കാർബൺ ഡൈ ഓക്സൈഡ്

കാർബൺ ഡൈ ഓക്സൈഡ് (Carbon Dioxide in Malayalam)

സസ്യങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വാതകം! കാർബൺ ഡയോക്‌സൈഡിനെ (CO2) അങ്ങനെ വിളിക്കാം. കാരണം, അവയ്ക്ക് ആഹാരമുണ്ടാക്കണമെങ്കിൽ ഈ വാതകം കൂടിയേ തീരു. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ വെള്ളവും വളവും ഉപയോഗിച്ച് കാർബൺ ഡയോക്‌സൈഡിന്റെ സാന്നിധ്യത്തിലാണ് സസ്യങ്ങൾ ഭക്ഷണമുണ്ടാക്കുന്നത്. ഇതിനെ പ്രകാശസംശ്ലേഷണം എന്ന് വിളിക്കുന്നു. സസ്യങ്ങളും ജന്തുക്കളും ശ്വസിക്കുമ്പോഴും ജൈവവസ്തുക്കൾ കത്തുമ്പോഴുമെല്ലാം കാർബൺ ഡയോക്‌സൈഡ് പുറത്തേക്കുവരുന്നു. അന്തരീക്ഷവായുവിലെ വാതകങ്ങളിൽ ആദ്യമായി തിരിച്ചറിഞ്ഞ വാതകമാണിത്. 1630 ൽ വാൻ ഹെൽമോണ്ട് എന്ന ശാസ്ത്രജ്ഞൻ, കത്തുന്ന വസ്തുക്കളിൽനിന്ന് ആദ്യമായി കാർബൺ ഡൈ ഓക്സൈഡിനെ ശേഖരിച്ചു. പക്ഷേ, അന്നത് ഏതു വാതകമാണെന്നോ അതിന്റെ പ്രത്യേകതകൾ എന്താണെന്നോ ഒന്നും ആർക്കും അറിയില്ലായിരുന്നു.

1754 ൽ ജോസഫ് ബ്ലാക്ക് ആണ് കാർബൺ ഡൈ ഓക്‌സൈഡിനെ തിരിച്ചറിഞ്ഞതെന്ന് പറഞ്ഞല്ലോ. 'ഫിക്‌സ്ഡ് എയർ' എന്ന് അദ്ദേഹം പേര് നൽകിയ ഈ വാതകം വായുവിനേക്കാൾ സാന്ദ്രത കൂടിയ ഒന്നാണെന്നും നാം ശ്വസിക്കുമ്പോൾ പുറത്തുവരുന്നത് ഇതേ വാതകമാണെന്നും അദ്ദേഹം കണ്ടെത്തി. പിന്നീട് വർഷങ്ങൾക്കു ശേഷമാണ് പ്രകാശസംശ്ലേഷണത്തിൽ കാർബൺ ഡയോക്‌സൈഡിനുള്ള പ്രാധാന്യം മനസ്സിലായത്. 1803 ൽ ജോൺ ഡാൽട്ടൺ ആണ് കാർബൺ ഡയോക്‌സൈഡിന്റെ ആറ്റമിക രഹസ്യം പുറത്തുകൊണ്ടുവന്നത്. ഒരു കാർബണും രണ്ടു ഓക്സിജനും ചേർന്ന തന്മാത്രയാണ് ഇതിനുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി. വാതകങ്ങളിൽ കാർബൺ ഡൈ ഓക്‌സൈഡ് ഇന്ന് വില്ലൻ സ്ഥാനത്താണ്. ഈ വാതകം ആഗോളതാപനത്തിന് കാരണമാകുന്നതാണ് കാരണം.

തീ കെടുത്തുന്ന വാതകമാണ് കാർബൺ ഡയോക്‌സൈഡ്. വൈദ്യുതി മൂലവും എണ്ണകൾ കത്തിയും ഉണ്ടാകുന്ന തീ കെടുത്താൻ ഈ വാതകം ഉപയോഗിക്കാറുണ്ട്. ഖരരൂപത്തിലുള്ള കാർബൺ ഡയോക്‌സൈഡിനെ ഡ്രൈ ഐസ് എന്നാണ് വിളിക്കുന്നത്. ഭക്ഷണവും മറ്റും തണുപ്പിച്ച് സൂക്ഷിക്കാൻ ഇത് ഉപയോഗിക്കുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ജോസഫ്‌ ബ്ലാക്ക്‌ 1754-ല്‍ കണ്ടുപിടിച്ച വാതകം - കാർബൺ ഡൈ ഓക്സൈഡ്

2. അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈഡിന്റെ അളവ് - 0.03 %

3. സോഡിയം ഫോസ്‌ഫേറ്റ്‌ നിര്‍മാണത്തിലെ ഉപോല്‍പന്നം - കാര്‍ബണ്‍ ഡയോക്സൈഡ്‌

4. ഹരിതഗൃഹ പ്രഭാവത്തിനു ഏറ്റവും കൂടുതല്‍ കാരണമായ വാതകം - കാർബൺ ഡൈ ഓക്സൈഡ്

5. തെളിഞ്ഞ ചുണ്ണാമ്പ്‌ വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകം - കാര്‍ബണ്‍ ഡയോക്സൈഡ്‌

6. ഏതിന്റെ ഖരാവസ്ഥയാണ്‌ ഡ്രൈ ഐസ്‌ - കാര്‍ബണ്‍ഡയോക്സൈഡ്‌

7. കാർഡ് ഐസ് എന്നറിയപ്പെടുന്നത് - ഡ്രൈ ഐസ്

8. കൂളിംഗ് ഏജന്റായി ഉപയോഗിക്കാറുള്ള പദാർത്ഥം - ഡ്രൈ ഐസ്

9. ആല്‍ക്കഹോള്‍ നിര്‍മാണത്തില്‍ ഉപോല്‍പന്നം - കാർബൺ ഡൈ ഓക്സൈഡ്

10. മനുഷ്യന്റെ നിശ്വാസവായുവിൽ ഭൂരിഭാഗവും അടങ്ങിയിരിക്കുന്ന വാതകം - കാര്‍ബണ്‍ഡയോക്സൈഡ്‌

11. സസ്യങ്ങള്‍ പ്രകാശസംശ്ലേഷണസമയത്ത്‌ ആഗിരണം ചെയ്യുന്ന വാതകം - കാർബൺ ഡൈ ഓക്സൈഡ്

12. കൃതിമ ശ്വാസോച്ഛാസം നൽകുന്നതിനായി ആശുപത്രികളിൽ ഉപയോഗിക്കാറുള്ള സിലിണ്ടറുകളിൽ 95% ഓക്സിജനും 5% കാർബൺ ഡയോക്‌സൈഡും അടങ്ങിയ വാതകം - കാർബൊജെൻ

13. ശുക്രന്റെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകം - കാര്‍ബണ്‍ഡയോക്സൈഡ്‌

14. കള്ള്‌ പുളിക്കുമ്പോള്‍ പതഞ്ഞുപൊന്തുന്ന വാതകം - കാർബൺ ഡൈഓക്സൈഡ്

15. മാവ് പുളിക്കുമ്പോള്‍ പുറത്തുവരുന്ന വാതകം - കാർബൺ ഡൈഓക്സൈഡ്

16. തീ അണയ്ക്കുവാൻ ഉപയോഗിക്കുന്ന വാതകം - കാർബൺ ഡൈഓക്സൈഡ്

17. അഗ്നിശമനികളില്‍ ഉപയോഗിക്കുന്ന വാതകം - കാര്‍ബണ്‍ഡയോക്സൈഡ്‌

18. ചൊവ്വയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകം - കാര്‍ബണ്‍ഡയോക്സൈഡ്‌

19. വിറക്‌ കത്തുമ്പോള്‍ പുറത്തുവരുന്ന വാതകം - കാര്‍ബണ്‍ഡയോക്സൈഡ്‌

Post a Comment

Previous Post Next Post