അന്താരാഷ്ട്ര കാർഷിക വികസന നിധി

അന്താരാഷ്ട്ര കാർഷിക വികസന നിധി (International Fund for Agricultural Development - IFAD)

വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും അകറ്റാൻ ഗ്രാമീണ ജനതയുടെ വികസനം ലക്ഷ്യമാക്കി 1977 ഡിസംബറിൽ സ്ഥാപിതമായ സംഘടനയാണ് അന്താരാഷ്ട്ര കാർഷിക വികസന നിധി (IFAD). ഐ.എഫ്.എ.ഡിയുടെ ആസ്ഥാനം ഇറ്റലിയിലെ റോമാണ്. പോഷക നിലവാരം ഉയർത്തുവാനും ഭക്ഷ്യോത്പാദനം വർധിപ്പിക്കാനുമുള്ള കാർഷിക സംരംഭങ്ങൾക്ക് ധനസഹായം നൽകുക എന്നതാണ് സംഘടനയുടെ മുഖ്യലക്ഷ്യം. 100 രാജ്യങ്ങളിലായി ഇരുനൂറോളം പ്രോജക്ടുകൾക്കാണ് അന്താരാഷ്ട്ര കാർഷിക വികസന നിധി നേതൃത്വം കൊടുക്കുന്നത്. 177 രാജ്യങ്ങളാണ് അന്താരാഷ്ട്ര കാർഷിക വികസന നിധിയിൽ അംഗങ്ങളായുള്ളത്.

PSC ചോദ്യങ്ങൾ

1. വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും അകറ്റാൻ ഗ്രാമീണ ജനതയുടെ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസി - അന്താരാഷ്ട്ര കാർഷിക വികസന നിധി (ഐ.എഫ്.എ.ഡി)

2. ഐ.എഫ്.എ.ഡി നിലവിൽ വന്ന വർഷം - 1977

3. ഐ.എഫ്.എ.ഡിയുടെ ആസ്ഥാനം - റോം (ഇറ്റലി)

4. ഐ.എഫ്.എ.ഡിയുടെ പൂർണരൂപം - ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രികൾച്ചുറൽ ഡെവലപ്മെന്റ്

5. ഐ.എഫ്.എ.ഡിയുടെ ലക്ഷ്യം - ഭക്ഷ്യോത്പാദനവും പോഷകനിലവാരവും ഉയർത്തുക

Post a Comment

Previous Post Next Post