ഓക്സിജന്‍

ഓക്സിജന്‍ (Oxygen)

ഇത്തിരിക്കുഞ്ഞനായ ഒരു ബാക്ടീരിയ ആണ് സയനോബാക്ടീരിയ. നാമെല്ലാം ഭൂമിയിൽ ജീവിക്കുന്നതിന് സത്യത്തിൽ നന്ദി പറയേണ്ടത് ഈ ബാക്ടീരിയയോടാണ്. കാരണം, കാർബൺ ഡയോക്‌സൈഡ് ശ്വസിച്ച് ഓക്സിജൻ പുറത്തുവിടുന്ന ഈ ജീവിയാണ് ഭൂമിയിൽ ജീവവാതകമായ ഓക്സിജൻ നിറച്ചതത്രേ! പീരിയോഡിക് ടേബിളിലെ എട്ടാമത്തെ മൂലകമാണ് ഓക്സിജൻ. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകങ്ങളിൽ മൂന്നാം സ്ഥാനമാണ് ഓക്സിജന്. 230 - 240 കോടി വർഷങ്ങൾക്കു മുൻപാണ് ഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്സിജൻ നിറഞ്ഞതെന്ന് കരുതുന്നു. എല്ലാ ജീവികളുടെയും നിലനിൽപിന് കാരണം ഈ വാതകം തന്നെ.

1608 ൽ കൊർണേലിയൂസ് ഡ്രെബൽ എന്ന ഡച്ച് ഗവേഷകൻ പൊട്ടാസ്യം നൈട്രേറ്റ് ചൂടാക്കി ഓക്സിജൻ ഉണ്ടാക്കി. പക്ഷേ, ഈ വാതകം ഏതാണെന്ന് അദ്ദേഹത്തിന് മനസിലായില്ല. ഏതാണ്ട് നൂറ് വർഷങ്ങൾക്ക് ശേഷം മൂന്നുപേർ ഒരേ സമയത്ത് ഓക്സിജൻ കണ്ടെത്തി. അതിൽ പ്രധാനിയായിരുന്നു ജോസഫ് പ്രീസ്റ്റ്ലി. 1774 ൽ അദ്ദേഹം തന്റെ കണ്ടെത്തൽ ശാസ്ത്രലോകത്തെ അറിയിച്ചു. എന്നാൽ 1771 ൽത്തന്നെ കാൾ വില്യം ഷീലി എന്ന ശാസ്ത്രജ്ഞൻ ഓക്സിജൻ കണ്ടെത്തിയിരുന്നു. ആ വിവരം പ്രസിദ്ധപ്പെടുത്താൻ വൈകിയെന്നു മാത്രം. ആന്റൺ ലാവോസിയെയും ഓക്സിജന്റെ പിന്നാലെയുണ്ടായിരുന്നു. ഓക്‌സി, ജിനസ് എന്നീ ഗ്രീക്ക് വാക്കുകൾ ചേർത്ത് ഓക്സിജന് പേരിട്ടത് ഇദ്ദേഹമാണ്. 'ആസിഡ് ഉണ്ടാക്കുന്നത്' എന്നാണ് ഈ പേരിനർഥം.

PSC ചോദ്യങ്ങൾ 

1. ജീവവായു എന്നറിയപ്പെടുന്നത് - ഓക്സിജൻ

2. നിറമില്ലാത്ത വാതകമാണ് ഓക്സിജൻ. എന്നാൽ ദ്രാവകരൂപത്തിലുള്ള ഓക്സിജന് ഇളം നീലനിറമുണ്ടാകും.

3. വസ്തുക്കളെ കത്താൻ സഹായിക്കുന്ന വാതകമാണ് ഓക്സിജൻ.

4. ജീവികളുടെ ശരീരഭാരത്തിന്റെ മൂന്നിൽ രണ്ടും ഓക്സിജനാണ്.

5. സസ്യങ്ങൾ നടത്തുന്ന പ്രകാശസംസ്ലേഷണം വഴിയാണ് അന്തരീക്ഷത്തിൽ ഓക്സിജൻ എത്തുന്നത്.

6. ഭൂവൽക്കത്തിന്റെ ഭാരത്തിന്റെ പകുതിയും ഓക്സിജനാണ്.

7. ഭൂവല്കത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ

8. ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസം - ജ്വലനം 

9. ഭൂഗോളത്തിന്റെ 28% ഏത്‌ മൂലകമാണ്‌ - ഓക്സിജൻ

10. മുങ്ങല്‍ വിദഗ്ധര്‍ അക്വാലങ്സില്‍ ശ്വസനത്തിന്‌ ഉപയോഗിക്കുന്ന വാതകങ്ങളാണ്‌ ഓക്സിജനും ഹീലിയവും.

11. ഓക്സിജൻ വാതകം കണ്ടുപിടിച്ചതാര് - ജോസഫ്‌ പ്രീസ്റ്റ്ലി (1774)

12. ഓക്സിജന് പേര് നല്കിയ ശാസ്ത്രജ്ഞൻ - ലാവോസിയെ

13. ഓക്സിജൻ ദ്രാവകമായി മാറുന്ന താപനില - -183°C/-297°F

14. ഓക്സിജൻ ഖരമായി മാറുന്ന താപനില - -219°C/-362°F

15. ലാവോസിയര്‍ പേരു നല്‍കിയ വാതകം - ഓക്സിജൻ

16. റോക്കറ്റിൽ ഓക്സിഡൈസറായി ഉപയോഗിക്കുന്ന മൂലകം - ദ്രാവക ഓക്സിജൻ

17. ജലത്തെ വൈദ്യുത വിശ്ശേഷണം നടത്തിയാല്‍ കിട്ടുന്ന മൂലകങ്ങളാണ്‌ ഹൈഡ്രജനും ഓക്സിജനും.

18. ഹൈഡ്രജന്‍, ഹീലിയം എന്നിവ കഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ

19. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ

20. അന്തരീക്ഷവായുവില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം (20.8%) - ഓക്സിജൻ

21. ജീവജാലങ്ങള്‍ ശ്വസിക്കാന്‍ ഉപയോഗിക്കുന്ന വാതകം - ഓക്സിജൻ

22. ഭൂമിയുടെ പിണ്ഡത്തില്‍ രണ്ടാം സ്ഥാനത്തുള്ള മൂലകം - ഓക്സിജൻ

23. നിറം, മണം, രുചി എന്നിവയില്ലാത്ത വാതകം - ഓക്സിജൻ

24. പൊട്ടാസ്യം പെര്‍മാംഗനേറ്റ്‌ ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന വാതകം - ഓക്സിജൻ

25. ചന്ദ്രോപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം - ഓക്സിജൻ

26. മനുഷ്യരക്തത്തിലെ ഏതിനെയാണ്‌ ഹീമോഗ്ലോബിൻ വഹിക്കുന്നത്‌ - ഓക്സിജനെ

27. ഓസോണിലെ ഘടക ആറ്റങ്ങള്‍ ഏത്‌ മൂലകത്തിന്റെതാണ്‌ - ഓക്സിജന്റെ

28. ഭാരത്തിന്റെ അടിസ്ഥാനത്തില്‍ ശുദ്ധജലത്തിന്റെ 89 ശതമാനം ഏത്‌ മൂലകമാണ്‌ - ഓക്സിജൻ

29. ഓക്സിജന്റെ അറ്റോമിക് നമ്പർ - 8

30. ഫ്ളൂറിന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രോ നെഗറ്റിവിറ്റിയുള്ള മൂലകം - ഓക്സിജൻ

31. വ്യാവസായികമായി ഓക്സിജൻ നിർമ്മിക്കുന്ന പ്രക്രിയ - അംശികസ്വേദനം 

32. ഓക്സിജന്റെ പ്രധാന ഐസോടോപ്പുകൾ - ഓക്സിജൻ 16, ഓക്സിജൻ 17, ഓക്സിജൻ 18 

33. സ്‌കൂബാ ഡൈവിംഗ് നടത്തുന്നവർ പുറകിൽ ഓക്സിജൻ സിലിണ്ടർ പിടിപ്പിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാകും. വെള്ളത്തിനടിയിൽ ശ്വസിക്കാനുള്ള സംവിധാനമാണിത്. ഓക്സിജൻ ഇതിൽ നേരിട്ട് നിറയ്ക്കുകയല്ല ചെയ്യുന്നത്. ഓക്സിജൻ സമ്പന്നമായ വായുവാണ് സിലിണ്ടറിൽ സാധാരണ ഉണ്ടാകുക.

Post a Comment

Previous Post Next Post