രക്തം

രക്തം (Blood)
പോഷകഘടകങ്ങളും ഓക്‌സിജനും ശരീരകലകളിലേക്കും വിസർജ്യവസ്തുക്കൾ വിസർജനാവയവങ്ങളിലേക്കും എത്തിക്കുന്ന പ്രധാന ധർമം നിർവഹിക്കുന്നത് രക്തമാണ്. ശരീരോഷ്മാവ് നിയന്ത്രിക്കൽ, ഹോർമോണുകളെ അവയുടെ പ്രവർത്തനസ്ഥലത്ത് എത്തിക്കൽ, രോഗപ്രതിരോധശേഷി, നിലനിർത്തൽ എന്നിവയാണ് രക്തം നിർവഹിക്കുന്ന മറ്റു ധർമങ്ങൾ. രക്തം ഒരു കോശസമൂഹം അഥവാ കല ആണ്. പ്ലാസ്മ, രക്തകോശങ്ങൾ, പ്ലേറ്റ്ലറ്റുകൾ എന്നിവയാണ് രക്തത്തിലെ ഘടകങ്ങൾ. ആരോഗ്യമുള്ള ഒരു മനുഷ്യനിൽ ഏകദേശം 5 ലിറ്റർ രക്തം ഉണ്ടാകും. മൂന്നു തരം രക്താണുക്കളാണുള്ളത് - അരുണ രക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ് ലെറ്റുകൾ എന്നിവ.

പ്രധാന വസ്തുതകൾ

■ ശരീരത്തിലെ ദ്രാവക കലയാണ്‌ രക്തം. ചെറുകുടലില്‍നിന്നും പോഷകങ്ങൾ ശേഖരിച്ച്‌ കോശങ്ങളിലെത്തിക്കുന്ന രക്തം 'ജീവന്റെ നദി' എന്നറിയപ്പെടുന്നു.

■ ഹോര്‍മോണുകളെ വഹിച്ചുകൊണ്ടു പോകുന്നതും രക്തമാണ്‌. 'ഹീമറ്റോളജി' രക്തത്തെക്കുറിച്ചുള്ള പഠനം.

■ രക്തത്തിലെ ദ്രാവകഭാഗം പ്ലാസ്മ. പ്ലാസ്മയുടെ 90 ശതമാനം ജലമാണ്‌. രക്തത്തിന്റെ 86 ശതമാനത്തോളം വരും പ്ലാസ്മ. പ്ലാസ്മയ്ക്ക്‌ വൈക്കോലിന്റെ നിറമാണ്‌.

■ രക്തം ശുദ്ധീകരിക്കുന്ന അവയവമാണ് ശ്വാസകോശം.

■ മൂന്നു തരം രക്താണുക്കൾ - അരുണ രക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ് ലെറ്റുകൾ എന്നിവ.

■ അരുണരക്താണുക്കൾക്ക്‌ ചുവന്ന നിറം നല്‍കുന്നത്‌ ഹീമോഗ്ലോബിന്‍. ഇരുമ്പാണ്‌ ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം.

■ ഓക്സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്‌ ഹീമോഗ്ലോബിന്‍.

■ അരുണരക്താണുക്കൾ അസ്ഥിമജ്ജയില്‍ രൂപം കൊള്ളുന്നു. ഇവയുടെ ആയുസ്സ്‌ 120 ദിവസം വരെ. കരളിലും പ്ലീഹയിലുമാണ് ഇവ നശിപ്പിക്കപ്പെടുന്നത്.

■ ശരീരത്തിന്‌ രോഗപ്രതിരോധശേഷി നല്‍കുന്ന ആന്റി ബോഡികൾ ഉത്പാദിപ്പിക്കുന്നത്‌ ശ്വേതരക്താണുക്കൾ. ഇവക്ക്‌ അമീബയെപ്പോലെ സഞ്ചരിക്കാനുള്ള കഴിവുണ്ട്‌.

■ പ്പേറ്റ്ലെറ്റുകൾ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നു. രക്തം കട്ട പിടിക്കാനാവശ്യമായ ലോഹം കാത്സ്യവും വൈറ്റമി൯ കെ-യുമാണ്‌.

■ രക്തം കട്ടപിടിക്കാന് സഹായിക്കുന്ന മൂലകമാണ് കാല്‍സ്യം.

■ ശരീരത്തില്‍ ശരാശരി 5.7 ലിറ്റര്‍ രക്തമുണ്ട്‌. ശരീര പിണ്ഡത്തിന്റെ 8 ശതമാനത്തോളം രക്തമാണ്‌.മനുഷ്യരക്തത്തിന്റെ പി.എച്ച്‌. മുല്യം 7.40.

■ രക്തചംക്രമണം കണ്ടെത്തിയത്‌ വില്യം ഹാര്‍വി. രക്തഗ്രൂപ്പുകൾ കണ്ടു പിടിച്ചത്‌ കാൾ ലാന്‍ഡ്‌ സ്റ്റീനർ.

■ “സാര്‍വിക ദാതാവ്‌' എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്‌ 'ഒ'. സാര്‍വിക സ്വീകര്‍ത്താവ് 'എ.ബി' ഗ്രൂപ്പ്‌.

■ ആന്‍റിജന്‍ ഇല്ലാത്ത രക്തഗ്രൂപ്പ്‌ 'ഒ'. ആന്‍റിബോഡി ഇല്ലാത്തത്‌ 'എ.ബി'.

■ മനുഷ്യനിലെ ശരാശരി രക്തസമ്മര്‍ദ്ദം 120/80mm/Hg. രക്ത സമ്മര്‍ദ്ദം അളക്കുവാന്‍ സ്പിഗ്‌മോ മാനോമീറ്റർ ഉപയോഗിക്കുന്നു.

■ 15 നും 35 നും മധ്യേപ്രായമുള്ളവര്‍ക്ക്‌ രക്തം ദാനം ചെയ്യാം. രക്തദാനത്തിന്റെ സമയത്ത്‌ 300 മില്ലി ലിറ്റർ രക്തമാണെടുക്കുന്നത്‌. ആരോഗ്യമുള്ള ഒരാൾക്ക്‌ ഒരുവര്‍ഷം മുന്നോ, നാലോ തവണ രക്തം ദാനം ചെയ്യാം. ദാനംചെയ്ത രക്തം 35 മുതല്‍ 42 വരെ ദിവസമേ ഉപയോഗിക്കാനാവൂ.

■ ലോകത്തില്‍ ഏറ്റവും കൂടുതലാളുകൾക്കുള്ള രക്തഗ്രൂപ്പാണ്‌ ഒ.പോസിറ്റീവ്. എ.ബി നെഗറ്റീവ്‌' ഏറ്റവും അപൂര്‍വവും. വളരെ കുറച്ച്‌ പേരില്‍ മാത്രംകണ്ടിട്ടുള്ള രക്തഗ്രൂപ്പാണ്‌ ബോംബെ ഗ്രൂപ്പ്‌”.

■ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാന്‍ രക്തബാങ്കുകളില്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ്‌ സോഡിയം സിട്രേറ്റ്‌.

■ രക്തബാങ്കുകളിൽ രക്തം സൂക്ഷിക്കുന്നത്‌ 4 ഡിഗ്രി സെല്‍ഷ്യയസിലാണ്‌.

■ അംഗീകാരം ലഭിച്ച ആദ്യത്തെ കൃത്രിമ രക്തമാണ്‌ “ഹീമോ പ്യൂവര്‍' (ദക്ഷിണാഫ്രിക്ക). മറ്റൊരു കൃത്രിമ രക്ത ഇനമാണ്‌ 'പോളിഹീം'.

■ രക്തത്തില്‍ അടങ്ങിയ ആന്‍റിജനുകളുടെ അടിസ്ഥാനത്തിലാണ്‌ രക്തഗ്രൂപ്പ്‌ നിർണയിക്കുന്നത്‌.

■ 'എ' രക്തഗ്രൂപ്പുള്ളവരുടെ രക്തത്തില്‍ ആന്‍റിജന്‍ 'എ' യും, ആന്‍റിബോഡി 'ബി' യും അടങ്ങിയിരിക്കുന്നു.

■ 'ബി' രക്തഗ്രൂപ്പുള്ളവര്‍ക്ക്‌ രക്തത്തില്‍ ആന്‍റിജന്‍ 'ബി' യും, ആന്‍റിബോഡി 'എ' യും ഉണ്ടാവും.

■ 'എബി' രക്തഗ്രൂപ്പുള്ളവരില്‍ എ, ബി, എന്നീ ആന്‍റിജനുകളുണ്ടാവും. എന്നാല്‍ പ്ലാസ്മയില്‍ ആന്‍റിബോഡി ഉണ്ടാവില്ല.

■ 'ഒ' രക്തഗ്രൂപ്പുകാരുടെ രക്തത്തില്‍ ആന്‍റിജനുകൾ ഉണ്ടാവില്ല. എ, ബി എന്നി ആന്‍റിബോഡികൾ ഉണ്ടാവും.

■ ആഹാര പദാര്‍ഥങ്ങൾ, ശ്വാസവാതകങ്ങൾ, വിസർജ്യവസ്തുക്കൾ എന്നിവ രക്തത്തിലൂടെ സംവഹണം ചെയ്യപ്പെടുന്നു.

■ മനുഷ്യന്റെ ഹൃദയത്തിന് നാല് അറകളുണ്ട്.

■ ധമനികളിലൂടെ രക്തം ശരീരത്തിന്റെ എല്ലാഭാഗത്തേക്കും എത്തുന്നു. സിരകൾ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്നു.

■ ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിനാവശ്യമായ വൈറ്റമിനുകളാണ്‌ വൈറ്റമിന്‍ --ബി12, ഫോളിക്‌ ആസിഡ്‌ എന്നിവ.

■ രക്തം കട്ടപിടിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്ന 'ഹീമോഫീലിയ' എന്ന രോഗം ഒരു പാരമ്പര്യരോഗമാണ്‌.

■ രക്തത്തിലെ പ്ലാസ്മാ പ്രോട്ടിനില്‍പ്പപെടുന്ന ആല്‍ബുമിനുകൾ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു.

■ പേശീകോശങ്ങളിലുള്ള “മയോഗ്ലോബിന്‍' ഹീമോഗ്ലോബിന്റെ മറ്റൊരു രൂപമാണ്‌.

■ ആരോഗ്യമുള്ള ഒരാളുടെ 100 മില്ലി രക്തത്തില്‍ 14.5 ഗ്രാം ഹീമോഗ്ലോബിന്‍ അടങ്ങിയിരിക്കുന്നു. (സ്ത്രീകളില്‍ 13.5 ഗ്രാം)

■ ഹിമോഗ്ഗോബിന്റെ അളവ്‌ കുറയുന്ന അവസ്ഥയാണ്‌ “അനീമിയ”. ഭക്ഷണത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതാണ്‌ ഇതിനു കാരണം.

■ ചുവന്ന രക്താണുക്കൾക്ക്‌ കരളിലോ, പ്ലീഹയിലോവെച്ച്‌ വിഘടനം സംഭവിച്ചുണ്ടാകുന്ന വര്‍ണവനസ്തുക്കളാണ്‌ ബിലിറൂബിന്‍, ബിലിവിര്‍ഡിന്‍ എന്നിവ.

■ ബിലിറൂബിന്റെ നിറം ചുമപ്പ്‌, ബിലിവിര്‍ഡിന്റേത് മഞ്ഞ, പിത്തരസത്തിലൂടെയാണ്‌ ഇവയെ പുറംതള്ളുന്നത്‌.

■ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ 80-120 mg/100 ml.

■ “നിശബ്ദ കൊലയാളി” (Silent Killer) എന്നറിയപ്പെടുന്ന രോഗം അമിത രക്തസമ്മര്‍ദം.

■ 'ക്രിസ്തുമസ്‌ രോഗം' എന്നും അറിയപ്പെടുന്നത് ഹീമോഫീലിയ.

■ ശുദ്ധരക്തം വഹിക്കുന്ന സിരയാണ്‌ ശ്വാസകോശ സിര (പൾമണറി സിര), അശുദ്ധരക്തം വഹിക്കുന്ന ധമനിയാണ്‌ ശ്വാസകോശധമനി.

■ മര്‍മമില്ലാത്ത മനുഷ്യരക്തകോശം ചുവന്ന രക്താണു.

■ മര്‍മത്തോടുകുടിയ ചുവന്ന രക്താണുവുള്ള ജീവി ഒട്ടകം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. രക്തസമ്മർദം അളക്കുന്ന ഉപകരണം - സ്ഫിഗ്മോമാനോമീറ്റർ 

2. മനുഷ്യന്റെ സാധാരണ രക്ത സമ്മർദ്ദം - 120/80

3. രക്തത്തിന് ചുവപ്പുനിറം നൽകുന്ന വസ്തു - ഹീമോഗ്ലോബിൻ

4. ലോകത്ത് ഏറ്റവും കൂടുതൽ പേരിൽ കാണപ്പെടുന്ന രക്ത ഗ്രൂപ്പ് -

5. ലോകത്ത് ഏറ്റവും കുറച്ചു പേരിൽ കാണപ്പെടുന്ന രക്ത ഗ്രൂപ്പ് - എ.ബി നെഗറ്റീവ്

6. ചുവന്ന രക്താണുക്കൾ എവിടെയാണ് രൂപം കൊള്ളുന്നത് - അസ്ഥിമജ്ജയിൽ

7. ഹീമറ്റൂറിയ എന്നാലെന്ത് - മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ

8. സാധാരണയായി കണ്ടുവരുന്ന പ്രധാന രക്തഗ്രൂപ്പുകളുടെ എണ്ണം - 4
 
9. ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ് -

10. ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ് - എ.ബി

11. ആന്റിബോഡികൾ ഉല്പാദിപ്പിക്കുന്ന രക്തകോശം - ശ്വേത രക്താണുക്കൾ

12. ഏറ്റവും ഉയർന്ന രക്ത സമ്മർദ്ദമുള്ള മൃഗം - ജിറാഫ് 

13. രോഗപ്രതിരോധശേഷി നൽകുന്ന രക്താണു - വെളുത്ത രക്താണു 

14. ഹീമോഫീലിയയുടെ പ്രധാന ലക്ഷണം - രക്തം കട്ട പിടിക്കാതിരിക്കൽ

15. ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത് - ശ്വേതരക്താണുക്കൾ

16. മനുഷ്യപിണ്ഡത്തിന്റെ എത്ര ശതമാനമാണ് രക്തം - 8

17. ഏതു രോഗമാണ് ലുക്കീമിയ എന്നറിയപ്പെടുന്നത് - രക്താർബുദം

18. മനുഷ്യശരീരത്തിൽ രക്തം കട്ട പിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ് - കരൾ

19. രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകം - പ്ലേറ്റ്‌ലെറ്റുകൾ

20. ഏറ്റവും വിരളമായ രക്തഗ്രൂപ് - എ.ബി ഗ്രൂപ്പ്

21. രക്തത്തെക്കുറിച്ചുള്ള പഠനം - ഹീമറ്റോളജി

22. രക്തം കട്ടപിടിക്കാതാകുന്ന രോഗം - ഹീമോഫീലിയ

23. രക്തസമ്മർദം കുറഞ്ഞ അവസ്ഥ - ഹൈപ്പോടെൻഷൻ

24. രക്തസംചരണം (ബ്ലഡ് ട്രാൻസ്ഫ്യൂഷൻ) കണ്ടുപിടിച്ചത് - ജീൻ ബാപ്റ്റിസ്റ്റ ഡെനിസ്

25. രക്തചംക്രമണം കണ്ടുപിടിച്ചത് - വില്യം ഹാർവി

26. വെളുത്ത രക്താണുക്കളുടെ പരമാവധി ആയുസ്സ് എത്ര ദിവസമാണ് - 15

27. മർമത്തോടുകൂടിയ ചുവന്ന രക്താണുക്കൾ ഉള്ള ജീവികളാണ് - ഒട്ടകവും ലാമയും

28. ശരീരത്തിലെ ഭടൻമാർ എന്നറിയപ്പെടുന്നത് - വെളുത്ത രക്താണുക്കൾ

29. മനുഷ്യശരീരത്തിലെ രക്തത്തിന്റെ ശരാശരി അളവ് - അഞ്ച് ലിറ്റർ

30. ചുവന്നരക്താണുക്കളുടെ കുറവ് ഏതവസ്ഥയ്ക്ക് കാരണമാകുന്നു - അനീമിയ

31. ചുവന്നരക്താണുക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന അവസ്ഥ - പോളിസൈത്തീമിയ

32. മനുഷ്യരക്തത്തിൽ ഓക്സിജൻ വഹിച്ചുകൊണ്ടുപോകുന്ന ഘടകം - ഹീമോഗ്ലോബിൻ

33. ജീവന്റെ നദി എന്നറിയപ്പെടുന്നത് - രക്തം

34. രക്താർബുദത്തിന് വൈദ്യശാസ്ത്രനാമം - ലുക്കീമിയ

35. രക്തപര്യയനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ - അഡ്രിനാലിൻ

36. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗം - ടെറ്റനി

37. ഹൈപ്പോഗ്ളൈസീമിയ എന്നാൽ - രക്തത്തിൽ പഞ്ചസാര കുറയുന്ന അവസ്ഥ

38. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് - എ.ബി ഗ്രൂപ്പ്

39. സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് - ഒ ഗ്രൂപ്പ്

40. പാറ്റയുടെ രക്തത്തിന്റെ നിറം - നിറമില്ല

41. എരിത്രോസൈറ്റ്‌സ് എന്നറിയപ്പെടുന്നത് - ചുവന്നരക്താണുക്കൾ

42. ശുദ്ധരക്തക്കുഴലുകളിൽ മരുന്നു കുത്തിവച്ചശേഷം എടുക്കുന്ന എക്സ്റേ - ആൻജിയോഗ്രാം

43. രക്തസമ്മർദം നിയന്ത്രിക്കുന്ന ഹോർമോൺ - അഡ്രിനാലിൻ

44. ഏതിന്റെ സാന്നിധ്യംമൂലമാണ് ശരീരത്തിലെ രക്തം കട്ടപിടിക്കാത്തത് - ഹെപ്പാരിൻ

45. ലൂക്കോസൈറ്റ്സ് എന്നറിയപ്പെടുന്നത് - വെളുത്തരക്താണുക്കൾ

46. മുറിവിലെ രക്തം  കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ - വിറ്റാമിൻ കെ

47. അശുദ്ധരക്തം വഹിക്കുന്ന ഒരേയൊരു ധമനി - പൾമണറി ധമനി

48. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര് - കാൾ ലാന്റ് സ്റ്റൈയിനർ

49. ഏറ്റവും വലുപ്പമുള്ള ചുവന്ന രക്താണു ഉള്ള പക്ഷി - ഒട്ടകപ്പക്ഷി

50. ശുദ്ധരക്തം വഹിക്കുന്ന ഒരേയൊരുസിര - പൾമണറി സിര

51. ചുവന്ന രക്താണുക്കളുടെ ആയുസ്സ് - 120 ദിവസം

52. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീരഭാഗം - പ്ലീഹ (സ്പ്ലീൻ)

53. രക്തത്തിലെ ഗ്ലുക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോൺ - ഇൻസുലിൻ

54. രക്തത്തിലെ വർണകം - ഹീമോഗ്ലോബിൻ

55. രക്തത്തിന്റെ പി.എച്ച് മൂല്യം - 7.4

56. രക്തത്തിന്റെ ദ്രാവക ഭാഗം - പ്ലാസ്മ

57. ശ്വേത രക്താണുക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന അവസ്ഥ - ലുക്കീമിയ (രക്താർബുദം)

58. ശ്വേത രക്താണുക്കളുടെ എണ്ണം കുറയുന്ന അവസ്ഥ - ലുക്കോപീനിയ

59. രക്താർബുദത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യം - ശവംനാറി

60. വെളുത്ത രക്താണുക്കൾ കൂടുതലുണ്ടാകുന്ന അവസ്ഥ - ലുക്കീമിയ

61. രക്തത്തിലെ അമോണിയ യൂറിയ ആക്കി മാറ്റപ്പെടുന്നത്ത് എവിടെയാണ് - കരൾ

62. ഉറങ്ങുന്ന ഒരാളുടെ രക്ത സമ്മർദ്ദം - കുറയുന്നു

63. അണലിവിഷം ബാധിക്കുന്ന ശരീരവ്യൂഹം - രക്തപര്യയന വ്യവസ്ഥ

64. ശരീരത്തിൽ രക്തകോശങ്ങൾ നിർമിക്കുന്നതെവിടെ - മജ്ജയിൽ

65. അധികമുള്ള ഗ്ലൂക്കോസ് ശരീരത്തിൽ സംഭരിക്കാൻ കഴിയാത്ത അവസ്ഥ - പ്രമേഹം

Post a Comment

Previous Post Next Post