ആലപ്പുഴ അടിസ്ഥാന വിവരങ്ങൾ

ആലപ്പുഴ അടിസ്ഥാന വിവരങ്ങൾ

രൂപീകൃതമായ വർഷം - 1957 ഓഗസ്റ്റ് 17 

ആസ്ഥാനം - ആലപ്പുഴ 

വിസ്തീർണം - 1414 ച.കി.മീ 

ജനസംഖ്യ (2011) - 21,27,789 

ജനസാന്ദ്രത - 1504 / ച.കി.മീ

സ്ത്രീപുരുഷാനുപാതം - 1100 / 1000

സാക്ഷരത - 95.7 %

താലൂക്കുകൾ - 6 (ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ)

വില്ലേജുകൾ - 93 

നഗരസഭകൾ - 6 (കായംകുളം, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ, ആലപ്പുഴ, ചേർത്തല)

ഗ്രാമപഞ്ചായത്തുകൾ - 72 

നിയമസഭാ മണ്ഡലങ്ങൾ - 9 (അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ)

ലോകസഭാ മണ്ഡലങ്ങൾ - 2 (ആലപ്പുഴ, മാവേലിക്കര)

കടൽത്തീരം - 82 കി.മീ 

വനഭൂമി - 112 ച.കി.മീ

വെബ്സൈറ്റ് - www.alappuzha.nic.in

നദികൾ - അച്ചൻകോവിൽ, പമ്പ, മണിമല 

കായലുകൾ - വേമ്പനാട്, കായംകുളം 

പ്രധാന ആകർഷണങ്ങൾ - കുട്ടനാട്, ആലപ്പുഴ ബീച്ച്, ആലപ്പുഴ ലൈറ്റ് ഹൗസ്, പാണ്ടവൻപാറ, തുംപോളി കടപ്പുറം, വേമ്പനാട് കായലിലെ പാതിരാമണൽ ദ്വീപ്, കൃഷ്ണപുരം കൊട്ടാരം, മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം, കരുമാടി ഗ്രാമത്തിലെ കരുമാടിക്കുട്ടൻ ശിലാപ്രതിമ.

ആരാധനാലയങ്ങൾ - അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മണ്ണാറശ്ശാല ശ്രീനാഗരാജക്ഷേത്രം, മാവേലിക്കര ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം, കണ്ടിയൂർ മഹാദേവ ക്ഷേത്രം, ചമ്പക്കുളം പള്ളി, അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക, എടത്വ സെന്റ് ജോർജ് പള്ളി

ഇക്കോ ടൂറിസം കേന്ദ്രങ്ങൾ - പാതിരാമണൽ, ആയിരംതെങ്ങ്, കുട്ടനാട്

സ്മാരകങ്ങൾ - പുന്നപ്ര വയലാർ സ്മാരകം (കളർകോട്), തകഴി ശിവശങ്കരപ്പിള്ള സ്മാരകം (ശങ്കരമംഗലം), എ.ആർ.രാജരാജവർമ്മ സ്മാരകം (മാവേലിക്കര), കുഞ്ചൻ നമ്പ്യാർ സ്മാരകം (കിള്ളിക്കുറിശ്ശിമംഗലം, അമ്പലപ്പുഴ), 

മ്യൂസിയങ്ങൾ - കൃഷ്ണപുരം പാലസ് മ്യൂസിയം, തകഴി മ്യൂസിയം, രവി കരുണാകരൻ മ്യൂസിയം, കാർട്ടൂൺ മ്യൂസിയം (കൃഷ്ണപുരം), അന്താരാഷ്ട്ര കയർ മ്യൂസിയം

പ്രധാന സ്ഥാപനങ്ങൾ 

◆ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് - കലവൂർ 

◆ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കലവൂർ 

◆ നാഷണൽ കയർ ട്രെയിനിങ് & ഡിസൈൻ സെന്റർ - ആലപ്പുഴ 

◆ രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് - മാവേലിക്കര 

◆ നെല്ല് ഗവേഷണ കേന്ദ്രം - മങ്കൊമ്പ്, കായംകുളം 

◆ കേരള സ്‌പിനേഴ്‌സ് - കോമളപുരം 

◆ റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ - കായംകുളം 

◆ കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം - കായംകുളം 

◆ കേന്ദ്ര കയർ ഗവേഷണ കേന്ദ്രം - കലവൂർ 

◆ കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റ് - ആലപ്പുഴ

1 Comments

Previous Post Next Post