എക്സോസ്ഫിയർ

എക്സോസ്ഫിയർ (Exosphere)

അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ പാളിയാണിത്. ഭൗമോപരിതലത്തിൽ നിന്ന് 500 - 1000 കിലോമീറ്റർ ഉയരെയാണ് ഇതിന്റെ തുടക്കം. വാതക തന്മാത്രകൾ ബാഹ്യാകാശത്തിലേയ്ക്ക് നിരന്തരം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇവിടെ. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 700 കിലോമീറ്ററിനു മുകളിൽ കാണപ്പെടുന്ന ഈ ഭാഗം ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ പകുതിഭാഗം വരെ വ്യാപിച്ചു കിടക്കുന്നു.

ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ മൂലക തന്മാത്രകളാണ് ഇവിടെ പ്രധാനമായും കണ്ടുവരുന്നത്. ഇവയെക്കൂടാതെ നൈട്രജൻ, ഓക്‌സിജൻ, കാർബൺ ഡൈ ഓക്‌സൈഡ് എന്നീ ഭാരം കൂടിയ തന്മാത്രകളും താഴ്ന്ന ഭാഗങ്ങളിൽ കാണപ്പെടുന്നു. ആറ്റങ്ങളും തന്മാത്രകളും ഇവിടെ വളരെ അകന്നാണ് കാണപ്പെടുന്നത്. ഇക്കാരണത്താൽ ഈ ഭാഗത്തെ അന്തരീക്ഷ വാതകസ്വഭാവം പൂർണ്ണമായി കാണിക്കുന്നില്ല. അതിനാൽ വളരെദൂരം പരസ്പരം കൂട്ടിമുട്ടാതെ സഞ്ചരിക്കാൻ ഇവയ്ക്ക് സാധിക്കുന്നു. 

സൗരക്കാറ്റുമായി ബന്ധിപ്പിക്കപ്പെടുന്നതുവരെ ഇത് വ്യാപിച്ചിരിക്കുന്നു. സൗരക്കൊടുങ്കാറ്റുകൾ ഈ ഭാഗത്തെ ഞെരുക്കുന്നു. സൂര്യന്റെ തീക്ഷണത കുറഞ്ഞ സമയങ്ങളിൽ ഈ ഭാഗം ബഹിരാകാശത്തിലേയ്ക്ക് കൂടുതൽ വ്യാപിക്കുന്നു. ഇതിന്റെ പരിധി ഭൂനിരപ്പിൽ നിന്ന് 1000 മുതൽ 10000 കിലോമീറ്റർ വരെയാകാം. ബഹിരാകാശ വാഹനങ്ങളുടെയും അന്താരാഷ്ട്ര ബഹിരാകാശ നിലയങ്ങളുടെയും സഞ്ചാരപഥം എക്സോസ്ഫിയറിന്റെ മധ്യഭാഗം മുതൽ മുകൾ ഭാഗം വരെയുള്ള മേഖലകളിലാണ്.

PSC ചോദ്യങ്ങൾ 

1. തെർമോസ്ഫിയറിന്റെ മുകളിലായി സ്ഥിതിചെയ്യുന്ന മണ്ഡലം - എക്സോസ്ഫിയർ

2. അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ പാളി - എക്സോസ്ഫിയർ 

3. ബഹിരാകാശത്തിന്റെ തുടക്കം - എക്സോസ്ഫിയർ 

4. ഏകദേശം 700 കിലോമീറ്ററിന് മുകളിൽ അന്തരീക്ഷ ഊഷ്മാവിൽ വ്യത്യാസം വരുന്നില്ല. ഇതിന് മുകളിലുള്ള അന്തരീക്ഷ ഭാഗത്തെ വിളിക്കുന്നത് - എക്സോസ്ഫിയർ 

5. ഹൈഡ്രജൻ, ഹീലിയം എന്നീ മൂലക അയോണുകൾ പരസ്പരം വളരെ അകന്ന് കാണപ്പെടുന്ന മേഖല - എക്സോസ്ഫിയർ 

6. എക്സോസ്ഫിയറിന്റെ താഴ്ന്ന പരിധിയായ തെർമോപാസിനെ വിളിക്കുന്നത് - എക്സോബെയ്‌സ്

Post a Comment

Previous Post Next Post