വക്രരേഖ ചലനം

വക്രരേഖ ചലനം (Projectile Motion)

എറിയുകയോ വിക്ഷേപിക്കുകയോ ചെയ്തശേഷം ഒരു വസ്തു അതിന്റെ പറക്കല്‍ എന്ന അവസ്ഥയിലാണെങ്കില്‍, അതിനെ പ്രൊജക്ടൈല്‍ (വക്രരേഖ) എന്നു വിളിക്കുന്നു, ഫുഡ് ബോള്‍, ക്രിക്കറ്റ് ബോള്‍, ബേസ്‌ബോള്‍ എന്നിവയെല്ലാം പ്രൊജക്ടൈലുകള്‍ ആവാം. രണ്ടു വ്യത്യസ്തവും ഏകകാലികവുമായ ചലനഘടകങ്ങളുടെ ഫലമായി പ്രൊജക്ടൈല്‍ ചലനത്തെ കരുതാവുന്നതാണ്‌. വിക്ഷേപത്തിനുശേഷം വസ്‌തുവിലനുഭവപ്പെടുന്ന ത്വരണം ഗുരുത്വാകര്‍ണം മൂലമുളളതാണ്‌. മാത്രമല്ല, അത്‌ ലംബമായി താഴേക്കാണനുഭവപ്പെടുന്നതും. "45° യേക്കാള്‍ തുല്യ അളവില്‍ കൂടിയതോ കുറഞ്ഞതോ ആയ രണ്ടു വ്യത്യസ്ത ചരിവുകളില്‍ എന്നറിയപ്പെടുന്ന പ്രൊജക്ടൈലുകളുടെ പരിധി തുല്യമായിരിക്കും". ഘർഷണം, വിസ്‌കസ് ബലം, വായുവിന്റെ പ്രതിരോധം തുടങ്ങിയ ബലങ്ങളുടെ ഫലമായി വിക്ഷേപിക്കുന്ന പ്രൊജക്ടൈലിന്റെ പ്രാരംഭ ഊർജ്ജവും അതിന്റെ ഫലമായി ആക്കവും നഷ്ടപ്പെടുന്നു. അങ്ങനെ, ഒരു പരാബോളിക് പാതയിൽ സഞ്ചരിച്ച് പ്രൊജക്ടൈല്‍ നിലത്ത് പതിക്കുന്നു.

PSC ചോദ്യങ്ങൾ 

1. വക്രരേഖയിലൂടെയുള്ള വസ്‌തുക്കളുടെ ചലനം - പ്രൊജക്ടൈല്‍ (വക്രരേഖ) ചലനം 

2. വക്രരേഖ ചലനത്തിന് ഉദാഹരണം - ദൂരേയ്ക്ക് എറിയുന്ന കല്ലിന്റെ പതനം

3. പ്രൊജക്ടൈലുകള്‍ക്ക് ഉദാഹരണങ്ങൾ - ഫുഡ് ബോള്‍, ക്രിക്കറ്റ് ബോള്‍, ബേസ്‌ബോള്‍

4. ഒരു പ്രൊജക്ടൈലിന്  പരമാവധി ദൂരം എത്തിച്ചേരുവാൻ വേണ്ടത് - 45° വിക്ഷേപം

5. ഒരു പ്രൊജക്ടൈൽ വിക്ഷേപ്പിക്കുമ്പോൾ അതിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലങ്ങൾ - ഘർഷണം, വിസ്‌കസ് ബലം, വായുവിന്റെ പ്രതിരോധം

6. അന്തരീക്ഷത്തിലൂടെ ചരിച്ചു വിക്ഷേപിക്കുന്ന വസ്തുക്കൾ - പ്രൊജക്ടൈലുകൾ 

7. അന്തരീക്ഷത്തിലൂടെ ചരിച്ച് വിക്ഷേപിക്കുന്ന വസ്തുക്കൾക്ക് അനുഭവപ്പെടുന്ന ചലനം - പ്രൊജക്ടൈല്‍ മോഷൻ 

8. പ്രൊജക്ടൈലിന് ഉദാഹരണങ്ങൾ - ജാവ്ലിൻ ത്രോ, ഡിസ്‌കസ് ത്രോ 

9. ഒരു പ്രൊജക്ടൈലിന്റെ പാത - പരാബോള

10. ഒരു പ്രൊജക്ടൈലിന് ഏറ്റവും കൂടിയ റെയ്ഞ്ച് ലഭിക്കുന്ന കോണളവ് - 45 ഡിഗ്രി

Post a Comment

Previous Post Next Post