ബിഷ്‌ണോയി പ്രസ്ഥാനം

ബിഷ്‌ണോയി പ്രസ്ഥാനം (Bishnoi Movement)

പ്രകൃതിസംരക്ഷണത്തിലും, സസ്യജന്തുജാലങ്ങളുടെ സംരക്ഷണത്തിനായി നിലകൊണ്ട പ്രസ്ഥാനമായിരുന്നു ബിഷ്‌ണോയി പ്രസ്ഥാനം. വൈഷ്ണവ ആരാധകരായ ഒരു വിഭാഗമാണിവർ. അതിനാലാണ് ഈ പ്രസ്ഥാനം ബിഷ്‌ണോയി പ്രസ്ഥാനം എന്നറിയപ്പെടുന്നത്. 1700 കളിൽ രാജസ്ഥാനിലെ ഖജാർലി പ്രദേശത്ത് അവിടത്തെ രാജാവിന്റെ ഭടൻമാരുടെ മരം മുറിക്കൽ തടയുന്നതിനായിരുന്നു ബിഷ്‌ണോയി പ്രസ്ഥാനം ആരംഭിച്ചത്. ബിഷ്‌ണോയി പ്രസ്ഥാനത്തിന് ആരംഭിച്ചത് സോംബാജി എന്ന സന്ന്യാസിയായിരുന്നു. അമൃതാ ദേവിയായിരുന്നു പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത്.

PSC ചോദ്യങ്ങൾ

1. രാജാവിന്റെ ഭടൻമാരുടെ മരം മുറിയ്ക്കൽ തടയാൻ ആരംഭിച്ച പ്രസ്ഥാനം - ബിഷ്‌ണോയി പ്രസ്ഥാനം

2. 1730കളിൽ രാജസ്ഥാനിലെ ബിഷ്‌ണോയി ഗ്രാമത്തിൽ ജോധ്പൂർ രാജാവ് കൊട്ടാരം നിർമിതികൾക്കായി മരങ്ങൾ മുറിക്കുന്നതിനെതിരെ, ഗ്രാമത്തിലെ ഒരു സംഘം സ്ത്രീകൾ ആരംഭിച്ച പ്രസ്ഥാനം - ബിഷ്‌ണോയി പ്രസ്ഥാനം

3. ബിഷ്‌ണോയി പ്രസ്ഥാനം ആരംഭിച്ച സ്ഥലം - ഖജാർലി (രാജസ്ഥാൻ)

4. ബിഷ്‌ണോയി പ്രസ്ഥാനം ആരംഭിച്ച സന്ന്യാസി - സോംബാജി

5. ബിഷ്‌ണോയി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് - അമൃതാ ദേവി 

6. ബിഷ്‌ണോയി പ്രസ്ഥാനം നിലനിന്നിരുന്ന കാലഘട്ടം - 1700 കളിൽ

7. ബിഷ്‌ണോയി പ്രസ്ഥാനം പ്രവർത്തിച്ചിരുന്നത് - ബിഷ്ണോയികളുടെ 29 തത്വങ്ങൾ അടിസ്ഥാനമാക്കി

8. അമൃത ദേവിയുടെ സ്മരണാർത്ഥം ഗവൺമെന്റ് ഏർപ്പെടുത്തിയ പുരസ്‌കാരം - അമൃത ദേവി ബിഷ്‌ണോയി നാഷണൽ അവാർഡ് ഫോർ വൈൽഡ് ലൈഫ് കൺസർവഷൻ

Post a Comment

Previous Post Next Post