കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (Karunya Arogya Suraksha Padhathi)

സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിലൊന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്.പി). കേരളത്തിലെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് ദ്വിതല, ത്രിതല പരിചരണത്തിനും ചികിത്സക്കുമായി ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സാ സഹായം ലഭിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. കേന്ദ്രവും സംസ്ഥാനവും 60:40 എന്ന അനുപാതത്തിലാണ് പദ്ധതിയിൽ ഫണ്ട് പങ്കിടുന്നത്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ചിസ്, എസ്-ചിസ്, കരുണ്യ ബെനവലന്റ് ഫണ്ട്, ആയുഷ്മാന്‍ ഭാരത് (പി.എം.ജെ.വൈ) എന്നീ ആരോഗ്യ സുരക്ഷാ പദ്ധതികൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാണ്.

PSC ചോദ്യങ്ങൾ 

1. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ എല്ലാവിധ പ്രവർത്തനങ്ങളും നടത്താനായി സർക്കാർ ആരംഭിച്ച സംവിധാനമേത് - സംസ്ഥാന ആരോഗ്യ ഏജൻസി 

2. സംസ്ഥാന ആരോഗ്യ ഏജൻസിയുടെ ചെയർമാൻ ആരാണ് - സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി 

3. സംസ്ഥാന ആരോഗ്യ ഏജൻസിക്ക് കേരളത്തിൽ മുഴുവൻ പ്രവർത്തിക്കാൻ അനുമതി ലഭിച്ചത് ഏത് വർഷമാണ് - 2020 

4. സംസ്ഥാന സർക്കാർ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ എൻറോൾ ചെയ്യപ്പെട്ട എല്ലാ കുടുംബാംഗങ്ങൾക്കും സമഗ്രാരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഏജൻസി ഏത് - സംസ്ഥാന ആരോഗ്യ ഏജൻസി

5. സംസ്ഥാന ആരോഗ്യ ഏജൻസിയുടെ ആപ്തവാക്യമെന്ത് - കരുതലിന്റെ കൈത്താങ്ങ് 

6. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ വരുന്ന അനുബന്ധ വകുപ്പുകൾ / ഏജൻസികൾ / സാമ്പത്തിക സഹായ സ്ഥാപനങ്ങൾ / എൻ.ജി.ഒ.കൾ തുടങ്ങിയവയെ കൂട്ടിയോജിപ്പിക്കുന്ന സംവിധാനമേത് - സംസ്ഥാന ആരോഗ്യ ഏജൻസി

7. സംസ്ഥാന സർക്കാർ ജനങ്ങൾക്കായി നടപ്പാക്കുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അതിനുവേണ്ട പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഏജൻസിയേത് - സംസ്ഥാന ആരോഗ്യ ഏജൻസി

8. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഏത് അനുപാതത്തിലാണ് പദ്ധതിയിൽ ഫണ്ട് പങ്കിടുന്നത് - 60:40

Post a Comment

Previous Post Next Post