കണ്ണൂർ അടിസ്ഥാന വിവരങ്ങൾ

കണ്ണൂർ അടിസ്ഥാന വിവരങ്ങൾ

രൂപീകൃതമായ വർഷം - 1957 ജനുവരി 1

ആസ്ഥാനം - കണ്ണൂർ 

വിസ്തീർണം - 2,996 ച.കി.മീ 

ജനസംഖ്യ (2011) - 25,23,003 

ജനസാന്ദ്രത - 852 / ച.കി.മീ

സ്ത്രീപുരുഷാനുപാതം - 1133 / 1000

സാക്ഷരത - 95.1%

താലൂക്കുകൾ - 5 (തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി, ഇരിട്ടി, പയ്യന്നൂർ)

വില്ലേജുകൾ - 132 

കോർപറേഷൻ - 1 (കണ്ണൂർ)

നഗരസഭകൾ - 9 (പാനൂർ, പയ്യന്നൂർ, ആന്തൂർ, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, കീഴൂർ - ചാവശേരി, മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി)

ഗ്രാമപഞ്ചായത്തുകൾ - 71 

നിയമസഭാ മണ്ഡലങ്ങൾ - 11 (പയ്യന്നൂർ, കല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂർ, അഴിക്കോട്, കണ്ണൂർ, ധർമടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ)

ലോകസഭാ മണ്ഡലങ്ങൾ - 1 (കണ്ണൂർ)

വനഭൂമി - 1,338 ച.കി.മീ

കടൽത്തീരം - 82 കി.മീ 

വെബ്സൈറ്റ് - www.kannur.nic.in

നദികൾ - വളപട്ടണം പുഴ, ശ്രീകണ്ഠാപുരംപുഴ, ആറളം, അഞ്ചരക്കണ്ടി, പൊന്ന്യംപുഴ, അഴിമുഖത്തുപുഴ, പെരുമ്പപുഴ, കുപ്പം നദി, രാമപുരം പുഴ, മാഹിപ്പുഴ)

വെള്ളച്ചാട്ടം - അളകാപുരി (ഏലപ്പാറ)

ഡാം - പഴശ്ശി ഡാം 

വന്യജീവി സങ്കേതം - ആറളം വന്യജീവി സങ്കേതം

പ്രധാന ആകർഷണങ്ങൾ - മുഴപ്പിലങ്ങാട് ബീച്ച്, മീൻകുന്ന് ബീച്ച്, സെന്റ് ആഞ്ചലോ കോട്ട, പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്, ഏഴിമല, പൈതൽമല, ഗുണ്ടർട്ട് ബംഗ്ലാവ്, തലശ്ശേരി കോട്ട, പയ്യാമ്പലം ബീച്ച്, മാപ്പിള ബേ ഫിഷിങ് ഹാർബർ, 

ആരാധനാലയങ്ങൾ - മാടായിപ്പള്ളി, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം, കൊട്ടിയൂർ മഹാദേവ ക്ഷേത്രം, തിരുവങ്ങാട് ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം

മ്യൂസിയങ്ങൾ - അറയ്ക്കൽ മ്യൂസിയം, ഫോക്‌ലോർ മ്യൂസിയം, കണ്ണൂർ ജില്ലാ ജയിൽ മ്യൂസിയം

സ്മാരകങ്ങൾ - കേരളത്തിലെ ഉപ്പ് സത്യാഗ്രഹ സ്മാരകം (ഉളിയത്ത് കടവ്, പയ്യന്നൂർ)

ഇക്കോ ടൂറിസം കേന്ദ്രങ്ങൾ - കാഞ്ഞിരക്കൊല്ലി, ആറളം വന്യജീവി സങ്കേതം, പൈതൽമല, മാടായിപ്പാറ, ധർമടം ദ്വീപ്

പ്രധാന സ്ഥാപനങ്ങൾ 

◆ കണ്ണൂർ സർവകലാശാല - മങ്ങാട്ട് പറമ്പ് 

◆ പരിയാരം മെഡിക്കൽ കോളേജ് - പരിയാരം 

◆ കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ 

◆ സെൻട്രൽ സ്റ്റേറ്റ് ഫാം - ആറളം 

◆ കേരള ഫോക്‌ലോർ അക്കാദമി - ചിറയ്ക്കൽ 

◆ കേരള സ്റ്റേറ്റ് റബ്ബർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (RUBCO) - കണ്ണൂർ 

◆ കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് - കണ്ണൂർ 

◆ കേരള ദിനേഷ് ബീഡി - കണ്ണൂർ 

◆ ഇന്ത്യൻ നേവൽ അക്കാദമി - ഏഴിമല

◆ മലബാർ ക്യാൻസർ സെന്റർ - തലശ്ശേരി

Post a Comment

Previous Post Next Post