ഭൂമധ്യരേഖ

ഭൂമധ്യരേഖ (Equator)

പൂജ്യം ഡിഗ്രി അക്ഷാംശമാണ് ഭൂമധ്യരേഖ. ഭൂമധ്യരേഖ ഭൂഗോളത്തെ ഉത്തരാർധഗോളം (Northern Hemisphere), ദക്ഷിണാർധഗോളം (Southern Hemisphere) എന്നിങ്ങനെ  വേർതിരിക്കുന്നു. ഇക്വഡോർ, കൊളംബിയ, ബ്രസീൽ, ഗാബോൺ, റിപ്പബ്ലിക് ഓഫ് കോംഗോ, ഡെമോക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യുഗാണ്ട, കെനിയ, സൊമാലിയ, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളിലൂടെ ഭൂമധ്യരേഖ കടന്നുപോകുന്നു. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം ഇൻഡൊനീഷ്യയാണ്.

പ്രധാന വസ്തുതകൾ 

■ ഭൂമധ്യരേഖ ഉത്തര, ദക്ഷിണ അർദ്ധഗോളങ്ങളെ വിഭജിക്കുന്നു.

■ ഭൂമധ്യരേഖയിൽ നിന്ന് വടക്കോട്ടോ അല്ലെങ്കിൽ തെക്കോട്ടോ ഉള്ള ദൂരം കണ്ടെത്താൻ അക്ഷാംശരേഖകളെ ഉപയോഗിക്കുന്നു.

■ മാർച്ച് 21, സെപ്റ്റംബർ 23 എന്നീ ദിവസങ്ങളിലാണ് സൂര്യൻ ഭൂമധ്യരേഖയ്ക്ക് എതിർവശത്ത് വരുന്നത്. ഈ ദിവസങ്ങളെ 'വിഷുവങ്ങൾ' (Equinox) എന്ന് വിളിക്കുന്നു.

■ 'ഇക്വിനോക്സ്' എന്നാൽ 'തുല്യ രാത്രികൾ'. വിഷുവദിവസങ്ങളിൽ (Equinox) ഭൂമധ്യരേഖ സ്ഥലങ്ങളിൽ. രാത്രിയും പകലും 12 മണിക്കൂർ വീതം ആയിരിക്കും.

■ ഇക്വഡോർ, ഉഗാണ്ട, ബ്രസീൽ, സൊമാലിയ, റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്തോനേഷ്യ, കെനിയ, കൊളംബിയ, ഗാബോൺ എന്നീ രാജ്യങ്ങളിലൂടെ ഭൂമധ്യരേഖ കടന്നുപോകുന്നു. മധ്യരേഖാ സ്ഥലങ്ങൾ മഴക്കാടുകൾ നിറഞ്ഞതാണ്.

Post a Comment

Previous Post Next Post