അയോണുകൾ

അയോണുകൾ (Ions)

ചാർജ്ജുള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് അയോണുകൾ എന്നാണ്. പോസിറ്റീവ് ചാർജുള്ള അയോണുകളെ കാറ്റയോൺ എന്നും നെഗറ്റീവ് ചാർജുള്ള അയോണുകളെ ആനയോൺ എന്നും പറയുന്നു. രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ലോഹങ്ങൾ ഒരു ഇലക്ട്രോണിനെ വിട്ടുകൊടുത്ത് പോസിറ്റീവ് ചാർജ്ജുള്ള കാറ്റയോണുകൾ ആയി മാറുന്നു. എന്നാൽ രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ അലോഹങ്ങൾ ഒരു ഇലക്ട്രോണിനെ സ്വീകരിച്ചുകൊണ്ട് നെഗറ്റീവ് ചാർജ്ജുള്ള ആനയോണുകൾ ആയി മാറുന്നു. കാറ്റയോണുകളും ആനയോണുകളും പരസ്പരം ആകർഷിച്ച് ഉണ്ടാകുന്ന മിശ്രിതമാണ് ലവണങ്ങൾ. 

PSC ചോദ്യങ്ങൾ 

1. ഒരു ആറ്റം ഇലക്ട്രോണുകൾ നഷ്ടപ്പെടുത്തിയാൽ ഉണ്ടാകുന്ന ചാർജ് - പോസിറ്റീവ് ചാർജ്

2. ഒരു ആറ്റം ഇലക്ട്രോണുകൾ സ്വീകരിച്ചാൽ ഉണ്ടാകുന്ന ചാർജ് - നെഗറ്റീവ് ചാർജ്

3. ചാർജ്ജുള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് - അയോണുകൾ 

4. പോസിറ്റീവ് ചാർജുള്ള അയോൺ - കാറ്റയോൺ

5. നെഗറ്റീവ് ചാർജുള്ള അയോൺ - ആനയോൺ 

6. കാറ്റയോണുകളും ആനയോണുകളും പരസ്പരം ആകർഷിച്ച് ഉണ്ടാകുന്ന മിശ്രിതം - ലവണങ്ങൾ

Post a Comment

Previous Post Next Post