സെറിബ്രം

സെറിബ്രം (Cerebrum)

■ തലച്ചോറിലെ സുപ്രധാന ഭാഗമായ സെറിബ്രം ഇടതും വലതുമായുള്ള രണ്ട് അർധഗോളങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇവ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന നാഡീവ്യൂഹമാണ് കോർപ്പസ് കലോസം.

■ സെറിബ്രത്തിന്റെ ഉപരിതലത്തിൽ അനവധി മടക്കുകളും (ഗൈറസ്) ചാലുകളും (സൾക്കസ്) ഉണ്ട്. ഇവ മസ്തിഷ്കത്തിന്റെ ഉപരിതല വിസ്തീർണം വർധിക്കുവാൻ സഹായിക്കുന്നു.

■ ഓരോ അർധഗോളത്തിലുമുള്ള വലിയ ചാലുകൾ അവയെ നാലു പ്രവിശ്യകളായി (ലോബുകൾ) വിഭജിക്കുന്നു.

■ ഏറ്റവും മുന്നിലായി കാണുന്ന ഭാഗമാണ് ഫ്രോണ്ടൽ ലോബ്. പേശീ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഫ്രോണ്ടൽ ലോബാണ്.

■ തൊട്ടു പിന്നിലായി കാണുന്ന പറൈറ്റൽ ലോബ് സംവേദനക്ഷമതയെ നിയന്ത്രിക്കുന്നു.

■ മസ്തിഷ്കത്തിന്റെ ഏറ്റവും പിന്നിലായി സ്ഥിതിചെയ്യുന്ന ഓക്‌സിപിറ്റൽ ലോബ് കാഴ്ചയുമായി ബന്ധപ്പെട്ട സംവേദനങ്ങൾ ഉൾക്കൊള്ളുകയും കണ്ണുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു.

■ മസ്തിഷ്കത്തിന്റെ ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന ടെംപൊറൽ ലോബ് പ്രധാനമായും ശ്രവണേന്ദ്രിയത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഭാഗമേത്? - സെറിബ്രം 

2. ഓർമ്മ, ചിന്ത, വിവേചനം, ബോധം, ഭാവന, ബുദ്ധി തുടങ്ങിയവയുടെ ഇരിപ്പിടമായ തലച്ചോറിന്റെ ഭാഗമേത്? - സെറിബ്രം 

3. മനുഷ്യ മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമേത്? - സെറിബ്രം

4. ഒരു വസ്തുവിന്റെ പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആ വസ്തുവിന്റെ ചിത്രം തെളിയാൻ കാരണമായ സെറിബ്രത്തിന്റെ ഭാഗം - വെർണിക്സ് ഏരിയ 

5. ധാരാളം മടക്കുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്ക ഭാഗം - സെറിബ്രം

6. ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നതുമായ തലച്ചോറിന്റെ ഭാഗം - സെറിബ്രം 

7. കാഴ്ചയെ കുറിച്ചുള്ള ബോധം ഉണ്ടാക്കുന്ന തലച്ചോറിലെ ഭാഗം ഏത് - സെറിബ്രം 

8. സെറിബ്രത്തിന്റെ ബാഹ്യഭാഗം - കോർട്ടക്‌സ് 

9. സെറിബ്രത്തിന്റെ ആന്തരഭാഗം - മെഡുല്ല 

10. സെറിബ്രത്തിന്റെ ഇടത്-വലത് അർദ്ധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീവ്യൂഹം - കോർപ്പസ് കലോസം 

11. സെറിബ്രത്തിന്റെ ഇടത് അർദ്ധഗോളം നിയന്ത്രിക്കുന്നത് - ശരീരത്തിന്റെ വലതുഭാഗം

12. സെറിബ്രത്തിന്റെ വലത് അർദ്ധഗോളം നിയന്ത്രിക്കുന്നത് - ശരീരത്തിന്റെ ഇടതുഭാഗം

13. തലയ്ക്ക് ക്ഷതമേറ്റ് സംസാരശേഷി നഷ്ടപ്പെട്ടാൽ കാരണം - സെറിബ്രത്തിന് തകരാർ

14. സംസാരശേഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സെറിബ്രത്തിന്റെ ഭാഗം - ബ്രോക്കാസ് ഏരിയ

Post a Comment

Previous Post Next Post