ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS)

കര, നാവിക, വ്യോമസേനകളെ ഏകോപിപ്പിക്കാൻ രൂപീകരിച്ച പദവിയാണ് ചീഫ് ഓഫ് ഡിഫൻസ് (CDS). 1999ലെ കെ.സുബ്രഹ്മണ്യം തലവനായ കാർഗിൽ റിവ്യു കമ്മിറ്റിയാണ് സി.ഡി.എസ് എന്ന പദവി രൂപീകരിക്കാൻ ശിപാർശ ചെയ്‌തത്‌. ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി (COSC) യിലെ തലവനെയാണ് ചീഫ് ഓഫ് ഡിഫൻസായി നിയമിക്കുന്നത്. ചീഫ് ഓഫ് ആർമി സ്റ്റാഫ്, ചീഫ് ഓഫ് നേവൽ സ്റ്റാഫ്, ചീഫ് ഓഫ് എയർ സ്റ്റാഫ്, ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് എന്നിവ ഉൾപ്പെടുന്ന കമ്മിറ്റിയാണ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി (COSC). ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ COSCന്റെ ചെയർമാനായി നിയമിക്കുന്നു. മൂന്ന് വർഷമോ 62 വയസ്സോ ഏതാണോ ആദ്യം അതാണ് CDSന്റെ ഔദ്യോഗിക കാലാവധി. 2020 ജനുവരി 1ന് ജനറൽ ബിപിൻ റാവത്ത് ആദ്യത്തെ സി.ഡി.എസ് ചെയർമാനായി നിയമിതനായി. സർവീസിലിരിക്കെ 2021 ഡിസംബർ 8ന് ഉണ്ടായ കുനൂർ ഹെലികോപ്ടർ അപകടത്തിൽ അദ്ദേഹം മരണപ്പെട്ടു. ജനറൽ അനിൽ ചൗഹാനാണ് നിലവിലെ CDS ചെയർമാൻ.

PSC ചോദ്യങ്ങൾ

1. കര, നാവിക, വ്യോമസേനകളെ ഏകോപിപ്പിക്കാൻ രൂപീകരിച്ച കമ്മിറ്റി - ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്/ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS)

2. സി.ഡി.എസ്സിന്റെ ചുമതല - മൂന്ന് സേനകളെ ഏകോപിപ്പിക്കുക 

3. ആദ്യത്തെ സി.ഡി.എസ് തലവൻ - ജനറൽ ബിപിൻ റാവത്ത് 

4. നിലവിലെ സി.ഡി.എസ് തലവൻ - അനിൽ ചൗഹാൻ 

5. സി.ഡി.എസ് എന്ന പദവി രൂപീകരിക്കാൻ ശിപാർശ ചെയ്‌ത കമ്മിറ്റി - കാർഗിൽ റിവ്യു കമ്മിറ്റി (1999)

6. കാർഗിൽ റിവ്യു കമ്മിറ്റിയുടെ തലവൻ - കെ.സുബ്രഹ്മണ്യം 

7. സി.ഡി.എസ്സിന്റെ കാലാവധി - 3 വർഷം അല്ലെങ്കിൽ 62 വയസ് വരെ

Post a Comment

Previous Post Next Post