കണ്ണ്

കണ്ണ് (Eye)

■ കണ്ണില്‍ പ്രതിബിംബം രൂപപ്പെടുന്നത്‌ ദൃഷ്ടിപടലത്തിലാണ്‌ (റെറ്റിന). നേത്രഗോളത്തിന്‌ ആകൃതി നല്‍കുന്നത്‌ ദൃഢപടലം (sclera).

■ ചിവീടുകൾ ശബ്ദവീചികൾ സ്വീകരിക്കുന്നത്‌ കാലിലുള്ള സുഷിരങ്ങളിലുടെയാണ്‌. ബാഹ്യകര്‍ണമില്ലെങ്കിലും, പാമ്പുകൾക്ക്‌ ശബ്ദവീചികളെ തിരിച്ചറിയാനുള്ള കര്‍ണഭാഗമുണ്ട്‌. ഷഡ്പദങ്ങൾ സംയുക്ത നേത്രങ്ങളുള്ളവയാണ്‌. ഇവയുടെ നേത്രം, ഒട്ടേറെ ലെന്‍സുകൾ കൂടിച്ചേര്‍ന്നുള്ളതാണ്‌.

■ മനുഷ്യനേത്രങ്ങൾക്ക്‌ കാണാനാവാത്ത അൾട്രാവയലറ്റ്‌ പ്രകാശം തേനീച്ചകൾക്ക്‌ തിരിച്ചറിയാനാവും. അൾട്രാവയലറ്റ്‌, ഇന്‍ഫ്രാറെഡ്‌ പ്രകാശങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന ജീവിയാണ്‌ കോമ്മണ്‍ ഗോഠംഡ്‌ ഫിഷ്‌.

■ പ്രായം കൂടുംതോറും കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറയുന്നു. ഇതാണ്‌ 'പ്രസ്ബയോപിയ'.

■ പ്രായം കൂടുന്നതിന്റെ ഫലമായി, കണ്ണിന്റെ ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെടുന്നതാണ്‌ “തിമിരം' (cataract). തിമിര ശസ്ത്രക്രിയയിലൂടെ, പ്രവര്‍ത്തനരഹിതമായ ലെന്‍സ്‌ നീക്കം ചെയ്ത്‌ പുതിയ ക്രിത്രിമ ലെന്‍സ്‌ വച്ചുപിടിപ്പിക്കുന്നു.

■ നേത്രഗോളത്തിന്റെ നീളം വര്‍ധിക്കുന്നതിനാലാണ് ഹ്രസ്വദൃഷ്ടി (myopia) ഉണ്ടാവുന്നത്‌. ദീര്‍ഘദ്ദഷ്ടിക്കു കാരണം (hypermetropia) നേത്രഗോളത്തിന്റെ നീളം കുറയുന്നതാണ്‌.

■ കോര്‍ണിയ, നേത്ര ലെന്‍സ്‌ തുടങ്ങിയവയുടെ വക്രതയില്‍ ഉണ്ടാകുന്ന വൈകല്യഫലമായി, വസ്തുവിന്റെ പൂര്‍ണമല്ലാത്തതും കൃത്യതയില്ലാത്തതുമായ പ്രതിബിംബം രൂപപ്പെടുന്നതാണ്‌ 'അസ്റ്റിഗ്മാറ്റിസം'.

■ ഹ്രസ്വദൃഷ്ടിയുള്ളവര്‍ക്ക്‌ ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാനാവില്ല; അടുത്തുള്ള വസ്തുക്കളെ കാണാനാവും. ഇക്കൂട്ടരില്‍, വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയ്ക്കു മുന്നില്‍ പതിക്കുന്നു. ബൈ കോണ്‍കേവ്‌ ലെന്‍സ്‌ (അവതല ലെന്‍സ്‌) ഉപയോഗിച്ച്‌ ഈ ന്യൂനത പരിഹരിക്കാം.

■ ദീര്‍ഘദൃഷ്ടിയുള്ളവരില്‍ പ്രതിബിംബം റെറ്റിനയ്ക്കു പിറകില്‍ പതിക്കുന്നു. ഇക്കൂട്ടര്‍ക്ക്‌ ദൂരെയുള്ളവയെ വ്യക്തമായി കാണാം; അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാനാവില്ല. ബൈ കോണ്‍വെക്സ്‌ ലെന്‍സുപയോഗിച്ച്‌ ഈ ന്യൂനത പരിഹരിക്കാം.

■ 'അസ്റ്റിഗ്മാറ്റിസം' (വിഷമദൃഷ്ടി) പരിഹരിക്കാൻ സിലിണ്ടറിക്കൽ ലെന്‍സുപയോഗിക്കുന്നു.

■ ദൃഷ്ടിപടലത്തിലാണ്‌ പ്രകാശഗ്രാഹികളായ റോഡു കോശങ്ങളും കോണ്‍ കോശങ്ങളുമുള്ളത്‌.

■ റോഡ്‌ കോശങ്ങൾ മങ്ങിയ പ്രകാശത്തിലാണ്‌ ഉദ്ദീപിപ്പിക്കപ്പെടുന്നത്‌. ഇത്‌ മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്നു.

■ കോണ്‍ കോശകങ്ങൾ തീവ്രപ്രകാശത്തിലാണ്‌ ഉദ്ദീപിപ്പിക്കപ്പെടുന്നത്‌. നിറങ്ങൾ തിരിച്ചറിയാനും തീവ്രപ്രകാശത്തില്‍ വസ്തുക്കളെ കാണാനും കോണ്‍കോശങ്ങൾ സഹായിക്കുന്നു.

■ റോഡ്‌ കോശങ്ങളില്‍ കാണുന്ന വര്‍ണവസ്തുവാണ്‌ റൊഡോപ്സിന്‍'.

■ പ്രാഥമിക വര്‍ണങ്ങളായ നീല, പച്ച, ചുവപ്പ്‌ എന്നിവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്‌ കോണ്‍കോശങ്ങളിലെ 'അയഡോപ്സിന്‍' എന്ന വര്‍ണ വസ്തുവാണ്‌. വര്‍ണാന്ധതയ്ക്കു കാരണമാകുന്നതും അയഡോപ്സിനു സംഭവിക്കുന്ന തകരാറാണ്‌.

■ കോണ്‍കോശങ്ങളുടെ അപര്യപ്തത മൂലമാണ്‌ മൂങ്ങയ്ക്ക്‌ പകല്‍ കണ്ണുകാണാത്തത്‌. റോഡ് കോശങ്ങൾ കുടുതലുള്ളതിനാല്‍ രാത്രികാഴ്ച കൂടുതലാണ്‌.

■ പക്ഷികളില്‍ റോഡുകോശങ്ങൾ തീരെ കുറവാണ്‌.

■ നായ, പുച്ച എന്നിവയുടെ കണ്ണുകൾ രാത്രിയില്‍ തിളങ്ങാന്‍ കാരണം, കണ്ണിന്റെ പിന്‍ഭാഗത്തായി കാണപ്പെടുന്ന 'ടപീറ്റം' എന്ന പ്രതിഫലന ശേഷിയുള്ള പാളി മൂലമാണ്‌.

■ ദൃഷ്ടിപടലത്തിന്റെ മധ്യഭാഗത്തായി കാണുന്ന പീതബിന്ദുവില്‍ കോണ്‍കോശങ്ങൾ കുടുതലാണ്‌. കണ്ണിലെ ഏറ്റവും കാഴചശക്തിയുള്ള ഭാഗമാണിത്‌.

■ കാഴ്ചയെന്ന അനുഭവം യാഥാര്‍ഥ്യമാക്കുന്ന മസ്തിഷ്‌ക ഭാഗമാണ്‌ സെറിബ്രം.

■ കോങ്കണ്ണ്‌ (squint) ദ്വിനേത്രങ്ങളുടെ സമന്വിത ചലനം സാധ്യമാവാത്തതിനാലാണ്‌ സംഭവിക്കുന്നത്‌.

■ നേത്രഗോളത്തിലെ മര്‍ദവര്‍ധനയാണ്‌ 'ഗ്ലോക്കോമ' രോഗത്തിന്‌ (glaucoma) കാരണം. മര്‍ദം വര്‍ധിക്കുന്നതിനാല്‍ കോര്‍ണിയയുടെ വക്രതയില്‍ മാറ്റം വരുന്നു. കണ്ണുകളില്‍ വേദനയും ദീപങ്ങൾക്കു ചുറ്റും വര്‍ണവലയങ്ങളും അനുഭവപ്പെടുകയും ചെയ്യുന്നതാണീ രോഗാവസ്ഥ.

■ നേത്രാവരണത്തിനുണ്ടാകുന്ന അണുബാധയാണ്‌ ചെങ്കണ്ണ്‌ (conjunctivitis).

■ കണ്ണ്‌ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു‌ ഉപയോഗിക്കുന്ന നേത്രഭാഗമാണ്‌ കോര്‍ണിയ. കേടുവന്ന കോര്‍ണിയ മാറ്റി തല്‍സ്ഥാനത്ത്‌ പ്രവര്‍ത്തനക്ഷമമായ കോര്‍ണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ്‌ 'കെരാറ്റോപ്ലാസ്റ്റി' (keratoplasty).

■ കണ്ണുനീരിലടങ്ങിയിരിക്കുന്ന അണുനാശക രാസാഗ്നിയാണ്‌ 'ലൈസോസൈം'. 'എക്സിമ' രോഗം ബാധിക്കുന്നത്‌ കണ്ണിനെയാണ്‌.

■ വ്യക്തമായ കാഴ്ചക്കുള്ള ശരിയായ അകലം 25 സെന്‍റീമീറ്റര്‍.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ - വിറ്റാമിൻ എ

2. കണ്ണിനകത്ത് അസാമാന്യമർദ്ദമുളവാക്കുന്ന വൈകല്യം - ഗ്ലോക്കോമ

3. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത് - അസ്റ്റിക്മാറ്റിസം

4. ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ - കണ്ണ്

5. കണ്ണുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ - ഒഫ്താൽമോളജി

6. തിമിരം കണ്ണിന്റെ ഏത് ഭാഗത്തെ ബാധിക്കുന്ന രോഗമാണ് - ലെൻസ്

7. ഏറ്റവും വലിയ കണ്ണുള്ള ജീവി - ഭീമൻ കണവ

8. കരയാതെ കണ്ണീരൊഴുക്കുന്ന ജീവി - സീൽ

9. കരയിലെ കശേരുകികളിൽ ഏറ്റവും വലിയ കണ്ണുള്ള ജീവി - ഒട്ടകപ്പക്ഷി

10. ഹൈപ്പർമൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് - കണ്ണ്

11. കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം - ലൈസോസൈം

12. കണ്ണുനീർ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി - ലാക്രിമൽ ഗ്രന്ഥി

13. തലച്ചോറിനേക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി - ഒട്ടകപ്പക്ഷി

14. ടി.വി.സ്‌ക്രീനിൽ ചലിക്കുന്ന ദൃശ്യങ്ങൾ കാണാൻ കഴിയുന്നത് കണ്ണിന്റെ ഏതു പ്രത്യേകതമൂലമാണ് - സമഞ്ജനക്ഷമത

15. കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിനേതാണ് - വിറ്റാമിൻ എ

16. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത് - വിറ്റാമിൻ എ

17. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്റെ ശാസ്ത്രനാമം - ഹൈപ്പർമെട്രോപ്പിയ

18. മനുഷ്യനേത്രത്തിൽ നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾക്ക് പറയുന്ന പേര് - കോൺ കോശങ്ങൾ

19. മനുഷ്യനേത്രത്തിൽ പ്രതിബിംബം ഉണ്ടാക്കുന്ന സ്ഥലം - റെറ്റിന

20. ഇന്ത്യയിലെ ആദ്യത്തെ നേത്രബാങ്ക് സ്ഥാപിതമായ നഗരം - കൊൽക്കത്ത

21. നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം - കോർണിയ

22. നേത്രത്തിന്റെ വ്യാസം - 2.5 സെ.മീ

23. കാഴ്ച കൊണ്ടല്ലാതെ വഴിയറിയുന്ന സസ്തനി - വവ്വാൽ

24. മനുഷ്യന് വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം (നികട ബിന്ദു) എത്ര സെന്റിമീറ്ററാണ് - 25

25. കാഴ്ച ഇല്ലാത്തവർ എഴുതാൻ ഉപയോഗിക്കുന്ന ലിപി - ബ്രയ്ൽ

26. 'സ്നെല്ലൻസ് ചാർട്ട്' എന്ത് പരിശോധിക്കാൻ ഉപയോഗിക്കുന്നു - കാഴ്ച ശക്തി

27. ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്ന ശരീരഭാഗം - കണ്ണ്

0 Comments