നിഴൽ പദ്ധതി

നിഴൽ പദ്ധതി (Nizhal Scheme)

രാത്രികാലങ്ങളിൽ പൊതു ഇടങ്ങളിലോ വീടുകളിലോ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാനായി കേരളാ പോലീസ് നടപ്പാക്കുന്ന പദ്ധതിയാണ് നിഴൽ. 112 എന്ന നമ്പറിൽ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അതത് സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽനിന്ന് സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. മുതിർന്ന പൗരൻമാർക്കും ഈ സേവനം ലഭിക്കും. തിരുവനന്തപുരത്തെ പോലീസ് അസ്ഥാനത്താണ് ഈ സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് ആസ്ഥാനത്തെ കമാൻഡ് സെന്ററിലാണ് ഫോൺ കോളുകൾ ലഭിക്കുക.  നിഴല്‍ സംവിധാന പ്രകാരം കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നും ഏത് സമയത്തും ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്.

PSC ചോദ്യങ്ങൾ 

1. രാത്രികാലങ്ങളിൽ വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി - നിഴൽ 

2. നിഴൽ പദ്ധതിയുടെ സംവിധാനം സജ്ജമാക്കിയിട്ടുള്ളത് - തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത്

3. നിഴൽ പദ്ധതി ആരംഭിച്ചത് - കേരള പോലീസ് (2019)

1 Comments

Previous Post Next Post