സസ്യ ശാസ്ത്രം

സസ്യ ശാസ്ത്രം അടിസ്ഥാനവിവരങ്ങള്‍ (Botany)
■ ഔഷധസസ്യങ്ങളുടെ മാതാവ്‌ എന്നറിയപ്പെടുന്നത്‌ കൃഷ്ണതുളസി. ഓസിമം സാങ്റ്റം എന്നതാണ്‌ തുളസിയുടെ ശാസ്ത്രീയ നാമം.

■ സംസ്കൃതത്തില്‍ തുളസിയുടെ പേരാണ്‌ ദേവദുന്ദുഭി.

■ പ്രകൃതിയിലെ ഓഷധശാല എന്നറിയപ്പെടുന്നത്‌ വേപ്പ്. അസഡിറക്ട ഇന്‍ഡിക്ക എന്നതാണ്‌ വേപ്പിന്റെ ശാസ്ത്രിയ നാമം.

■ എല്ലാ രോഗങ്ങൾക്കുമുള്ള ഒറ്റമുലി എന്നും വേപ്പിന്‌ വിളിപ്പേരുണ്ട്‌.

■ വേപ്പിന്റെ മറ്റൊരു വിളിപ്പേരാണ്‌ “ഗ്രാമത്തിന്റെ ഔഷധശാല' എന്നത്‌.

■ അകില്‍ എന്ന ഔഷധസസ്യത്തിന്റെ ഇംഗ്ലീഷ് നാമമാണ്‌ ഈഗിൾവുഡ്‌.

■ പേപ്പട്ടിവിഷത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യമാണ്‌ അങ്കോലം.

■ സാധാരണമായി വയല്‍വരമ്പുകളില്‍ വളരുന്ന ഔഷധസസ്യമാണ്‌ അടയ്ക്കാമണിയൻ.

■ കഫം, വാതം എന്നിവയുടെ ചികിത്സയിലാണ്‌ അടയ്ക്കാമണിയൻ ഉപയോഗിക്കുന്നത്‌.

■ നാഗവല്ലി എന്നും അറിയപ്പെടുന്ന ഔഷധസസ്യമാണ്‌ അടപതിയന്‍. നേത്രരോഗങ്ങളുടെ ചികിത്സയ്ക്ക്‌, അടപതിയന്‍ ഉപയോഗിക്കുന്നു.

■ ആയുര്‍വേദ ചികിത്സകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന വൃക്ഷമാണ്‌ അശോകം. ബുദ്ധന്‍ ജനിച്ചതും മഹാവിരന്‍ നിര്‍വാണം പ്രാപിച്ചതും അശോകവൃക്ഷച്ചുവട്ടിലായിരുന്നുവത്രേ.

■ സംസ്‌കൃതത്തില്‍ അശ്വഗന്ധം എന്നു വിളിക്കുന്ന ഔഷധസസ്യമാണ്‌ അമുക്കുരം. അമുക്കുരത്തിന്റെ കിഴങ്ങാണ്‌ മരുന്നായി ഉപയോഗിക്കുന്നത്‌.

■ ജലദോഷത്തിനെതിരെ ഉപയോഗിക്കുന്നത്‌ അയമോദകത്തിന്റെ കായാണ്‌.

■ ഓരില എന്ന ഔഷധസസ്യത്തിന്റെ മറ്റൊരു പേരാണ് പ്രഥക് പർണി.

■ ഔഷധസസ്യങ്ങളുടെ ഗണത്തിൽ പെടുന്നതാണ് കണിക്കൊന്ന. കാസിയ ഫിസ്റ്റുല എന്നതാണ്   കണിക്കൊന്നയുടെ ശാസ്ത്രീയ നാമം.

■ രക്തസമ്മര്‍ദത്തിനുള്ള ഔഷധമാണ്‌ റിസര്‍പിന്‍. സര്‍പ്പഗന്ധിയില്‍നിന്നാണ്‌ റിസര്‍പ്പിന്‍ വേര്‍തിരിച്ചെടുക്കുന്നത്‌.

■ മഞ്ഞപ്പിത്ത ചികിത്സയില്‍ ഉത്തമ ഓഷധമായികരുതുന്നത്‌ കീഴാര്‍നെല്ലി.

■ രക്താര്‍ബുദ ചികിത്സയ്ക്ക്‌ ഉപയോഗിക്കുന്ന വിന്‍കിന്‍സ്റ്റിന്‍ വേര്‍തിരിച്ചെടുക്കുന്നത്‌ ശവംനാറിചെടിയില്‍നിന്ന്‌.

■ മലേറിയ ചികിത്സയ്ക്കുള്ള ഔഷധമാണ്‌ ക്വിനിന്‍. സിങ്കോണ ചെടിയില്‍നിന്നാണ്‌ ക്വിനിന്‍ വേര്‍തിരിച്ചെടുക്കുന്നത്‌.

■ തലച്ചോറിന്റെ ആകൃതിയില്‍ ഇലകളുള്ള ഔഷധസസ്യമാണ്‌ കുടങ്ങല്‍. ഭ്രാന്ത്‌, അപസ്മാരം എന്നിവയുടെ ചികിത്സയില്‍ കുടങ്ങല്‍ ഉപയോഗിക്കുന്നു.

■ കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യമാണ്‌ വേപ്പ്‌.

■ പച്ചമരുന്നായി ഉപയോഗിക്കുന്ന തൊട്ടാവാടിയുടെ ശാസ്ത്രീയ നാമം മൈമോസോ പുഡിക്ക.

■ മാനസികരോഗ ചികിത്സയില്‍ ഉപയോഗിക്കുന്ന പുഷ്പമാണ്‌ ശംഖുപുഷ്പം.

■ പനിക്കെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യമായ അമൃത്‌ ഒരു വള്ളിച്ചെടിയാണ്‌.

■ ശ്വാസകോശരോഗങ്ങളുടെ ചികിത്സയ്ക്കാണ്‌ ആടലോടകം ഉപയോഗിക്കുന്നത്‌.

■ "വെജിറ്റബിൾ എഗ്‌" എന്നറിയപ്പെടുന്നത്‌ വഴുതനങ്ങ.

■ കൊക്കോച്ചെടിയുടെ വിത്തില്‍നിന്നാണ്‌ പ്രകൃതിദത്തമായ ചോക്ലേറ്റ്‌ ലഭിക്കുന്നത്‌. ച്യൂയിങ്‌ ഗം നിര്‍മിക്കാനുള്ള കറ സപ്പോട്ട മരത്തില്‍നിന്നാണ്‌ കിട്ടുന്നത്‌.

■ കറുകപ്പുല്ലാണ്‌ ബര്‍മുഡ ഗ്രാസ്‌ എന്നറിയപ്പെടുന്നത്‌.

■ ഉഴുന്ന്‌, പയര്‍, മുതിര, കടല, എള്ള്‌, തിന, കൂവരക്‌, നെല്ല്‌, തുവര എന്നിവയാണ്‌ നവധാന്യങ്ങൾ.

■ ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യമാണ്‌ മുള. സാഗുവാരോയാണ്‌ ഏറ്റവും സാവധാനം വളരുന്നത്‌. ഒരിനം കള്ളിച്ചെടിയാണിത്‌.

■ തുളസി, കൂവളം, കറുക എന്നിവയാണ്‌ ദിവ്യ ഔഷധങ്ങൾ എന്നറിയപ്പപെടുന്നത്‌.

■ ആയുര്‍വേദത്തില്‍ പഞ്ചവല്‍ക്കങ്ങൾ എന്നറിയപ്പെടുന്ന ഔഷധങ്ങളാണ്‌ അത്തി, ഇത്തി, പേരാല്‍, അരയാല്‍, കല്ലാല്‍.

■ ജാതിക്ക, അടയ്ക്ക, തക്കോലം, കര്‍പ്പൂരം, ഗ്രാമ്പൂ എന്നിവയാണ്‌ പഞ്ചസുഗന്ധങ്ങൾ.

■ ചന്ദനം, അകില്‍, രക്തചന്ദനം എന്നിവ ചേരുന്നതാണ്‌ ത്രിഗന്ധം.

■ കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവയാണ്‌ ത്രിഫലങ്ങൾ എന്നറിയപ്പെടുന്നത്‌,

■ എരിവുള്ള മുന്ന്‌ ഔഷധങ്ങൾ ചേരുന്നതാണ് ത്രികടു. ചുക്ക്‌, മുളക്‌, തിപ്പലി എന്നിവയാണ്‌ ത്രികടു.

■ ലാമിനേറിയ ആണ്‌ ഏറ്റവും വലിയ ആല്‍ഗ.

■ ചോളമാണ്‌ ഏറ്റവും കൂടുതല്‍ ഇരുമ്പുസത്തുള്ള ധാന്യം. ഏറ്റവും കട്ടികൂടിയ ധാന്യം തിന.

■ ആലിലയുടെ ആകൃതിയില്‍ രൂപകല്പന ചെയ്തിട്ടുള്ള ഇന്ത്യന്‍ പുരസ്‌കാരമാണ്‌ ഭാരതരത്നം.

■ ഹരിതകമില്ലാത്ത സസ്യങ്ങളാണ്‌ ഫംഗസുകൾ. കുമിളുകളിലും ഹരിതകമില്ല. ഹരിതകമുള്ള ജന്തുവാണ്‌ യുഗ്ലീന.

■ കാരറ്റിന്‌ ഓറഞ്ചുനിറം നല്‍കുന്നത്‌ കരോട്ടിന്‍. കോളിഫ്ലവറിന്റെ പുങ്കുലയാണ്‌ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്‌.

■ കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌, സൂര്യപ്രകാശം, ഹരിതകം, ജലം എന്നിവയാണ്‌ പ്രകാശസംശ്ലേഷണത്തിന്‌ ആവശ്യമായ ഘടകങ്ങൾ. ചുവപ്പുനിറത്തിലാണ്‌ ഏറ്റവും കൂടിയ അളവില്‍ പ്രകാശസംശ്ലേഷണം നടക്കുന്നത്‌.

■ ആഫ്രിക്കയിലെ സെയ്ഷെല്‍സ്‌ ദ്വീപുകളിലുള്ള ഡബിൾ കോക്കനട്ട്‌ എന്നയിനം പനങ്കായാണ്‌ ലോകത്തിലെ ഏറ്റവും വലിയ കായ.

■ ഫലങ്ങളോ വിത്തുകളോ ഉത്പാദിപ്പിക്കാത്ത കാര്‍ഷിക വിളയാണ്‌ കരിമ്പ്‌. പുഷ്പിച്ചാല്‍ വിളവു കുറയുന്നതും ഇതുതന്നെ.

■ കാബേജാണ്‌ കലോറിമൂല്യം ഏറ്റവും കുറഞ്ഞ പച്ചക്കറി.

■ റോഡരികുകളില്‍ വളരുന്ന സസ്യങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന ലോഹമാണ്‌ ഈയം (Lead).

■ ഏറ്റവുമധികം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ്‌ സോയാബീന്‍.

■ വസ്തുക്കളുടെ പി.എച്ച്‌. മൂല്യം അളക്കാനുപയോഗിക്കുന്ന ലിറ്റ്മസ്‌ പേപ്പര്‍ ലൈക്കനുകൾ എന്നറിയപ്പെടുന്ന ചെറുസസ്യങ്ങളില്‍ നിന്നാണ് നിർമിക്കുന്നത്.

■ ലാമിനേറിയ എന്നയിനം കടല്‍പ്പായലുകളില്‍നിന്നാണ് പ്രകൃതിദത്തമായ അയഡിന്‍ ലഭിക്കുന്നത്‌.

■ കാര്‍ബണ്‍ ഡൈഓക്സൈഡ്‌ വാതകത്തെ രാത്രികാലങ്ങളില്‍ സസ്യങ്ങൾ പുറത്തുവിടുന്നത്‌.

■ സസ്യങ്ങൾക്കു ജീവനുണ്ടെന്നു തെളിയിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ്‌ ജെ.സി.ബോസ്‌. സസ്യവളര്‍ച്ച രേഖപ്പെടുത്തുന്ന ക്രെസ്‌കോഗ്രാഫ്‌ കണ്ടുപിടിച്ചത്‌ അദ്ദേഹമാണ്‌.

■ കപ്പല്‍നിര്‍മാണത്തിനുപയോഗിക്കുന്നത്‌ തേക്കുമരത്തിന്റെ തടിയാണ്‌.

■ ജപ്പാനിലെ പുഷ്പാലങ്കാരകലയാണ്‌ ഇക്ബാന. സസ്യങ്ങളെ മുരടിപ്പിച്ച്‌ വളര്‍ത്തുന്ന ജാപ്പനീസ്‌ രീതിയാണ്‌ ബോണ്‍സായ്‌.

■ ലൈക്കനുകൾ മലിനീകരണസൂചകങ്ങളായ സസ്യങ്ങളാണ്‌.

■ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധ ദ്രവ്യമാണ്‌ കുങ്കുമപ്പൂവ്‌. വെജിറ്റബിൾ ഗോൾഡ്‌ എന്നിതറിയപ്പെടുന്നു.

■ ഗോതമ്പ്‌, വരക്‌ എന്നിവയുടെ സങ്കരമായ ട്രിറ്റിക്കേല്‍ ആണ്‌ മനുഷ്യന്‍ കൃത്രിമമായി ഉത്പാദിപ്പിച്ച ആദ്യത്തെ ധാന്യം.

■ ലെഗ്‌ ഹീമോഗ്ലോബിന്‍ എന്നറിയപ്പെടുന്നത്‌ പയറുവര്‍ഗസസ്യങ്ങളിലെ വേരുകളില്‍ കാണപ്പെടുന്ന വര്‍ണവസ്തുവാണ്‌.

■ ഭക്ഷ്യയോഗ്യമായ കായുണ്ടാകുന്ന ഓര്‍ക്കിഡ്‌ കുടുംബത്തിലെ ഏകയിനം ചെടിയാണ്‌ വാനില. മെക്സിക്കോയാണ്‌ വാനിലയുടെ ജന്‍മദേശം.

■ ഡി.ഡി.ടി. തുടങ്ങിയ കീടനാശിനികൾ ഉണ്ടാക്കുന്ന മാരകമായ പരിസ്ഥിതി മലിനീകരണ കാരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതിയാണ്‌ സൈലന്റ് സ്പ്രിങ്‌. അമേരിക്കന്‍ എഴുത്തുകാരിയായ റേച്ചല്‍ കഴ്‌സണാണ്‌ പുസ്തകം 1962 ൽ രചിച്ചത്. അവരുടെ മറ്റു പ്രധാന കൃതികളാണ് ദി സീ എറൗണ്ട് ‌ അസ്‌, ദി എഡ്ജ് ഓഫ്‌ ദി സീ എന്നിവ.

■ നീലഗിരി മലകൾക്ക് ആ പേര്‌ ലഭിച്ചത്‌ നീലക്കുറിഞ്ഞിയുടെ സാന്നിധ്യംകൊണ്ടാണ്‌. 12 വര്‍ഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രിയ നാമം സ്ട്രോബിലാന്തസ്‌ കുന്തിയാന.

■ ഗോതമ്പുകൃഷിയിലാണ്‌ ഹരിതവിപ്പവം ആരംഭിച്ചത്‌.

■ കുരുമുളകില്‍ പരാഗണം നടക്കുന്നത്‌ മഴവെള്ളം വഴിയാണ്‌.

■ ഒറ്റവൈക്കോല്‍ വിപ്ലവം എന്ന പ്രസിദ്ധമായ കാര്‍ഷിക ഗ്രന്ഥം എഴുതിയത്‌ ജപ്പാന്‍കാരനായ മസനോവു ഫുക്കുവോക്കയാണ്‌.

■ അമേരിക്കക്കാരനായ നോര്‍മന്‍ ബോര്‍ലാഗാണ്‌ ഹരിതവിപ്ലവത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌. 1945ല്‍ മെക്സിക്കോയിലാണ്‌ ഹരിതവിപ്പവം ആരംഭിച്ചത്‌. ഇന്ത്യന്‍ ഹരിതവിപ്പവത്തിന്റെ പിതാവ്‌ എം.എസ്‌. സ്വാമിനാഥനാണ്‌. ഗോതമ്പിലാണ്‌ ഹരിതവിപ്പവം ആരംഭിച്ചത്‌. 1960 കളിലായിരുന്നു ഇന്ത്യയില്‍ ഹരിതവിപ്പവത്തിന്റെ തുടക്കം. ഏഷ്യയില്‍ ഹരിതവിപ്പവം ആരംഭിച്ചത്‌ ഫിലിപ്പീന്‍സിലാണ്‌.

■ ച്യവനപ്രാശങ്ങളിലെ പ്രധാനഘടകം നെല്ലിക്കയാണ്‌. നെല്ലിക്കയില്‍ വളരെ ഉയര്‍ന്ന തോതില്‍ അസ്‌കോര്‍ബിക്‌ ആസിഡ്‌ (വൈറ്റമിന്‍-സി) അടങ്ങിയിരിക്കുന്നു. ഇതുമൂലമാണ്‌ നെല്ലിക്കയ്ക്ക്‌ ചവര്‍പ്പ് രുചി.

■ തിരുവനന്തപുരം ജില്ലയിലെ പാലോട്‌ 1979 നവംബര്‍ 17നാണ്‌ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് (TBGRI) സ്ഥാപിതമായത്.

■ സസ്യങ്ങളിലെ ഇലകൾക്ക്‌ പച്ചനിറം കൊടുക്കുന്ന വര്‍ണവസ്തുവാണ്‌ ഹരിതകം (ക്ലോറോഫില്‍). ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹമാണ്‌ മഗ്നീഷ്യം.

■ പുകയിലയിലെ വിഷവസ്തുവാണ്‌ നിക്കോട്ടിന്‍. കാപ്പി, ചായ, കൊക്കോ എന്നിവയില്‍ അടങ്ങിയിരിക്കുന്നത്‌ കഫീന്‍.

■ ഇലകളില്‍ ആഹാരം സംഭരിച്ചുവെക്കുന്ന സസ്യമാണ്‌ കാബേജ്‌.

■ മണ്ണില്ലാതെ പോഷകങ്ങൾ നിറഞ്ഞ വെള്ളത്തില്‍ സസ്യങ്ങളെ വളര്‍ത്തുന്നതാണ്‌ ഹൈഡ്രോപോണിക്സ്‌. മണ്ണും ജലവുമില്ലാതെ സസ്യങ്ങളെ വളര്‍ത്തുന്നതാണ്‌ എയ്റോപോണിക്സ്‌.

■ ജീവിക്കുന്ന ഫോസില്‍ എന്നറിയപ്പെടുന്ന ചെടിയാണ്‌ ജിങ്കോ.

■ വേപ്പ്‌, അരയാല്‍ എന്നിവയാണ്‌ അന്തരീക്ഷവായു ശുദ്ധമാക്കാന്‍ ഏറ്റവും കഴിവുള്ള വൃക്ഷങ്ങൾ.

■ കേടുവരാത്ത ഒരേയൊരു ഭക്ഷണവസ്തുവാണ്‌ തേന്‍. തേനിന്‌ അണുക്കളെ നശിപ്പിക്കാനുള്ള ശക്തി നല്‍കുന്നത്‌ ഹൈഡ്രജന്‍ പെറോക്‌സൈഡ്.

■ മരച്ചീനിയില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുവാണ്‌ ഹൈഡ്രോസയാനിക് ആസിഡ്‌ അഥവാ ഹൈഡ്രജന്‍ സയനൈഡ്‌. പ്രൂസിക്‌ ആസിഡ്‌ എന്നാണിത്‌ മുന്‍പ്‌ അറിയപ്പെട്ടിരുന്നത്‌.

■ കാല്‍സ്യം ഓക്സലേറ്റിന്റെ സാന്നിധ്യംകൊണ്ടാണ്‌ ചേന നുറുക്കുമ്പോൾ ചൊറിച്ചില്‍ ഉണ്ടാവുന്നത്‌. മൂത്രക്കല്ല്‌ രാസപരമായി കാത്സ്യം ഓക്സലേറ്റാണ്.

■ മുളകിന്‌ എരിവു നല്‍കുന്നത്‌ കാപ്സൈസിന്‍. വെളുത്തുള്ളിയുടെ രുക്ഷഗന്ധത്തിനു കാരണം അലൈല്‍ മീതൈല്‍ സൾഫൈഡ്‌.

■ പുല്ലുവര്‍ഗത്തിലെ ഏറ്റവും വലിയ സസ്യമാണ്‌ മുള. ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യവും ഇതുതന്നെ. ഒരു ദിവസംകൊണ്ട്‌ 90 സെന്‍റിമീറ്റര്‍ വരെ മുള വളരാറുണ്ട്‌.

■ ബഹിരാകാശവാഹനങ്ങളില്‍ ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കാനായി വളര്‍ത്തുന്ന സസ്യമാണ്‌ ക്ലോറെല്ലാ എന്ന ആല്‍ഗ.

■ ഇഞ്ചിയുടെ സുഗന്ധത്തിനു കാരണം ജിഞ്ചറോൾ. ഗ്രാമ്പുവിന്‌ സുഗന്ധം നല്‍കുന്നത്‌ യൂജിനോൾ.

■ ഇലകൾക്കു മഞ്ഞനിറം നല്‍കുന്ന വര്‍ണവസ്തുവാണ്‌ സാന്തോഫില്‍. ഇലകൾക്കും പൂക്കൾക്കും പര്‍പ്പിൾ നിറം നല്‍കുന്നത്‌ ആന്തോസയാനിന്‍. തക്കാളി പഴുക്കുമ്പോൾ ചുവപ്പു നിറം നല്‍കുന്ന വര്‍ണവസ്തുവാണ്‌ ലൈക്കോപിന്‍. മഞ്ഞളിനു നിറം നല്‍കുന്നത്‌ കുര്‍ക്കുമിന്‍. ബീറ്റ്റൂട്ടിന്‌ നിറം നല്‍കുന്നത്‌ ബീറ്റാസയാനിന്‍.

■ സുമാത്രയിലെ ഉഷ്ണ മേഖലകാടുകളില്‍ കാണപ്പെടുന്ന രണ്ടര മീറ്റര്‍ ഉയരമുള്ള ടൈറ്റന്‍ ആറമാണ്‌ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പൂവ്‌.

■ ഇന്‍ഡൊനീഷ്യയിലെ ബോര്‍നിയോ, സുമാത്ര എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഒരു മീറ്റര്‍ വ്യാസവും 11 കി.ഗ്രാം ഭാരവും ഉള്ള “റഫ്ലേഷിയ' യാണ്‌ ഏറ്റവും വലിയ പുഷ്പം. വേരുകളോ തണ്ടോ ഇല്ലാത്ത റഫ്വേഷിയ ഒരു പരാദജീവി കൂടിയാണ്‌.

■ ഓസ്ട്രേലിയയില്‍ കണ്ടുവരുന്ന വോൾഫിയ ഡക്ക് വീഡാണ്‌ ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പം. 0.6 മി.മീറ്റര്‍ മാത്രം വ്യാസമുള്ള ഈ പുഷ്പത്തെ ഭൂതകണ്ണാടിയിലൂടെ നോക്കിയാല്‍ മാത്രമേ വ്യക്തമായി കാണാന്‍ കഴിയൂ.

പോഷകഘടകങ്ങൾ (ആഹാരപദാർത്ഥങ്ങൾ)

■ ജീവകങ്ങൾ - ഇലക്കറികൾ, നെല്ലിക്ക, പപ്പായ, ഓറഞ്ച്, തക്കാളി, മാങ്ങ, മത്സ്യം, പാൽ
■ ധാന്യങ്ങൾ - അരി, ഗോതമ്പ്, കിഴങ്ങുവർഗ്ഗങ്ങൾ, ഏത്തയ്ക്ക, പഞ്ചസാര, കരുപ്പട്ടി
■ കൊഴുപ്പുകൾ - നാളികേരം, നിലക്കടല, എള്ള്, വെണ്ണ, നെയ്യ്, സസ്യ എണ്ണ
■ മാംസ്യം - പാൽ, മുട്ട, മത്സ്യം, മാംസ്യം, പരിപ്പ്, നിലക്കടല, പയറുവർഗ്ഗങ്ങൾ
■ ധാതു പദാർത്ഥങ്ങൾ - പാൽ, മുട്ട, കൂവരക്, ചെറുമത്സ്യങ്ങൾ, ഇലക്കറികൾ

അപരനാമങ്ങൾ
കറുത്ത സ്വർണ്ണം കുരുമുളക്
വെളുത്ത സ്വർണ്ണം കശുവണ്ടിപ്പരിപ്പ്
നീല സ്വർണ്ണം ജലം
പച്ച സ്വർണ്ണം വാനില
തരിശു ഭൂമിയിലെ സ്വർണ്ണം കശുമാവ്
ബ്രൗൺ സ്വർണ്ണം കാപ്പി
ഹരിത സ്വർണ്ണം മുള
വെജിറ്റൽ ഗോൾഡ് കുങ്കുമം
നെല്ലിനങ്ങളുടെ റാണി ബസ്മതി
പുഷ്പറാണി റോസ്‌
സുഗന്ധദ്രവ്യങ്ങളുടെ റാണി അത്തര്‍
കിഴങ്ങുവര്‍ഗ്ഗങ്ങളുടെ റാണി ഗ്ലാഡിയോലസ്‌
പഴവര്‍ഗ്ഗങ്ങളുടെ റാണി മാങ്കോസ്റ്റിന്‍
ഓര്‍ക്കിഡുകളിലെ റാണി കാറ്റ്ലിയ
മാവിനങ്ങളുടെ റാണി അല്‍ഫോണ്‍സ
ആന്തുറിയങ്ങളുടെ റാണി വറോക്വിയാനം
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി ഏലം

ക്രോമസോം സംഖ്യ
ഉള്ളി16
കാബേജ്18
കാരറ്റ്18
ചെറി32
ബാര്‍ലി14
അസോള44
കടുക്16
പരുത്തി52
പയര്‍14
ചോളം20
കരിമ്പ്80
നെല്ല്24
കപ്പലണ്ടി40
ആപ്പിള്‍34, 51

ഗന്ധത്തിന് നിദാനമായ ഘടകം
വാനില വാനിലിൻ
കാബേജ് സെനിഗ്രിൻ
കൈതച്ചക്ക മീഥൈൽ ബൂട്ടറേറ്റ്
ഓറഞ്ച് മിലോവിൻ

പ്രകൃതിയിലുള്ള ആസിഡുകൾ
പാൽമിറ്റിക് ആസിഡ് പാം ഓയിൽ
ടാർട്ടാറിക് ആസിഡ്  മുന്തിരി
ലാക്ടിക് ആസിഡ് പാൽ
സിട്രിക് ആസിഡ് നാരങ്ങ
മാലിക് ആസിഡ് ആപ്പിൾ

0 Comments