വൃക്ഷങ്ങൾ

വൃക്ഷങ്ങൾ (Trees)

■ വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ്‌ 'ഡെന്‍ഡ്രോളജി'. ഭൂമുഖത്തെ ഏറ്റവും പഴക്കമുള്ള ജൈവവസ്തുക്കളാണ്‌ വൃക്ഷങ്ങൾ. പാലിയോസോയിക്‌ യുഗത്തിന്റെ ഭാഗമായ കാര്‍ബോണിഫെറസ്‌ കാലഘട്ടത്തിലാണ്‌ ഭൂമുഖത്ത്‌ വൃക്ഷങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌.

■ വാര്‍ഷികവലയങ്ങളുടെ പഠനത്തിലൂടെ വൃക്ഷങ്ങളുടെ പ്രായം കണക്കാക്കുന്ന രീതിയാണ്‌ 'ഡെന്‍ഡ്രോ ക്രോണോളജി'. ശാസ്ത്രീയ വൃക്ഷപരിപാലനമാണ്‌ 'അര്‍ബോറി കൾച്ചര്‍'. ഒരു പ്രദേശത്ത്‌ വൃക്ഷങ്ങൾ വളരുന്നതിന്റെ അതിര്‍ത്തിഭാഗമാണ്‌ 'വൃക്ഷപരിധി' (Treeline).

■ വൃക്ഷങ്ങളെ മുരടിപ്പിച്ച്‌ ചെറുതാക്കി വളര്‍ത്തുന്ന ജാപ്പനീസ്‌ രീതിയാണ്‌ 'ബോണ്‍സായി'. ബോണ്‍സായിക്‌ തത്തുല്യമായ ചൈനീസ്‌ സമ്പ്രദായമാണ്‌ 'പെന്‍ജിങ്‌'.

■ “ദേവതകളുടെ വൃക്ഷം” എന്നറിയപ്പെടുന്നത്‌ ദേവദാരു. “സമാധാനത്തിന്റെ വൃക്ഷം" ഒലിവുമരം.

■ 'കല്‍പവൃക്ഷം' തെങ്ങാണ്‌. “ആയിരം ആവശ്യങ്ങൾക്കുള്ള മരം" എന്നറിയപ്പെടുന്നതും തെങ്ങുതന്നെ.

■ ക്രിസ്മസ്‌ മരം ഉണ്ടാക്കാനായി ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത്‌ ഫിര്‍ മരമാണ്‌. വില്ലോ മരത്തിന്റെ തടിയാണ്‌ ക്രിക്കറ്റ്‌ ബാറ്റുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്‌.

■ മലേറിയയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന 'ക്വിനിന്‍' (Quinine) ലഭിക്കുന്നത്‌ സിങ്കോണ മരത്തില്‍നിന്ന്‌. ടര്‍പ്പന്‍റയിന്‍ തൈലം ഉണ്ടാക്കാനുള്ള റെസിന്‍ ലഭിക്കുന്നത്‌ പൈന്‍ മരത്തില്‍നിന്നാണ്‌. കോര്‍ക്ക്‌ ലഭിക്കുന്നത്‌ ഓക്കുമരത്തില്‍നിന്ന്‌.

■ ഹിന്ദു, ബുദ്ധ, ജൈന മതവിഭാഗങ്ങൾ ഒരേപോലെ പവിത്രമായി കരുതുന്ന വൃക്ഷം അരയാല്‍.

■ ലോകത്തിലെ ഏറ്റവും വലിയ വൃക്ഷയിനം ജയന്‍റ്‌ സെക്കോയ.

■ ഫിലിപ്പൈന്‍സിലെ മനിലയിലാണ്‌ പ്രസിദ്ധമായ "തെങ്ങിന്‍ കൊട്ടാരം”. (Coconut Palace).

■ തെങ്ങിന്റെ ശാസ്ത്രീയനാമം കൊക്കോസ്‌ ന്യൂസിഫെറ. വേപ്പുമരത്തിന്റെ ശാസ്ത്രീയ നാമം “അസഡിറക്ട ഇന്‍ഡിക്ക”.

■ കണിക്കൊന്നയുടെ ശാസ്ത്രീയ നാമം കാഷിയോ ഫിസ്റ്റുല. റബ്ബറിന്റെ ശാസ്ത്രീയനാമം ഹെവിയ ബ്രസീലിയന്‍സിസ്‌.

■ “കാട്ടുമരങ്ങളുടെ ചക്രവര്‍ത്തി' എന്നറിയപ്പെടുന്നത്‌ തേക്കുമരം. 'ശോകവൃക്ഷം' (Tree of Sorrow) എന്നു വിളിപ്പേരുള്ളത്‌ പാരിജാതം. “കാട്ടിലെ തീനാളം" എന്നറിയപ്പെടുന്നത്‌ പ്ലാശ്മരം.

■ വനവത്കരണരംഗത്ത്‌ മികച്ച സേവനം നടത്തുന്നവര്‍ക്ക്‌ നല്‍കുന്നതാണ്‌ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്‌.

Post a Comment

Previous Post Next Post