ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ്‌ റിസർച്ച്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ്‌ റിസർച്ച് (ICAR-Indian Institute of Pulses Research (IIPR))

പയറുവർഗങ്ങളെക്കുറിച്ച് പഠിക്കാനായി ലോകമെമ്പാടും ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ അത്തരത്തിലുള്ള ഏറ്റവും പ്രശസ്തമായ സ്ഥാപനമാണ് ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ്‌ റിസർച്ച്. ഒരു ഐ.സി.എ.ആർ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ്‌ റിസർച്ച്. പയറുവർഗങ്ങളുടെ ഉത്പാദനം, പുതിയ ഇനങ്ങളുടെ കണ്ടെത്തൽ, രോഗപ്രതിരോധം, സംസ്കരണം തുടങ്ങിയവയിലൊക്കെ ഗവേഷണം നടത്തുന്ന ലോകനിലവാരത്തിലുള്ള സ്ഥാപനമാണ് IIPR. കർഷകർക്കും വിദ്യാർഥികൾക്കുമുള്ള പരിശീലന പരിപാടികൾ, പയർവർഗ മ്യൂസിയം, ഡേറ്റാ ബാങ്ക്, കാലാവസ്ഥ കേന്ദ്രം, ഫാം ഹൗസ് തുടങ്ങിയവയൊക്കെ ഇവിടെയുണ്ട്. കൂടാതെ ഉജ്വൽ, ശുഭ്ര എന്നീ കടലയിനങ്ങളും ആദർശ്, വികാസ്, പ്രകാശ് എന്നീ പയറിനങ്ങളുമൊക്കെ ഈ സ്ഥാപനത്തിന്റെ സംഭാവനകളാണ്.

Post a Comment

Previous Post Next Post