ജർമേനിയം

ജർമേനിയം (Germanium)

പതിനാലാം ഗ്രൂപ്പിൽ പെടുന്ന മൂലകമാണ് ജർമേനിയം. വെള്ളിനിറം കലർന്ന ചാരനിറമുള്ള മൂലകമാണിത്. ജർമനി എന്ന രാജ്യത്തിന്റെ പേരിൽ നിന്നാണ് മൂലകത്തിനു ജർമേനിയം എന്ന പേരു ലഭിച്ചത്. ഇത് പ്രകൃതിയിൽ വളരെ കുറഞ്ഞ തോതിലേ കാണപ്പെടുന്നുള്ളൂ. ജർമേനിയത്തിന്റെ അയിരാണ് ജർമേനൈറ്റ്. അർധചാലകങ്ങളുടെ നിർമാണത്തിൽ ജർമേനിയം ഉപയോഗിക്കുന്നു. ആവർത്തനപ്പട്ടികയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്‌ ജര്‍മേനിയത്തിന്റെ കണ്ടുപിടുത്തം. കാരണം, മെന്‍ഡലിയേവ്‌ പ്രവചിച്ച മൂലകങ്ങളിലൊന്നായിരുന്നു ഇത്‌. 1886-ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞനായിരുന്ന ക്ലമന്‍സ്‌ വിന്‍ക്ലര്‍ ജര്‍മേനിയത്തെ കണ്ടെത്തിയപ്പോള്‍ മെന്‍റലിയേവിന്റെ നിഗമനങ്ങള്‍ ശരിയായിരുന്നു എന്ന്‌ ശാസ്ത്രലോകത്തിന്‌ മനസ്സിലായി.

PSC ചോദ്യങ്ങൾ 

1. ജർമേനിയത്തിന്റെ പ്രതീകം - Ge 

2. ജർമേനിയത്തിന്റെ അറ്റോമിക് നമ്പർ - 32 

3. ജർമേനിയത്തിന്റെ അറ്റോമിക് മാസ് - 72.61 

4. ജർമനി എന്ന പേരുമായി ബന്ധപ്പെട്ട മൂലകം - ജർമേനിയം

5. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപലോഹങ്ങൾ - ജർമേനിയം, സിലിക്കൺ 

6. അറ്റോമിക് നമ്പർ 32 ഉള്ള ഈ ഉപലോഹത്തെ ക്ലെമൻസ് വിൻക്ലർ ആണ് കണ്ടെത്തിയത്. ഏതാണീ ഉപലോഹം - ജർമേനിയം

7. ജർമേനിയം കണ്ടുപിടിച്ചത് - ക്ലെമൻസ് വിൻക്ലർ

8. ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന അർധചാലകം - ജർമേനിയം

9. വജ്രത്തിനുസമാനമായ പരല്‍ഘടനയുള്ള മൂലകം - ജര്‍മേനിയം

Post a Comment

Previous Post Next Post