ശ്വാസകോശം

ശ്വസനം (Breathing System)

നെഞ്ചിൻകൂടിനുള്ളിൽ ഇടതും വലതുമായി സ്ഥിതിചെയ്യുന്ന രണ്ടു ശ്വാസകോശങ്ങളാണ് ശ്വസനവ്യവസ്ഥയിലെ സുപ്രധാന ഭാഗം. ശരീരത്തിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്‌സിജൻ എത്തിക്കുന്നതും അവിടെനിന്നു കാർബൺ ഡയോക്സൈഡിനെ നീക്കം ചെയ്യുന്നതും രക്തപ്രവാഹമാണ്. രക്തത്തിലെ കാർബൺഡയോക്സൈഡിനെ പുറന്തള്ളുന്നതും ഓക്സിജനെ ലയിപ്പിക്കുന്നതും ശ്വാസകോശത്തിന്റെ പ്രവർത്തനം മൂലമാണ്. കൂടുതൽ ഓക്സിജനും വളരെ കുറച്ചുമാത്രം കാർബൺ ഡയോക്സൈഡും അടങ്ങിയ അന്തരീക്ഷവായുവിനെ ഉൾക്കൊണ്ട്, സിരകളിലൂടെ വരുന്ന രക്തത്തിലെ കൂടുതൽ കാർബൺ ഡയോക്സൈഡും കുറച്ചുമാത്രം ഓക്സിജനും ഉള്ളതുമായ വായുവിനെ പുറന്തള്ളുകയാണ് ശ്വാസകോശങ്ങൾ ചെയ്യുന്നത്. നാം ഒരു മിനിറ്റിൽ ഏകദേശം 18 തവണയോളം ശ്വസിക്കുന്നുണ്ട്. 

പ്രധാന വസ്തുതകൾ

■ ശ്വാസകോശങ്ങളില്‍ 750 ദശലക്ഷത്തോളം വായു അറകള്‍ ഉണ്ട്‌. ശ്വാസകോശഭിത്തിയുടെ പ്രതലവിസ്തീര്‍ണം ഏതാണ്ട്‌ 100 ചതുരശ്ര മീറ്റര്‍.

■ പാറ്റ, പുല്‍ച്ചാടി എന്നിവയില്‍ ശ്വസനത്തിനു സഹായിക്കുന്ന ശ്വസനനാളികളാണ്‌ 'ട്രക്കിയ' (Trachea).

■ എട്ടുകാലി, തേള്‍ എന്നിവയില്‍ ശ്വസനത്തിന്‌ സഹായിക്കുന്ന അവയവം “ബുക്ക്‌ ലംഗ്‌സ്"‌.

■ മുന്നു തരത്തില്‍ ശ്വസനം സാധ്യമാവുന്ന ജീവിയാണ്‌ തവള.

■ മനുഷ്യനിലെ ശ്വാസകോശങ്ങളുടെ ആവരണമായ ഇരട്ട സ്തരമാണ്‌ 'പ്ലൂറിയ.”

■ മനുഷ്യന്റെ ഉച്ഛ്വാസവായുവില്‍ 21 ശതമാനവും നിശ്വാസവായുവില്‍ 14 ശതമാനവും ഓക്സിജന്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ്‌ യഥാക്രമം 0.03%, 5% എന്നിങ്ങനെയാണ്‌.

■ ഉച്ഛ്വാസവായുവിന്റെ ഊഷ്മാവ്‌ 20 ഡിഗ്രി സെല്‍ഷ്യസും നിശ്വാസവായുവിന്റെത്‌ 25 ഡിഗ്രി സെല്‍ഷ്യസും.

■ സാധാരണ ഉച്ഛ്വാസത്തിലൂടെ ഉള്ളിലേക്കെടുക്കുകയും നിശ്വാസത്തിലൂടെ പുറംതള്ളുകയും ചെയ്യുന്ന വായുവിന്റെ അളവാണ്‌ “ടൈഡല്‍ വോളിയം". ഏകദേശം അര ലിറ്ററാണിത്‌.

■ ഓക്സിജന്റെ ലഭ്യത കുറയുന്നതുമൂലം ശ്വാസതടസ്സം അനുഭവപ്പെടുന്ന അവസ്ഥയാണ്‌ “ആസ്ഫിക്സിയ".

■ സിഗരറ്റ് പുകയില്‍ മൂവായിരത്തിലേറെ വിഷവസ്തുക്കൾ അടങ്ങിയിരിക്കുന്നു. പുകവലിക്കാരില്‍ കണ്ടുവരുന്ന ശ്വാസകോശരോഗങ്ങളാണ്‌ 'ബ്രോങ്കൈറ്റിസ്‌, എംഫീസിമ എന്നിവ.

■ മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം - ശ്വാസകോശം

Post a Comment

Previous Post Next Post