ഉത്തരായനം, ദക്ഷിണായനം

ഉത്തരായനം, ദക്ഷിണായനം

വടക്കൻ അക്ഷാംശം 23 ഡിഗ്രി, 26 മിനിറ്റ്, 22 സെക്കൻഡ് അറിയപ്പെടുന്ന പേരാണ് ഉത്തരായനരേഖ (Tropic of Cancer). സൂര്യൻ ഉത്തരായനരേഖയ്ക്ക് മുകളിൽ വരുന്നത് എല്ലാവർഷവും ജൂൺ 20/21 നാണ്. ഉത്തരായനം, കർക്കടക സംക്രാന്തി എന്നിങ്ങനെ ഈ ദിവസം അറിയപ്പെടുന്നു. ദക്ഷിണ അക്ഷാംശം 23 ഡിഗ്രി, 26 മിനിറ്റ്, 22 സെക്കൻഡ് അറിയപ്പെടുന്ന പേരാണ് ദക്ഷിണായനരേഖ (Tropic of Capricorn). സൂര്യൻ ദക്ഷിണായനരേഖയ്ക്ക് മുകളിൽ വരുന്നത് എല്ലാവർഷവും ഡിസംബർ 21/22 നാണ്. ദക്ഷിണായനം, മകരസംക്രാന്തി എന്നിങ്ങനെ ഈ ദിവസം അറിയപ്പെടുന്നു. 

ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായനരേഖ എന്നിവ മൂന്നും കടന്നുപോകുന്ന ഏക ഭൂഖണ്ഡം ആഫ്രിക്കയാണ്. ഉത്തരായന - ദക്ഷിണായന രേഖകൾക്കിടയിൽ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണ് ഉഷ്‌ണമേഖലാ പ്രദേശങ്ങൾ. ഭൂമധ്യരേഖയും ദക്ഷിണായനരേഖയും കടന്നുപോകുന്ന ഒരേയൊരു രാജ്യമാണ് ബ്രസീൽ. ഭൂമിയുടെ ഉത്തരാർധ ഗോളത്തിൽ, സൂര്യന്റെ ലംബരശ്മികൾ നേരിട്ടു പതിക്കുന്ന അവസാനഭാഗമാണ് ഉത്തരായനരേഖ.

മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള ആറ് മാസക്കാലം സൂര്യൻ ഉത്തരാർദ്ധ ഗോളത്തിലായതിനാൽ ഈ കാലയളവിൽ ഉത്തരധ്രുവ പ്രദേശങ്ങളിൽ ആറുമാസക്കാലം തുടർച്ചയായി പകലായിരിക്കും. ഈ കാലയളവിൽ ദക്ഷിണധ്രുവ പ്രദേശങ്ങളിൽ ആറുമാസക്കാലം തുടർച്ചയായി രാത്രിയായിരിക്കും. 

സെപ്റ്റംബർ മുതൽ മാർച്ച് വരെ നീളുന്ന ആറു മാസക്കാലം സൂര്യൻ ദക്ഷിണാർദ്ധ ഗോളത്തിലായതിനാൽ ഉത്തരധ്രുവ പ്രദേശങ്ങളിൽ ആറുമാസക്കാലം തുടർച്ചയായി രാത്രിയായിരിക്കും. ഈ കാലയളവിൽ ദക്ഷിണ ധ്രുവ പ്രദേശങ്ങളിൽ ആറുമാസക്കാലം തുടർച്ചയായി പകലായിരിക്കും.

PSC ചോദ്യങ്ങൾ

1. ഉത്തരായനരേഖ (Tropic of Cancer) എന്നാൽ എന്ത്- വടക്ക് അക്ഷാംശം 23 ഡിഗ്രി 26 മിനിറ്റ് 22 സെക്കൻഡ് 

2. ദക്ഷിണായനരേഖ (Tropic of Capricorn) എന്നാൽ എന്ത് - തെക്ക് അക്ഷാംശം 23 ഡിഗ്രി 26 മിനിറ്റ് 22 സെക്കൻഡ്

3. ഉത്തരായനരേഖക്ക് മീതെ സൂര്യനെത്തുന്നത് - ജൂൺ 21 (കർക്കടക സംക്രാന്തി/ഉത്തരായനം)

4. ദക്ഷിണായനരേഖക്ക് മീതെ സൂര്യനെത്തുന്നത് - ഡിസംബർ 22 (മകര സംക്രാന്തി/ദക്ഷിണായനം)

Post a Comment

Previous Post Next Post