അക്വാറീജിയ

അക്വാറീജിയ (Aqua Regia)

സ്വർണം അലിയുന്ന ദ്രാവകമാണ് അക്വാറീജിയ. ഗാഢ ഹൈഡ്രോ ക്ലോറിക് ആസിഡും നൈട്രിക് ആസിഡും ചേർത്താണ് ഇതു നിർമിക്കുന്നത്. ജാബിർ ഇബിൻ ഹയാൻ എന്ന അറബ് രസതന്ത്രജ്ഞനാണ് അക്വാറീജിയ കണ്ടുപിടിച്ചത്. സ്വർണം, പ്ലാറ്റിനം തുടങ്ങിയ കുലീനലോഹങ്ങൾ ലയിക്കുന്ന ലായിനിയാണ് അക്വാറീജിയ. അക്വാറീജിയയുമായി സമ്പർക്കം വരികയോ ശ്വസിക്കുകയോ ചെയ്യുന്നത് അപകടകരമാണ്. ത്വക്കിനും കണ്ണിനും ഗുരുതരമായ പരിക്ക്, പൊള്ളൽ എന്നിവയ്ക്ക് കാരണമാകുകയും വിഷപുക ശ്വസിക്കുന്നത് ശ്വാസകോശത്തിന് അപകടമുണ്ടാക്കുകയും ചെയ്യുന്നു. അക്വാറീജിയ ലായനിയിൽ ജൈവ വസ്തുക്കൾ ചേർക്കുന്നത് പൊട്ടിത്തെറിക്ക് കാരണമാകുന്നു. അക്വാറീജിയ നിറച്ച കുപ്പി ഒരിക്കലും സൂക്ഷിക്കാൻ പാടില്ല. അത് സ്‌ഫോടക സാധ്യത ഉണ്ടാക്കുന്നു. ഉപയോഗത്തിന് മുമ്പ് അക്വാറീജിയ ഫ്രഷ് ആക്കുകയും ഉപയോഗത്തിന് ശേഷം അധികമുള്ള അളവ് നിർവീര്യമാക്കുകയും വേണം.

PSC ചോദ്യങ്ങൾ 

1. നൈട്രിക് ആസിഡിന്റെയും (HNO3ഹൈഡ്രോക്ലോറിക് ആസിഡിന്റെയും (HCl) മിശ്രിതമാണ് - അക്വാറീജിയ

2. അക്വാറീജിയയിലെ നൈട്രിക് ആസിഡിന്റെയും ഹൈഡ്രോക്ലോറിക് ആസിഡിന്റെയും അനുപാതം - 1:3 റേഷ്യോ

3. അക്വാറീജിയ കണ്ടുപിടിച്ചത് - ജാബിർ ഇബിൻ ഹയാൻ 

4. അക്വാറീജിയയുടെ മോളിക്യുലർ ഫോർമുല - Cl3H4NO(നൈട്രോ ഹൈഡ്രോക്ലോറിക് ആസിഡ്)

5. അക്വാറീജിയ ലായനിയുടെ നിറം - മഞ്ഞ 

6. രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത് - അക്വാറീജിയ

7. കുലീനലോഹങ്ങൾ ലയിക്കുന്ന ലായിനി - അക്വാറീജിയ

8. സ്വർണവും പ്ലാറ്റിനവും ലയിക്കുന്ന ലായനി - അക്വാറീജിയ

9. അക്വാറീജിയയുടെ തന്മാത്രാ ഭാരം - 172.39

Post a Comment

Previous Post Next Post