അസ്ഥികൾ

അസ്ഥികൾ (Bones)

മനുഷ്യശരീരത്തിൽ രൂപഭംഗിയും ചലന ശേഷിയും നൽകുന്നത് അസ്ഥികളും അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന സന്ധികളുമാണ്. അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇരുന്നൂറോളം സന്ധികളും ഉണ്ട്. മസ്തിഷ്‌കം, ഹൃദയം, ശ്വാസകോശങ്ങൾ എന്നീ പ്രധാന ഭാഗങ്ങളെയെല്ലാം ഒരു കവചംപോലെ കാത്തുസൂക്ഷിക്കുന്നതും അസ്ഥികളാണ്. അസ്ഥിക്കുള്ളിലെ മജ്ജയിലാണ് രക്ത കോശങ്ങൾ രൂപപ്പെടുന്നത്. അസ്ഥികളുമായി ബന്ധിപ്പിച്ചിരിക്കുന്ന പേശികളുടെ സങ്കോചവികാസങ്ങളെ തുടർന്നാണ് ശരീരഭാഗങ്ങൾ ചലിക്കുന്നത്. പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന ചരടുകൾപോലെയുള്ള ഭാഗങ്ങളെ ടെൻഡനുകൾ എന്നു വിളിക്കുന്നു.

PSC ചോദ്യങ്ങൾ (അസ്ഥികൾ, പേശികൾ, സന്ധികൾ, പല്ലുകൾ)

1. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ ഫീമർ എവിടെയാണ് - തുട

2. മനുഷ്യന് ഒരു ചെവിയിൽ എത്ര അസ്ഥികളാണുള്ളത് - 3

3. മനുഷ്യന് എത്ര അസ്ഥികളുണ്ട് - 206

4. അസ്ഥിയിൽ ഏറ്റവും കൂടുതലുള്ള ലോഹം - കാൽസ്യം

5. മനുഷ്യന്റെ ഏറ്റവും ചെറിയ അസ്ഥി - സ്റ്റെപ്പിസ്

6. മനുഷ്യന്റെ ഏറ്റവും വലിയ അസ്ഥി - ഫീമർ

7. നവജാതശിശുവിന്റെ അസ്ഥികളുടെ എണ്ണം - 300

8. കപാലത്തിലെ (ക്രേനിയം) അസ്ഥികളുടെ എണ്ണം - 8

9. കൈകാലുകളിലെ ആകെ അസ്ഥികൾ - 126

10. തലയിലെ അനക്കാൻ കഴിയുന്ന ഏക അസ്ഥി - താടിയെല്ല്

11. മനുഷ്യന്റെ മുഖത്തെ അസ്ഥികളുടെ എണ്ണം - 14

12. അസ്ഥികളുടെ എത്ര ശതമാനമാണ് ജലം - 20

13. മനുഷ്യന്റെ തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം - 22

14. മനുഷ്യന് പാദത്തിൽ എത്ര അസ്ഥികളാണുള്ളത് - 26

15. മനുഷ്യന്റെ നട്ടെല്ലിൽ എത്ര അസ്ഥികളാണുള്ളത് - 26

16. മനുഷ്യന്റെ കൈപ്പത്തിയിൽ അസ്ഥികളുടെ എണ്ണം - 27

17. അസ്ഥികളെ  കുറിച്ചുള്ള പഠനം - ഓസ്റ്റിയോളജി

18. റേഡിയസ്, അൾന എന്നീ അസ്ഥികൾ എവിടെ കാണപ്പെടുന്നു - കൈ

19. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ ഫീമറിന്റെ (തുടയെല്ല്) ശരാശരി നീളം എത്ര സെന്റീമീറ്ററാണ് - 50

20. ചലിപ്പിക്കാൻ കഴിയുന്ന, മുഖത്തെ ഏക അസ്ഥി - കീഴ്ത്താടിയെല്ല്

21. ടിബിയ, ഫിബുല എന്നീ അസ്ഥികൾ എവിടെ കാണപ്പെടുന്നു - കാൽ

22. അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റമിനേത് - വിറ്റാമിൻ ഡി

23. "സാർക്കോമ" ബാധിക്കുന്ന ശരീരഭാഗം - അസ്ഥികൾ

24. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി - ഗ്ലൂട്ടിയസ് മാക്സിമസ്

25. മനുഷ്യന് ആകെ എത്ര പേശികളുണ്ട് - 639

26. പേശികളുടെ ചലനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം - സെറിബല്ലം

27. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി - സാർട്ടോറിയസ്

28. മനുഷ്യന്റെ ഏറ്റവും നീളം കുറഞ്ഞ പേശി - സ്റ്റേപ്പിഡിയസ്

29. മനുഷ്യന്റെ ശരീരഭാരത്തിന്റെ എത്ര ശതമാനമാണ് പേശികൾ - 40

30. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശിയായ സ്റ്റേപ്പിഡിയസ് എവിടെയാണ് - മധ്യകർണത്തിൽ

31. ആനയുടെ പല്ലുകളുടെ എണ്ണം - 4

32. പല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മൂലകം - കാൽസ്യം

33. മനുഷ്യശരീരത്തിലെ ഏറ്റവും കട്ടികൂടിയ ഭാഗം - പല്ലിന്റെ ഇനാമൽ

34. എല്ലുകളുടെയും പല്ലുകളുടെയും ശക്തി നിലനിറുത്താൻ ആവശ്യമായ ഘടകം - കാൽസ്യം

35. തിമിംഗലത്തിന്റെ പല്ലുകളുടെ എണ്ണം - പല്ലില്ല

36. ഒരു ശിശു വളരുമ്പോൾ എല്ലുകളുടെ എണ്ണം - കുറയുന്നു

37. മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ എല്ലു - സ്റ്റേപ്പിസ്

38. വാതം (ആർത്രൈറ്റിസ്) ബാധിക്കുന്ന ശരീരഭാഗം - സന്ധികൾ

39. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ - 206

40. ഏറ്റവും നീളംകൂടിയ അസ്ഥി - ഫിമര്‍ (തുടാസ്ഥി)

41. കൈയില്‍ എത്ര അസ്ഥികൾ - 30

42. കാലില്‍ എത്ര അസ്ഥികൾ - 30

43. കഴുത്തിലെ കശേരുക്കൾ എത്ര - 7

44. ഏറ്റവും ചെറിയ അസ്ഥി - സ്റ്റേപിസ്‌

45. ശരീരത്തിലെ പേശികളില്ലാത്ത അവയവമാണ്‌ - ശ്വാസ കോശം

46. നവജാതശിശുക്കളിലെ അസ്ഥികളുടെ എണ്ണം - 270

47. ഗര്‍ഭസ്ഥശിശുവിന്‌ നാലാഴ്ച പ്രായമാകുന്നതോടെ തരുണാസ്ഥി, അസ്ഥി എന്നിവയുടെ രൂപവത്കരണം ആരംഭിക്കുന്നു.

48. നട്ടെല്ലില്‍ എത്ര കശേരുക്കൾ - 33

49. തലയോട്ടിയില്‍ ചലിപ്പിക്കാന്‍ കഴിയുന്ന അസ്ഥി - കിഴ്ത്താടിയെല്ല്‌

50. കാലിലെ പ്രധാന അസ്ഥികൾ - ടിബിയ, ഫിബുല

51. കൈയിലെ പ്രധാന അസ്ഥികൾ - റേഡിയസ്‌, അൾന

52. വാരിയെല്ലുകൾ എത്ര - 19 ജോഡി (24)

53. അസ്ഥികളെക്കുറിച്ചുള്ള പഠനം - ഓസ്റ്റിയോളജി

54. അസ്ഥിയിലെ ഘടകമുലകങ്ങൾ - കാത്സ്യം, ഫോസ്ഫറസ്‌

55. തലയോട്ടിയില്‍ ആകെ എത്ര അസ്ഥികൾ - 22

56. ചെവിക്കുള്ളില്‍ എത്ര അസ്ഥികൾ - 6 (3 വീതം)

57. മനുഷ്യനില്‍ സ്ഥിരദന്തങ്ങൾ എത്ര - 32

58. മനുഷ്യനില്‍ കോമളദന്തങ്ങൾ (പാല്‍പ്പല്ലുകൾ) എത്ര - 20

59. മനുഷ്യനില്‍ ജ്ഞാനദന്തങ്ങൾ എത്ര - 4

60. പല്ലിനുള്ളിലെ അറ - പൾപ്പ്‌ ക്യാവിറ്റി

61. പല്ലിലെ ഘടകങ്ങൾ - കാത്സ്യം, ഫോസ്ഫറസ്‌

62. ഏറ്റവും കൂടുതല്‍ പല്ലുകളുള്ള ജീവി - ഒപ്പോസം

63. പല്ലില്ലാത്ത സസ്തിനികൾ - പംഗോളിന്‍, നീല തിമിംഗിലം

64. പേശികളെക്കുറിച്ചുള്ള പഠനം - മയോളജി

65. മനുഷ്യ ശരീരത്തില്‍ എത്ര തരം പേശികൾ - 639 തരം

66. ഏറ്റവും വലിയ പേശി - തുടയിലെ പേശി

67. ഏറ്റവും ബലമേറിയ പേശി - താടിയിലെ പേശി

68. പേശിക്ലമത്തിന്‌ കാരണമായ രാസവസ്തു - ലാറ്റിക്‌ അമ്ലം

69. ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗമാണ്‌ പല്ലിലെ - ഇനാമല്‍

70. ഇനാമലിന്റെ ആരോഗ്യസ്ഥിതിക്കാവശ്യമായ മൂലകം - ഫ്ലൂറിൻ

71. പല്ലുകളെക്കുറിച്ചുള്ള പഠനം - ഒഡന്റോളജി

72. പയോറിയ രോഗം ബാധിക്കുന്നതെവിടെ - മോണ

73. ആനക്കൊമ്പ്‌ ഏതു പല്ല് രൂപാന്തരം പ്രാപിച്ചതാണ്‌ - ഉളിപ്പല്ല്‌

74. സസ്യഭോജികളില്‍ ഇല്ലാത്ത പല്ല്‌ - കോമ്പല്ല്‌

75. ടുത്ത്പേസ്റ്റുകളിലെ ഒരു പ്രധാന ഘടകം - കാത്സ്യം ഫ്ലൂറൈഡ്‌

Post a Comment

Previous Post Next Post