സസ്യശാസ്ത്രം ചോദ്യോത്തരങ്ങൾ

തിരഞ്ഞെടുത്ത ചോദ്യങ്ങൾ

■ ബാച്ചിലേഴ്‌സ്‌ ബട്ടണ്‍ എന്നറിയപ്പെടുന്ന പുഷ്പം?
വാടാര്‍മല്ലി

■ ചൈനീസ്‌ റോസ്‌ എന്നറിയപ്പെടുന്ന പുഷ്പം?
ചെമ്പരത്തി

■ പരാഗണത്തിന്‌ തേനീച്ചയെ മാത്രം ആശ്രയിക്കുന്ന ചെടി?
സൂര്യകാന്തി

■ 'ഇന്ത്യയുടെ ഈന്തപ്പഴം' എന്നറിയപ്പപ്പെടുന്നത്‌?
പുളി

■ കാട്ടുമരങ്ങളുടെ രാജാവ്‌?
തേക്ക്‌

■ ഫലങ്ങളുടെ രാജാവ്‌?
മാമ്പഴം

■ ഏറ്റവും വലിയ ഫലം?
ചക്ക

■ പ്രകൃതിയുടെ ശുചീകരണ ജോലിക്കാര്‍' എന്നറിയപ്പെടുന്ന സസ്യങ്ങൾ?
ഫംഗസ്‌

■ സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവമുള്ള ജീവി?
യൂഗ്ലീന

■ ഇന്ത്യന്‍ ഫയര്‍ എന്നറിയപ്പെടുന്ന സസ്യം?
അശോകം

■ ഫോസില്‍ സസ്യം എന്ന്‌ വിളിക്കപ്പെടുന്നത്‌?
ജിങ്കോ

■ "ഇന്ത്യന്‍ ടെലിഗ്രാഫ്‌ ചെടി” എന്നറിയപ്പെടുന്നത്‌?
രാമനാഥപച്ച

■ പുഷ്പിച്ചാല്‍ വിളവ്‌ കുറയുന്ന സസ്യം?
കരിമ്പ്‌

■ ഒരു ഇല മാത്രമുള്ള സസ്യം?
ചേന

■ തായ്ത്തടിയില്‍ ആഹാരം സംഭരിച്ചിരിക്കുന്ന സസ്യം?
കരിമ്പ്‌

■ 'പാവപ്പെട്ടവന്റെ തടി' എന്നറിയപ്പെടുന്നത്‌?
മുള

■ “പാവപ്പെട്ടവന്റെ ആപ്പിൾ" എന്നറിയപ്പെടുന്നത്‌?
പേരയ്ക്ക

■ ഹരിതകമില്ലാത്ത സസ്യവിഭാഗം?
ഫംഗസ്‌

■ “സ്വര്‍ഗീയ ഫലം" എന്നറിയപ്പെടുന്നത്‌?
കൈതച്ചക്ക

■ വിത്തില്ലാത്ത മാവ്‌?
സിന്ധു

■ തെങ്ങ്‌ നടേണ്ട അകലം എത്ര?
7½ മീറ്റര്‍ x 7½ മീറ്റര്‍

■ മലബാറിലെ ഓഷധസസ്യങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന “ഹോര്‍ത്തുസ്‌ മലബാറിക്കസ്‌' എന്ന ഗ്രന്ഥത്തില്‍ പറയുന്ന ആദ്യവൃക്ഷം?
തെങ്ങ്‌

■ പുണ്ടന്‍വള്ളങ്ങളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന തടി?
ആഞ്ഞിലി

■ ക്രിക്കറ്റ്‌ ബാറ്റിന്റെ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്ന തടി?
വില്ലോ

■ വീണ, തംബുരു എന്നീ സംഗീത ഉപകരണങ്ങളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന തടി?
പ്ലാവ്‌

■ സ്വയം പരാഗണം സാധ്യമല്ലാത്ത സുഗന്ധവ്യഞ്ജനം?
വാനില

■ “പച്ച സ്വര്‍ണം” എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം?
വാനില

■ “വെളുത്ത സ്വര്‍ണം” എന്നറിയപ്പെടുന്ന നാണ്യവിള?
കശുവണ്ടി

■ പ്രാചീന ഗ്രീക്ക്‌ തത്ത്വചിന്തകനായ സോക്രട്ടിസിന് മരിക്കാനായി നല്‍കിയ വിഷസസ്യം?
ഹെം ലോക്ക്‌

■ കഞ്ചാവ്‌, ചരസ്സ്‌ എന്നീ ലഹരിവസ്തുക്കളുടെ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്ന ചണസസ്യം?
ഇന്ത്യന്‍ ഹെംപ്‌

■ ടര്‍പന്റെയിന്‍ ലഭിക്കുന്നത്‌ ഏത്‌ മരത്തില്‍നിന്നാണ്‌?
പൈന്‍ മരം

■ തെങ്ങിന്റെ കൂമ്പുചീയലിന്‌ കാരണമാകുന്നത്‌?
ഫംഗസ്‌

■ ഇലകളില്‍നിന്ന്‌ പുതിയ സസ്യങ്ങളുണ്ടാകുന്നതിന്‌ ഉദാഹരണമാണ്‌.
ബ്രയോഫിലം

■ ഐക്യരാഷ്ട്രസംഘടന അന്താരാഷ്ട്ര നെല്ലുവര്‍ഷമായി ആചരിച്ചത്‌?
2004ല്‍

■ കാരറ്റില്‍ അടങ്ങിയിരിക്കുന്ന വര്‍ണവസ്തു?
കരോട്ടിന്‍

■ "പ്രോ-വിറ്റമിന്‍ എ" എന്നറിയപ്പെടുന്ന വര്‍ണവസ്തു?
കരോട്ടിന്‍

■ ബോർഡോമിശ്രിതത്തിലെ ഘടകങ്ങൾ?
നീറ്റുകക്ക, കോപ്പർ സൾഫേറ്റ്‌, ജലം

■ 'ജോൺ ഓഫ് കെന്നഡി' എന്ന നാമത്തില്‍ അറിയപ്പെടുന്ന പൂന്തോട്ടസസ്യം?
റോസ്‌

■ "ജമൈക്കന്‍ പെപ്പര്‍” എന്നറിയപ്പെടുന്ന സസ്യം?
സര്‍വസുഗന്ധി

■ ദേശീയ വാഴ ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
തൃശ്ശിനാപ്പള്ളി (തമിഴ് നാട്)

■ ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം?
വാഴ

■ 'നെല്ലിലെ സുഗന്ധറാണി'?
ബസുമതി

■ കേരളത്തില്‍ മരച്ചീനികൃഷിക്ക്‌ പ്രോത്സാഹനം നല്‍കിയ തിരുവിതാംകൂര്‍ രാജാവ്‌?
ശ്രീ വിശാഖം തിരുനാൾ

■ സസ്യവിഭാഗത്തിലെ ഉഭയജീവികൾ എന്നറിയപ്പെടുന്നത്‌?
പായല്‍

■ കറുപ്പ്‌ ഉത്പാദിപ്പിക്കുന്ന സസ്യം?
പോപ്പി

■ ഹരിതവിപ്ലവത്തില്‍ ഏറ്റവും കൂടുതല്‍ വിളഞ്ഞ ധാന്യം?
ഗോതമ്പ്‌

■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ധാന്യം?
നെല്ല്‌

■ ആഫ്രിക്കന്‍ വെസ്റ്റ്‌ കോസ്റ്റ്‌, മലയന്‍ യെല്ലോ ഡ്വാര്‍ഫ്‌ എന്നിവ?
സങ്കരയിനം തെങ്ങ്‌

■ IRS എന്നത്‌ സങ്കരയിനം -- ആണ്‌.
റബ്ബര്‍

■ ജ്വാല, ജ്വാലാമുഖി ഉജ്ജ്വല എന്നത്‌?
സങ്കരയിനം മുളക്‌

■ ശ്രീകര, ശുഭകര, പന്നിയൂര്‍-1 എന്നിവ?
സങ്കരയിനം കുരുമുളക്‌

■ മങ്കൊമ്പ്‌ നെല്ല്‌ ഗവേഷണകേന്ദ്രത്തിൽ നിന്ന്‌ വികസിപ്പിച്ചെടുത്ത അത്യുല്പാദനശേഷിയുള്ള നെല്‍വിത്ത്‌?
കാര്‍ത്തിക

■ ശ്രീസഹ്യം, ശ്രീവിശാഖം, ശ്രീജയം എന്നത്‌ സങ്കരയിനം?
മരച്ചീനി

■ റബ്ബറിന്റെ ജന്മദേശം
ബ്രസീല്‍

■ ഇഞ്ചി, മഞ്ഞൾ, മാമ്പഴം എന്നിവയുടെ ജന്മദേശം
ഇന്ത്യ

■ മരച്ചീനി ഇന്ത്യയില്‍ കൊണ്ടുവന്നത്‌?
പോര്‍ച്ചുഗീസുകാര്‍

■ ഏറ്റവുമധികം പുകയില ഉല്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
ആന്ധ്രാപ്രദേശ്‌

■ സസ്യകോശഭിത്തി നിര്‍മിച്ചിരിക്കുന്നത്‌?
സെല്ലുലോസ്‌

■ പഞ്ഞി ശുദ്ധമായ -- ആണ്‌.
സെല്ലുലോസ്‌

■ 'ചന്ദനമരങ്ങളുടെ നാട്‌ ' എന്നറിയപ്പെടുന്ന സംസ്ഥാനം?
കര്‍ണാടക

■ കേരളത്തില്‍ പ്രകൃത്യാ ചന്ദനമരങ്ങൾ വളരുന്ന പ്രദേശം?
മറയൂര്‍ (ഇടുക്കി)

■ ദ്രാവിഡ ദേവനായ മുരുകന്റെ ഇഷ്ടപുഷ്പം?
നീലക്കുറിഞ്ഞി

■ കശുമാവിന്റെ ശാസ്ത്രീയനാമമാണ്‌?
അനാകാര്‍ഡിയം ഓസിഡെന്റെല്‍

■ ലക്ഷഗംഗ, കേരഗംഗ, അനന്തഗംഗ എന്നിവ ഏതു കാര്‍ഷികവിളയാണ്‌?
തെങ്ങ്‌

■ അലങ്കാരച്ചെടിയായി ഉപയോഗിക്കുന്ന മുളയിനം?
ബുദ്ധാസ്‌ ബെല്ലി

■ ബോഗൈന്‍ വില്ല എന്ന ഉദ്യാനസസ്യത്തിന്റെ ജന്മദേശം?
ബ്രസീല്‍

■ ചക്കപ്പഴത്തിന്റെ ശാസ്ത്രീയനാമം?
ആര്‍ട്ടോകാര്‍പ്പസ്‌ ഹെറ്റെറോഫില്ലസ്‌

■ പഴങ്ങളില്‍ സമൃദ്ധമായുള്ള പഞ്ചസാര?
ഫ്രക്ടോസ് 

വേര്

■ പുകയില ചെടിയില്‍ നിക്കോട്ടിന്‍ കാണപ്പെടുന്നത്‌?
വേരില്‍

■ പയര്‍വര്‍ഗം ചെടികളുടെ വേരില്‍ അധിവസിക്കുന്ന നൈട്രജന്‍ സ്ഥിരീകരണ ബാക്ടീരിയ?
റൈസോബിയം

■ താങ്ങുവേരുകൾക്ക്‌ പ്രസിദ്ധമായ സസ്യം?
പേരാല്‍

■ പൊയ്ക്കാല്‍ വേരുകൾക്ക്‌ ഉദാഹരണമായ സസ്യങ്ങൾ?
കരിമ്പ്‌, കൈത

■ ഹരിതകം അടങ്ങിയിട്ടുള്ള വേരുള്ള സസ്യമാണ്‌
അമൃത്‌ വള്ളി

■ അന്തരീക്ഷത്തില്‍ നിന്ന്‌ ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിവുള്ള വേരുകളുള്ള സസ്യം - മരവാഴ

■ നാരുവേരുപടലത്തിന്‌ ഉദാഹരണമായ സസ്യങ്ങളാണ്?
നെല്ല്‌, കമുക്‌, തെങ്ങ്‌

■ കയറിപ്പറ്റുന്ന വൃക്ഷത്തെ തുളയ്ക്കുന്ന തരം വേരുകളുള്ള സസ്യം?
മിസ്ററ്ലെറ്റോ

■ മണ്ണിലേക്ക്‌ ആഴ്ന്നിറങ്ങുമ്പോൾ വേരിനെ സംരക്ഷിക്കുന്നത്‌?
റൂട്ട്‌ ക്യാപ്പ്‌

■ സംഭരണവേരുകൾക്ക്‌ ഉദാഹരണമാണ്‌?
കാരറ്റ്‌, മരച്ചീനി, മധുരക്കിഴങ്ങ്‌

■ വേരില്‍ നിന്ന്‌ മുളയ്ക്കുന്ന സസ്യങ്ങളാണ്‌?
കറിവേപ്പ്‌, ശീമപ്ലാവ്‌, പെരിങ്ങലം

■ ചേന, ചേമ്പ്‌, ഇഞ്ചി, ഉള്ളി, ഉരുളക്കിഴങ്ങ്‌ എന്നിവ ഭൂകാണ്ഡങ്ങൾക്ക്‌ ഉദാഹരണമാണ്‌

■ മഞ്ഞൾ - സസ്യത്തിന്റെ കാണ്ഡഭാഗമാണ്‌.

■ ആഹാരമായി ഉപയോഗിക്കുന്ന പുഷ്പമാണ്?
കോളിഫ്ലവർ

■ മരുഭൂമിയില്‍ വളരുന്ന സസ്യങ്ങൾ?
സീറോഫൈറ്റുകൾ

■ ജലത്തില്‍ വളരുന്ന സസ്യങ്ങൾ?
ഹൈഡ്രോഫൈറ്റുകൾ

■ മിതമായ ജലം ലഭിക്കുന്നിടത്ത്‌ വളരുന്ന സസ്യങ്ങൾ?
മീസോഫൈറ്റുകൾ

■ തണലില്‍ വളരുന്ന സസ്യങ്ങൾ?
സിയോഫൈറുകൾ

പ്രകാശസംശ്ലേഷണം

■ പ്രകാശസംശ്ലേഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക്‌ നൊബേല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍?
മെല്‍വിന്‍ കാല്‍വിന്‍

■ പ്രകാശസംശ്ശേഷണനിരക്ക്‌ ഏറ്റവും കൂടുതല്‍ ഏത് പ്രകാശത്തിലാണ്‌?
ചുവപ്പ്‌

■ പ്രകാശസംശ്ശേഷണനിരക്ക്‌ ഏറ്റവും കുറവ്‌ നടക്കുന്നത്‌?
മഞ്ഞ പ്രകാശത്തില്‍

■ പ്രകാശസംശ്ശേഷണ ഫലമായി ലഭിക്കുന്ന ഉല്പന്നം?
അന്നജം

■ പ്രകാശസംശ്ശേഷണ ഫലമായി ലഭിക്കുന്ന ഉപ ഉല്പന്നം?
ഓക്സിജന്‍

■ പ്രകാശസംശ്ലേഷണം നടക്കുന്ന സസ്യ ശരീരഭാഗം?
ഇലകൾ

■ കള്ളിച്ചെടിയില്‍ പ്രകാശസംശ്ലേഷണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഭാഗം?
കാണ്ഡം

■ പ്രകാശസംശ്ലേഷണത്തിന്‌ സഹായിക്കുന്ന വര്‍ണകം?
ഹരിതകം

■ ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?
മഗ്‌നീഷ്യം

■ പ്രകാശസംശ്ലേഷണ സമയത്ത്‌ സ്വീകരിക്കപ്പെടുന്ന വാതകം?
കാര്‍ബണ്‍ ഡൈഓക്സൈഡ്‌

■ സസ്യങ്ങളുടെ വളര്‍ച്ചാതോത്‌ കൂടുതല്‍ -- ?
രാത്രിയിൽ

കുമിള്‍

■ കൂണുകള്‍ ഫംഗസ്‌ കുടുംബത്തില്‍ പെടുന്നവയാണ്‌. ഇവയെ സസ്യങ്ങളോ, ജന്തുക്കളോ ആയി കണക്കാക്കാനാവില്ല.

■ കൂണുകളില്‍ ഹരിതകം ഉണ്ടാവില്ല.

■ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ കുമിളാണ്‌ അഗാറിക്കസ്‌ ബിസ്പോറസ്‌.

■ ഇന്ത്യയിലെ കൂണ്‍ നഗരമായി (Mushroom city of India) അറിയപ്പെടുന്നത്‌ ഹിമാചല്‍ പ്രദേശിലെ സോലാന്‍ (Solan).

■ കൂണ്‍ മേഘങ്ങൾ (Mushroom clouds) രൂപംകൊളളുന്നത്‌ അണുബോംബ്‌ സ്ഫോടനത്തെ തുടര്‍ന്നാണ്‌.

Post a Comment

Previous Post Next Post