ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച്

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR)

'ഇംപീരിയൽ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച്' എന്നായിരുന്നു ICARന്റെ പൂർവ നാമം. 1929 ജൂലൈ 16ന് ന്യൂഡൽഹി ആസ്ഥാനമായി സ്ഥാപിതമായി. മിനിസ്ട്രി ഓഫ് അഗ്രികൾച്ചറിന്റെ കീഴിലാണ് ICAR പ്രവർത്തിക്കുന്നത്. രാജ്യത്തുടനീളം ഹോർട്ടികൾച്ചർ, ഫിഷറീസ്, ആനിമൽ സയൻസ് എന്നിവയുൾപ്പെടെ കാർഷിക മേഖലയിലെ ഗവേഷണവും വിദ്യാഭ്യാസവും ഏകോപിക്കുന്നതിനും നയിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പരമോന്നത സ്ഥാപനമാണ് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR). 113 ICAR ഇൻസ്റ്റിറ്റ്യൂട്ടുകളും 74 കാർഷിക സർവകലാശാലകളുമായി രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ഇത് ലോകത്തിലെ ഏറ്റവും വലിയ ദേശീയ കാർഷിക ഗവേഷണ സംവിധാനങ്ങളിലൊന്നാണ്. ഭക്ഷ്യ ധാന്യങ്ങൾ, പൂന്തോട്ടവിളകൾ, മത്സ്യം, പാൽ, മുട്ട എന്നിവയുടെ ഉത്പാദനം വർധിപ്പിക്കാനുള്ള ഗവേഷണ - സാങ്കേതിക വികസനത്തിലൂടെ ഇന്ത്യയിൽ ഹരിത വിപ്ലവത്തിനും കാർഷിക വികസനത്തിനും ICAR തുടക്കമിട്ടു.

PSC ചോദ്യങ്ങൾ

1. ICAR രൂപം കൊണ്ടത് - 1929 ജൂലൈ 16 

2. ICARന്റെ പ്രസിഡന്റ് - കേന്ദ്ര കൃഷിവകുപ്പ് മന്ത്രി 

3. രൂപീകരണ സമയത്ത് ICAR അറിയപ്പെട്ടിരുന്ന പേര് - ഇംപീരിയൽ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച്

4. ICARന്റെ പൂർണരൂപം -  ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച്

5. ICARന്റെ നിലവിലെ ഡയറക്ടർ - Himanshu Pathak

6. ഇന്ത്യൻ ജേർണൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് എന്ന പ്രസിദ്ധീകരണം പുറത്തിറക്കുന്നത് - ICAR

7. ഇന്ത്യൻ ജേർണൽ ഓഫ് അനിമൽ റിസർച്ച് എന്ന പ്രസിദ്ധീകരണം പുറത്തിറക്കുന്നത് - ICAR

Post a Comment

Previous Post Next Post