ആദർശ വാതക നിയമം

ആദർശ വാതക നിയമം (Ideal Gas Equation)

വാതകങ്ങളുടെ മർദ്ദം, ഊഷ്മാവ്, വ്യാപ്തം എന്നിവ തമ്മിലുള്ള ബന്ധത്തെ കൂട്ടിയിണക്കുന്ന പ്രസിദ്ധമായ സമവാക്യമാണ് 'ഐഡിയൽ ഗ്യാസ് ഇക്വേഷൻ' അഥവാ 'ആദർശ വാതക നിയമം'. ആദർശ വാതകം എന്നത് ഒരു സങ്കൽപ്പമാണ്. ആദർശ വാതകത്തിൽ തന്മാത്രകൾ തമ്മിൽ യാതൊരു വിധത്തിലുമുള്ള ആകർഷണ ബലവുമില്ല. ബോയിലിന്റെയും ചാൾസിന്റെയും അവഗാഡ്രോയുടെയും നിയമങ്ങളെ ചേർത്ത് 1834ൽ എമിൽ ക്ലാപെറോൺ എന്ന ശാസ്ത്രജ്ഞൻ ഈ സമവാക്യത്തിന് രൂപം നൽകി. PV = nRT എന്നാണ് ഈ സമവാക്യത്തിന്റെ പൂർണരൂപം. P മർദ്ദത്തെയും, V വ്യാപ്തത്തെയും, n വാതകതന്മാത്രകളുടെ 'മോൾ' യൂണിറ്റിലുള്ള അളവിനെയും T ഊഷ്മാവിനെയും സൂചിപ്പിക്കുന്നു. R ഒരു സ്ഥിരസംഖ്യയാണ്. R സാർവത്രിക വാതക സ്ഥിരാങ്കമായി (Universal Gas Constant) അറിയപ്പെടുന്നു. വാതകങ്ങളുടെ പഠനത്തിൽ ഏറെ പ്രധാനപ്പെട്ട സമവാക്യമാണിത്. ഒരു നിശ്ചിത അളവ് ആദർശവാതകത്തിന്റെ മർദ്ദം, വ്യാപ്തം, താപനില എന്നിവ യഥാക്രമം P1, V1, T1  എന്നിവയിൽ നിന്ന് P2, V2, Tഎന്നിവയിലേക്ക് മാറിയാൽ ആദർശ വാതക സമവാക്യമനുസരിച്ച് P1V1/T1 = P2V2/T2. ഇത് സംയോജിത വാതക നിയമം (Combined gas law) എന്നറിയപ്പെടുന്നു.

PSC ചോദ്യങ്ങൾ 

1. ഏതു സാഹചര്യത്തിലും ബോയിൽ നിയമം, ചാൾസ് നിയമം, അവഗാഡ്രോ നിയമം എന്നിവ കൃത്യമായി അനുസരിക്കുന്ന വാതകത്തെ വിളിക്കുന്നത് - ആദർശ വാതകം (Ideal Gas)

2. ബോയിൽ നിയമം, ചാൾസ് നിയമം, അവഗാഡ്രോ നിയമം എന്നിവ സംയോജിപ്പിക്കുമ്പോൾ ലഭിക്കുന്നത് - ആദർശ വാതക സമവാക്യം

Post a Comment

Previous Post Next Post