5 (നയാസിന്‍). പാല്‍, മുട്ട, മത്സ്യം, പച്ചിലക്കറികൾ, കോഴിയിറച്ചി, കരൾ, ധാന്യങ്ങൾ എന്നിവയിലാണ്‌ പ്രധാനമായും അടങ്ങിയിരിക്കുന്നത്‌.

■ രക്തക്കുഴലുകൾ, അരുണരക്താണുക്കൾ, നാഡികൾ, മോണ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിന്‌ അത്യന്താപേക്ഷിതമാണ്‌ വൈറ്റമിന്‍ ബി-6 (പൈറിഡോക്സിന്‍). യീസ്റ്റ്‌, പച്ചക്കറികൾ, കോഴിയിറച്ചി, മത്സ്യം, ധാന്യങ്ങൾ എന്നിവയാണ്‌ പ്രധാന സ്രോതസ്സുകൾ.

■ ചുവന്നരക്താണുക്കളുടെ നിര്‍മാണത്തിന്‌ സഹായിക്കുന്ന ജീവകമാണ്‌ ഫോളിക്‌ ആസിഡ്‌.

■ കൊബാൾട്ട്‌ അടങ്ങിയിട്ടുള്ള വൈറ്റമിനാണ്‌ ബി-12 (കോബാലമീന്‍). വൈറ്റമിന്‍ ബി-12൯െറ കുറവ്‌ വിളര്‍ച്ചയ്ക്ക് കാരണമാവാറുണ്ട്‌.

■ 'അസ്‌കോര്‍ബിക്‌ ആസിഡ്‌' എന്നറിയപ്പെടുന്നത്‌ വൈറ്റമിന്‍-സിയാണ്‌.

■ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും മുറിവുണക്കാനും വൈറ്റമിന്‍-സി വേണം. പുളിപ്പുള്ള പഴങ്ങൾ, തക്കാളി, കാബേജ്‌, ഉരുളക്കിഴങ്ങ്‌ എന്നിവയാണ്‌ വൈറ്റമിന്‍ -സിയുടെ പ്രധാന സ്രോതസ്സുകൾ.

■ കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യത്തെ ജീവകമാണ്‌ വൈറ്റമിന്‍ -സി. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയില്‍ വൈറ്റമിന്‍ സി ക്ക്‌ പ്രധാനപങ്കുണ്ട്‌.

■ ചൂടാക്കിയാല്‍ നഷ്ടപ്പെടുന്നത്‌ വൈറ്റമിന്‍-സി യാണ്‌. മൂത്രത്തിലൂടെ നഷ്ടപ്പെടുന്നതും വൈറ്റമിന്‍-സി യാണ്‌.

■ നാരക വര്‍ഗങ്ങളിലെ പഴങ്ങൾ, നെല്ലിക്ക, പച്ചമുളക്‌, കാബേജ്‌, പേരക്ക, തണ്ണിമത്തന്‍ എന്നിവയില്‍ സമൃദ്ധമായുള്ള വൈറ്റമിനാണ്‌ വൈറ്റമിന്‍ സി.

■ 'സൂര്യപ്രകാശ വൈറ്റമിന്‍' എന്നറിയപ്പെടുന്നത് വൈറ്റമിന്‍-ഡിയാണ്‌. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ്‌ രശ്മികളുടെ പ്രവര്‍ത്തനഫലമായി ത്വക്കിലാണ്‌ വൈറ്റമിന്‍ -ഡി നിര്‍മിക്കപ്പെടുന്നത്‌.

■ വൈറ്റമിന്‍ -ഡി2 (കാല്‍സിഫെറോൾ), വൈറ്റമിന്‍ -ഡി3 (കൊളെ കാല്‍സിഫെറോൾ) എന്നിവയാണ്‌ വൈറ്റമിന്‍ -ഡിയുടെ രണ്ടു വകഭേദങ്ങൾ.

■ പച്ചക്കറികളില്‍ ഒന്നില്‍ നിന്നും ലഭിക്കാത്തതാണ് വൈറ്റമിന്‍-ഡി.

■ അസ്ഥികളുടെ ആരോഗ്യത്തില്‍ പ്രധാന പങ്കുള്ള വൈറ്റമിന്‍-ഡിയുടെ പ്രധാന സ്രോതസ്സുകൾ മീനെണ്ണ, മുട്ട തുടങ്ങിയവയാണ്‌.

■ ഹോര്‍മോണായും പ്രവര്‍ത്തിക്കുന്ന ഏക വൈറ്റമിനാണ്‌ വൈറ്റമിന്‍ -ഡി.

■ 'ടോക്കോഫിറോൾ' എന്നറിയപ്പെടുന്നത്‌ വൈറ്റമിന്‍-ഇയാണ്‌. ഒരു നിരോക്സീകാരി കൂടിയാണിത്‌.

■ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നതാണ്‌ വൈറ്റമിന്‍-കെ. പച്ചിലക്കറികളില്‍ ഈ വൈറ്റമിന്‍ ധാരാളമായി കാണപ്പെടുന്നു.

■ ബാക്ടീരിയകളുടെ പ്രവര്‍ത്തനഫലമായി ചെറുകുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈറ്റമിനുകളാണ്‌ ബയോട്ടിന്‍, പാന്റോതെനിക്ക്‌ ആസിഡ്‌, വൈറ്റമിന്‍-കെ എന്നിവ.

അപര്യാപ്തത രോഗങ്ങള്‍

■ വിറ്റാമിന്‍-എയുടെ കുറവുകൊണ്ടാണ്‌ നിശാന്ധത (മാലക്കണ്ണ്‌) (A1), സീറോഫ്താല്‍മിയ (A2) എന്നിവയുണ്ടാകുന്നത്‌.

■ നാഡീവ്യവസ്ഥയെ ബാധിക്കുന്ന 'ബെറിബെറി” രോഗം വിറ്റാമിന്‍-ബി1ന്റെ  കുറവുകൊണ്ടുണ്ടാകുന്നതാണ്. പേശികൾക്ക്‌ ക്ഷീണം, വേദന. നീര്‍വീക്കം എന്നിവയാണ്‌ ലക്ഷണങ്ങൾ.

■ വിറ്റാമിന്‍ ബി-2 (റൈബോഫ്‌ളോവിൻ ) - ചുണ്ടുകൾ തടിച്ചു ചുവക്കുകയും, വിണ്ടുകീറുകയും ചെയ്യുന്നു. നാക്കിലും ശരീരത്തിലും വ്രണങ്ങളുണ്ടാക്കുന്നു, കണ്ണുകൾക്ക് വീക്കം.

■ 'പെല്ലാഗ്ര' രോഗം വിറ്റാമിന്‍-ബി5ന്റെ കുറവു മൂലമാണ്‌. പ്രകാശമേല്‍ക്കുന്ന ഭാഗങ്ങളിലെ ത്വക്ക്‌ പരുക്കനാവുകയും വീങ്ങുകയും ചെയ്യുന്നതാണ്‌ രോഗലക്ഷണം.

■ ഫോളിക്‌ ആസിഡിന്റെ കുറവുമൂലം ഗർഭിണികളിൽ വിളര്‍ച്ച (അനീമിയ) ഉണ്ടാവുന്നു.

■ വിറ്റാമിന്‍ ബി6-ന്റെ കുറവ്‌ ഡെര്‍മറ്റൈറ്റിസ്‌, വയറിളക്കം, അനീമിയ എന്നിവയ്ക്ക്‌ കാരണമാകുന്നു.

■ 'നാവികരുടെ പ്ലേഗ്'‌ എന്നറിയപ്പെടുന്ന 'സ്കർവി' രോഗം വിറ്റാമിന്‍ സി- യുടെ കുറവു മൂലമാണ്‌. മോണയില്‍ രക്തസ്രാവം, വിളര്‍ച്ച, മുറിവുണങ്ങാന്‍ കാലതാമസം എന്നിവയാണ്‌ രോഗലക്ഷണങ്ങൾ.

■ 'കണരോഗം' (Rickets) വിറ്റമിന്‍ ഡി-യുടെ കുറവുമൂലമാണ്‌. അസ്ഥികൾ വളയുക, നെഞ്ചു കൂടുകെട്ടുക, പേശികളുടെ ശക്തിക്ഷയം എന്നിവയാണ്‌ രോഗലക്ഷണങ്ങൾ.

■ വിറ്റാമിന്‍ ഇ-യുടെ കുറവ്‌ വന്ധ്യതയ്ക്ക്‌ കാരണമാവുന്നു.

■ രക്തം കട്ടപിടിക്കുന്നതിന്‌ തടസ്സമാകുന്നത്‌ വിറ്റാമിന്‍ കെ-യുടെ കുറവാണ്‌.

■ മാംസ്യം - ക്വാഷിയോർക്കർ

■ മാംസ്യം, ഊർജ്ജദായകകടകങ്ങൾ - മരാസ്മസ്

ജീവകങ്ങൾ (രാസനാമങ്ങള്‍)

■ ജീവകം A1 - റെറ്റിനോള്‍
■ ജീവകം A2 - ഡീഹൈഡ്രോ റെറ്റിനോള്‍
■ ജീവകം B1 - തയാമിന്‍
■ ജീവകം B2 - റൈബോഫ്‌ളവിന്‍
■ ജീവകം B6 - പെറിഡോക്സിന്‍
■ ജീവകം B12 - സയാനോകൊബാലമീന്‍
■ ജീവകം C - അസ്‌കോര്‍ബിക്‌ ആസിഡ്‌
■ ജീവകം D - എര്‍ഗോകാല്‍സിഫെറോള്‍
■ ജീവകം E - ടോക്കോഫെറോള്‍
■ ജീവകം K - ഫിലോക്വിനോണ്‍

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ - ജീവകം എ

2. നിശാന്ധതയുണ്ടാകുന്നത് ഏതു വിറ്റാമിന്റെ കുറവുമൂലമാണ് - ജീവകം എ

3. വേവിച്ചാൽ നഷ്ടപെടുന്ന വിറ്റാമിൻ - ജീവകം ഡി

4. രോഗപ്രതിരോധത്തിനാവശ്യമായ വിറ്റാമിൻ - ജീവകം സി

5. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത്‌ - ജീവകം ബി (തയമിൻ)

6. വിറ്റാമിന് ബി-1 ന്റെ ശാസ്ത്രനാമം - തയമിൻ

7. കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ - ജീവകം എ

8. വിറ്റാമിന് ബി-12 ന്റെ ശാസ്ത്രനാമം - സയനോകോബാലാമിൻ 

9. കരളിൽ സംഭരിച്ചിരിക്കാവുന്ന വിറ്റാമിൻ - ജീവകം എ

10. ഫ്രെഷ്‌ഫുഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത് - ജീവകം സി

11. അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം - ബി

12. വിറ്റാമിൻ സിയുടെ രാസനാമം - അസ്‌കോർബിക് ആസിഡ്

13. മുറിവിലെ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ - കെ

14. റിബോഫ്ളാവിൻ ഏതു വിറ്റാമിന്റെ രാസനാമം - ബി-2

15. ഏതു വിറ്റാമിന്റെ കുറവുമൂലമാണ് കണ രോഗം ഉണ്ടാകുന്നത് - ഡി

16. ചൂടാകുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ - സി

17. പ്രതിരോധശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ - സി

18. പ്രകാശസംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കുന്ന വിറ്റാമിൻ - കെ

19. പ്രത്യുൽപാദനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ വിറ്റമിനേത് -

20. മനുഷ്യന്റെ വൻകുടലിൽ അധിവസിച്ച് വിറ്റാമിൻ ബി നിർമ്മാണത്തിന് സഹായിക്കുന്ന ഇ കോളി എന്ന സൂക്ഷ്മജീവി ഏത് വിഭാഗത്തിൽപ്പെടുന്നു - ബാക്ടീരിയ

21. അക്വാസോൾ എ എന്ന വ്യാപാരനാമത്തിൽ ലഭിക്കുന്നത് ഏത് വിറ്റാമിനാണ് -

22. അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിനേത് - വിറ്റാമിൻ ഡി

23. ആന്റി-സ്റ്റെറിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്നത് ഏതാണ് -

24. ഏത് വിറ്റാമിന്റെ അപര്യാപ്തത മൂലമാണ് ഓസ്റ്റിയോമലേസ്യ എന്നരോഗമുണ്ടാകുന്നത് - ഡി

25. ഏതു വിറ്റാമിനാണ് 1929-ൽ ഡാനിഷ് ശാസ്ത്രജ്ഞനായ ഹെൻറിക് ഡാം കണ്ടുപിടിച്ചത് - കെ

26. ഓസ്റ്റിയോപോറോസിസിനു കാരണമാകുന്നത് ഏതു വിറ്റാമിന്റെ കുറവാണ് - ഡി

27. കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റമിനേതാണ് -

28. കാതറിൻ സ്‌കോട്ട് ബിഷപ്പ്, ഹെർബർട്ട് എം.ഇവാൻസ് എന്നിവർ കണ്ടെത്തിയ വിറ്റാമിൻ ഏതാണ് -

29. കരോട്ടിനുകളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഏതാണ് - വിറ്റാമിൻ എ

30. ഫൈറ്റോമെനാഡിയോൺ എന്ന രാസനാമത്തിലും അറിയപ്പെടുന്ന വിറ്റാമിൻ - കെ

31. സൺഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്നത് ഏതാണ് - ഡി

32. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ - എ, ഡി, ഇ, കെ

33. ഏതു വിറ്റാമിന്റെ രാസനാമമാണ് കോൾകാൽസിഫെറോൾ - ഡി

34. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ജീവകം - ജീവകം സി

35. യീസ്റ്റിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ജീവകം - റൈബോഫ്‌ളാവിൻ

36. ടോക്കോഫെറോൾ എന്നറിയപ്പെടുന്ന ജീവകമേത് - ജീവകം ഇ

37. ജീവകം കെയുടെ രാസനാമം - ഫില്ലോക്വിനോൺ

38. ജീവകം കെ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തു - പച്ചിലക്കറികൾ

39. സൂര്യപ്രകാശത്തിന്റെ സഹായത്താൽ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ജീവകം - ഡി

40. ജീവകം എച്ച് ന്റെ രാസനാമം - ബയോട്ടിൻ

41. പച്ചക്കറികൾ മുറിച്ചതിനുശേഷം കഴുകരുത് എന്ന് പറയുന്നത് എന്തുകൊണ്ട് - ജീവകം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ

Post a Comment

Previous Post Next Post